അ​സു​മാ​ബീ​വിയുടെ പുതിയ തന്ത്രവും പാളി; നിരോധിത പുകയില വിൽപ്പന നടക്കുന്നെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ പോലീസ് കണ്ടത് ഞെട്ടിക്കുന്ന രഹസ്യ അറകൾ…

നേ​മം: ക​ട്ടി​ലി​ൽ ര​ഹ​സ്യ അ​റ ഉ​ണ്ടാ​ക്കി പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച വീ​ട്ട​മ്മ പി​ടി​യി​ൽ. എ​സ​റ്റേ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങളു​ടെ വി​ൽ​പ്പ​ന ന​ട​ക്കു​ന്നു എ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ തൂ​ക്കു​വി​ള പു​തു​വ​ൽ വാ​റു​വി​ള വീ​ട്ടി​ൽ അ​സു​മാ​ബീ​വി ( 54) നെ ​നേ​മം പോ​ലീ​സ് പി​ടി​കൂ​ടി.

വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള ക​ട​യി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ഏ​ക​ദേ​ശം 150 പാ​ക്ക​റ്റോ​ളം ശം​ഭു , ഗ​ണേ​ഷ്, കൂ​ൾ ലി​പ് തു​ട​ങ്ങി​യ​വ ക​ണ്ടെ​ടു​ത്തു. ലോ​ക്ക് ഡൗ​ണ്‍ ആ​യ​തി​നാ​ൽ ആ​വ​ശ്യ​ക്കാ​ർ​ക്ക് 150 രൂ​പ മു​ത​ൽ 200 രൂ​പ നി​ര​ക്കി​ലാ​ണ് ഒ​രു ക​വ​ർ വി​റ്റ​ഴി​ച്ചി​രു​ന്ന​ത്.

പി​ടി​യി​ലാ​യ പ്ര​തി​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ഇ​വ​ർ സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​റ്റ കേ​സി​ൽ അ​ടു​ത്തി​ട​യാ​ണ് ജ​യി​ലി​ൽ നി​ന്നും ഇ​റ​ങ്ങി​യ​ത്. ഇ​വ​ർ​ക്ക് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​റ്റ​തി​ന് അ​ഞ്ചു കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

നേ​മം ഇ​ൻ​സ്പെ​ക്ട​ർ ബൈ​ജു എ​ൽ.​എ​സ്. നാ​യ​ർ, എ​സ്ഐ​മാ​രാ​യ ദീ​പു , സ​ജീ​ഷ് കു​മാ​ർ സി​പി​ഒ​മാ​രാ​യ ഗി​രി, രാ​കേ​ഷ് റോ​ഷ​ൻ, ഡ​ബ്ല്യു​സി​പി​ഒ​മാ​രാ​യ ആ​തി​ര , രേ​വ​തി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment