സ്വപ്നയുമായി അടുത്ത ബന്ധം;സ്വ​ർ​ണ​ക്ക​ട​ത്ത് കേസിൽ ശി​വ​ശ​ങ്ക​റി​നെ ചോ​ദ്യം ചെ​യ്യാ​നൊ​രു​ങ്ങി ക​സ്റ്റം​സ്

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​നെ ചോ​ദ്യം ചെ​യ്യാ​നൊ​രു​ങ്ങി ക​സ്റ്റം​സ്. കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ സ്വ​പ്ന സു​രേ​ഷു​മാ​യി ശി​വ​ശ​ങ്ക​റി​ന് അ​ടു​ത്ത ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് ക​സ്റ്റം​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ. ശി​വ​ശ​ങ്ക​റി​ന്‍റെ വി​ദേ​ശ​യാ​ത്ര​ക​ൾ അ​ട​ക്ക​മു​ള്ള രേ​ഖ​ക​ളും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം, കേസ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​ന്വേ​ഷി​ക്കാ​നും തീ​രു​മാ​ന​മായി. പ​ണം കൈ​മാ​റ്റം വി​ദേ​ശ​ത്ത് ന​ട​ന്നു​വെ​ന്നാ​ണ് വി​വ​രം. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ക.

Read More

പൂ​ന്തു​റ​യി​ൽ ക​മാ​ൻ​ഡോ​ക​ളെ വി​ന്യ​സി​ച്ചു; ട്രി​പ്പി​ൾ ലോ​ക്ഡൗ​ണ്‍; ക​ന​ത്ത ജാ​ഗ്ര​ത

തി​രു​വ​ന​ന്ത​പു​രം: പൂ​ന്തു​റ​യി​ൽ കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ ക​ർ​ശ​ന​മാ​യ രീ​തി​യി​ൽ ട്രി​പ്പി​ൾ ലോ​ക്ഡൗ​ണ്‍ ന​ട​പ്പാ​ക്കാ​ൻ നി​ർ​ദേ​ശം. ഇ​വി​ടെ സ്പെ​ഷ​ൽ ഡ്യൂ​ട്ടി​ക്കാ​യി എ​സ്എ​പി ക​മ​ൻ​ഡാ​ന്‍റ് ഇ​ൻ ചാ​ർ​ജ് എ​ൽ. സോ​ള​മ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 25 ക​മാ​ൻ​ഡോ​ക​ളെ നി​യോ​ഗി​ച്ചു. കോ​വി​ഡ് ബാ​ധ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പൂ​ന്തു​റ ഭാ​ഗ​ത്തു​നി​ന്ന് ത​മി​ഴ്നാ​ട്ടി​ലേ​യ്ക്കും തി​രി​ച്ചും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി ബോ​ട്ടു​ക​ളും വ​ള്ള​ങ്ങ​ളും പോ​കു​ന്ന​ത് ത​ട​യാ​ൻ കോ​സ്റ്റ് ഗാ​ർ​ഡ്, കോ​സ്റ്റ​ൽ സെ​ക്യൂ​രി​റ്റി, മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് എ​ന്നി​വ​യ്ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള​താ​യി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ അ​റി​യി​ച്ചു. പു​റ​ത്തു​നി​ന്ന് ആ​ളു​ക​ൾ പൂ​ന്തു​റ​യി​ലേ​ക്ക് എ​ത്തു​ന്ന​ത് ക​ർ​ക്ക​ശ​മാ​യി ത​ട​യും. അ​തി​ർ​ത്തി​ക​ൾ അ​ട​ച്ചി​ടും. പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​വും ന​ൽ​കും. കൂ​ടു​ത​ൽ ആ​ളു​ക​ൾ​ക്കു പ​രി​ശോ​ധ​ന ന​ട​ത്തും. പൂ​ന്തു​റ​യി​ൽ ഒ​രാ​ളി​ൽ​നി​ന്ന് 120 പേ​ർ പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക​ത്തി​ലും 150 പേ​ർ പു​തി​യ സ​ന്പ​ർ​ക്ക​ത്തി​ലും വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ർ​ശ​ന ന​ട​പ​ടി​ക​ൾ. പൂ​ന്തു​റ മേ​ഖ​ല​യി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ബോ​ധ​വ​ത്ക​ര​ണം…

Read More

“അ​വ​ൻ സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ’;സ​ന്ദീ​പി​ന്‍റെ ഭാ​ര്യ​യ്ക്ക് സ്വ​പ്ന​യെ ന​ന്നാ​യി പ​രി​ച​യ​മു​ണ്ട്; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി സ​ന്ദീ​പി​ന്‍റെ അ​മ്മ

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക​ട​ത്ത് കേ​സി​ലെ പ്ര​ധാ​ന​ക​ണ്ണി സ​ന്ദീ​പ് നാ​യ​ര്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​നെ​ന്ന് അ​മ്മ ഉ​ഷ. സ​ന്ദീ​പ് സി​പി​എം ബ്രാ​ഞ്ച് അം​ഗ​മാ​യി​രു​ന്നു​വെ​ന്നും ഉ​ഷ വ്യ​ക്ത​മാ​ക്കി. സ്വ​പ്ന​യെ താ​ൻ നേ​രി​ട്ട് ക​ണ്ട​ത് സ​ന്ദീ​പി​ന്‍റെ ക​ട ഉ​ദ്ഘാ​ട​ന​ത്തി​ന് മാ​ത്ര​മാ​ണ്. ഇ​വ​രെ​ക്കു​റി​ച്ച് കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ അ​റി​യി​ല്ല. നേരത്തേ, സ​ന്ദീ​പ് തി​രു​വ​ന​ന്ത​പു​ര​ത്ത് ത​ടി​ക്ക​ട​യി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. സ​ന്ദീ​പി​ന്‍റെ ഭാ​ര്യ​യ്ക്ക് സ്വ​പ്ന​യെ ന​ന്നാ​യി പ​രി​ച​യ​മു​ണ്ട്- ഉ‍​ഷ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘ​ത്തി​ൽ സ​ന്ദീ​പ് പ്ര​ധാ​ന​ക​ണ്ണി​യാ​യി​രു​ന്നു​വെ​ന്നും സ​രി​ത്തി​നൊ​പ്പം ക​ള്ള​ക്ക​ട​ത്തി​ൽ സ​ന്ദീ​പും പ​ങ്കെ​ടു​ത്തി​രു​ന്നു​വെ​ന്നു​മാ​ണ് ക​സ്റ്റം​സ് ക​ണ്ടെ​ത്ത​ൽ.

Read More

സ്വർണക്കടത്ത്;ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​രു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​ക​രു​താ​യി​രു​ന്നു: സി​പി​ഐ മു​ഖ​പ​ത്രം

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​പ​ണം ഉ​യ​ർ​ന്ന ഉ​ട​നെ ത​ന്നെ ഐ​ടി വ​കു​പ്പി​ലെ ജോ​ലി​യി​ൽ നി​ന്ന് സ്വ​പ്ന സു​രേ​ഷി​നെ പു​റ​ത്താ​ക്കു​ക​യും ഐ​ടി സെ​ക്ര​ട്ട​റി, മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എ​ന്നീ ചു​മ​ത​ല​ക​ളി​ൽ നി​ന്ന് എം.​ശി​വ​ശ​ങ്ക​റി​നെ മാ​റ്റു​ക​യും ചെ​യ്തെ​ങ്കി​ലും ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​രു​ന്ന സാ​ഹ​ച​ര്യം പോ​ലും ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു​വെ​ന്ന് സി​പി​ഐ മു​ഖ​പ​ത്രം. കൂ​ടു​ത​ൽ ആ​രോ​പ​ണ​ങ്ങ​ളും ക​ഥ​ക​ളും മെ​ന​ഞ്ഞ് വ​ൻ സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്ത് എ​ന്ന യ​ഥാ​ർ​ഥ കു​റ്റ​കൃ​ത്യം മ​റ​ഞ്ഞു പോ​കു​ന്ന സ്ഥി​തി​യു​ണ്ടാ​യി​ക്കൂ​ടാ എ​ന്നും ജ​ന​യു​ഗ​ത്തി​ലെ മു​ഖ​പ്ര​സം​ഗം പ​റ​യു​ന്നു. സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്നു​വ​ന്നി​രി​ക്കു​ന്ന എ​ല്ലാ സം​ശ​യ​ങ്ങ​ളും ദു​രീ​ക​രി​ക്ക​പ്പെ​ട​ണം. സ​മ​ഗ്ര​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി വ​സ്തു​ത​ക​ൾ പു​റ​ത്തു കൊ​ണ്ടു​വ​ര​ണം. ഏ​ത് ഉ​ന്ന​ത​ർ​ക്ക് പ​ങ്കു​ണ്ടെ​ങ്കി​ലും അ​ർ​ഹ​മാ​യ ശി​ക്ഷ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും മു​ഖ​പ്ര​സം​ഗം പ​റ​യു​ന്നു.

Read More

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ്; സ്വപ്നയുടെ സു​ഹൃ​ത്ത് സ​ന്ദീ​പ് നാ​യ​രു​ടെ ഭാ​ര്യ ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ മു​ഖ്യ​പ്ര​തി സ്വ​പ്ന സു​രേ​ഷി​ന്‍റെ സു​ഹൃ​ത്ത് സ​ന്ദീ​പ് നാ​യ​രു​ടെ ഭാ​ര്യ ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ൽ. സ്വ​ർ​ണ​ക്ക​ട​ത്തി​ൽ ഇ​വ​ർ​ക്കും പ​ങ്കു​ണ്ടെ​ന്നാ​ണ് സം​ശ​യം. സ​ന്ദീ​പ് ഒ​ളി​വി​ലാ​ണ്. സ​ന്ദീ​പി​ന്‍റെ വ​ർ​ക്ക്ഷോ​പ്പ് സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്നി​രു​ന്നു. ച​ട​ങ്ങി​ൽ സ്വ​പ്ന​യും പ​ങ്കെ​ടു​ത്തി​രു​ന്നു. അ​തേ​സ​മ​യം ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യു​മാ​യി ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സ്റ്റാ​ര്‍​ട്ട് അ​പ് സം​രം​ഭ​​ത്തി​ന്‍റെ പ​രി​പാ​ടി​യി​ലാ​ണ് താ​ന്‍ പ​ങ്കെ​ടു​ത്ത​തെ​ന്നാ​ണ് അ​ദ്ദേ​ഹം ന​ല്‍​കി​യ വി​ശ​ദീ​ക​ര​ണം.

Read More

തെ​റ്റ് ചെ​യ്ത​വ​ർ ആ​രാ​യാ​ലും ര​ക്ഷ​പ്പെ​ടാ​ൻ പോ​കു​ന്നി​ല്ല; എ​ൽ​ഡി​എ​ഫി​ന്‍റെ​യോ സ​ർ​ക്കാ​രി​ന്‍റെ​യോ യാ​തൊ​രു​വി​ധ സ​ഹാ​യ​വും ല​ഭി​ക്കി​ല്ലെ​ന്ന് കോ​ടി​യേ​രി

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ൽ സ​ർ​ക്കാ​ർ സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്തി മാ​തൃ​കാ​പ​ര​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. തെ​റ്റ് ചെ​യ്ത​വ​ർ ആ​രാ​യാ​ലും ര​ക്ഷ​പ്പെ​ടാ​ൻ പോ​കു​ന്നി​ല്ല. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ർ​ക്കും എ​ൽ​ഡി​എ​ഫി​ന്‍റെ​യോ സ​ർ​ക്കാ​രി​ന്‍റെ​യോ യാ​തൊ​രു​വി​ധ സ​ഹാ​യ​വും ല​ഭി​ക്കി​ല്ലെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല​ർ പാ​ർ​ട്ടി​ക്കെ​തി​രേ ന​ട​ത്തു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് അ​ടി​സ്ഥാ​ന​മി​ല്ലെ​ന്നും രാ​ഷ്ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​ത്ത​രം നീ​ക്ക​മെ​ന്നും കോ​ടി​യേ​രി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. പാ​ർ​ട്ടി ആ​രെ​യും സം​ര​ക്ഷി​ക്കി​ല്ലെ​ന്ന് പോ​ളി​റ്റ്ബ്യൂ​റോ അം​ഗം എ​സ്. രാ​മ​ച​ന്ദ്ര​ൻ പി​ള്ള​യും പ​റ​ഞ്ഞു. ഉ​പ്പു​തി​ന്ന​വ​ർ വെ​ള്ളം കു​ടി​ക്കും. തെ​റ്റു ചെ​യ്ത ആ​രെ​യും സം​ര​ക്ഷി​ക്കി​ല്ലെ​ന്നും എ​സ്ആ​ർ​പി വ്യ​ക്ത​മാ​ക്കി.

