തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം അതിതീവ്രമായതിനു പിന്നാലെ സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്തു. ന്യൂനമർദത്തിന്റെ പ്രഭാവത്താൽ അടുത്ത രണ്ട് ദിവസം കൂടി കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെ ന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 24 മണിക്കൂറിൽ 11 സെന്റീമീറ്റർ വരെയുള്ള അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, വയനാട് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെയും വ്യാഴാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള, കർണാടക തീരത്ത് കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി.
Read MoreCategory: TVM
പേരുകേൾക്കുമ്പോൾ ഓക്കാനമോ; വെള്ളാപ്പള്ളിക്കെതിരേ ആഞ്ഞടിച്ച് മുസ്ലീം ലീഗും
തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലാ വൈസ് ചാൻസലറായി മുബാറക് പാഷ നിയമിതനായതിനെ എതിർത്ത എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയും എസ്എൻ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെതിരേ രൂക്ഷ വിമർശനവുമായി മുസ്ലീം ലീഗ് മുഖപത്രം. മുസ്ലീം പേരിനോട് ഓക്കാനമോ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിൽ വെള്ളാപ്പള്ളി നടേശൻ പ്രകടിപ്പിക്കുന്നത് സംഘപരിവാറിന്റെ ന്യൂനപക്ഷ വിരുദ്ധതയാണ് എന്ന് ആരോപിക്കുന്നു. മുന്‍പും ഗുരുവചനങ്ങളെ സ്വന്തം താല്പര്യപ്രകാരം വക്രീകരിക്കുകയും സ്വാർഥ രാഷ്ട്രീയ സാന്പത്തിക ലക്ഷ്യങ്ങൾക്കുവേണ്ടി ദുരുപയോഗം ചെയ്തിട്ടുള്ളയാളാണ് വെള്ളാപ്പള്ളിയെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ വേണ്ടിയല്ല സംസ്ഥാന സർക്കാർ ഓപ്പൺ സർവകലാശാല സ്ഥാപിച്ചത്. ശ്രീനാരായണ ഗുരുവിന്റെ നാമം ആലേഖനം ചെയ്തതു കൊണ്ട് ഓപ്പൺ സർവകലാശാലയുടെ ഉന്നത സ്ഥാനീയനായ വ്യക്തി നാരായണ ഗുരുവിന്റെ സമുദായത്തിൽ പിറന്നയാളാകണമെന്ന് വാദിക്കുന്നത് ബാലിശമാണ്. ഇതൊരു വിസിയുടെ മാത്രം പ്രശ്നമല്ലെന്നും പണ്ടു മുതൽ ചിലർ കൊണ്ടു നടക്കുന്ന വർഗീയതയുടെ…
Read Moreസംഘപരിവാറിന്റെ ഗൂഢലക്ഷ്യത്തിന് വെള്ളാപ്പള്ളി വളവും വെള്ളവും നൽകുന്നു; വെള്ളാപ്പള്ളിക്കെതിരേ സിപിഐ മുഖപത്രം
തിരുവനന്തപുരം: കേരളത്തെ ഭ്രാന്താലയമാക്കി തിരിച്ചുകൊണ്ടുവരാനുള്ള സംഘപരിവാറിന്റെ ഗൂഢലക്ഷ്യത്തിന് വെള്ളവും വളവും കൊടുക്കുന്ന പണിയാ ണ് വെള്ളാപ്പള്ളി നടേശൻ ചെയ്യുന്നതെന്ന വിമർശനവുമായി സിപിഐ മുഖപത്രം. ശ്രീനാരായണ ഗുരുദർശനം വീണ്ടും വീണ്ടും പഠിക്കേണ്ടതാര് എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് വെള്ളാപ്പള്ളി നടേശനെതിരേ കടുത്ത വിമർശനം ഉന്നയിച്ചിരിക്കുന്നത്. ശ്രീനാരായണ ഗുരുവിനോടുള്ള കേരളനാടിന്റെ അടങ്ങാത്ത ആദരവാണ് ജനങ്ങളുടെ നികുതിപ്പണം വിനിയോഗിച്ച് സ്ഥാപിച്ച ഓപ്പൺ യൂണിവേഴ്സിറ്റി അദ്ദേഹത്തിന്റെ സ്മാരകമാകണമെന്ന തീരുമാനത്തിനു പിന്നിൽ. അതിനെ നയിക്കാൻ മുസ്ലിം നാമധാരിയായ ഒരാളെ നിയോഗിച്ചതിൽ, ബിജെപിയുടെ സംസ്ഥാന നേതാവോ സംഘപരിവാർ ചിന്താഗതി പ്രചരിപ്പിക്കുന്ന പ്രതിപക്ഷനേതാവോ വിമർശിക്കുന്നതിനെ ആരും ആ അർഥത്തിലേ കാണൂ. എന്നാൽ ഗുരുദേവൻ ആദ്യ അധ്യക്ഷനായി രൂപംകൊടുത്ത ശ്രീനാരായണ ധർമ്മ പരിപാലന യോഗത്തിന്റെ ജനറൽ സെക്രട്ടറി, അവരുടെ നിലവാരത്തിലേക്ക് തരംതാഴ്ന്നത് ശ്രീനാരായണ ഗുരുവിനെ സ്മരിക്കുന്ന കേരളവാസികൾക്കാകെ അപമാനമാണെന്ന് പറയാതിരിക്കാനാവില്ല- മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. ഗുരുവിന്റെ ജാതിസങ്കല്പം വ്യക്തമാക്കുന്ന കൃതികളെ…
Read Moreശമ്പളവും അഴിമതിയുടെ പരിധിയിൽ വരുമോ? സ്വപ്ന സുരേഷിന്റെ വ്യാജ സർട്ടിഫിക്കറ്റ്; പോലീസ് നിയമോപദേശം തേടി
തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സ്വപ്ന സുരേഷ് ഐടി വകുപ്പിൽ ജോലി നേടിയ കേസിൽ അന്വേഷണം വിജിലൻസിന് കൈമാറാൻ പോലീസ് നിയമോപദേശം തേടി. നിലവിൽ കന്റോൺമെന്റ് പോലീസാണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ ആറുമാസക്കാലയളവിനുള്ളിൽ ഇരുപത് ലക്ഷം രൂപയോളം സ്വപ്ന സുരേഷ് പൊതു ഖജനാവിൽ നിന്നും കൈപ്പറ്റിയിട്ടുണ്ടെന്നാണ് പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ശന്പളമുൾപ്പെടെ പ്രതിമാസം മൂന്നുലക്ഷത്തിലധികം രൂപ ഇവർ കൈപ്പറ്റിയിട്ടുണ്ട്. ഇത് അഴിമതിയുടെ പരിധിയിൽ വരുന്നതിനാലാണ് സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായ നിയമോപദേശം തേടിയിരിക്കുന്നത്. സ്വപ്ന സുരേഷിന്റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം അന്വേഷണ എജൻസികളോട് സ്വപ്ന വെളിപ്പെടുത്തിയത്.
Read Moreപരാതിയുമായി സ്റ്റേഷനിലെത്തിയ യുവാവിനെ സിഐ മര്‍ദിച്ചതായി പരാതി; വനിതാപോലീസിന്റെ കസേരയില്‍ ചെന്നിടിച്ച് പോലീസുകാരിയും താഴെവീണു…
നെടുമങ്ങാട് : പരാതിയുമായി വലിയമല പോലീസ് സ്റ്റേഷനിലെത്തിയ യുവാവിനെ സിഐ മര്‍ദിച്ചതായി പരാതി. പനയ്ക്കോട് പുള്ളിക്കോണം റോഡരികത്തുവീട്ടില്‍ ജയേഷ്(29) ആണ് സിഐ തന്നെ മർദിച്ചതായി കാട്ടി നെടുമങ്ങാട് ഡിവൈഎസ്പിയ്ക്ക് പരാതി നൽകിയത്. പരാതിയിൽ പറയുന്നതിങ്ങനെ:പരാതിയുമായി രാവിലെ സ്റ്റേഷനിലെത്തിയ തന്നെ എതിര്‍കക്ഷികളുടെ മുന്നില്‍വച്ച് മര്‍ദ്ദിക്കുകയും പുറത്തേയ്ക്ക് പിടിച്ചു തളളുകയും ചെയ്തു. പുറത്തേയ്ക്ക് തള്ളുന്നതിനിടെ വനിതാപോലീസിന്റെ കസേരയില്‍ ചെന്നിടിച്ച് പോലീസുകാരിയും താഴെവീണു. തുടര്‍ന്ന് നെടുമങ്ങാട് ജില്ലാആശുപത്രിയിലെത്തി കൈയ്ക്കേറ്റ പരുക്കുകള്‍ ചികിത്സിച്ച ശേഷം വീണ്ടും തിരികെ അമ്മ നിര്മ്മലാദേവിയോടൊപ്പം സ്റ്റേഷന്‍പടിക്കല്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. തന്റെ പരാതി സ്വീകരിച്ച് നടപടിഎടുക്കുന്നതുവരെ സമരം തുടരുമെന്നും ആരോഗ്യപ്രവര്ത്തകന് കൂടിയായ ജയേഷ് പറഞ്ഞു. ഡിവൈഎസ്പി ജെ.ഉമേഷ് ഇടപെട്ടതിനെത്തുടര്‍ന്ന് അമ്മയും മകനും പ്രതിഷേധം അവസാനിപ്പിച്ചു. അതേസമയം സ്റ്റേഷനുള്ളില്‍ വച്ച് എതിര്‍കക്ഷികളോടും തന്നോടും വളരെ മോശമായി പെരുമാറിയ ജയേഷിനോട് പുറത്തിറങ്ങിനില്ക്കാന് ആവശ്യപ്പെടുകയായിരുന്നുവെന്നും മറ്റെല്ലാപരാതികളും കെട്ടിച്ചമച്ച ആരോപണങ്ങളാണെന്നും വലിയമല സിഐ വിപിന്‍…
Read Moreകടലിൽ കാണാതായ സന്തോഷിനുവേണ്ടിയുള്ള കാത്തിരിപ്പ് 25 -ാം ദിവസത്തിലേക്ക്…
വിഴിഞ്ഞം: കടലിൽ കാണാതായ സന്തോഷിനുവേണ്ടിയുള്ള കാത്തിരിപ്പിന് ഇന്ന് 25 ദിവസം പൂർത്തിയാകും. പുല്ലുവിള ഇരയീമ്മൻ തുറവർഗീസിന്റെ മകൻ സന്തോഷിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് വീട്ടുകാർ. സന്തോഷിനൊപ്പം കടലിൽ കാണാതായ മൂന്നു പേരുടെ ചേതനയറ്റ ശരീരങ്ങൾ ലഭിച്ചെങ്കിലും സന്തോഷിനെ കണ്ടെത്താൻ കഴിഞ്ഞില്ല .കഴിഞ്ഞ മാസം 17 ന് വൈകുന്നേരമാണ് പുല്ലുവിള സ്വദേശിയായ സന്തോഷിനെയും സുഹൃത്തുക്കളായ ജോൺസൺ, സാബു, മനു എന്നിവരെ കടൽത്തിരയുടെ രൂപത്തിൽ വിധി തട്ടിയെടുത്തത്. ഉപരിപഠനത്തിന് ലണ്ടനിലേക്ക് പോകുന്നതിന് മുൻപ്സുഹൃത്ത്ക്കളുമായുള്ള ജോൺസന്റെ ആഴിമല കടൽക്കരയിലെ ഒത്തുകൂടൽ ചെന്നെത്തിയത് നാല് കുടുംബത്തിന്റെ തീരാനഷ്ടത്തിലേക്കായിരുന്നു. ഉന്നത വിദ്യാഭ്യാസം നേടണമെന്ന ആഗ്രഹം ബാക്കിയാക്കി യാത്രയായ ജോൺസനെയും മനുവിനെയും 18 ന് തന്നെ കണ്ടെത്തി. എന്നാൽ കോവിഡ് പിടിപെട്ടെന്ന് കണ്ടതോടെ മനുവിന്റെ മുഖം അവസാനമൊന്ന് കാണാനുള്ള ഭാഗ്യം പോലും വീട്ടുകാർക്കും ബന്ധുക്കൾക്കുമുണ്ടായില്ല.സംഭവം നടന്ന് മുന്നാം നാൾ സാബുവിനെയും കണ്ടെത്തിയെങ്കിലും സന്തോഷ് മാത്രം കടലിൽ അവശേഷിച്ചു.…
Read Moreക്ഷേത്രത്തിൽ 12 പേർക്ക് കോവിഡ്! ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവം മാറ്റിവച്ചു
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ15 ന് ആരംഭിക്കേണ്ട അല്പശി ഉത്സവം മാറ്റിവച്ചു. പെരിയനന്പി, പഞ്ചഗവ്യത്ത് നന്പി എന്നിവരും ജീവനക്കാരും ഉൾപ്പെടെ 12 പേർക്കാണ് കോവിഡ് ബാധിച്ചത്. ക്ഷേത്രത്തിൽ വർഷത്തിൽ ആറുമാസത്തിലൊരിക്കൽ മീനത്തിലും തുലാത്തിലും രണ്ട് ഉത്സവം പതിവുള്ളതാണ്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ മീനമാസത്തിൽ നടക്കേണ്ട പൈങ്കുനി ഉത്സവം ലോക്ക് ഡൗണ്‍ മൂലം തടസപ്പെട്ടിരുന്നു. ഈ ഉത്സവം കഴിഞ്ഞ മാസം ആഘോഷരഹിതമായി നടത്തിയിരുന്നു. ശംഖുമുഖത്ത് പതിവുള്ള ആറാട്ടിന് പകരം ക്ഷേത്രത്തിന് മുൻഭാഗത്തുള്ള പത്മതീർഥത്തിൽ ആറാട്ട് നടത്തി ചടങ്ങ് നിർവഹിച്ചു. തുലാമാസത്തിൽ നടത്തുന്ന അല്പശി ഉത്സവം മുറതെറ്റാതെ നടത്താനാണ് ആദ്യത്തെ ഉത്സവം ചടങ്ങുകളോടെ നടത്തിയത്. നവരാത്രി ഉത്സവകാലത്തെ അല്പശി ഉത്സവത്തിനുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കുന്നതിനിടെയാണ് ക്ഷേത്രത്തിലെ കോവിഡ് വ്യാപനം കാരണം ഉത്സവം മാറ്റിവച്ചത്. കോവിഡ് വ്യാപനം വന്നതോടെ ക്ഷേത്രത്തിൽ ദർശനം നിർത്തിവച്ചിരുന്നു. അടുത്തിടെ മുതൽനിശ്ചിത എണ്ണം ഭക്തർക്ക് ഓണ്‍ലൈൻ…
Read Moreഒറ്റുകാരൻ എന്നാരോപിച്ച് ലഹരി മാഫിയാ സംഘം യുവാവിന്റെ കൈ തല്ലിയൊടിച്ചു; നെയ്യാർഡാം സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവം ഇങ്ങനെ..
കാട്ടാക്കട : ഒറ്റുകാരൻ എന്നാരോപിച്ച് യുവാവിനെ ലഹരി സംഘം മർദ്ദിച്ച് അവശനാക്കി. മർദനത്തിൽ യുവാവിന്റെ കൈയൊടിഞ്ഞു. നെയ്യാർഡാം സ്റ്റേഷൻ പരിധിയിൽ തട്ടാംമുക്കിലാണ് സംഭവം. തട്ടംമുക്ക് മുളംകുഴി വീട്ടിൽ റോബിൻ( 38 ) നെയാണ് സ്ഥലത്തെ കഞ്ചാവ് മാഫിയ സംഘം ഒറ്റുകാരൻ എന്നാരോപിച്ച് മർദിച്ചത്. സംഭവം കണ്ട് പിടിച്ചു മാറ്റാൻ ശ്രമിച്ച സഹോദരൻ സജിയെയും സംഘം ചേർന്ന് മർദിച്ചു. നേരത്തെ തങ്ങൾക്ക് ലഹരി മാഫിയാ സംഘത്തിന്റെ ഭീഷണി ഉണ്ടെന്നു കാട്ടി റോബിൻ നെയ്യാർഡാം പോലീസിനെ സമീപിച്ചിരുന്നു. പിന്നീട് പരാതി എഴുതി നൽകി കേസ് രജിസ്റ്റർ ചെയ്യാൻ ഇരിക്കെയാണ് ആക്രമണം ഉണ്ടായത്. റോബിൻ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. നെയ്യാർ ഡാം പോലീസ് അന്വേഷണം ആരംഭിച്ചു. മായം , തട്ടാംമുക്ക്, കണ്ടംതിട്ട, പന്ത എന്നിവിടങ്ങളിൽ ലഹരിമാഫിയാസംഘങ്ങൾ വിലസുന്നതായി നിരവധി പരാതികളാണ് വന്നിരിക്കുന്നത്. അതിനിടയ്ക്കാണ് ഈ ആക്രമണവും.
