പലിശ സമ്പൂര്‍ണ്ണമായി ഒഴിവാക്കി ബാങ്ക് വായ്പാ മൊറോട്ടോറിയം നീട്ടണമെന്ന് വിഎം സുധീരൻ

തിരുവനന്തപുരം ; ലോക് ഡൗണിനെത്തുടർന്ന് സര്‍വമേഖലയിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ബാങ്ക് വായ്പ കളുടെ മൊറോട്ടോറിയം കാലയളവ് ഒരു വർഷത്തേക്ക് കൂടി നീട്ടണ മെന്ന് മുൻ കെപിസിസി പ്രസിഡന്‍റ് വിഎം സുധീരൻ.

മോറോട്ടോറിയം കാലത്തേക്കുള്ള പലിശ സമ്പൂര്‍ണ്ണമായിത്തന്നെ ഒഴിവാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിഎം സുധീരൻ മുഖ്യ മന്ത്രിയ്ക്ക് കത്ത് നൽകുകയായിരുന്നു.

വായ്പാതുകയുടെ തിരിച്ചടവ് കാലാവധിയും തവണകളും വര്‍ദ്ധി പ്പിക്കുകയും അതനുസരിച്ച് അടയ്‌ക്കേണ്ട തുകയില്‍ കുറവു വരു ത്തി ക്രമീകരിക്കുകയും ചെയ്യണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.

ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന്‍റേയും റിസര്‍വ് ബാങ്കിന്‍റേയും ശ്രദ്ധയിൽ പ്പെടുത്തി കർഷകർക്ക് ആശ്വാസം നൽകുന്ന ഇടപെടൽ വേണമെ ന്നാണ് ആവശ്യം.

Related posts

Leave a Comment