Read More

ഡി​പ്ലോ​മാ​റ്റി​ക് സ്വ​ർ​ണ​ക്ക​ട​ത്ത്; മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യി അ​ടു​ത്ത ബ​ന്ധം; സ്വ​പ്ന​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മം ന​ട​ത്തിയെ​ന്ന ആരോപണവുമായി കെ. ​സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: ഡി​പ്ലോ​മാ​റ്റി​ക് കാ​ർ​ഗോ സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. സ്വ​ര്‍​ണ്ണ​ക്ക​ട​ത്തി​ന്‍റെ മു​ഖ്യ ആ​സൂ​ത്ര​ക ഐ​ടി വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​രി​യാ​യ സ്വ​പ്ന​യെ കേ​സി​ൽനി​ന്നു ര​ക്ഷി​ക്കാ​ൻ ശ്ര​മം ന​ട​ത്തി. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നി​ന്ന് ക​സ്റ്റം​സി​നെ വി​ളി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ഐ​ടി സെ​ക്ര​ട്ട​റി​യു​ടെ ഫോ​ണ്‍ കോ​ളു​ക​ൾ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​ധോ​ലോ​ക​മാ​യി മാ​റി. സ്വ​പ്ന​യെ​ക്കു​റി​ച്ച് പോ​ലീ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് നേ​ര​ത്തെ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി നേ​രി​ട്ട് കൈ​കാ​ര്യം ചെ​യ്യു​ന്ന ഐ​ടി വ​കു​പ്പി​ൽ സു​പ്ര​ധാ​ന വ​കു​പ്പി​ൽ ഇ​രി​ക്കു​ന്ന വ്യ​ക്തി​യാ​ണ് ക​ള്ള​ക്ക​ട​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. മു​തി​ർ​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഒ​ത്താ​ശ​യോ​ടെ​യാ​ണ് ഐ​ടി വ​കു​പ്പി​ൽ സു​പ്ര​ധാ​ന ചു​മ​ത​ല​യി​ൽ സ്വ​പ്ന എ​ത്തി​യ​തെ​ന്നും സു​രേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

പോലീസ് കൊണ്ടുവന്ന് തരില്ല; രാ​വി​ലെ ഏ​ഴ് മു​ത​ൽ 11 വരെ കടകൾ തുറന്ന് പ്രവർത്തിക്കും; ട്രിപ്പിൾ ലോക്ക്ഡൗൺ നിർദേശത്തിൽ മാറ്റം

തി​രു​വ​ന​ന്ത​പു​രം: ട്രി​പ്പി​ൾ ലോ​ക്ഡൗ​ൺ നി​ല​നി​ൽ​ക്കു​ന്ന തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​ളു​ക​ൾ​ക്ക് തൊ​ട്ട​ടു​ത്ത ക​ട​ക​ളി​ൽ​പോ​യി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ അ​നു​മ​തി. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ പോ​ലീ​സ് വീ​ട്ടി​ലെ​ത്തി​ച്ച് ന​ൽ‌​കു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ ന​ൽ​കി​യി​രു​ന്ന നി​ർ​ദേ​ശം. ഇ​തി​നാ​യി പോ​ലീ​സ് ഫോ​ൺ ന​മ്പ​റു​ക​ളും ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത് പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ആ​ളു​ക​ൾ​ക്ക് നേ​രി​ട്ട് സാ​ധ​നം വാ​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പ​ഴം, പ​ച്ച​ക്ക​റി, പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ​ക്ക് തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാം. രാ​വി​ലെ ഏ​ഴ് മു​ത​ൽ 11 വ​രെ​യാ​ണ് ക​ട​ക​ൾ തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഈ ​സ​മ​യ​ത്ത് ആ​ളു​ക​ൾ​ക്ക് തൊ​ട്ട​ടു​ത്ത ക​ട​ക​ളി​ൽ എ​ത്തി സാ​ധ​നം വാ​ങ്ങാം. ഹോ​ട്ട​ലു​ക​ളും സ​മൂ​ഹ അ​ടു​ക്ക​ള​ക​ളും ഇ​ല്ലാ​ത്ത​തി​നാ​ൽ കു​ടും​ബ​ശ്രീ കാ​ന്‍റീ​ൻ വ​ഴി ഭ​ക്ഷ​ണം പാ​ഴ്സ​ലാ​യി ന​ൽ​കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ൽ ഒ​രാ​ഴ്ച​ത്തേ​ക്കാ​ണ് നി​യ​ന്ത്ര​ണം. പൊ​തു​ഗ​താ​ഗ​ത​മി​ല്ല. മ​രു​ന്ന് ക​ട​ക​ൾ മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സെ​ക്ര​ട്ട​റി​യേ​റ്റ് അ​ട​ക്കം ന​ഗ​രം ഒ​രാ​ഴ്ച അ​ട​ഞ്ഞു കി​ട​ക്കും. ന​ഗ​ര​ത്തി​ലേ​യ്ക്ക് പ്ര​വേ​ശി​ക്കാ​നും തി​രി​കെ പോ​കാ​നും ഒ​രു വ​ഴി…

