അന്യസം​സ്ഥാ​ന​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ൽ​പ്പ് സ​മ​രം

തി​രു​വ​ന​ന്ത​പു​രം : അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​ക​പ്പെ​ട്ടി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ​യും കേ​ര​ളീ​യ​രെ​യും നാ​ട്ടി​ൽ​തി​രി​ച്ചെ​ത്തി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി കെ​എ​സ്‌​യു നി​ൽ​പ്പ് സ​മ​രം സം​ഘ​ടി​പ്പി​ച്ചു.

സം​സ്ഥാ​ന​ത്തെ 1000 കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കു മു​ൻ​പി​ലാ​ണ് സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്. അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​ക​പ്പെ​ട്ട മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളെ തി​രി​ച്ചെ​ത്തി​ക്കു​ക, നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ​പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് സൗ​ജ​ന്യ നി​ര​ക്കി​ൽ ടി​ക്ക​റ്റ് ല​ഭ്യ​മാ​ക്കു​ക എ​ന്ന​തു​ൾ​പ്പ​ടെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം.

സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ രാ​വി​ലെ ആ​രം​ഭി​ച്ച സ​മ​രം പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​എ​സ് ശി​വ​കു​മാ​ർ എം​എ​ൽ​എ ,എ​ഐ​സി​സി അം​ഗം കെ.​എ​സ്. ഗോ​പ​കു​മാ​ർ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​എം ബാ​ലു, അ​ഖി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

എ​ൻ​എ​സ്‌​യു​ഐ ദേ​ശീ​യ സെ​ക്ര​ട്ട​റി എ​റി​ക്ക് സ്റ്റീ​ഫ​ൻ, കെ​എ​സ്‌​യു സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ റി​ങ്കു പ​ടി​പ്പു​ര​യി​ൽ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ഹു​ൽ കൃ​ഷ്ണ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സെ​യ്ത​ലി കാ​യ്പ്പാ​ടി, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ശ​ര​ത്, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​ജി​ത്ത് എ​ന്നി​വ​രാ​ണ് സെ​ക്ര​ട്ട​റി​യേ​റ്റി​നു മു​ന്നി​ൽ നി​ൽ​പ്പ് സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യ​ത്.

വെ​ഞ്ഞാ​റ​മൂ​ട്: വെ​ഞ്ഞാ​റ​മൂ​ട് പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്തി​യ സ​മ​രം കോ​ൺ​ഗ്ര​സ് വെ​ഞ്ഞാ​റ​മൂ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സു​ധീ​ർ വെ​ഞ്ഞാ​റ​മൂ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​എ​സ്‌​യു സം​സ്ഥാ​ന ജോ​യി​ൻ സെ​ക്ര​ട്ട​റി ഷ​ബീ​ർ ഹാ​ഷിം, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സാ​ഗ​ർ പാ​ങ്ങോ​ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ആ​റ്റി​ങ്ങ​ൽ: യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​റ്റി​ങ്ങ​ൽ അ​സം​ബ്ലി ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ലം​കോ​ട് പോ​സ്റ്റ് ഓ​ഫീ​സ് ന​ട​യി​ൽ ധ​ർ​ണ ന​ട​ത്തി.പ്ര​വാ​സി കോ​ൺ​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ​ച്ച്. അ​ഷ​റ​ഫ് ആ​ലം​കോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു ബീ​ൽ ക​ല്ല​മ്പ​ലം, എ.​എം.​എ​സ്. മു​സ്ത​ഫ ആ​ലം​കോ​ട്, നൗ​ഫ​ൽ ക​ടു​വാ​പ്പ​ള്ളി, ഷെ​ബീ​ർ കു​ള​മു​ട്ടം തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വെ​ള്ള​റ​ട: യൂ​ത്ത് കോ​ണ്‍​ഗ്ര​സ്‌ പാ​റ​ശാ​ല നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വെ​ള്ള​റ​ട കെ​എ​സ്ഇ ബി ​ഓ​ഫീ​സി​നുമു​ന്നി​ല്‍ നി​ല്‍​പ്പ് സ​മ​രം ന​ട​ത്തി.​പാ​റ​ശാ​ല നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജെ.​എ​സ്. ബ്ര​മി​ന്‍ ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍, മാ​രാ​യ​മു​ട്ടം വി​നോ​ത്, ശ്യാം ​പ്ര​കാ​ശ്,ആ​നി പ്ര​സാ​ദ്, ‌ദ​സ്ത​ഗി​ര്‍, രാ​ജ് മോ​ഹ​ന്‍, മം​ഗ​ള്‍ ദാ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment