കി​ള്ളി ജം​ഗ്ഷ​നി​ലെ കൊ​ടും​വ​ള​വ് അ​പ​ക​ട​ക്കെ​ണി​യാ​കു​ന്നു; അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗി​നെ​തി​രേ നാ​ട്ടു​കാ​ർ രം​ഗ​ത്ത്

കാ​ട്ടാ​ക്ക​ട: കി​ള്ളി ജം​ഗ്ഷ​നി​ലെ കൊ​ടും​വ​ള​വ് അ​പ​ക​ട​ക്കെ​ണി​യാ​കു​ന്നു. കാ​ട്ടാ​ക്ക​ട – തി​രു​വ​ന​ന്ത​പു​രം റോ​ഡി​ലെ കി​ള്ളി ജം​ഗ്ഷ​നാ​ണ് സ്ഥി​രം അ​പ​ക​ട​മേ​ഖ​ല​യാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. അ​ശ്ര​ദ്ധ​മാ​യ രീ​തി​യി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത് അ​പ​ക​ട​ങ്ങ​ൾ​ക്കും ഗ​താ​ഗ​ത​ക്കു​രു​ക്കി​നും കാ​ര​ണ​മാ​കു​ന്നു.

സ്വ​കാ​ര്യ ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ലെ വ​ള​വും സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത കൈ​യേ​റ്റ​വും യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്ന​താ​യി പ​രാ​തി​യു​ണ്ട്. ‌റോ​ഡി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ഴി​ഞ്ഞ​തോ​ടെ നി​ത്യേ​ന നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. റോ​ഡി​ലേ​ക്ക് ഇ​റ​ക്കി​യു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ലെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ആ​ശു​പ​ത്രി​ക​ൾ സ്ഥി​തി ചെ​യ്യു​ന്ന​തി​നാ​ൽ ഇ​വി​ടെ എ​പ്പോ​ഴും തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടാ​റു​ണ്ട്.​റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​നാ​കാ​ത്ത വി​ധം തി​ര​ക്കാ​ണെ​ങ്കി​ലും പോ​ലീ​സി​ന്‍റെ സ​ഹാ​യം ഉ​ണ്ടാ​കാ​റേ​യി​ല്ല. അ​ടു​ത്തി​ടെ റോ​ഡ് ന​വീ​ക​ര​ണം ക​ഴി​ഞ്ഞ ശേ​ഷം ന​ട​പാ​ത​യ്ക്കാ​യി റോ​ഡി​ൽ ടൈ​ൽ​സ് പാ​കി​യെ​ങ്കി​ലും സു​ര​ക്ഷാ സം​വി​ധാ​നം ഒ​രു​ക്കി​യി​ല്ല.

രാ​ത്രി​യി​ൽ റോ​ഡി​ലെ വെ​ളി​ച്ച​ക്കു​റ​വ് കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ പോ​ലും അ​പ​ക​ട​ത്തി​ലാ​ക്കു​ന്നു​ണ്ട്. സ്ഥ​ല​ത്ത് അ​പ​ക​ട​സൂ​ച​നാ ബോ​ർ​ഡും കൈ​വ​രി​യും നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​യി​ട്ടു​ണ്ട്. ഈ ​റോ​ഡി​ന്‍റെ പ​ല​ഭാ​ഗ​ത്തും വീ​തി​ക്കു​റ​വു​മു​ണ്ട്.

ചെ​റി​യൊ​രു വാ​ഹ​നം പാ​ർ​ക്ക് ചെ​യ്താ​ൽ​പോ​ലും ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​കാ​റു​ണ്ട്. മ​ല​യി​ൻ​കീ​ഴ്, അ​ന്തി​യൂ​ർ​ക്കോ​ണം, കി​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ റോ​ഡി​നി​രു​വ​ശ​ത്തും അ​ന​ധി​കൃ​ത​മാ​യി നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണു പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്. റോ​ഡി​നു വീ​തി​യു​ണ്ടെ​ങ്കി​ലും കി​ള്ളി ജം​ഗ്ഷ​നി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കും പ​തി​വാ​യി​ട്ടു​ണ്ട്.

Related posts

Leave a Comment