തിരുവനന്തപുരം: ഗുരുതരരോഗങ്ങൾ ബാധിച്ചവർക്കു ചികിത്സാ സഹായം ലഭ്യമാക്കുന്ന കാരുണ്യ ബനവലന്റ് ഫണ്ട് സെപ്റ്റംബർ വരെ തുടരും. നിലവിൽ ചികിത്സാ ആനുകൂല്യം ലഭിക്കുന്നവർക്ക് സെപ്റ്റംബർ 30 വരെ സഹായം തുടർ ചികിത്സ നൽകാൻ നിർദേശിച്ച് ഉത്തരവിറങ്ങി. കാൻസർ, ഡയാലിസിസ്, ഹീമോഫീലിയ തുടങ്ങിയ രോഗങ്ങൾക്കുള്ള തുടർ ചികിത്സാ സഹായമാകും ലഭ്യമാക്കുക. നികുതിവകുപ്പിനു കീഴിലാകും കാരുണ്യയുടെ സെപ്റ്റംബർ 30വരെയുള്ള പ്രവർത്തനം. തുടർന്ന് ആരോഗ്യവകുപ്പിനു കീഴിലുള്ള കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയിൽ നിന്നുള്ള ആനുകൂല്യം നൽകും. മൂന്നുമാസത്തിനകം ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാക്കും. ഓഗസ്റ്റിൽ ആരോഗ്യവകുപ്പിനുകീഴിൽ സജ്ജമാകുന്ന സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് ബനവലന്റ് ഫണ്ട് ഗുണഭോക്താക്കളുടെ വിവരം കൈമാറും. ഹെൽത്ത് ഏജൻസിക്കാവും കാസ്പിന്റെ നടത്തിപ്പ് ചുമതല. കേന്ദ്രസർക്കാരിന്റെ ആയുഷ്മാൻ ഭാരതിന്റെ നടത്തിപ്പിനായി സംസ്ഥാനത്തുണ്ടായിരുന്ന ആരോഗ്യഇൻഷ്വറൻസ് പദ്ധതികളെല്ലാം സംയോജിപ്പിച്ചതോടെ ബനവലന്റ് ഫണ്ട് അതേപടി തുടരാനാവില്ലെന്ന് സർക്കാർ നിലപാടെടുത്തു. യുഡിഎഫ് സർക്കാർ തുടങ്ങിയ പദ്ധതി കാരുണ്യ ലോട്ടറിയിൽ നിന്നുള്ള…
Read MoreCategory: TVM
സ്പിരിറ്റാണ് നല്‍കിയതെന്ന് അഖിലിന് അറിയില്ലായിരുന്നു..! പോലീസുകാരന്റെ മരണം; സുഹൃത്ത് വിഷ്ണുവിനെ റിമാൻഡ് ചെയ്തു; മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസ്
കൊല്ലം :സിവിൽ പോലീസ് ഓഫീസർ അഖിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സുഹൃത്ത് വിഷ്ണുവിനെ റിമാൻഡ് ചെയ്തു. മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സ്പിരിറ്റാണ് നല്‍കിയതെന്ന് അഖിലിന് അറിയില്ലായിരുന്നുവെന്ന് അറസ്റ്റിലായ വിഷ്ണു പോലീസിനോടും എക്സൈസ് സംഘത്തോടും വെളിപ്പെടുത്തി. ശീതളപാനീയത്തില്‍ സ്പിരിറ്റ് കലര്‍ത്തി താനും അഖിലും ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഗിരീഷും ശിവപ്രിയനും കഴിച്ചതായി ഇയാള്‍ വ്യക്തമാക്കി. ഒരാഴ്ച മുമ്പാണ് സുഹൃത്തിന്റെ പ്രതിശ്രുത വധുവായ സ്വകാര്യ ആശുപത്രി ജീവനക്കാരിയില്‍ നിന്നും വിഷ്ണു സ്പിരിറ്റ് വാങ്ങുന്നത്. വീട്ടിലെ പശുക്കളുടെ മുറിവ് വൃത്തിയാക്കാന്‍ വേണ്ടിയാണ് എന്നായിരുന്നു ഇവരോട് വിഷ്ണു പറഞ്ഞിരുന്നത്. ഈ സ്പിരിറ്റ് അടുത്ത ദിവസം തന്നെ വിഷ്ണു ശീതളപാനീയം കലര്‍ത്തി കഴിക്കുകയും ചെയ്തു. അന്ന് വയറുവേദനയും ചര്‍ദ്ദിയും അനുഭവപ്പെട്ടിരുന്നു. ഈ വിവരവും മറച്ചുവച്ചാണ് വിഷ്ണു സുഹൃത്തുക്കള്‍ക്ക് സ്പിരിറ്റ് നല്‍കിയത്. എന്നാല്‍ സുഹൃത്തുക്കള്‍ നല്ല രീതിയില്‍ ഇത് കഴിച്ചപ്പോള്‍ വിഷ്ണു…
