ഡി​പ്ലോ​മാ​റ്റി​ക് സ്വ​ർ​ണ​ക്ക​ട​ത്ത്; മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യി അ​ടു​ത്ത ബ​ന്ധം; സ്വ​പ്ന​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മം ന​ട​ത്തിയെ​ന്ന ആരോപണവുമായി കെ. ​സു​രേ​ന്ദ്ര​ൻ


തി​രു​വ​ന​ന്ത​പു​രം: ഡി​പ്ലോ​മാ​റ്റി​ക് കാ​ർ​ഗോ സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ.

സ്വ​ര്‍​ണ്ണ​ക്ക​ട​ത്തി​ന്‍റെ മു​ഖ്യ ആ​സൂ​ത്ര​ക ഐ​ടി വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​രി​യാ​യ സ്വ​പ്ന​യെ കേ​സി​ൽനി​ന്നു ര​ക്ഷി​ക്കാ​ൻ ശ്ര​മം ന​ട​ത്തി. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നി​ന്ന് ക​സ്റ്റം​സി​നെ വി​ളി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ഐ​ടി സെ​ക്ര​ട്ട​റി​യു​ടെ ഫോ​ണ്‍ കോ​ളു​ക​ൾ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​ധോ​ലോ​ക​മാ​യി മാ​റി. സ്വ​പ്ന​യെ​ക്കു​റി​ച്ച് പോ​ലീ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് നേ​ര​ത്തെ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി നേ​രി​ട്ട് കൈ​കാ​ര്യം ചെ​യ്യു​ന്ന ഐ​ടി വ​കു​പ്പി​ൽ സു​പ്ര​ധാ​ന വ​കു​പ്പി​ൽ ഇ​രി​ക്കു​ന്ന വ്യ​ക്തി​യാ​ണ് ക​ള്ള​ക്ക​ട​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. മു​തി​ർ​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഒ​ത്താ​ശ​യോ​ടെ​യാ​ണ് ഐ​ടി വ​കു​പ്പി​ൽ സു​പ്ര​ധാ​ന ചു​മ​ത​ല​യി​ൽ സ്വ​പ്ന എ​ത്തി​യ​തെ​ന്നും സു​രേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment