തിരുവന്തപുരം: ഈഴവ സമുദായത്തെ സർക്കാർ ചതിച്ചുവെന്നും ഇടതുപക്ഷ സർക്കാർ ശ്രീനാരായണീയ സമൂഹത്തിന്റെ കണ്ണിൽ കുത്തിയെന്നും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അധസ്ഥിത വിഭാഗങ്ങളെ അധികാരശ്രേണിയിൽ നിന്നും ആട്ടിയകറ്റുന്ന പതിവ് ഈ സർക്കാർ ആവർത്തിച്ചുവെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല ഉദ്ഘാടനം സർക്കാർ രാഷ്ട്രീയ മാമാങ്കമാക്കി. ഉദ്ഘാടന ചടങ്ങിൽ ഒരു എസ്എൻഡിപി ഭാരവാഹിയെ പോലും ക്ഷണിച്ചില്ല. സർവകലാശാല തലപ്പത്തെ നിയമനങ്ങൾ ഇടതുപക്ഷ സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചു. സർവകലാശാല വൈസ് ചാൻസിലർ സ്ഥാനത്തേക്ക് ശ്രീ നാരായണീയരെ പരിഗണിച്ചില്ല. മലബാറിൽ പ്രവർത്തിക്കുന്ന പ്രവാസിയെ നിർബന്ധിച്ചു കൊണ്ടു വന്നു വിസിയാക്കാൻ മന്ത്രി കെ.ടി.ജലീൽ വാശി പിടിച്ചു. ഉന്നത വിദ്യാദ്യാസ മന്ത്രിയുടെ ചേതോവികാരം മനസിലാക്കാൻ പാഴൂർ പടിപ്പുരയിൽ പോകേണ്ടതില്ല. നവോത്ഥാനം മുദ്രാവാക്യമാക്കിയ ഇടതുപക്ഷം ഭരിക്കുമ്പോൾ ഇങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു. ന്യൂനപക്ഷങ്ങളും സംഘടിത മത ശക്തികളും ഇരിക്കാൻ പറയുമ്പോൾ കിടക്കുന്ന…
Read MoreCategory: TVM
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ 10 ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതേതുടർന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കാസർഗോഡ്, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകൾ ഒഴികെയുള്ളടത്താണ് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദമാണ് സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാക്കിയത്. ഞായറാഴ്ചയോടെ ന്യൂനമർദം, ആന്ധപ്രദേശ്, ഒഡീഷ തീരങ്ങളിലെത്തും. തമിഴ്നാട്, തെലങ്കാന, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലും വരും ദിവസങ്ങളിൽ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ വ്യാഴാഴ്ച വൈകിട്ട് മുതൽ ശക്തമായ മഴ പെയ്യുന്നുണ്ട്. ചിലയിടത്ത് ഇടിയോടു കൂടിയ ശക്തമായ മഴയാണ് പെയ്തത്. ഇന്നും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
Read Moreശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മുഖ്യപൂജാരിക്ക് ഉൾപ്പെടെ കോവിഡ്; ദർശന വിലക്ക്
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഭക്തരുടെ പ്രവേശനത്തിനു താൽകാലിക വിലക്ക്. മുഖ്യപൂജാരിയായ പെരിയനന്പി ഉൾപ്പെടെ 12 പേർക്കു കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ഭക്തരെ പ്രവേശിപ്പിക്കുന്നത് നിർത്തിവച്ചത്. വെള്ളിയാഴ്ച മുതൽ 15 വരെ പ്രവേശനം ഉണ്ടാകില്ലെന്ന് ക്ഷേത്രം ഭരണ സമിതി അറിയിച്ചു. നിത്യപൂജകൾ മുടങ്ങുന്നത് ഒഴിവാക്കാൻ തന്ത്രി ശരണനെല്ലൂർ സതീശൻ നന്പൂതിരിപ്പാട് ക്ഷേത്രത്തിലെത്തി പൂജകളുടെ ചുമതല ഏറ്റെടുത്തു. നിലവിലെ സാഹചര്യത്തിൽ ഏറ്റവും കുറവ് ജീവനക്കാരെ നിലനിർത്തി നിത്യപൂജകൾ തുടരാനാണ് തീരുമാനം.
