തിരുവനന്തപുരം: പാലക്കാട് സിപിഎം – ബിജെപി ഡീലുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാൽ ആരോപിച്ചു. ശബരിമലയില്‍ നിന്നു സ്വര്‍ണം കട്ടവരെ സംരക്ഷിക്കുകയും ന്യായികരിക്കുകയുമാണ് മുഖ്യമന്ത്രിയെന്ന് അദ്ദേഹം പറഞ്ഞു. ഈ തെരഞ്ഞെടുപ്പ് യുഡിഎഫിന്റേതാണ്. യുഡിഎഫിനെ അധികാരത്തിലേറ്റാന്‍ ജനങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞുവെന്നും കെ.സി. വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ സീറ്റ് കിട്ടാത്തവരെ പരിഗണിക്കും. അവര്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Read MoreCategory: TVM
കോണ്‍ഗ്രസിലെ അതൃപ്തിക്ക് പരിഹാരമായില്ല; നിലപാട് കടുപ്പിച്ച് കെ.സുധാകരനും അടൂര്‍ പ്രകാശും
തിരുവനന്തപുരം: സ്ഥാനാർഥി നിർണയത്തിൽ കോണ്‍ഗ്രസിലെ അതൃപ്തിക്ക് പരിഹാരമായില്ല. സീറ്റ് വേണമെന്ന തീരുമാനത്തില്‍ നിന്നു പിന്നോട്ടില്ലെന്ന നിലപാടുമായി കെ.സുധാകരനും അടൂര്‍ പ്രകാശും സമ്മര്‍ദം തുടരുന്നു.തനിക്ക് സീറ്റ് നല്‍കിയില്ലെങ്കില്‍ കണ്ണൂരില്‍ പാര്‍ട്ടിക്ക് ദോഷം ഉണ്ടാകുമെന്നും കൂടാതെ ലോക്സഭാ അംഗത്വം രാജിവയ്ക്കുമെന്നുമാണ് സുധാകരന് ഹൈക്കമാന്‍ഡിന് അന്ത്യശാസനം നല്‍കിയിരിക്കുന്നത്.ഇന്നലെ രമേശ് ചെന്നിത്തലയും കെ.സി വേണുഗോപാലും സുധാകരനുമായി ചര്‍ച്ച നടത്തിയെങ്കിലും സുധാകരന് തന്റെ നിലപാടില്‍ നിന്നു പിന്നോട്ടുപോകാന്‍ തയാറായിട്ടില്ല. അടൂര്‍ പ്രകാശും സീറ്റ് വേണമെന്ന നിലപാടില്‍ ഉറച്ച് നില്ക്കുന്നതിനാല് കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുന്നത് വിലങ്ങുതടിയായി മാറിയിട്ടുണ്ട്. എല്‍ഡിഎഫും ബിജെപിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചാരണവുമായി മുന്നോട്ടു പോകവെ കോണ്‍ഗ്രസിലെ തലമുതിര്‍ന്ന നേതാക്കളുടെ പിടിവാശിയും സ്വാര്‍ഥ താത്പര്യങ്ങളും കോണ്‍ഗ്രസ് നേതാക്കളില്‍ കടുത്ത അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തെ പിണറായി ഭരണത്തില്‍ നിന്നു കേരളത്തെ മോചിപ്പിക്കാന്‍ ജനങ്ങള്‍ യുഡിഎഫിന് വേണ്ടി ചെയ്യാന്‍ തയാറായി നില്ക്കുമ്പോള്…
Read Moreതൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിന് തിരിച്ചടി; തിരുവനന്തപുരം സീറ്റ് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് എം
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിന് തിരിച്ചടി നേരിട്ട സാഹചര്യത്തിൽ തിരുവനന്തപുരം സീറ്റിനായി വീണ്ടും സമ്മർദം ശക്തമാക്കി കേരള കോൺഗ്രസ് എം. 13ാം സീറ്റായി തിരുവനന്തപുരം വേണമെന്നാണ് കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ. മാണിയുടെ ആവശ്യം. നേരത്തെ നടന്ന സീറ്റ് ചർച്ചകളിലും കേരള കോൺഗ്രസ് എം തിരുവനന്തപുരം സീറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടായിരുന്നില്ല. ഇതിനിടെ തൊണ്ടിമുതൽ കേസിൽ തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് വീണ്ടും ആവശ്യം ശക്തമാക്കാൻ തീരുമാനം. അതേസമയം തിരുവനന്തപുരം സ്ഥാനാർഥിത്വത്തില്‍ ആന്റണി രാജുവിന്റെ തീരുമാനം കാത്തിരിക്കുകയാണ് സിപിഎം. കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ എംഎൽഎ പദവിക്ക് അയോഗ്യതയും തെരഞ്ഞെടുപ്പിൽ വിലക്കും നേരിടുകയാണ് ആന്റണി രാജു.
