എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി എം​എ​ൽ​എ​യു​ടെ പി​എ​യ്ക്ക് കോ​വി​ഡ്; നിയമസഭയിൽ നിന്ന് എംഎൽഎയെ മാറ്റി

 

തി​രു​വ​ന​ന്ത​പു​രം: എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി എം​എ​ൽ​എ​യു​ടെ പി​എ​യ്ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ഇ​ന്ന് രാ​വി​ലെ ന​ട​ത്തി​യ അ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. അ​തേ​സ​മ​യം എം​എ​ൽ​എ​യു​ടെ പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വാ​ണ്.

പി​എ​യു​ടെ ഫ​ലം പോ​സി​റ്റീ​വാ​യ​തോ​ടെ അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ൽ എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചെ​ന്നാ​ണ് ആ​ദ്യം പു​റ​ത്തു​വ​ന്ന സൂ​ച​ന​ക​ൾ.

ഇ​തോ​ടെ നി​യ​മ​സ​ഭ​യി​ലു​ണ്ടാ​യി​രു​ന്ന എം​എ​ൽ​എ നി​യ​മ​സ​ഭാ ഹോ​സ്റ്റ​ലി​ലേ​ക്ക് മാ​റി. പി​ന്നീ​ടാ​ണ് എം​എ​ൽ​എ​യു​ടെ പി​എ​യ്ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് റി​പ്പോ​ർ​ട്ട് എ​ത്തി​യ​ത്.

എ​ൽ​ദോ​സ് എം​എ​ൽ​എ ഹോ​സ്റ്റ​ലി​ൽ തു​ട​രു​ക​യാ​ണ്. പി​എ​യു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള​തി​നാ​ൽ ഇ​നി 14 ദി​വ​സം എം​എ​ൽ​എ ക്വാ​റ​ന്‍റൈനി​ലേ​ക്ക് മാ​റേ​ണ്ടി​വ​രും.

Related posts

Leave a Comment