തിരുവനന്തപുരം: ബാങ്ക് വായ്പകൾക്ക് ഒരു വർഷം മോറട്ടേറിയം അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനതല ബാങ്കേഴ്സ് സമിതി റിസർവ് ബാങ്കിനെ സമീപിച്ചു. കോവിഡ് 19 സംസ്ഥാനത്തെ ജനങ്ങളെയും സന്പദ് വ്യവസ്ഥയെയും ബാധിച്ച സാഹചര്യത്തിലാണ് ബാങ്കേഴ്സ് സമിതിയുടെ തീരുമാനം. മൂന്ന് മാസക്കാലത്തേക്ക് ജപ്തി നടപടികൾ നിർത്തിവയ്ക്കാനും ബാങ്കേഴ്സ് സമിതിയുടെ യോഗത്തിൽ തീരുമാനമായിട്ടുണ്ട്. ഇക്കഴിഞ്ഞ ജനുവരി 31 വരെ കൃത്യമായി വായ്പ തിരിച്ചടവ് നടത്തിയവർക്കാണ് മോറട്ടോറിയത്തിന്റെ പ്രയോജനം ലഭിക്കുകയുള്ളു. കോവിഡ് 19 റിസർവ് ബാങ്കിന്റെ പട്ടികയിലുള്ള 12 മഹാമാരിയിൽ ഉൾപ്പെട്ടിട്ടില്ല. നിലവിലെ സാഹചര്യങ്ങൾ റിസർവ് ബാങ്കിനെ ബോധിപ്പിച്ച് കൊണ്ടാണ് ബാങ്കേഴ്സ് സമിതി വിശദമായി കത്ത് നൽകിയിരിക്കുന്നത്. റിസർവ് ബാങ്ക് ഈ തീരുമാനം അംഗീകരിച്ചാൽ കൃത്യമായി വായ്പ അടച്ച് വരുന്നവർക്ക് ഒരു വർഷം വായ്പകൾ അടയ്ക്കേണ്ടി വരില്ല. ഇത്തരത്തിലുള്ള വായ്പക്കാരുടെ തിരിച്ചടവ് പുനക്രമീകരിക്കും. നിഷ്ക്രിയ ആസ്തിയായിട്ടുള്ള വായ്പക്കാർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. കൃത്യമായി വായ്പ തിരിച്ചടവ്…
Read MoreCategory: TVM
വിമാനത്താവളത്തിൽ കർശന പരിശോധന; ലക്ഷണമെങ്കിൽ ഐസോലേഷനിൽ; വിവരങ്ങൾക്കായി ദിശയിലേക്ക് വിളിക്കാം
തിരുവനന്തപുരം: വിമാനമിറങ്ങുന്ന യാത്രക്കാരെ പരിശോധിക്കാൻ വിമാനത്താവളത്തിൽ വിപുലമായ സംവിധാനം ഏർപ്പെടുത്തി. പനി ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ കണ്ടാൽ ഉടനേ എയറോ സൈഡിൽ സജ്ജമാക്കിയ ആംബുലൻസിൽ കയറ്റി ഐസോലേഷൻ വാർഡിലേക്കു മാറ്റും. ഇതിനിടെ എമിഗ്രേഷൻ വിഭാഗത്തിൽ വിവരമറിയിച്ച് പാസ്പോർട്ട് പരിശോധനയും വേഗത്തിൽ പൂർത്തിയാക്കും. കൊറോണ ബാധിത രാജ്യങ്ങളിൽ നിന്നെത്തുന്നവർ 28 ദിവസത്തേക്ക് വീടുകളിൽനിന്നു പുറത്തിറങ്ങരുത്, മറ്റാരുമായും സമ്പർക്കം പുലർത്തരുത് തുടങ്ങിയ നിർദേശങ്ങളടങ്ങിയ ലഘുലേഖ ഹെൽത്ത് കൗണ്ടറിൽനിന്ന് നൽകും. സ്വീകരിക്കേണ്ട മുൻകരുതലുകളും ബന്ധപ്പെടേണ്ട നന്പരുകളും ലഘുലേഖയിലുണ്ടാകും.ഹെൽത്ത് കൗണ്ടറിലെ പരിശോധനക്കുശേഷം പൂരിപ്പിച്ച് നൽകിയ ഫോമിൽ ഒരെണ്ണം സീൽ ചെയ്ത് യാത്രക്കാരന് തിരികെ നൽകും. ഇതുമായി വേണം എമിഗ്രേഷൻ കൗണ്ടറിൽ എത്താൻ. രോഗലക്ഷണങ്ങളില്ലെന്ന് രേഖപ്പെടുത്തിയ ഫോം എമിഗ്രേഷൻ വിഭാഗം വാങ്ങിവയ്ക്കും. പരിശോധന പൂർത്തിയാക്കി, കസ്റ്റംസ് പരിശോധനയും കഴിഞ്ഞ് ലഗേജുമായി യാത്രക്കാരന് വീട്ടിലെത്താം. കൂടുതൽ വിവരങ്ങൾക്ക് ദിശയിലേക്ക് വിളിക്കുക. 0471- 2552056, 056 (ടോൾഫ്രീ)
Read Moreആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തന സമയം വൈകിട്ട് ആറ് വരെയാക്കി; അവധിയിലുള്ള ഡോക്ടർമാർ ജോലിക്ക് ഹാജരാകണം
തിരുവനന്തപുരം: കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തന സമയം സർക്കാർ പരിഷ്കരിച്ചു. ഇനി മുതൽ വൈകിട്ട് ആറ് വരെ ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കും. ഇന്ന് ചേർന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. അതേസമയം അവധിയിലുള്ള മുഴുവൻ ഡോക്ടർമാരോടും ജോലിക്ക് ഹാജരാകാൻ സർക്കാർ നിർദ്ദേശിക്കും. അവധികൾ റദ്ദാക്കി ഡോക്ടർമാരെ അവശ്യസേവനങ്ങൾക്ക് ഉപയോഗിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. അവധിയിലുള്ള ഡോക്ടർമാർക്ക് ഇത് സംബന്ധിച്ച് അറിയിപ്പുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നൽകും.
Read Moreകോവിഡ്-19; സംസ്ഥാനത്ത് ജാഗ്രത തുടരുന്നു; കൂടുതൽ ആളുകളുടെ സാംപിൾ പരിശോധന ഫലം ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ജാഗ്രത തുടരുന്നു. ആശുപത്രികളിലും വീടുകളിലും നിരീക്ഷണത്തിൽ കഴിയുന്നവർക്ക് എല്ലാ സഹായവും പരിചരണവും നടത്തി വരികയാണെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി. കൊറോണ ബാധിതരായവർ സന്പർക്കം പുലർത്തിയ കുടുതൽ ആളുകളുടെ സാംപിൾ പരിശോധന ഫലം ഇന്ന് ലഭിക്കും. വർക്കല റിസോർട്ടിൽ താമസിച്ചിരുന്ന കൊറോണ ബാധിതനായ ഇറ്റാലിയൻ പൗരൻ സന്പർക്കം പുലർത്തിയിരുന്ന പതിമൂന്ന് വ്യക്തികളുടെ പരിശോധന ഫലം ഇന്ന് ലഭിക്കും. പതിനേഴ് പേരുടെ പരിശോധന ഫലം കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. അത് നെഗറ്റീവായിരുന്നു. ഇറ്റാലിയൻ പൗരൻ നേരിട്ട് ഇടപഴകിയ 30 പേരുടെ സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചിരുന്നത്. കൊറോണ ബാധിതനായ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടർ സന്പർക്കം പുലർത്തിയ വ്യക്തികളുടെ പരിശോധന ഫലവും ഇന്ന് ലഭിച്ചേക്കും. സ്പെയിനിൽ നിന്നും പഠനം കഴിഞ്ഞ് നാട്ടിലെത്തിയ ഡോക്ടർക്ക് കൊറോണ ബാധ വൈകിയാണ് തിരിച്ചറിഞ്ഞത്. ഇതിനിടെ ഇദ്ദേഹം ആശുപത്രിയിലെത്തി മറ്റ് ഡോക്ടർമാരുമായും…
Read Moreബാങ്ക് ജപ്തി: ഗൃഹനാഥൻ ജീവനൊടുക്കി; ബാങ്കിൽ നിന്നും നിരന്തരം വിളിവന്നിരുന്നതായി മകൻ
കാട്ടാക്കട: ബാങ്ക് ജപ്തിയിൽ മനം നൊന്ത് വയോധികൻ ആത്മഹത്യ ചെയ്തു. കേരള സംസ്ഥാന സഹകരണ ബാങ്ക് ജപ്തി നടപടിക്കാെരുങ്ങി പൂവച്ചൽ പഞ്ചായത്തിൽ ദേവൻ കോട് , ഇളംപ്ലാമ്മൂട് റ്റി. എസ് ഭവനിൽ സുകുമാരൻ (സ്റ്റീഫൻ 65 ) ആണ് ഇന്നലെ രാത്രിയിൽ വീട്ടിലെ പുരയിടത്തിലെ പ്ലാവിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കേരള സംസ്ഥാന സഹകരണ ബാങ്കിൽ നിന്നും സ്റ്റീഫൻ 4 ലക്ഷം രൂപ ലോൺ എടുത്തിരുന്നു. തുടർന്ന് 2.5 ലക്ഷം അടച്ചു. അതിനു ശേഷം മകൻ രഞ്ജിത്തിന് 2018- ൽ 6,50,000 രൂപയായി പുതുക്കി നൽകിയിരുന്നു. തുടർന്ന് 9000 രൂപ വച്ച് ഏഴു മാസം അടയ്ക്കുകയും ചെയ്തു. ഇതിനിടെ അച്ഛന്റെ ചികിത്സ ഭാര്യയുടെ പ്രസവം എല്ലാം കൂലിപ്പണിക്കാരനായ രഞ്ജിത്തിനെ അമിത ബാധ്യതയിൽ എത്തിച്ചു. ഈ അവസ്ഥയിൽ അടവ് മുടങ്ങിയതിനെ തുടർന്നാണ് ബാങ്ക് നടപടി എടുത്തത്. കഴിഞ്ഞ…
Read Moreആരോഗ്യമാണ് പ്രധാനം; ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് നൽകിയാൽ കർശന നടപടിയെന്ന് സർക്കാർ
തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകൾ നൽകിയാൽ മെഡിക്കൽ സ്റ്റോറുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സർക്കാർ. ആരോഗ്യ മന്ത്രി കെ.കെ.ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. കൊറോണ വൈറസ് ബാധയെ തുടർന്ന് ആരോഗ്യ രംഗത്ത് സംജാതമായിട്ടുള്ള പ്രതിസന്ധി ഘട്ടത്തിൽ ചില മെഡിക്കൽ സ്റ്റോറുകൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെ പനി, ചുമ, ജലദോഷം, തൊണ്ടവേദന എന്നീ രോഗാവസ്ഥകൾക്ക് മരുന്നുകൾ നൽകി വരുന്നതായി വ്യാപകമായി പരാതി ലഭിച്ചതിനെത്തുടർന്നാണ് നടപടി. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നുള്ളതിനാൽ ഇത്തരം വ്യാപാരികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ഡ്രഗ്സ് കണ്‍ട്രോളർക്ക് നിർദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി.
Read Moreതമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ സ്വര്‍ണവേട്ട; 60 ലക്ഷത്തിന്റെ സ്വർണവുമായി തൃശൂർ സ്വദേശി പോലീസ് പിടിയിൽ
തിരുവനന്തപുരം: തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ സ്വര്‍ണവേട്ട. 60 ലക്ഷം രൂപയുടെ സ്വർണവുമായി തൃശൂര്‍ മുണ്ടൂർ സ്വദേശി ബിജു (39) വിനെ റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്തു. ആഭരണ രൂപത്തിലുള്ള 200 പവന് സ്വര്‍ണമാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്. ഇയാളില്‍ നിന്നും കണ്ടെത്തിയ ബില്ല് വ്യാജമാണെന്ന് പരിശോധനയില്‍ തെളിഞ്ഞു. തൃശൂരില്‍ നിന്നും ജയന്തിഎക്സ്പ്രസില് ബാഗിലും പെട്ടിയിലുമായാണ് ഇയാള്‍ സ്വര്‍ണം കൊണ്ടുവന്നത്. തിരുവനന്തപുരത്തെ പ്രമുഖ ജ്വല്ലറികളിൽ നല്കുവാനാണ് സ്വര്ണമെത്തിച്ചതെന്ന് ചോദ്യം ചെയ്യലിൽ ഇയാള്‍ പോലീസിനോട് സമ്മതിച്ചു. സ്വര്‍ണം, കഞ്ചാവ് എന്നിവ പിടികൂടാന്‍ റെയില്‍വേ സിഐ ആസാദ് അബ്ദുള്‍ കലാമിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സ്ക്വാഡ് ആണ് സ്വര്‍ണം പിടികൂടിയത്. റെയില്‍വേ എസ്ഐ സുരേഷ് കുമാര്‍, എസ്ഐ രാധാകൃഷ്ണപിള്ള, സിപിഒമാരായ സജിന്‍, അനില്‍, വിവേക് എന്നിവരുള്‍പ്പെട്ട സംഘമാണ് പരിശോധന നടത്തിയത്. പിടികൂടിയ സ്വര്‍ണം സെയില്‍ ടാക്സ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.
Read Moreകൊറോണ: കൊല്ലത്ത് വൈറസ് രോഗലക്ഷണങ്ങളോടെ രണ്ടു വയസുകാരി ആശുപത്രിയില്‍
കൊല്ലം: ജില്ലയിൽ കൊറോണ വൈറസ് രോഗലക്ഷണങ്ങളോടെ രണ്ടു വയസുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ ഐസലേഷന്‍ വാര്‍ഡിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. കടുത്ത പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. കുട്ടിയുടെ ബന്ധുവിന്റെ രക്തസാമ്പിൾ നേരത്തെ കൊറോണ പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു.
