വാ​ഹ​ന​ങ്ങ​ൾ ഇ​ട​യ്ക്കി​ടെ വ​ന്നുപോ​കു​ന്നു! രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് പരിശോധന; അ​ഞ്ച് സ്ത്രീ​ക​ളും ആ​റു പു​രു​ഷ​ന്മാ​രും കുടുങ്ങി

തി​രു​വ​ന​ന്ത​പു​രം: ലോ​ഡ്ജ് കേ​ന്ദ്രീ​ക​രി​ച്ച് അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി വ​ന്ന സം​ഘം മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി.

ര​ഹ​സ്യവി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​ധാ​ന റോ​ഡി​ൽ നി​ന്ന് 100 മീ​റ്റ​റോ​ളം ഉ​ള്ളി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഒ​രു ലോ​ഡ്ജി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സം​ഘം പി​ടി​യി​ലാ​യ​ത്. സം​ഘ​ത്തി​ൽ ആ​റു പു​രു​ഷ​ന്മാ​രും അ​ഞ്ച് സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.

ഇ​വ​രി​ൽ ര​ണ്ടു​പേ​ർ ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ർ എ​ന്നാ​ണ് സൂ​ച​ന. ലോ​ഡ്ജി​ൽ പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ പ​ണം പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. സം​ഘം ആ​ഴ്ച​ക​ളാ​യി ലോ​ഡ്ജി​ൽ ത​ങ്ങു​ന്നു എ​ന്നും വാ​ഹ​ന​ങ്ങ​ൾ ഇ​ട​യ്ക്കി​ടെ വ​ന്നുപോ​കു​ന്നു എ​ന്നു​മു​ള്ള ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പോ​ലീ​സ് പ​രി​ശോ​ധ​ന.

ഒ​രു വെ​ബ്സൈ​റ്റി​ൽ പ​ര​സ്യം ന​ൽ​കി​യാ​ണ് ഇ​വ​ർ ഇ​ര​ക​ളെ ആ​ക​ർ​ഷി​ച്ചു വ​ന്നി​രു​ന്ന​ത്. പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തു​മ്പോ​ൾ ലോ​ഡ്ജി​നു​ള്ളി​ൽ നി​ര​വ​ധി പേ​ർ ഉ​ണ്ടാ​യി​രു​ന്നു.

അ​തേ​സ​മ​യം പെ​ൺ​വാ​ണി​ഭസം​ഘ​ത്തി​ന് മ​റ്റ് സം​ഘ​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ണ്ടോ എ​ന്ന കാ​ര്യ​ത്തി​ൽ വി​വ​ര​മൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. ക​സ്റ്റ​ഡി​യി​ലാ​യ പ്ര​തി​ക​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വ​രു​ന്ന​താ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Related posts

One Thought to “വാ​ഹ​ന​ങ്ങ​ൾ ഇ​ട​യ്ക്കി​ടെ വ​ന്നുപോ​കു​ന്നു! രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് പരിശോധന; അ​ഞ്ച് സ്ത്രീ​ക​ളും ആ​റു പു​രു​ഷ​ന്മാ​രും കുടുങ്ങി”

  1. ഇന്നത്തെ കാലഘട്ടത്തിൽ അനാശാസ്യം എന്ന് പറയാൻ പാടില്ല ! അവരുടെ കച്ചവടം ആകുന്നു. എത്രയോ ജനങ്ങൾ പറ്റിച്ചും വഞ്ചിച്ചും ജീവിക്കുന്ന ഈ കാലങ്ങളിൽ നമുക്ക് അറിയേണ്ടത് ആരെയെങ്കിലും പറ്റിക്കുമോ, വഞ്ചിക്കുമോ, സ്വർണകള്ളക്കടത്തു നടത്തിയോ, രാജ്യദ്രോഹം ചെയ്‌തോ ഇതൊക്കെ വേണം നമ്മൾ നോക്കേണ്ടതു. അല്ലാതെ, അവരുടെ വയറ്റിപ്പിഴപ്പാണ്, അവർ ആരെയും ശല്ല്യം ചെയ്‌തില്ല.. അപ്പോൾ അതിൽ നമ്മൾക്കു എന്താ കാര്യം? സെക്സ് വർക്കേറെ നമ്മൾ അംഗീകരിച്ചു പിന്നെ ഇതിനു എന്താണ് പ്രശ്നം?

Leave a Comment