Read More

15 കോ​ടി​യു​ടെ സ്വ​ർ​ണ​ക്ക​ട​ത്തി​ൽ അ​ന്വേ​ഷ​ണം പ്ര​മു​ഖ​രി​ലേ​ക്ക്;നിയമോപദേശം തേടി കസ്റ്റംസ്

തി​രു​വ​ന​ന്ത​പു​രം: വി​മാ​ന​ത്താ​വ​ള​ത്തി​ലെ 15 കോ​ടി​യു​ടെ സ്വ​ർ​ണ​ക്ക​ട​ത്തി​ൽ അ​ന്വേ​ഷ​ണം മേ​ൽ​ത്ത​ട്ടി​ലേ​ക്കു വ്യാ​പി​പ്പി​ക്കു​ന്നു. യു​എ​ഇ കോ​ൺ​സു​ലേ​റ്റി​ലെ ചി​ല പ്ര​മു​ഖ​രെ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം തു​ട​രാ​നാ​ണ് ശ്ര​മം. തു​ട​ർ ന​ട​പ​ടി​യി​ൽ ക​സ്റ്റം​സ് നി​യ​മോ​പ​ദേ​ശം തേ​ടും. ക​ള്ള​ക്ക​ട​ത്തി​ൽ പ​ങ്കു​ള്ള അ​ഞ്ച് പേ​രെ കൂ​ടി തി​രി​ച്ച​റി​ഞ്ഞ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. ഇ​വ​രി​ലൊ​രാ​ൾ യു​എ​ഇ കോ​ൺ​സു​ലേ​റ്റി​ലെ മു​ൻ ഉ​ദ്യോ​ഗ​സ്ഥ​യാ​ണ്. ഈ ​സം​ഘം മു​മ്പും ക​ള്ള​ക്ക​ട​ത്ത് ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന. ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് ഇ​വ​ർ സ്വ​ർ​ണം പു​റ​ത്തെ​ത്തി​ച്ച​ത്. കോ​ൺ​സു​ലേ​റ്റി​ലേ​ക്കു​ള്ള ബാ​ഗേ​ജ് പ​രി​ശോ​ധി​ക്കാ​ൻ അ​വ​കാ​ശ​മി​ല്ലെ​ന്നാ​യി​രു​ന്നു ഇ​വ​രു​ടെ വാ​ദം. സ​രി​ത്തി​ന്‍റെ യു​എ​ഇ കോ​ൺ​സു​ലേ​റ്റി​ലെ ​ഇ​പ്പോ​ഴ​ത്തെ റോ​ൾ എ​ന്താ​ണെ​ന്നു​ള്ള​തും അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്.

Read More

അമിത വേഗം മരണത്തിലേക്ക്; തി​രു​വ​ന​ന്ത​പു​ര​ത്ത് ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് യു​വാ​ക്ക​ൾക്ക് ദാരുണ അന്ത്യം

തി​രു​വ​ന​ന്ത​പു​രം: മം​ഗ​ല​പു​രം ചെ​മ്പ​ക​മം​ഗ​ല​ത്ത് ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് യു​വാ​ക്ക​ള്‍ മ​രി​ച്ചു. കോ​രാ​ണി സ്വ​ദേ​ശി​ക​ളാ​യ വി​ഷ്ണു, സ​രു​ണ്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ആ​റ്റി​ങ്ങ​ല്‍ തി​രു​വ​ന​ന്ത​പു​രം ദേ​ശീ​യ​പാ​ത​യി​ല്‍ ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി​യാ​യി​രു​ന്നു അ​പ​ക​ടം. അ​മി​തേ വേ​ഗ​ത​യി​ലെ​ത്തി​യ ബൈ​ക്ക് കാ​റി​നെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ എ​തി​ർ​ദി​ശ​യി​ൽ എ​ത്തി​യ മ​റ്റൊ​രു കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹ​ങ്ങ​ള്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Read More