Read Moreപോലീസിൽ നേരിയ അഴിച്ചുപണി; കൊച്ചി സിറ്റി പോലീസ് ഡപ്യൂട്ടി കമ്മീഷണർ ജി. പൂങ്കുഴലി വയനാട് എസ്പി; ചലനമാറ്റം ഇങ്ങനെ…
തിരുവനന്തപുരം: കൊല്ലം റൂറൽ, വയനാട് ജില്ലാ പോലീസ് മേധാവിമാർ അടക്കമുള്ളവരെ മാറ്റി പോലീസിൽ നേരിയ അഴിച്ചുപണി. അടുത്തിടെ ഐപിഎസ് ലഭിച്ച എട്ട് എസ്പിമാർക്കും നിയമനം നൽകി. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയായി ആർ. ഇളങ്കോയെ നിയമിച്ചു. വയനാട് ജില്ലാ പോലീസ് മേധാവിയായിരുന്നു. കൊല്ലം റൂറൽ എസ്പിയായിരുന്ന ഹരിശങ്കറിനെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ (ഇന്റലിജൻസ്) എസ്പിയാക്കി മാറ്റി. ഹെൽമറ്റില്ലാതെ ബൈക്കിനു പിന്നിലിരുന്നു സഞ്ചരിച്ച വയോധികനെ പോലീസ് പ്രോബേഷൻ എസ്ഐ മർദിച്ചതു കൊല്ലം റൂറൽ ജില്ലാ പോലീസ് പരിധിയിലായിരുന്നു. കൊച്ചി സിറ്റി പോലീസ് ഡപ്യൂട്ടി കമ്മീഷണർ ജി. പൂങ്കുഴലിയെ വയനാട് ജില്ലാ പോലീസ് മേധാവിയായി നിയമിച്ചു. കണ്‍ഫേഡ് ഐപിഎസ് ലഭിച്ച പി.ബി. രാജീവിനെ കൊച്ചി സിറ്റി ഡപ്യൂട്ടി കമ്മീഷണറാക്കി. കെ.ബി. രവിയെ സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് ആസ്ഥാനത്ത് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലും എസ്. രാജേന്ദ്രനെ ക്രൈംബ്രാഞ്ച്-…
Read Moreനിയമസഭ കൈയാങ്കളി കേസിൽ സർക്കാർ അഭിഭാഷകയെ മാറ്റി; ഇടതു നേതാക്കളുടെ പരാതിയിൽ പകരം മറ്റൊരാൾ വരുന്നതിന്റെ കാരണം അറിയാം
തിരുവനന്തപുരം: നിയമസഭ കൈയാങ്കളി കേസില്‍ സര്‍ക്കാര്‍ അഭിഭാഷകയെ മാറ്റി. പകരം കേസ് നടത്തിപ്പ് അസിസ്റ്റന്റ് പ്രോസിക്യൂട്ടര്‍ക്ക് കൈമാറി. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് ഉത്തരവിറക്കിയത്. കേസ് പിന്‍വലിക്കാനുള്ള ഉത്തരവിനെ പ്രോസിക്യൂട്ടര്‍ അനുകൂലിച്ചില്ലെന്ന ഇടത് നേതാക്കളുടെ പരാതിയെ തുടര്‍ന്നാണ് അഭിഭാഷകയെ മാറ്റിയത്. ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനെതിരെ വി. ശിവന്‍കുട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.
Read More