തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല ദിവസത്തെ മാലിന്യ നീക്കത്തിൽ മേയറും മന്ത്രിയും തമ്മിലുള്ള വാക് പോര് തുടരുന്നു. കോർപറേഷന് മുകളിലാണ് സർക്കാരെന്ന് മേയർ മനസിലാക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഇടപെടേണ്ട കാര്യങ്ങളിൽ സർക്കാർ ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രി ഇന്നലെ കോർപറേഷനെ വിമർശിച്ചിരുന്നു. ഇതിന് മേയർ മറുപടി പറഞ്ഞു. മന്ത്രി അദ്ദേഹത്തിന്റെ വകുപ്പിന്റെ കാര്യങ്ങൾ നോക്കിയാൽ മതിയെന്ന് മേയർ വ്യക്തമാക്കിയിരുന്നു. സിപിഎമ്മിന് കോർപറേഷൻ ഭരണം നഷ്ടപ്പെട്ടുവെന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ മന്ത്രിക്ക് സാധിച്ചിട്ടില്ലെന്ന് മേയർ പറഞ്ഞതിന് മറുപടിയായാണ് ഇന്ന് മന്ത്രി ശിവൻകുട്ടി രംഗത്തുവന്നത്.