Read Moreജാഗ്രത! തലസ്ഥാനത്ത് ഉറവിടം സ്ഥിരീകരിക്കാനാവാതെ മൂന്നാമത്തെ കോവിഡ് മരണം; ഗുരുതര വീഴ്ചയാണെന്ന് ആക്ഷേപം
തിരുവനന്തപുരം: തലസ്ഥാനത്തെ മൂന്നാമത്തെ കോവിഡ് മരണത്തിലും രോഗത്തിന്റെ ഉറവിടം സ്ഥിരീകരിക്കാനായിട്ടില്ല. തിരുവനന്തപുരം വഞ്ചിയൂർ സ്വദേശി എസ്. രമേശനാ (67 ) ആണ് മരിച്ചത്. രമേശന് രോഗം ബാധിച്ച ഉറവിടം ഇതേവരെ സ്ഥിരീകരിച്ചിട്ടില്ല. പോത്തകോട് സ്വദേശിയായ അബ്ദുൽ അസീസ്, വൈദികൻ കെജി വർഗ്ഗീസ് എന്നിവരാണ് ഇതിനു മുന്‍പ് തലസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇവർക്കും രോഗം ലഭിച്ചത് എവിടെനിന്നാണെന്ന് സ്ഥിരീകരിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. മേയ് 23ന് രമേശനെ പനി ബാധിച്ച് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ദീർഘകാലമായി ശ്വാസകോശ രോഗത്തിനും ഹൃദ്രോഗത്തിനും ചികിത്സയിലായിരുന്നു. 28ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. രോഗബാധിതനായി വീണ്ടും 10 ന് ജനറൽ ആശുപത്രിയിൽ വേശിപ്പിച്ച രമേശനെ അന്ന് രോഗം കൂടിയതിനെ തുടർന്ന് മെഡിക്കൽ കോളജാശുപത്രിയിലേക്കുമാറ്റി. പിറ്റേന്ന് ഡിസ്ചാർജ് ചെയ്തു. വീട്ടിൽവച്ച് ശ്വാസം മുട്ടലും ബുദ്ധിമുട്ടുകളും കൂടിയപ്പോൾ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചു. ജനറൽ ആശുപത്രിയിലും…
Read Moreഅതിക്രമിച്ച് കയറി വീട് അടിച്ചു തകർത്തു; വീണ്ടിലുണ്ടായിരുന്ന യുവതിയെ ക്രൂരമായി മർദിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
വെഞ്ഞാറമൂട് : അയിരൂപ്പാറ പന്തലക്കോട് വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ ആക്രമിക്കുകയും വീട്ടുപകരണങ്ങൾ അടിച്ചു തകർക്കുകയും ചെയ്ത സംഭവത്തിൽ ഒരാളെക്കൂടി പോലീസ് അറസ്റ്റ്ചെയ്തു. സംഭവത്തിലെ മൂന്നാം പ്രതിയായ ബാലരാമപുരം അതിയന്നൂർ നമ്പി വിളാകം വീട്ടിൽ വിനോദ് (31) നെയാണ് വട്ടപ്പാറ പോലീസ് അറസ്റ്റു ചെയ്തത്. സംഭവത്തിൽ നാലുപേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. രണ്ടു പ്രതികൾക്കായി അന്വേഷണം ഊർജിതപ്പെടുത്തിയതായും പോലീസ് അറിയിച്ചു. വാഴോട്ട്പൊയ്ക മുക്കോലക്കൽ പുതുവൽപുത്തൻ വീട്ടിൽ ശ്രീക്കുട്ടന്റെ വീട് ആക്രമിച്ച് ഭാര്യ അശ്വതി (25)യെ മർദിച്ച കേസിലാണ് ഇയാൾ അറസ്റ്റിലായത്. റൂറൽ എസ്പി ബി അശോകന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങല്‍ ഡിവൈഎസ്പി എസ്.വൈ സുരേഷിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വട്ടപ്പാറ സി ഐ ടി. ബിനുകുമാർ, എസ്ഐമാരായ ബാബു, സാബത്ത്, എഎസ്ഐ ഷാ, സി.പി.ഒ മാരായ ഷമീർ, രാജീവ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Read Moreകഴക്കൂട്ടം -കാരോട് ബൈപാസിന്റെ ബൈറോഡ് തകർന്നു വീണു; ഉദ്യോഗസ്ഥരുടെ അനാസ്ഥയെന്ന് നാട്ടുകാർ
വിഴിഞ്ഞം: കഴക്കൂട്ടം -കാരോട് ബൈപാസിന്റെ ബൈറോഡ് തകർന്നു വീണ് ഗതാഗതം തടസപ്പെട്ടു. വിഴിഞ്ഞം കല്ലുവെട്ടംകുഴിഭാഗമാണ് തകർന്നു വീണത്. വെങ്ങാനൂർ ഏലവരുന്ന താഴ്ന്ന ചതുപ്പ് നിലം മണ്ണിട്ട് നികത്തിയാണ് റോഡ് പണിതിരുന്നത്. പ്രദേശത്തു നിന്ന് വരുന്ന വെള്ളം ഏലായിലേക്ക് ഒഴുകുന്നതിന് രണ്ട് പൈപ്പുകൾ സ്ഥാപിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ തിമിർത്ത് പെയ്ത മഴയിൽ കുത്തിയൊഴുകിയെത്തിയ വെള്ളവും ചെളിയും പൈപ്പിൽ നിറഞ്ഞതാണ് റോഡ് തകരാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. ചെളി കൊണ്ട് പൈപ്പ് അടഞ്ഞതോടെ വെള്ളം പതിനഞ്ചടിയോളം ഉയർന്നു.ആറ് വരിപ്പാതയുടെ അടിയിലൂടെയുള്ള പൈപ്പ് തുറന്ന് വിട്ട് വെള്ളക്കെട്ട് ഒഴിവാക്കാനുള്ള അധികൃതരുടെ ശ്രമം പരാജയപ്പെട്ടതും ഇരുപതടിയോളം നീളത്തിൽ റോഡിന്റെ വശങ്ങൾ തകർന്നു വീഴുന്നതിന് വഴിതെളിച്ചെന്ന് ആരോപണമുണ്ട്. രണ്ട് കൂറ്റൻ ജനറേറ്റർ ഉപയോഗിച്ച് വെള്ളമടിച്ച് കളയലും മൂന്ന് ജെസിബി കൊണ്ടുള്ള ചെളി മാറ്റലും നടത്തി തകർന്ന ഭാഗം നിരവധി തൊഴിലാളികളുടെ നേതൃത്വത്തിൽ നേരെയാക്കാനുള്ള ശ്രമമാണ്…
Read Moreചലച്ചിത്ര നിർമാതാവും സംവിധായകനുമായ കുളത്തൂർ ഭാസ്ക്കരൻ നായർ അന്തരിച്ചു
തിരുവനന്തപുരം: സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തുമായ കാഞ്ഞിരംപാറ കുളത്തൂർ ഭവനത്തിൽ കുളത്തൂർ ഭാസ്ക്കരൻ നായർ (83) നിര്യാതനായി. ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങളുടെ തുടക്കക്കാരനും ചിത്രലേഖ ഫിലിം സൊസൈറ്റിയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായിരുന്നു. മുപ്പതിൽപ്പരം ഡോക്യുമെന്ററി ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട് നാല് ചിത്രങ്ങൾക്ക് തിരക്കഥ, സംവിധാനം ചെയ്തിട്ടുണ്ട്. പ്രസിഡന്റിന്റെ മെഡൽ ലഭിച്ച സ്വയംവരം (1972), കൊടിയേറ്റം (1978) എന്നീ ചിത്രങ്ങൾ നിർമ്മിച്ചു. നിരവധി നോവലുകളും ചെറുകഥകളും കവിതകളും അദ്ദേഹം രചിച്ചിട്ടുണ്ട്. നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. കെട്ടിട നിർമാണരംഗത്ത് തന്‍േറതായ സംഭാവന നൽകി. 1936ൽ നെയ്യാറ്റിൻകര കുളത്തൂരിലായിരുന്നു ജനനം. മകൾ: അഡ്വ. ബി. സിന്ധു (ഡയറക്ടർ, ഇന്റിമേറ്റ ഹോംസ്). മരുമകൻ: വിനിൽ എസ്. നായർ (മാനേജിംഗ് ഡയറക്ടർ, ഇന്റിമേറ്റ്സ് ഹോംസ്). സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്ന് തൈക്കാട് ശാന്തികവാടത്തിൽ.
