ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യു​ടെ പ​രാ​തി​ക്കുപി​ന്നി​ല്‍ നീ​ച​മാ​യ ഗൂഢാ​ലോ​ച​നയെന്ന് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യു​ടെ പ​രാ​തി​ക്കുപി​ന്നി​ല്‍ നീ​ച​മാ​യ ഗൂഢാ​ലോ​ച​ന​യെ​ന്ന് സി​പി​എം നേ​താ​വ് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ എം​എ​ല്‍​എ. ആ​രാ​ണ് പ്ര​തി​ഭ​യെ​ന്ന് ത​നി​ക്ക​റി​യി​ല്ല. ക​ഴി​ഞ്ഞ പ​ത്ത് വ​ര്‍​ഷ​ക്കാ​ല​ത്തി​നി​ടെ ഒ​രു പോ​ലീ​സ് സ്റ്റേ​ഷ​നി​ലും പ​രാ​തി​യു​ടെ പേ​രി​ല്‍ പോ​യി​ട്ടി​ല്ല. വ്യാ​ജ​പ​രാ​തി​ക്കു പി​ന്നി​ല്‍ ആ​രാ​ണെ​ന്നു​ള്ള കാ​ര്യം പി​ന്നീ​ടു വെ​ളി​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. താ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​താ​ണു പ​രാ​തി​ക്കു പി​ന്നി​ലു​ള്ള കാ​ര​ണം. ‌ പ​രാ​തി​ക്കു പി​ന്നി​ല്‍ എ​ല്ലാ​വ​ര്‍​ക്കും സു​പ​രി​ചി​ത​നാ​യ ആ​ളാ​ണ്. പേ​ര് പി​ന്നീ​ട് വെ​ളി​പ്പെ​ടു​ത്താ​മെ​ന്നും ക​ട​കം​പ​ള്ളി പ​റ​ഞ്ഞു. ആ​രു​ടെ​യും സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ല്‍ ഇ​ട​പെ​ട്ടി​ട്ടി​ല്ല. മാ​ധ്യ​മ​ങ്ങ​ള്‍ ത​ന്നെ ക​രി​വാ​രി​തേ​യ്ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. പ്ര​തി​ഭ എ​ന്ന് പേ​രു​ള്ള​തി​ല്‍ യു. ​പ്ര​തി​ഭ​യെ മാ​ത്ര​മാ​ണ് പ​രി​ച​യ​മു​ള്ള​തെ​ന്നും ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ വ്യ​ക്ത​മാ​ക്കി. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്കു മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

Read More

കി​ള്ളി ജം​ഗ്ഷ​നി​ലെ കൊ​ടും​വ​ള​വ് അ​പ​ക​ട​ക്കെ​ണി​യാ​കു​ന്നു; അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗി​നെ​തി​രേ നാ​ട്ടു​കാ​ർ രം​ഗ​ത്ത്

കാ​ട്ടാ​ക്ക​ട: കി​ള്ളി ജം​ഗ്ഷ​നി​ലെ കൊ​ടും​വ​ള​വ് അ​പ​ക​ട​ക്കെ​ണി​യാ​കു​ന്നു. കാ​ട്ടാ​ക്ക​ട – തി​രു​വ​ന​ന്ത​പു​രം റോ​ഡി​ലെ കി​ള്ളി ജം​ഗ്ഷ​നാ​ണ് സ്ഥി​രം അ​പ​ക​ട​മേ​ഖ​ല​യാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. അ​ശ്ര​ദ്ധ​മാ​യ രീ​തി​യി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത് അ​പ​ക​ട​ങ്ങ​ൾ​ക്കും ഗ​താ​ഗ​ത​ക്കു​രു​ക്കി​നും കാ​ര​ണ​മാ​കു​ന്നു. സ്വ​കാ​ര്യ ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ലെ വ​ള​വും സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത കൈ​യേ​റ്റ​വും യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്ന​താ​യി പ​രാ​തി​യു​ണ്ട്. ‌റോ​ഡി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ഴി​ഞ്ഞ​തോ​ടെ നി​ത്യേ​ന നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. റോ​ഡി​ലേ​ക്ക് ഇ​റ​ക്കി​യു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ലെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ആ​ശു​പ​ത്രി​ക​ൾ സ്ഥി​തി ചെ​യ്യു​ന്ന​തി​നാ​ൽ ഇ​വി​ടെ എ​പ്പോ​ഴും തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടാ​റു​ണ്ട്.​റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​നാ​കാ​ത്ത വി​ധം തി​ര​ക്കാ​ണെ​ങ്കി​ലും പോ​ലീ​സി​ന്‍റെ സ​ഹാ​യം ഉ​ണ്ടാ​കാ​റേ​യി​ല്ല. അ​ടു​ത്തി​ടെ റോ​ഡ് ന​വീ​ക​ര​ണം ക​ഴി​ഞ്ഞ ശേ​ഷം ന​ട​പാ​ത​യ്ക്കാ​യി റോ​ഡി​ൽ ടൈ​ൽ​സ് പാ​കി​യെ​ങ്കി​ലും സു​ര​ക്ഷാ സം​വി​ധാ​നം ഒ​രു​ക്കി​യി​ല്ല. രാ​ത്രി​യി​ൽ റോ​ഡി​ലെ വെ​ളി​ച്ച​ക്കു​റ​വ് കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ പോ​ലും അ​പ​ക​ട​ത്തി​ലാ​ക്കു​ന്നു​ണ്ട്. സ്ഥ​ല​ത്ത് അ​പ​ക​ട​സൂ​ച​നാ ബോ​ർ​ഡും കൈ​വ​രി​യും നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​യി​ട്ടു​ണ്ട്. ഈ…

Read More

ഒ​രു വ്യാ​ഴ​വ​ട്ടം പി​ന്നി​ട്ട് ക​ള​ക്ട​റേ​റ്റ് പ​രി​സ​ര​ത്ത് തു​രു​മ്പു​പി​ടി​ച്ച് റോ​ഡ് റോ​ള​ര്‍; ന​ട​പ​ടി​ വേ​ണ​മെ​ന്ന് യാ​ത്ര​ക്കാ​ർ

പേ​രൂ​ര്‍​ക്ക​ട: ഒ​രു വ്യാ​ഴ​വ​ട്ടം പി​ന്നി​ട്ടി​ട്ടും കു​ട​പ്പ​ന​ക്കു​ന്ന് ക​ള​ക്‌​ട​റേ​റ്റ് പ​രി​സ​ര​ത്ത് നി​ന്നു മാ​റ്റാ​ത്ത റോ​ഡ് റോ​ള​ര്‍ മാ​ലി​ന്യ​സം​സ്‌​ക​ര​ണ കേ​ന്ദ്ര​ത്തി​നു ദു​രി​ത​മാ​കു​ന്നു. പു​ന​ര്‍​ജ​നി മാ​ലി​ന്യ​ശേ​ഖ​ര​ണ കേ​ന്ദ്ര​വും ഇ​വ വേ​ര്‍​തി​രി​ക്കു​ന്ന കേ​ന്ദ്ര​വു​മാ​ണ് ക​ള​ക്‌​ട​റേ​റ്റി​ന് എ​തി​ര്‍​വ​ശ​ത്താ​യി സ്ഥി​തി​ചെ​യ്യു​ന്ന​ത്. ഈ ​ഭാ​ഗ​ത്തെ വാ​ഹ​ന​പാ​ര്‍​ക്കിം​ഗ് സ്ഥ​ല​ത്ത് 12 വ​ര്‍​ഷ​മാ​യി വി​ശ്ര​മി​ക്കു​ക​യാ​ണ് ഒ​രു റോ​ഡ് റോ​ള​ര്‍! റോ​ള​റി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം സം​ബ​ന്ധി​ച്ച് ജി​ല്ലാ പ​ഞ്ചാ​യ​ത്തും പി​ഡ​ബ്ല്യു​ഡി​യും ത​മ്മി​ല്‍ വാ​ഗ്വാ​ദ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു. റോ​ള​ര്‍ ആ​രു​ടേ​തെ​ന്ന കാ​ര്യ​ത്തി​ലാ​ണ് വ്യ​ക്ത​ത ഇ​നി​യും വ​രാ​ത്ത​ത്. വ​ര്‍​ഷ​ങ്ങ​ള്‍ ക​ട​ന്നു​പോ​യ​തോ​ടെ റോ​ള​ര്‍ കി​ട​ക്കു​ന്ന​തി​നു സ​മീ​പ​ത്തെ നാ​ലു​ഭാ​ഗ​വും വൃ​ത്തി​യാ​ക്കി​യ​ത​ല്ലാ​തെ ഇ​തി​നെ ഇ​വി​ടെ​നി​ന്നു നീ​ക്കാ​ന്‍ ഭ​ര​ണ​സി​രാ​കേ​ന്ദ്രം ഇ​ട​പെ​ട്ടി​ല്ല. ഇ​പ്പോ​ള്‍ വാ​ഹ​ന​യാ​ത്രി​ക​ര്‍​ക്കു​പോ​ലും ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ച്ചാ​ണ് റോ​ള​ര്‍ ഇ​ട്ടി​രി​ക്കു​ന്ന​ത്. റോ​ള​ര്‍ നീ​ക്കി​യാ​ല്‍ കൂ​ടു​ത​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ഈ ​ഭാ​ഗ​ത്ത് പാ​ര്‍​ക്ക് ചെ​യ്യാ​ന്‍ സാ​ധി​ക്കും. തു​രു​മ്പി​ച്ചു ദ്ര​വി​ച്ച് ഇ​ള​കി​യ റോ​ള​ര്‍ എ​ങ്ങ​നെ നീ​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നു ചി​ന്തി​ക്കാ​ൻ അ​ധി​കൃ​ത​ര്‍ ഇ​തു​വ​രെ​യും ശ്ര​മം ന​ട​ത്തി​യി​ട്ടി​ല്ല.

Read More

മു​കു​ന്ദ​ൻ ന​ല്ല ക​മ്മ്യൂ​ണി​സ്റ്റു​കാ​ര​ൻ; സീ​റ്റ് നി​ഷേ​ധി​ച്ച കാ​ര്യം പ​റ​ഞ്ഞു; എം​എ​ൽ​എ​യു​മാ​യി സം​സാ​രി​ച്ചെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: സി​പി​ഐ​യു​മാ​യി ഇ​ട​ഞ്ഞ് നി​ൽ​ക്കു​ന്ന സി​സി മു​കു​ന്ദ​ൻ എം​എ​ൽ​എ ത​ന്നോ​ട് ഫോ​ണി​ൽ സം​സാ​രി​ച്ചു​വെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സീ​റ്റ് നി​ഷേ​ധി​ച്ച കാ​ര്യം ത​ന്നോ​ട് പ​റ​ഞ്ഞു. മു​കു​ന്ദ​ൻ ന​ല്ല ക​മ്മ്യൂ​ണി​സ്റ്റാ​ണെ​ന്നും, അ​ദ്ദേ​ഹ​ത്തി​ന്‍റെ തീ​രു​മാ​നം വ്യ​ക്ത​മാ​ക്കി​യാ​ൽ പാ​ർ​ട്ടി ച​ർ​ച്ച ചെ​യ്ത് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

Read More

പൊ​ങ്കാ​ല​യ്ക്കി​ടെ പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു; സു​ര​ക്ഷാ സം​വി​ധാ​ന​ത്തി​ൽ പാ​ളി​ച്ച​യെ​ന്ന് കു​ടും​ബം

തി​രു​വ​ന​ന്ത​പു​രം : ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യ്ക്കി​ടെ തീപ്പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. കോ​ഴി​ക്കോ​ട് വെ​സ്റ്റ് ഹി​ൽ സ്വ​ദേ​ശി വി​ജി​ഷയാ​ണ് ഇ​ന്ന് രാ​വി​ലെ മ​രി​ച്ച​ത്. ത​മ്പാ​നൂ​ർ ചൈ​ത്രം ഹോ​ട്ട​ലി​ന് സ​മീ​പം പൊ​ങ്കാ​ല​യി​ടു​ന്ന​തി​നി​ടെ​യാ​ണ് വി​ജി​ഷയ്ക്ക് ​തീ പ്പൊള്ള​ലേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ജി​ഷ​യെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജാശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. പി​ന്നീ​ട് കോ​ഴി​ക്കോ​ട് സ്വ​കാ​ര്യാശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന് രാ​വി​ലെ​യാ​ണ് വി​ജി​ഷ മ​രി​ച്ച​ത്.

Read More

പൊ​ങ്കാ​ല ക​ഴി​ഞ്ഞു, വ​ഴ​ക്ക് തു​ട​ങ്ങി: മാ​ലി​ന്യ നീ​ക്ക​ത്തി​ൽ മേ​യ​റും മ​ന്ത്രി​യും ത​മ്മി​ലു​ള്ള വാ​ക് പോ​ര് തു​ട​രു​ന്നു

തി​രു​വ​ന​ന്ത​പു​രം : ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ദി​വ​സ​ത്തെ മാ​ലി​ന്യ നീ​ക്ക​ത്തി​ൽ മേ​യ​റും മ​ന്ത്രി​യും ത​മ്മി​ലു​ള്ള വാ​ക് പോ​ര് തു​ട​രു​ന്നു. കോ​ർ​പ​റേ​ഷ​ന് മു​ക​ളി​ലാ​ണ് സ​ർ​ക്കാ​രെ​ന്ന് മേ​യ​ർ മ​ന​സി​ലാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു. ഇ​ട​പെ​ടേ​ണ്ട കാ​ര്യ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ടു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. മ​ന്ത്രി ഇ​ന്ന​ലെ കോ​ർ​പ​റേ​ഷ​നെ വി​മ​ർ​ശി​ച്ചി​രു​ന്നു. ഇ​തി​ന് മേ​യ​ർ മ​റു​പ​ടി പ​റ​ഞ്ഞു. മ​ന്ത്രി അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​കു​പ്പി​ന്‍റെ കാ​ര്യ​ങ്ങ​ൾ നോ​ക്കി​യാ​ൽ മ​തി​യെ​ന്ന് മേ​യ​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. സി​പി​എ​മ്മി​ന് കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണം ന​ഷ്ട​പ്പെ​ട്ടു​വെ​ന്ന യാ​ഥാ​ർ​ഥ്യം ഉ​ൾ​ക്കൊ​ള്ളാ​ൻ മ​ന്ത്രി​ക്ക് സാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് മേ​യ​ർ പ​റ​ഞ്ഞ​തി​ന് മ​റു​പ​ടി​യാ​യാ​ണ് ഇ​ന്ന് മ​ന്ത്രി ശി​വ​ൻ​കു​ട്ടി രം​ഗ​ത്തു​വ​ന്ന​ത്.

Read More

ഫ്ളാ​റ്റി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് ക​വ​ര്‍​ച്ച; അ​ഞ്ചാം പ്ര​തി​യെ ഇ​നി​യും പി​ടി​കൂ​ടാ​നാ​യി​ല്ല

പേ​രൂ​ര്‍​ക്ക​ട: വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്ന സം​ഭ​വ​ത്തി​ല്‍ അ​വ​സാ​ന പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​തി​ന് പോ​ലീ​സ് ഇ​രു​ട്ടി​ല്‍ ത​പ്പു​ന്നു. കാ​സ​ര്‍​കോ​ഡ് സ്വ​ദേ​ശി ബാ​ബു​വാ​ണ് പോ​ലീ​സി​നെ വെ ​ട്ടി​ച്ച് ഒ​ളി​വി​ല്‍​ക്ക​ഴി​യു​ന്ന​ത്. ഫെ​ബ്രു​വ​രി 13-നാ​ണ് ശ്രീ​വ​രാ​ഹം മു​ക്കോ​ല​യ്ക്ക​ല്‍ ദേ​വീ​ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ ഫ്‌​ളാ​റ്റി​ല്‍ ഒ​റ്റ​യ്ക്കു താ​മ​സി​ച്ചു​വ​ന്ന ച​ന്ദ്ര ശ്രീ​നി​വാ​സ​നെ (65) അ​ഞ്ചം​ഗ​സം​ഘം ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച ശേ​ഷം സ്വ​ർ​ണാാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്ന​ത്. ഇ​തി​ല്‍ രാ​ജ​ന്‍, റീ​ന, ഷീ​ബ, ശ​ര​ത്ത് എ​ന്നി​വ​ര്‍ മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍​ത​ന്നെ പി​ടി​യി​ലാ​യി​രു​ന്നു. പ്ര​തി​ക​ള്‍ റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്ന സി ​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് പോ​ലീ​സി​ന് സ​ഹാ​യ​ക​മാ​യ​ത്. എ​ന്നാ​ല്‍ കാ​സ​ര്‍​കോ​ഡ് സ്വ​ദേ​ശി ബാ​ബു​വി​നെ ആ​ഴ് ച​ക​ള്‍ പി​ന്നി​ട്ടി​ട്ടും പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. ഇ​യാ​ള്‍ സം​ഘ​ത്തി​നൊ​പ്പം ന​ട​ന്നു​പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സി​നു ല​ഭി​ച്ചി​രു​ന്നു. കോ​വ​ളം ഭാ​ഗ​ത്തു​വ​ച്ചാ​ണ് ഇ​യാ​ളു​ടെ മൊ​ബൈ​ല്‍​ഫോ​ണ്‍ സ്വി​ച്ച്ഓ​ഫ് ആ​യ​ത്. അ​തി​നു​ശേ​ഷം ഇ​യാ​ളെ​ക്കു​റി​ച്ചു യാ​തൊ​രു വി​വ​ര​വും പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടി​ല്ല. കാ​സ​ര്‍​കോ​ഡ് നി​ര​വ​ധി ബ​ന്ധ​ങ്ങ​ളു​ള്ള​തി​നാ​ല്‍ ബാ​ബു കാ​സ​ര്‍​കോ​ഡ് ത​ന്നെ ഉ​ണ്ടാ​കു​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ഫോ​ര്‍​ട്ട് പോ​ലീ​സ്. ഷാ​ഡോ…

Read More

പൊ​ങ്കാ​ല​യു​ടെ പേ​രി​ൽ പാ​ർ​ക്കിം​ഗ് ഫീ​സ് കൊ​ള്ള: സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: പൊ​ങ്കാ​ല​യ്ക്കെ​ത്തി​യ വി​ശ്വാ​സി​ക​ളെ പി​ഴി​ഞ്ഞു വ​ൻ​തു​ക പാ​ർ​ക്കിം​ഗ് ഫീ​സാ​യി ഈ​ടാ​ക്കി​യ എ​സ്എം​വി സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​റ​സ്റ്റി​ൽ. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ വി.​വി രാ​ജേ​ഷി​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ഒ​രു കാ​ർ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​ന് 400 രൂ​പ​യി​ലേ​റെ പാ​ർ​ക്കിം​ഗ് ഫീ​സ് വാ​ങ്ങി​യ ത​ന്പാ​നൂ​ർ എ​സ്എം​വി സ്കൂ​ളി​ലെ പി​ടി​എ പ്ര​സി​ഡ​ന്‍റ് ക​ർ​ണ​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഭാ​ര​വാ​ഹി​യാ​യ ഹാ​ഷി​മും കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​താ​യാ​ണ് വി​വ​രം. പി​ടി​എ വി​ക​സ​ന ഫ​ണ്ടി​ന്‍റെ ര​സീ​ത് ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​വ​ർ പി​രി​വ് ന​ട​ത്തി​യ​ത്. 400 രൂ​പ​യി​ലേ​റെ പാ​ർ​ക്കിം​ഗ് ഫീ​സ് ഇ​ന​ത്തി​ൽ ഇ​വ​ർ പി​രി​ച്ച​താ​യി ആ​രോ​പ​ണ​മു​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് കോ​ർ​പ​റേ​ഷ​ൻ ത​ന്പാ​നൂ​ർ പോ​ലീ​സി​ന് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളും പൊ​തു​ഗ്രൗ​ണ്ടു​ക​ളു​മ​ട​ക്കം വി​ശ്വാ​സി​ക​ൾ​ക്കാ​യി തു​റ​ന്നി​ടു​ന്ന ത​ല​സ്ഥാ​ന​ത്താ​ണ് പാ​ച്ച​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ ക​ർ​ണ​ന്‍റെ പാ​ർ​ക്കിം​ഗ് കൊ​ള്ള. അ​ധി​കൃ​ത​ർ പോ​ലും അ​റി​യാ​തെ​യാ​ണ് സ്കൂ​ളി​ൽ പെ​യ്ഡ് പാ​ർ​ക്കിം​ഗ് ന​ട​ത്തി​യ​തെ​ന്നാ​ണ് വി​വ​രം. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മു​ത​ലാ​ണ് ഇ​വി​ടെ​യെ​ത്തു​ന്ന…

Read More

ത​മ്പാ​നൂ​ർ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ തൊ​ണ്ടി​വാ​ഹ​ന ഭാ​ഗ​ങ്ങ​ൾ‍ മോ​ഷ​ണം പോ​കു​ന്ന​ത് പ​തി​വ്