Read Moreഗുണ്ടാപ്പിരിവ് നൽകിയില്ല; ഉന്തുവണ്ടിക്കാരനെ അടിച്ചുവീഴ്ത്തി പണം കവർന്ന യുവാക്കൾ അറസ്റ്റിൽ
നെടുമങ്ങാട് : ഗുണ്ടാപ്പിരിവ് നൽകാത്തതിന് ഉന്തുവണ്ടി കച്ചവടക്കാരനെ മർദിക്കുകയും പണം പിടിച്ചുപറിക്കുകയും ചെയ്ത വിതുര ബോണക്കാട് പത്തുമുറി ലയം ബിഎ ഡിവിഷനിൽ വിജയ് (26), വിതുര കളിക്കൽ പ്ലാങ്കാല കട്ടയ്കാൽ വീട്ടിൽ ഗോകുൽ (21), പരപ്പാറ മരുതുംമൂട് പ്രശാന്ത് ശ്രുതി ഭവനിൽ പ്രശാന്ത് (22) എന്നിവരെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ നാലിന് രാത്രി പത്തരയോടെ പഴകുറ്റിയിൽ ഉന്തുവണ്ടിയിൽ ഫാസ്റ്റ് ഫുഡ് വില്പന നടത്തുന്ന തിരുനെൽവേലി സ്വദേശി ശിവയെ കാറിലെത്തിയ മൂവർ സംഘം അടിച്ചുവീഴ്ത്തി അയ്യായിരം രൂപയുമായി കടന്നുകളയുകയായിരുന്നു. പോലീസിന്റെ റൗഡി ഹിസ്റ്ററി ലിറ്റിൽ ഉൾപ്പെട്ടിട്ടുള്ളവരാണു പ്രതികൾ. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ തൊളിക്കോട് നെടുമങ്ങാട് എസ്എച്ച്ഒ പി.കെ. മോഹിത്ത്, എസ്ഐ മുഹ്സിൻ മുഹമ്മദ്സി, എഎസ്ഐ ബിജു, രജിത്ത്, സിപിഒ മഹേഷ് എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്ത പ്രതികളെ നെടുമങ്ങാട് കോടതി റിമാൻഡ് ചെയ്തു.
Read Moreവിളപ്പിൽശാലയിൽ അന്താരാഷ്ട കളിസ്ഥലം സ്ഥാപിക്കാൻ നീക്കം നടത്തുമെന്ന് വി.വി. രാജേഷ്
പേയാട്: വിളപ്പിൽശാലയിലെ പ്രവർത്തനരഹിതമായ മാലിന്യ സംസ്കരണശാലയും അനുബന്ധ സ്ഥലവും മേയർ വി.വി. രാജേഷ് സന്ദർശിച്ചു. ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസും മേയർക്കൊപ്പമുണ്ടായിരുന്നു. വിളപ്പിൽ പഞ്ചായത്ത് ഭരണം ബിജെപിക്ക് ലഭിച്ചതിനു പിന്നാലെ ഉപയോഗ ശൂന്യമായിക്കിടക്കുന്ന സ്ഥലത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള കളിസ്ഥലം അടക്കം വികസന പദ്ധതികൾ യാഥാർഥ്യമാക്കണമെന്ന ആവശ്യവുമായി പി.കെ. കൃഷ്ണദാസിന്റെ നേതൃത്വത്തിൽ വിളപ്പിൽ പഞ്ചായത്ത് ഭരണസമിതി മേയറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്നാണ് മേയറും നഗരസഭ ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചത്. ജനങ്ങൾ ആഗ്രഹിക്കുന്ന വികസന പദ്ധതികൾ യാഥാർഥ്യമാക്കുകയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള നഗരസഭ ഭരണസമിതികളുടെ ലക്ഷ്യമെന്നു മേയർ വി.വി.രാജേഷ് പറഞ്ഞു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ചെമ്പഴന്തി ഉദയൻ, എം.ആർ. ഗോപൻ, കരമന അജിത്ത്, പാറ്റൂർ രാധാകൃഷ്ണൻ, വിളപ്പിൽ പഞ്ചായത്ത് പ്രസിഡന്റ് പി.സൗമ്യ, വൈസ് പ്രസിഡന്റ് സി.എസ്.അനിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം വിളപ്പിൽ ദീപക്, പഞ്ചായത്ത് അംഗങ്ങളായ അജിത്ത്…
Read Moreസിവില്‍സ്റ്റേഷനിലെ പാര്‍ക്ക് സാമൂഹികവിരുദ്ധരുടെ താവളം; അടിയന്തിര നടപടി വേണമെന്ന് നാട്ടുകാർ