Read Moreമുഖ്യമന്ത്രി കള്ളം പറയുമ്പോൾ എന്ത് വ്യാജവാർത്ത? ശ്രീറാമിന്റെ നിയമനത്തിനെതിരേ ചെന്നിത്തല
തിരുവനന്തപുരം: മാധ്യമപ്രവർത്തകനായിരുന്ന കെ.എം. ബഷീർ കാറിടിച്ചു കൊല്ലപ്പെട്ട സംഭവത്തിൽ സസ്പെൻഷനിലായശേഷം സർവീസിൽ തിരിച്ചെത്തിയ ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമന്റെ പുതിയ നിയമന ഉത്തരവ് പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വ്യാജവാർത്തകൾ കണ്ടെത്താനുള്ള സമിതി അംഗമായിട്ടാണ് നിയമനം. മുഖ്യമന്ത്രിതന്നെ കള്ളം പറയുന്പോൾ എന്തു വ്യാജവാർത്ത കണ്ടെത്താനാണെന്നാണ് ചെന്നിത്തലയുടെ പരിഹാസം. വ്യാജവാർത്തകളും സന്ദേശങ്ങളും കണ്ടെത്താനുള്ള പിആർഡി. സംഘത്തിലാണു ശ്രീറാമിന്റെ പുതിയ നിയമനം. ആരോഗ്യവകുപ്പിന്റെ പ്രതിനിധിയായാണു പിആർഡിയുടെ ഫാക്ട് ചെക്ക് ഡിവിഷനിലേക്കു ശ്രീറാമിനെ നാമനിർദേശം ചെയ്തത്. മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കാറിടിച്ച് കൊല്ലപ്പെട്ട കേസിൽ സസ്പെൻഷനിലായിരുന്ന ശ്രീറാമിനെ കഴിഞ്ഞ മാർച്ചിലാണു സർക്കാർ തിരിച്ചെടുത്തത്. ആരോഗ്യവകുപ്പിൽ ജോയിന്റ് സെക്രട്ടറിയായി നിയമിച്ച അദ്ദേഹത്തിനു കോവിഡ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന വാർ റൂമിന്റെ ചുമതലയും സിഎഫ്എൽടിസികളുടെ ചുമതലയും നൽകിയിരുന്നു. വ്യാജവാർത്തകളോ സന്ദേശങ്ങളോ കണ്ടെത്തിയാൽ അവയ്ക്കെതിരേ നടപടിക്കു പോലീസിനു കൈമാറുക, വാർത്തകൾ തെറ്റാണെങ്കിൽ സത്യാവസ്ഥ…
Read Moreകാറിന്റെ ഡിക്കിയിൽ സുരക്ഷിതമാക്കിയെങ്കിലും! വാഹന പരിശോധനയ്ക്കിടെ പിടിച്ചത് 160 ലിറ്റർ സ്പിരിറ്റ്; രണ്ടുപേർ അറസ്റ്റിൽ
നെയ്യാറ്റിന്‍കര : കാറില്‍ കടത്താന്‍ ശ്രമിച്ച 160 ലിറ്റര്‍ സ്പിരിറ്റ് എക്സൈസ് സംഘം പിടികൂടി. രണ്ടു പേരെ അറസ്റ്റ് ചെയ്തു. തിരുപുറം എക്സൈസ് റേഞ്ച് സംഘം അയിര ചെങ്കവിള കുരിശടി ജംഗ്ഷന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് കാറിന്റെ ഡിക്കിയിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്പിരിറ്റ് കണ്ടെത്തിയത്. കടകംപള്ളി കണ്ണാന്തുറ ബീച്ചിൽ നെവിൽ ഹൗസിൽ കൂതറ ബാബു എന്ന ബാബു (43), പാറശ്ശാല ഇഞ്ചിവിള നടുത്തോട്ടം വീട്ടിൽ സദാംഹുസ്സൈന് എന്നിവരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. തമിഴ്നാട് നിന്നും സ്പിരിറ്റ് വാങ്ങി വെട്ടുകാടുള്ള ഷൈജുവിന് എത്തിക്കുകയാണ് ഇരുവരും ചെയ്യുകയെന്ന് എക്സൈസ് സംഘം പറഞ്ഞു. കോവിഡ് -19 മാനദണ്ഡം പ്രകാരം പരിശോധനയ്ക്കു ശേഷം പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് , എസ്.പി.ഒ കെ. ഷാജി, പി.ഒ.ജി ബിജുരാജ്, സി.ഇ.ഒ മാരായ ഷാജു, രഞ്ജിത്, ഷാൻ, രാജേഷ്…
Read Moreകൊലവിളിച്ച് കാട്ടാന മുന്നിൽ! കൂട്ടുകാരനും കൂടപ്പിറപ്പുമായവന്റെ ജീവനെടുത്തതിന്റെ നടുക്കത്തിൽ സഹോദരനും കൂട്ടുകാരും…
കാട്ടാക്കട: കളിചിരികളും തമാശകളുമായി ആഘോഷത്തിമിർപ്പിലായിരുന്ന അവധിക്കാലത്ത്, കലിപൂണ്ട കാട്ടാന കൂട്ടുകാരനും കൂടപ്പിറപ്പുമായവന്റെ ജീവനെടുത്തതിന്റെ നടുക്കത്തിൽ നിന്നും ഇനിയും മോചിതരായിട്ടില്ല അലനും കൂട്ടുകാരും. കൊന്പൈക്കാണയിൽ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഷിജുവിന്റെ മൂത്ത സഹോദരനാണ് അലൻ. വീട്ടിലും കളിസ്ഥലത്തും കാടും മേടും കയറിയുള്ള സാഹസിക യാത്രയിലും അവരിരുവരും സഹോദരന്മാരെന്നതിനേക്കാളുപരി നല്ല കൂട്ടുകാരായിരുന്നു. മറ്റു കൂട്ടുകാരായ അഖിലും ശ്രീജിത്തും ഷിബുവും ഉൾപ്പെടെയുള്ളവർ കൂടി ഒപ്പം ചേരുന്നതോടെ അവരുടേത് ഒരാഘോഷ സംഘമാകും. വീട്ടിലെ പട്ടിണി മാറ്റാൻ വനവിഭവങ്ങൾ ശേഖരിക്കുന്നതിനായി ഈ സുഹൃദ്സംഘം ഇടയ്ക്കിടെ അതിസാഹസികമായി ഉൾക്കാടുകളിലേക്കു യാത്ര ചെയ്യാറുണ്ട ്. അത്തരമൊരു സാഹസിക യാത്രയിലാണ് ഇന്നലെ ഷിജുവിന്റെ ജീവൻ കാട്ടാന കവർന്നത്. അതേക്കുറിച്ചോർക്കുന്പോൾ അവരുടെ ഉള്ളിലിപ്പോഴും ഭയം ആനയോളം വളരും. കണ്ണുകളിലിരുട്ടു നിറയും. പിന്നെ വിങ്ങിപ്പൊട്ടും. കോവിഡ് കാലമായതിനാൽ സ്കൂളുകളില്ലാത്തതിനാൽ സുഹൃത്തുക്കളേയും കൂട്ടി അങ്ങാടി മരുന്നായ ശതാവരിക്കിഴങ്ങുകൾ ശേഖരിക്കാൻ കൊന്പൈ കാട്ടിലെത്തിയതാണ് ഷിജുവും…
Read Moreഅപകീർത്തികരമായ പ്രസ്താവന; എംപിക്കെതിരേ എംഎൽഎയുടെ വക്കീൽ നോട്ടീസ്
വെഞ്ഞാറമൂട് : ആറ്റിങ്ങൽ എംപി അടൂർ പ്രകാശിനെതിരെ വാമനപുരം എംഎൽഎ അഡ്വ.ഡി.കെ മുരളി വക്കീൽ നോട്ടീസ് അയച്ചു. തന്നെയും മകനെയും സമൂഹമധ്യത്തിൽ അപകീർത്തിപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ അടൂർപ്രകാശ് നടത്തിയ പ്രസ്താവന മൂലമുണ്ടായ മാനനഷ്ടത്തിന് നഷ്ടപരിഹാരമായി ഒരു കോടി രൂപ ആവശ്യപ്പെട്ടാണ് അഡ്വ.സുനിൽ കെ.എസ് മുഖാന്തിരം നോട്ടീസ് അയച്ചത്. വിവിധ ചാനലുകളിൽ നടത്തിയ ചർച്ചകളിൽ തന്റെയും കുടുംബത്തിന്റെയും സൽപ്പേരിന് കളങ്കം സംഭവിക്കണം എന്നുള്ള ഉദ്ദേശ്യത്തോടെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളതെന്ന് നോട്ടീസിൽ പറയുന്നു. തനിക്കുണ്ടായ മാനനഷ്ടത്തിന് നോട്ടീസ് ലഭിച്ചു 15 ദിവസം ദിവസത്തിനകം നഷ്ടപരിഹാരം നൽകുകയും കൂടാതെ തിരുവനന്തപുരത്ത് നിന്ന് പ്രസിദ്ധീകരിക്കുന്ന വിവിധ പത്രങ്ങളിലൂടെയും ദൃശ്യ മാധ്യമങ്ങളിലൂടെയും പ്രസ്താവന പിൻവലിച്ച് ഖേദം പ്രകടനം നടത്തണമെന്നും അല്ലാത്തപക്ഷം സിവിൽ ക്രിമിനൽ നടപടികൾ സ്വീകരിക്കുന്നതാണെന്നും നോട്ടീസിലൂടെ അറിയിച്ചു.
Read Moreആരോഗ്യവകുപ്പിന് പുഴുവരിച്ചെന്ന് ചെന്നിത്തല; കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയമെന്ന് ചെന്നിത്തല
തിരുവനന്തപുരം: ആരോഗ്യവകുപ്പിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോഗ്യവകുപ്പിന് പുഴുവരിച്ചെന്നും സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ ആരോഗ്യവകുപ്പില്‍ ഗുരുതര പ്രതിസന്ധിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയമാണ്. ജനജീവിതത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നില്ല. ഈ കാര്യങ്ങളില്‍ ഇടപെടാതെ സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല. ആരോഗ്യമന്ത്രിയെ കാണാനില്ലെന്നും ചെന്നിത്തല പറഞ്ഞു.
Read Moreനീതിന്യായമേഖലയില്‍ ഹിന്ദുത്വശക്തികളുടെ മേധാവിത്വം വ്യക്തമാക്കുന്ന വിധിയാണ് ബാബറി മസ്ജിദ് പൊളിച്ച കേസിലെന്ന് കോടിയേരി
തിരുവനന്തപുരം: ബാബറി മസ്ജിദ് പൊളിച്ച കേസിൽ കോടതി വിധിക്കെതിരെ ജനാഭിപ്രായം ഉയര്‍ന്നുവരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. നീതിന്യായമേഖലയില്‍ ഹിന്ദുത്വശക്തികളുടെ മേധാവിത്വം വ്യക്തമാക്കുന്ന വിധിയാണിതെന്നും കോടിയേരി വിമർശിച്ചു. ബിജെപി ആഗ്രഹിക്കുന്നത് ഭരണഘടന സ്ഥാപനങ്ങള്‍ നടപ്പാക്കുകയാണ്. ഒരു ജനവിഭാഗത്തിന് നീതി നിഷേധിക്കുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി. ഹത്രാസ് ജില്ലയിൽ അതിക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ പുറപ്പെട്ട രാഹുൽ ഗാന്ധിയെ വഴിയിൽ തടഞ്ഞ യുപി പോലീസ് നടപടി അപലപനീയമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു.
Read Moreബംഗളൂരുവിൽ നിന്നും തട്ടികൊണ്ടുവന്ന അഞ്ചു വയസുകാരിയെ അമ്മയ്ക്ക് കൈമാറി; കുരുന്നിനു രക്ഷകരായത് പതിവ് റോന്തു ചുറ്റലിനായി പുറപ്പെട്ട വനിതാ സിഐയും സംഘവും
പാറശാല: ബംഗളൂരുവിൽ നിന്നും തട്ടികൊണ്ടുവന്ന അഞ്ചു വയസുകാരിയെ അമ്മയ്ക്ക് കൈമാറി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ നാഗർകോവിൽ എസ്പി ഓഫീസിൽ വച്ചാണ് കുഞ്ഞിനെ അമ്മയ്ക്ക് കൈമാറിയത്. സംഭവവുമായി ബന്ധപ്പെട്ടു കളിയിക്കാവിള പോലീസ് കസ്റ്റഡിയിലായിരുന്ന കാട്ടാക്കട പൂവച്ചൽ സ്വദേശി ജോസഫ് ജോൺ (55), കൂടെയുണ്ടായിരുന്ന എസ്തർ ലത (37) എന്നിവരെ ബംഗളൂരു പോലീസിനു കൈമാറി . ബുധനാഴ്ച പുലർച്ചെ 2.30 മണിയോടെ കളിയിക്കാവിള ബസ്സ്റ്റാൻഡിൽ നിന്നുമാണ് ജോസഫ് ജോണിനെയും കൂടെയുണ്ടായിരുന്ന എസ്തർ, എട്ടുവയസുള്ള ആണ്‍കുട്ടി, അഞ്ചു വയസുകാരി എന്നിവരെ കളിയിക്കാവിള സിഐ യുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിൽ എടുത്തത്. പതിവ് റോന്തു ചുറ്റലിനായി പുറപ്പെട്ട വനിതാ സിഐയും സംഘവുമാണ് കുരുന്നിനു രക്ഷകരായത്. കുട്ടി നിർത്താതെ കരയുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പോലീസ് സംഘം അടുത്തുചെന്നു വിവരം തിരക്കി. കുട്ടി തന്റെ മകളാണെന്ന് ജോസഫ് ജോൺ സിഐയോടും സംഘത്തോടും പറഞ്ഞു. എന്നാൽ എസ്തറിനോട്…
Read More