പേ​രുകേൾക്കുമ്പോൾ ഓ​ക്കാ​ന​മോ;​ വെ​ള്ളാ​പ്പ​ള്ളി​ക്കെ​തി​രേ ആഞ്ഞടിച്ച് മുസ്ലീം ലീ​ഗും


തി​രു​വ​ന​ന്ത​പു​രം: ശ്രീ​നാ​രാ​യ​ണ​ഗു​രു ഓ​പ്പ​ൺ സ​ർ​വ​ക​ലാ​ശാ​ലാ വൈ​സ് ചാ​ൻ​സ​ല​റാ​യി മു​ബാ​റ​ക് പാ​ഷ നി​യ​മി​ത​നാ​യ​തി​നെ എ​തി​ർ​ത്ത എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും എ​സ്എ​ൻ ട്ര​സ്റ്റ് സെ​ക്ര​ട്ട​റി​യു​മാ​യ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മു​സ്ലീം ലീ​ഗ് മു​ഖ​പ​ത്രം.

മു​സ്ലീം പേ​രി​നോ​ട് ഓ​ക്കാ​ന​മോ എ​ന്ന ത​ല​ക്കെ​ട്ടി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച മു​ഖ​പ്ര​സം​ഗ​ത്തി​ൽ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പ്ര​ക​ടി​പ്പി​ക്കു​ന്ന​ത് സം​ഘ​പ​രി​വാ​റി​ന്‍റെ ന്യൂ​ന​പ​ക്ഷ വി​രു​ദ്ധ​ത​യാ​ണ് എ​ന്ന് ആ​രോ​പി​ക്കു​ന്നു.

മു​ന്പും ഗു​രു​വ​ച​ന​ങ്ങ​ളെ സ്വ​ന്തം താ​ല്‍​പ​ര്യ​പ്ര​കാ​രം വ​ക്രീ​ക​രി​ക്കു​ക​യും സ്വാ​ർ​ഥ രാ​ഷ്ട്രീ​യ സാ​ന്പ​ത്തി​ക ല​ക്ഷ്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി ദു​രു​പ‌​യോ​ഗം ചെ​യ്തി​ട്ടു​ള്ള​യാ​ളാ​ണ് വെ​ള്ളാ​പ്പ​ള്ളി​യെ​ന്നും മു​ഖ​പ്ര​സം​ഗം കു​റ്റ​പ്പെ​ടു​ത്തു​ന്നു.

ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ ആ​ശ​യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കാ​ൻ വേ​ണ്ടി​യ​ല്ല സം​സ്ഥാ​ന സ​ർ​ക്കാ​ർ ഓ​പ്പ​ൺ സ​ർ​വ​ക​ലാ​ശാ​ല സ്ഥാ​പി​ച്ച​ത്. ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ നാ​മം ആ​ലേ​ഖ​നം ചെ​യ്ത​തു കൊ​ണ്ട് ഓ​പ്പ​ൺ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഉ​ന്ന​ത സ്ഥാ​നീ​യ​നാ​യ വ്യ​ക്തി നാ​രാ​യ​ണ ഗു​രു​വി​ന്‍റെ സ​മു​ദാ​യ​ത്തി​ൽ പി​റ​ന്ന​യാ​ളാ​ക​ണ​മെ​ന്ന് വാ​ദി​ക്കു​ന്ന​ത് ബാ​ലി​ശ​മാ​ണ്.

ഇ​തൊ​രു വി​സി​യു​ടെ മാ​ത്രം പ്ര​ശ്ന​മ​ല്ലെ​ന്നും പ​ണ്ടു മു​ത​ൽ ചി​ല​ർ കൊ​ണ്ടു ന​ട​ക്കു​ന്ന വ​ർ​ഗീ​യ​ത​യു​ടെ പ്ര​ശ്ന​മാ​ണെ​ന്നും പ​ത്രം പ​റ​യു​ന്നു. ഗു​രു​ദേ​വ​ന്‍റെ പേ​രി​ൽ സ്ഥാ​പി​ച്ച ഓ​പ്പ​ൺ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ത​ല​പ്പ​ത്തു

ശ്രീ​നാ​രാ​യ​ണീ​യ ദ​ർ​ശ​നം ആ​ഴ​ത്തി​ൽ പ​ഠി​ച്ച​യാ​ളെ നി​യ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം നി​ര​സി​ച്ച സം​സ്ഥാ​ന സ​ർ​ക്കാ​ർ ശ്രീ​നാ​രാ​യ​ണ സ​മൂ​ഹ​ത്തി​ന്‍റെ ക​ണ്ണി​ൽ കു​ത്തി​യെ​ന്ന് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ നേ​ര​ത്തെ ആ​രോ​പി​ച്ചി​രു​ന്നു.

Related posts

Leave a Comment