പേ​രൂ​ര്‍​ക്ക​ട: ത​മ്പാ​നൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ഫു​ട്പാ​ത്തു​ക​ളി​ൽ കൊ​ണ്ടി​ട്ടി​രി​ക്കു​ന്ന തൊ​ണ്ടി​വാ​ഹ​ന​ങ്ങ​ളി​ല്‍​നി​ന്നു പാ​ര്‍​ട്ട്‌​സു​ക​ള്‍ മോ​ഷ​ണം പോ​കു​ന്ന​ത് പ​തി​വാ​കു​ന്നു. റോ​ഡു​പ​രി​സ​ര​ത്ത് ആ​ള​ന​ക്കം ഇ​ല്ലാ​താ​കു​ന്ന​തോ​ടെ​യാ​ണ് കേ​ടാ​യ വാ​ഹ​ന​ങ്ങ​ളു​ടെ പാ​ര്‍​ട്ട്‌​സു​ക​ള്‍ ഇ​ള​ക്കി​ക്കൊ​ണ്ടു​പോ​കു​ന്ന​ത്. ഇ​ക്കൂ​ട്ട​ത്തി​ല്‍ കേ​ബി​ളു​ക​ളും ബ്രേ​ക്ക് ലി​വ​റു​ക​ളും ഫു​ട്‌​റെ​സ്റ്റു​ക​ളും വ​രെ ഉ​ള്‍​പ്പെ​ടു​ന്നു. ന്യൂ ​തി​യേ​റ്റ​റി​നു സ​മീ​പ​ത്ത് ഫു​ട്പാ​ത്തി​ല്‍ ഏ​ക​ദേ​ശം 50 വാ​ഹ​ന​ങ്ങ​ളാ​ണ് കൂ​മ്പാ​രം കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്. ഈ ​ഭാ​ഗ​ത്തു​കൂ​ടി കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രു​ടെ സ​ഞ്ചാ​രം പൂ​ര്‍​ണ​മാ​യും ത​ട​സ​പ്പെ​ടു​ത്തി​യാ​ണു വാ​ഹ​ന​ങ്ങ​ൾ നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന​ത്. തു​രു​മ്പെ​ടു​ത്ത് ന​ശി​ച്ചു​ക​ഴി​ഞ്ഞ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ പാ​ര്‍​ട്ട്‌​സു​ക​ള്‍ എ​ളു​പ്പ​ത്തി​ല്‍ ഇ​ള​ക്കി​യെ​ടു​ക്കാ​മെ​ന്ന​തി​നാ​ലാ​ണ് സ്ഥി​ര​മാ​യി മോ​ഷ​ണം ന​ട​ന്നു​വ​രു​ന്ന​ത്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ സ​മീ​പം ഓ​ട്ടോ​റി​ക്ഷ​ക​ളും കൊ​ണ്ടി​ട്ടി​ട്ടു​ണ്ട്. ഇ​വ​യു​ടെ മ​റ​വു​പ​റ്റി​യാ​ണ് മോ​ഷ​ണം ന​ട​ക്കു​ന്ന​ത്. റോ​ഡു​വ​ക്കി​ല്‍ സ്ഥ​ലം​കൊ​ല്ലി​യാ​യി കി​ട​ക്കു​ന്ന വാ​ഹ​ന​പാ​ര്‍​ട്ട്‌​സു​ക​ളു​ടെ മോ​ഷ​ണം പു​റ​ത്ത​റി​ഞ്ഞാ​ല്‍ കൂ​മ്പാ​ര​മാ​യി കി​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​ലി​വാ​ലു പി​ടി​ക്കേ​ണ്ടി​വ​രു​മെ​ന്ന​തി​നാ​ലാ​ണ് പോ​ലീ​സ് ഇ​വി​ടേ​ക്ക് ശ്ര​ദ്ധ പ​തി​പ്പി​ക്കാ​ത്ത​തെ​ന്നും ആ​ക്ഷേ​പം ഉ​യ​രു​ന്നു​ണ്ട്

Read More

പോ​ലീ​സ് മേ​ധാ​വി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ നി​യ​മ​നം ഒ​രു വ​ർ​ഷ​ത്തേ​ക്കു കൂ​ടി നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ ഡി​ജി​പി സ്ഥാ​ന​ത്തു​ള്ള ചു​മ​ത​ല നീ​ട്ടി. നി​യ​മ​നം ഒ​രു വ​ര്‍​ഷ​ത്തേ​ക്കു കൂ​ടി നീ​ട്ടാ​ന്‍ മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു. ഈ ​വ​ര്‍​ഷം ജൂ​ണ്‍ 30 ല്‍ ​വി​ര​മി​ക്കേ​ണ്ടി​യി​രു​ന്ന റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​റി​ന് 2027 ജൂ​ണ്‍ 30 വ​രെ ചു​മ​ത​ല നീ​ട്ടി ന​ല്‍​കും. പ്ര​കാ​ശ് സിം​ഗ് കേ​സി​ലെ സു​പ്രീം​കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് കാ​ലാ​വ​ധി നീ​ട്ടി​യ​ത്. ആ​ന്ധ്ര​പ്ര​ദേ​ശ് വെ​സ്റ്റ് ഗോ​ദാ​വ​രി സ്വ​ദേ​ശി​യാ​യ റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​ര്‍ 1991 ബാ​ച്ച് കേ​ര​ളാ കേ​ഡ​ര്‍ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്.

Read More