മകനെ മർദിക്കുന്നത് കണ്ട് ഓടിയെത്തിയ വീട്ടമ്മ മർദനമേറ്റ് മരിച്ച സംഭവം; രണ്ട് പേർ അറസ്റ്റിൽ

സം​ഘ​ർ​ഷ​ത്തി​നി​ടെ വ​യോ​ധി​ക മ​രി​ച്ച സം​ഭ​വം: ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ
ശ്രീ​കാ​ര്യം : സം​ഘ​ർ​ഷ​ത്തി​നി​ടെ വ​യോ​ധി​ക കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ.

ക​ഴി​ഞ്ഞ ദി​വ​സം ഇ​രു വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നി​ടെ സൗ​ത്ത് തു​മ്പ തൈ​വി​ളാ​കം വീ​ട്ടി​ൽ മേ​രി​ബാ​ബു (65) മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​യ​ൽ​വാ​സി​ക​ളാ​യ വ​ലി​യ​വേ​ളി സ്വ​ദേ​ശി​ക​ളാ​യ ജോ​സ് സോ​ള​മ​ൻ (43), ജൂ​ഡ് മൈ​ക്കി​ൾ (32) എ​ന്നി​വ​രെ തു​മ്പ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. ര​ണ്ടുപേ​ർ ത​മ്മി​ലു​ള്ള വാ​ക്കേ​റ്റ​മാ​ണ് ഇ​രു​വി​ഭാ​ഗ​മാ​യി തി​രി​ഞ്ഞു സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. മേ​രി ബാ​ബു​വി​ന്‍റെ മ​ക​നാ​യ സെ​ബാ​സ്റ്റ്യ​ൻ കു​ടും​ബ വീ​ട്ടി​ൽ എ​ത്തി മ​രു​ന്ന് കൊ​ടു​ത്ത​ശേ​ഷം തി​രി​കെ പോ​കാ​ൻ തു​ട​ങ്ങു​ന്ന​തി​നി​ടെ മു​ൻ വൈ​രാ​ഗ്യ​മു​ള്ള സ​മീ​പ​വാ​സി​ക​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.​

ഇ​തു ക​ണ്ട മേ​രി മ​ക​ന്‍റെ അ​ടു​ത്തേ​യ്ക്കു വ​രിക​യും പി​ടി​ച്ച് മാ​റ്റു​ന്ന​തി​നി​ടെ അ​ക്ര​മി​ക​ളു​ടെ മ​ർ​ദ​ന​ത്തി​ൽ കു​ഴ​ഞ്ഞു വീ​ഴു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി ആ​ശു​പ​ത്രി​യി​ലേക്കുകൊ​ണ്ടുപോ​യ വ​ഴി മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.

​മേ​രി​ക്ക് മ​ർ​ദ​ന​മേ​റ്റ​താ​യാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.​മ​ര​ണ​കാ​ര​ണം എ​ന്താ​ണെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് വ​ന്നാ​ൽ മാ​ത്ര​മേ പ​റ​യാ​ൻ ക​ഴി​യു​കയുള്ളൂവെ​ന്നും സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു നാ​ലോ​ളം പേ​ർ ഒ​ളി​വി​ലാ​ണെ​ന്നും തു​മ്പ പോ​ലീ​സ് അറിയിച്ചു.

Related posts

Leave a Comment