Read Moreമദ്യശാലകൾ പൂട്ടണമെന്ന ആവശ്യം തള്ളി , തിരക്ക് കുറയ്ക്കും; പുതിയ ക്രമീകരണവുമായി സർക്കാർ
തിരുവനന്തപുരം: കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മദ്യശാലകൾ പൂട്ടണമെന്ന ആവശ്യം സർക്കാർ തള്ളി. എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനാണ് ബിവറേജ് ഔട്ട്ലെറ്റുകളും ബാറുകളും അടയ്ക്കില്ലെന്ന് വ്യക്തമാക്കിയത്. അതേസമയം മദ്യശാലകളിലെ തിരക്ക് കുറയ്ക്കാൻ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും സർക്കാർ തീരുമാനിച്ചു. ബിവറേജസ് ഔട്ട്ലെറ്റുകളിൽ വലിയ ക്യൂ വരുന്നത് ഒഴിവാക്കുന്ന തരത്തിൽ സംവിധാനം ഏർപ്പെടുത്തും. തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ സുരക്ഷ ജീവനക്കാരെ നിയോഗിക്കും. ഔട്ട്ലെറ്റുകൾക്ക് മുന്നിൽ ക്യൂ നിൽക്കുന്നവർ കൃത്യമായ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സർക്കാർ തീരുമാനിച്ചു. കെപിസിസി മുൻ അധ്യക്ഷൻ വി.എം.സുധീരൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തുടങ്ങി നിരവധി പ്രമുഖർ കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മദ്യശാലകൾ താത്കാലികമായി അടയ്ക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. ബിവറേജസ് ഔട്ട്ലെറ്റിലെ ജീവനക്കാരുടെ സംഘടനയും സുരക്ഷ മുൻനിർത്തി ഇത്തരമൊരു തീരുമാനം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യങ്ങളെല്ലാം സർക്കാർ നിരാകരിക്കുകയായിരുന്നു.
Read Moreയാത്രക്കാരില്ലെങ്കിലും, മനുഷ്യത്വം കൈവിടാതെ കണ്ടക്ടറും ഡ്രൈവറും! വീട്ടമ്മയെ ആശുപത്രിയിലെത്തിച്ച കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് അഭിനന്ദന പ്രവാഹം
നെയ്യാറ്റിൻകര: കണ്ടക്ടറുടെയും ഡ്രൈവറുടെയും സമയോചിതമായ ഇടപെടൽ യാത്രക്കാരിക്ക് തുണയായി. നെയ്യാറ്റിൻകര കെഎസ്ആർടിസി ഡിപ്പോയിലെ (ആര്‍എന്‍ഇ 421 -ാം നന്പര്) നെയ്യാറ്റിന്‍കര- മാരായമുട്ടം -ചെന്പൂര് റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ യാത്രക്കാരി കീഴാറൂർ സ്വദേശിനി ശ്യാമള ബായിക്ക് യാത്രയ്ക്കിടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഡിപ്പോയില്‍ നിന്നും യാത്ര തിരിച്ച ബസ് അമരവിള ചെക്പോസ്റ്റിനു സമീപം എത്തിയപ്പോഴായിരുന്നു സംഭവം. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട കണ്ടക്ടര്‍ നിഷ കെ.നായർ വിവരം ഡ്രൈവർ പി.കെ.സന്തോഷിനെ അറിയിച്ചു. ഗതാഗതക്കുരുക്ക് നിറഞ്ഞ ദേശീയപാതയിലൂടെ ബസ് തിരികെ കൊണ്ടുപോവുക സമയനഷ്ടത്തോടൊപ്പം ഏറെ ശ്രമകരവുമാണെന്നതിന്റെ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ മരങ്ങാലി ഗുരുസ്വാമി ക്ഷേത്രം – കോടതി റോഡ് വഴി നെയ്യാറ്റിന്‍കരയിലേയ്ക്ക് വാഹനം തിരിച്ചുവിട്ടു. അതിനിടയില്‍ കണ്ടക്ടർ സ്റ്റേഷൻ മാസ്റ്റർ ഓഫീസിലും പോലീസ് സ്റ്റേഷനിലും വിവരം അറിയിച്ചു. യാത്രക്കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ബന്ധുക്കള്‍ക്ക് ഫോണിലൂടെ വിവരം കൈമാറി. ശ്യാമളയുടെ അടുത്ത ബന്ധു പവിത്ര…
Read More