പേരൂര്‍ക്കട: കുടപ്പനക്കുന്ന് സിവില്‍സ്റ്റേഷനിലെ ബി ബ്ലോക്കിന് എതിര്‍വശത്തായി പ്രവര്‍ത്തിക്കുന്ന പാര്‍ക്ക് സാമൂഹികവിരുദ്ധരുടെ താവളമാകുന്നു. 2025 ജൂലൈ മാസത്തില്‍ പാര്‍ക്കിനുള്ളില്‍ ജിംനേഷ്യത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ അനുകുമാരി നിർവഹിച്ചിരുന്നു. ജിംനേഷ്യത്തിന്റെ മറപിടിച്ചാണ് ഇവിടെ സാമൂഹികവിരുദ്ധര്‍ വിഹരിക്കുന്നത്. രാത്രികാലങ്ങളില്‍ മദ്യക്കുപ്പികളുമായി എത്തുന്ന സംഘം ഇരുട്ടിന്റെ മറപറ്റി ഇ വിടെ മദ്യപിക്കുന്നുണ്ട്. രാവിലെയും വൈകുന്നേരവും പാര്‍ക്കിന്റെ പ്രവര്‍ത്തനം ഒരു നിശ്ചിത സമയം വരെ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ അതിനുശേഷം ഗേറ്റുകള്‍ തുറന്നുതന്നെ കിടക്കുന്നതിനാല്‍ ആര്‍ക്കും എപ്പോഴും ഇതിനുള്ളില്‍ കടന്നുവരാമെന്നതാണ് അവസ്ഥ. പാര്ക്കിനുള്ളിലാകെ മിനറല്‍ വാട്ടര്‍ കുപ്പികളും ചപ്പുചവറുകളുമാണ്. ഇരിപ്പിടങ്ങളില്വരെ പ്ലാസ്റ്റിക് കുപ്പികള്‍ ചിതറിക്കിടക്കുന്നുണ്ട്. ശുചീകരണമില്ലാത്തതിനാല്‍ കരിയിലകളും മറ്റും നിറഞ്ഞു വൃത്തിഹീനമായ അവസ്ഥയിലാണ് നിലവിൽ പാർക്കുള്ളത്. രാത്രി 10 മണിക്കും പാര്‍ക്കിനുള്ളില്‍ ജനങ്ങള്‍ കടന്നുകയറി ഫലവൃക്ഷങ്ങളില്‍നിന്നു മാങ്ങകള്‍ അടര്‍ത്തിയെടുക്കുന്നത് സ്ഥിരം കാഴ്ചയാണ്. പാര്‍ക്കില്‍ സ്ഥാപിച്ചിട്ടുള്ള ജിംനേഷ്യം ഉപകരണളില്‍ ചിലത് സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ച അവസ്ഥയിലാണ്.…
Read Moreനെയ്യാറ്റിന്‍കര നഗരസഭ പരിധിയില്‍ അനധികൃത നിര്‍മാണ പ്രവൃത്തികളെന്ന് ആക്ഷേപം
നെയ്യാറ്റിന്‍കര : നഗരസഭ പരിധിയില്‍ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വ്യാപകമെന്ന് ആക്ഷേപം. ബന്ധപ്പെട്ട അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപണം. നെയ്യാറ്റിന്‍കര നഗരസഭയിലെ കൗണ്‍സിലര്‍ ജോജിന്‍ കഴിഞ്ഞ ദിവസം കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യം ഉദാഹരണ സഹിതം ചൂണ്ടിക്കാണിച്ചു. നഗരസഭയില്‍ അദ്ദേഹം നേരിട്ട് ഈ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന നിര്‍ദേശം നല്കി. എന്നാല്‍ അനധികൃതമാണ് ഈ നിര്‍മാണം എന്ന തലത്തില്‍ നടപടി സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നഗരസഭയുടെ എല്ലാ വാര്‍ഡുകളിലും അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് യോഗത്തില്‍ സന്നിഹിതയായിരുന്ന മുനിസിപ്പല്‍ എൻജിനീയര്‍ പ്രതികരിച്ചു. ഒരിടത്തെ പ്രശ്നം അവസാനിപ്പിക്കാന്‍ ചെല്ലുന്പോള്‍ തൊട്ടപ്പുറത്ത് അതിനെക്കാള്‍ വലിയ വിഷയം നിലവിലുണ്ടെന്ന അവസ്ഥയാണിവിടെ. എന്നാല്‍ അത്തരം അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നഗരസഭ കൃത്യമായി നോട്ടീസ് നല്‍കുകയും അവ പൊളിച്ചു മാറ്റുവാന്‍ നിര്‍ദേശിക്കുകയും ചെയ്യാറുണ്ടെന്നും എഞ്ചിനീയര്‍ അറിയിച്ചു. നഗരസഭ ഈ വിഷയം ഗൗരവമായി കാണുന്നുവെന്നും കര്‍ശന…
Read Moreനിയമസഭാ തെരഞ്ഞെടുപ്പ് ; പിന്നാക്ക വിഭാഗക്കാര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കണമെന്ന് ശിവഗിരി മഠം ട്രസ്റ്റ്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പിന്നാക്ക വിഭാഗക്കാര്‍ക്ക് മുന്‍വര്‍ഷത്തെക്കാള്‍ കുടുതല്‍ പരിഗണന നല്‍കണമെന്ന് ശിവഗിരി മഠം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അഭിപ്രായപ്പെട്ടു. വിജയിക്കുന്ന മണ്ഡലങ്ങള്‍ പിന്നാക്ക വിഭാഗക്കാരായവര്‍ക്ക് നല്‍കണം. എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതൃത്തോടും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. അംഗീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധം ഉണ്ടാകും. പിന്നാക്ക വിഭാഗക്കാര്‍ക്ക് കുടുതല്‍ പരിഗണന നല്‍കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Read Moreതിരുവനന്തപുരം മെഡിക്കല്‍ കോളജ് മുന്‍ സൂപ്രണ്ടിനെതിരെയുള്ള പീഡനപരാതി; ഹണി ട്രാപ്പെന്ന് ഡോക്ടറുടെ കുടുംബം
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് മുന്‍ സൂപ്രണ്ട് ഡോ. സുനില്കുമാറിനെതിരെയുള്ള പീഡനപരാതി ഹണി ട്രാപ്പെന്ന് ഡോക്ടറുടെ കുടുംബം.പരാതിക്കാരിക്കെതിരേ നേരത്തെ ഡോക്ടറുടെ കുടുംബം വനിതാ കമ്മീഷനിലും വനിതാ സെല്ലിലും പരാതി നല്‍കിയിരുന്നുവെന്നും ഡോക്ടറുടെ ഭാര്യ പറഞ്ഞു. ഡോക്ടറുമായി സൗഹൃദം നടിച്ച് പലതവണ പണം വാങ്ങിയ പരാതിക്കാരി കുടുതല്‍ പണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആത്മഹത്യപ്രവണതയുള്ള ഇവര്‍ പലപ്പോഴും ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ഡോക്ടറെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു. ഡോക്ടര്‍ പുതുതായി വാങ്ങുന്ന ഫ്ളാറ്റ് പരാതിക്കാരിക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് തയാറാകാത്തതാണ് പരാതിക്ക് കാരണമെന്നും ഡോക്ടറുടെ ഭാര്യ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. നെയ്യാറ്റിന്‍കര സ്വദേശിനിയായ യുവതിയാണ് ഡോക്ടര്‍ക്കെതിരേ മെഡിക്കല്‍ കോളജ് പോലീസില്‍ പീഡന പരാതി നല്‍കിയത്. ഡോക്ടറും യുവതിക്കെതിരേ പരാതി നല്‍കിയിട്ടുണ്ട്. രണ്ട് പരാതികളും പോലീസ് അന്വേഷിക്കുകയാണ്.
Read Moreഗ്യാസ് സിലിണ്ടർ കിട്ടാനില്ല; സ്കൂളുകളിലെ പാചകത്തിനു വിറക് അടുപ്പ് ഉപയോഗിക്കാന്‍ നിർദേശം
തിരുവനന്തപുരം: പാചകവാതക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്കൂളുകളിലെ പാചകത്തിന് വിറക് അടുപ്പ് ഉപയോഗിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഉത്തരവിറക്കി. ഇതിന് ആവശ്യമായ പണം സര്‍ക്കാര്‍ നല്‍കും. ഓരോ സ്കൂളിലും ആവശ്യമായ ഗ്യാസ് സിലിണ്ടറുകളുടെ എണ്ണവും വിറകിന്റെ അളവും തയറാക്കി റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് രാജ്യവ്യാപകമായി പാചകവാതക പ്രതിസന്ധി രൂക്ഷമാണ്.ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഗാര്‍ഹിക ഉപഭോക്താക്കളെയും ഹോട്ടലുകളെയും പാചകവാതക പ്രതിസന്ധി ബാധിച്ചിട്ടുണ്ട്.
Read More