Read Moreഅണ്ടർ സെക്രട്ടറിയുടെ മൃതദേഹം കണ്ടെത്തി! കാണാതാകുന്നതിനു രണ്ടു ദിവസം മുൻപ് വരെ ജോലിക്കു പോയിരുന്നില്ല…
തിരുവനന്തപുരം: ചിറയിൻകീഴ് അയന്തിക്കടവിൽ പുഴയിൽ കാണാതായ സെക്രട്ടേറിയറ്റിലെ അണ്ടർ സെക്രട്ടറിയുടെ മൃതദേഹം കണ്ടെത്തി. ചിറയിൻകീഴ് ഒറ്റപ്ലാമുക്ക് ഗ്രീഷ്മത്തിൽ ഇള ദിവാകർ(49) ന്റെ മൃതദേഹമാണ് ഇന്നലെ വൈകുന്നേരം 3.45 ഓടെ അയന്തിക്കടവിനു സമീപത്തെ കരിന്തുവാ കടവിൽ നിന്നും കണ്ടെത്തിയത്. ആറ്റിങ്ങൽ ഫയർഫോഴ്സും തിരുവനന്തപുരം ചെങ്കൽച്ചൂള ഫയർഫോഴ്സിലെ സ്കൂബാ വിഭാഗവും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ചിറയിൻകീഴ് പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. വെള്ളിയാഴ്ച രാവിലെ ആറോടെയാണ് ഇളയെ അയന്തിക്കടവിനു സമീപം വച്ച് കാണാതായത്. ഇവരുടെ ഇരുചക്ര വാഹനം നദിക്കരയിൽ പാർക്ക് ചെയ്ത നിലയിൽ കണ്ടെ ത്തിയിരുന്നു. ഇതേ തുടർന്ന് ബന്ധുക്കൾ ചിറയിൻകീഴ് പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഫയർഫോഴ്സ് കഴിഞ്ഞ രണ്ട ു ദിവസമായി നടത്തിയ തെരച്ചിലിനൊടുവിൽ ഇന്നലെ വൈകുന്നേരത്തോടെ മൃതദേഹം കണ്ടെ ത്തുകയായിരുന്നു.…
Read Moreബന്ധുക്കള്‍ പറയുന്നു, ദുരൂഹതയുണ്ട്..! മധ്യവയസ്ക്കന്റെ മൃതദേഹം പുറത്തെടുത്തു പോസ്റ്റ്മോർട്ടം നടത്തും
പാറശ്ശാല : ബന്ധുക്കളുടെ പരാതിയെത്തുടർന്ന് മധ്യവയസ്ക്കന്റെ മൃതദേഹം ഇന്ന് പുറത്തെടുത്തു പോസ്റ്റ്മോർട്ടം നടത്തും.പൊഴിയൂർ പരുത്തിയൂര്‍ പുതുവൽ പുരയിടത്തിൽ ജോൺ (57)മരിച്ച സംഭവത്തിലാണ് ഇന്ന് വീണ്ടും പോസ്റ്റ്മോർട്ടം നടത്തുന്നത്. മാർച്ച് ആറിന് രാത്രി 12 മണിയോടെ ഹൃദയാഘാതം മൂലം ജോൺ മരിച്ചുവെന്ന് പിതാവ് മിഖായേൽ പിള്ളയെയും ബന്ധുക്കളെയും ജോണിന്റെ ഭാര്യാബന്ധുക്കൾ അറിയിച്ചിരുന്നു. അതേത്തുടർന്ന് അടുത്തദിവസം മൃതദേഹം സംസ്ക്കരിക്കുകയും ചെയ്തു. ഹൃദയാഘാതമായതിനാൽ അന്ന് പോസ്റ്റ് മോർട്ടം നടത്തിയിരുന്നില്ല. എന്നാൽ മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനെത്തുടർന്ന് പൊഴിയൂർ പോലീസിൽ പരാതിനൽകുകയും അതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തെ തുടർന്നാണ് മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടത്തിനായി ഇന്ന് പുറത്തെടുക്കുന്നത്.ആർ ഡി ഓ പോസ്റ്റ്മോർട്ടത്തിന് മേൽനോട്ടം വഹിക്കും
Read Moreഓൺലൈൻ പഠനം; വിക്ടേഴ്സ് ചാനലിൽ രണ്ടാംഘട്ട ക്ലാസുകൾ തിങ്കളാഴ്ച മുതൽ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്കുള്ള വിക്ടേഴ്സ് ചാനലിലെ പഠന സമ്പ്രദായത്തിൽ തിങ്കളാഴ്ച മുതൽ രണ്ടാംഘട്ട ക്ലാസുകൾ തുടങ്ങും. ക്ലാസുകൾ മുൻനിശ്ചയിച്ച സമയക്രമത്തിൽ തന്നെയായിരിക്കും നടക്കുകയെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ജൂൺ ഒന്ന് മുതൽ ആദ്യ ഒരാഴ്ച ഒരേ പാഠഭാഗങ്ങൾ തന്നെയാണ് വിക്ടേഴ്സ് ചാനൽ വഴി കാണിച്ചിരുന്നത്. ആദ്യ ഘട്ടത്തിൽ മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും മികച്ച സ്വീകാര്യതയുണ്ടായെന്നുമാണ് വിലയിരുത്തൽ. അതേസമയം, ഇതരഭാഷാ വിഷയങ്ങൾക്ക് മലയാളം വിശദീകരണം അനുവദിക്കും. അറബി, ഉറുദു, സംസ്കൃതം ക്ലാസുകൾ തിങ്കളാഴ്ച മുതൽ തുടങ്ങും. സംസ്ഥാനത്ത് ടിവി ഇല്ലാത്ത 4000 വീടുകൾ ഉണ്ടെന്നും ഇവർക്ക് രണ്ടു ദിവസം കൊണ്ട് ടിവി എത്തിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Read Moreകോവിഡ്: സ്രോതസ് തിരിച്ചറിയാത്ത രോഗികളുടെ വിശദമായ പട്ടിക തയ്യാറാക്കാൻ ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് സന്പർക്കത്തിലൂടെയുള്ള കോവിഡ് രോഗബാധ വർധിക്കുന്ന സാഹചര്യത്തിൽ സ്രോതസ് തിരിച്ചറിയാത്ത രോഗികളുടെ വിശദമായ പട്ടിക തയ്യാറാക്കാൻ ആരോഗ്യവകുപ്പ്. വയനാട്ടിൽ ആറുപേരും മലപ്പുറത്ത് അഞ്ചുപേരും കാസർഗോഡ്, കോട്ടയം, കൊല്ലം എന്നീ ജില്ലകളിൽ രണ്ടുപേർ വീതവും കണ്ണൂർ, പാലക്കാട്, ഇടുക്കി,തിരുവനന്തപുരം എന്നിവിടങ്ങളിൽ നാലുപേർ വീതവും രോഗികൾ രോഗസ്രോതസ് ഇനിയും കണ്ടെത്താത്തവരാണ്. സ്രോതസ് അറിയാത്ത രോഗികൾ സമൂഹവ്യാപനത്തിന്റെ ലക്ഷണമാണെന്ന ചില റിപ്പോർട്ടുകളെത്തുടർന്ന് സ്രോതസ് അറിയാത്ത രോഗികളെപ്പറ്റി കൂടുതൽ അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. കഴിഞ്ഞ 11 ദിവസത്തിനിടെ ആരോഗ്യപ്രവർത്തകരുൾപ്പെടെ 93 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. അഞ്ച് ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 83 പേർക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 14 പേർക്കു സന്പർക്കത്തിലൂടെയാണു രോഗം ബാധിച്ചത്. തൃശൂർ കോർപറേഷനിലെ നാലു ശുചീകരണ തൊഴിലാളികളും വെയർഹൗസിലെ നാലു ജീവനക്കാരും രോഗബാധിതരിൽ പെടുന്നു. ഇന്നലെ 62 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് നിലവിൽ 2,18,949…
Read More