തിരുവനന്തപുരം: രോഗം റിപ്പോർട്ട് ചെയ്യാത്തവർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. വിദേശത്തുനിന്നു തിരിച്ചുവരുന്നവർ കൃത്യമായ വിവരങ്ങൾ നൽകണമെന്നും ആരോഗ്യവകുപ്പിനെ കാര്യങ്ങൾ അറിയിക്കണമെന്നും ശൈലജ പറഞ്ഞു. നാട്ടിലെത്തുന്ന പ്രവാസികളെ സർക്കാർ ശത്രുക്കളായല്ല കാണുന്നത്. തിരിച്ചുവരുന്നവർ കൃത്യമായ വിവരങ്ങൾ നൽകണം. ആരോഗ്യവകുപ്പിനെ കാര്യങ്ങൾ അറിയിക്കണം. കോവിഡ്-19നെ മഹാമാരിയായി പ്രഖ്യാപിച്ചതിന്റെ ഗൗരവം മലയാളികൾ ഉൾക്കൊള്ളണം. വളരെ നേരത്തേ മുൻകരുതലുകൾ എടുത്തതു ഗുണകരമായി- ആരോഗ്യമന്ത്രി പറഞ്ഞു. പരിശോധനാഫലങ്ങൾ നെഗറ്റീവാകുന്നത് ആശ്വാസകരമാണ്. എന്നാൽ വിശ്രമിക്കാറായിട്ടില്ല. നിർദേശങ്ങൾ പൂർണമായി പാലിക്കുന്നതിന് മതമേലധ്യക്ഷൻമാർക്ക് നന്ദിയുണ്ടെന്നും കെ.കെ. ശൈലജ കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് നിലവിൽ 14 പേർക്കാണ് കോവിഡ്-19 രോഗം സ്ഥിരീകരിച്ചത്. 110 രാജ്യങ്ങളിൽ കോവിഡ്-19 രോഗം പടർന്നുപിടിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3313 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 3020 പേർ വീടുകളിലും 293 പേർ ആശുപത്രികളിലുമാണുള്ളത്. സംശയാസ്പദമായവരുടെ 1179 സാന്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 889…
Read MoreCategory: TVM
ഫോണ്‍ ചോർത്തൽ: ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്
തിരുവനന്തപുരം: ഫോണ്‍ ചോർത്തലുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ചെന്നിത്തല കത്തയച്ചു. ചോർത്തൽ സാധൂകരിക്കുന്ന ഉത്തരവ് റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാർ അഴിമതി പുറത്ത് കൊണ്ടുവന്നതിന്റെ പകപോക്കലാണിത്. സർക്കാർ നടപടികൾ സുപ്രീംകോടതി വിധിക്കും ടെലഗ്രാഫ് ആക്ടിനും വിരുദ്ധമാണെന്നും ചെന്നിത്തല കത്തിൽ പറയുന്നു. തന്റെ ഫോണും നിരന്തരം ചോർത്തുന്നുണ്ടെന്ന് ചെന്നിത്തല നേരത്തെ ആരോപിച്ചിരുന്നു. മാധ്യമപ്രവർത്തകരുടെ നന്പർ കണ്ടെത്തി ചോർത്തുകയും അവരെ വിളിച്ച് വരുത്തുന്നുണ്ടെന്നും അവരെ ട്രാക്ക് ചെയ്യുന്നുണ്ടെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.
Read Moreപ്രിൻസിപ്പൽ സെക്രട്ടറിയെ തള്ളി സർക്കാർ; സർവേ ഡയറക്ടറെ നീക്കി ഉത്തരവ്; ചീഫ്സെക്രട്ടറിക്ക് കത്തെഴുതി ഡോ. വി വേണു
തിരുവനന്തപുരം: സർവേ ഡയറക്ടർ വി.ആർ. പ്രേംകുമാറിനെ സ്ഥലംമാറ്റി സർക്കാർ ഉത്തരവിറക്കി. പ്രേംകുമാറിനെ ഡയറക്ടർ സ്ഥാനത്തു നിലനിർത്തണമെന്ന റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡോ.വി. വേണുവിന്റെ ആവശ്യം തള്ളിയാണു സർക്കാർ നടപടി. ഗിരിജ ഐഎഎസാണ് പുതിയ സർവേ ഡയറക്ടർ. പ്രേംകുമാറിനു പകരം ചുമതല നൽകിയിട്ടില്ല. വി.ആർ. പ്രേംകുമാറിനെ സ്ഥലംമാറ്റിയ മന്ത്രിസഭാ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡോ.വി. വേണു ചീഫ് സെക്രട്ടറിക്കു കത്തു നൽകിയിരുന്നു. പ്രകോപനമോ മറ്റു കാരണങ്ങളോ ഇല്ലാതെ സർവേ ഡയറക്ടറെ മാറ്റിയ നടപടി ഐഎഎസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുമെന്നു കത്തിൽ ചൂണ്ടിക്കാട്ടി. സർവേ ഡയറക്ടറായി നിയമിതനായ പ്രേംകുമാർ മികച്ച രീതിയിൽ ജോലിചെയ്തു വരികയായിരുന്നു. ഡയറക്ടർക്കെതിരേ പരാതിയുണ്ടെങ്കിൽ ഉയർന്ന ഉദ്യോഗസ്ഥനെന്ന നിലയിൽ തന്റെ ശ്രദ്ധയിൽപ്പെടുത്തേണ്ടതായിരുന്നു. തന്റെ കീഴിലുള്ള ഉദ്യോഗസ്ഥനെ മാറ്റുന്നതിനു മുൻപ് ഇക്കാര്യം ആലോചിച്ചില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടി. റവന്യുവകുപ്പു മേധാവിയെന്ന നിലയിൽ തന്റെ ടീമിൽ പെട്ട…
Read Moreസർക്കാർ ഉത്തരവ് ലംഘിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നാൽ കർശന നടപടിയെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സർക്കാർ ഉത്തരവ് ലംഘിച്ച് പ്രവർത്തനം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉത്തരവ് ബാധകമല്ലെന്നും മന്ത്രി പറഞ്ഞു. ചില പരീക്ഷാ കോച്ചിംഗ് സെന്ററുകൾ പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ക്കും കോവിഡ് 19 സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകള്‍ ബാധകമാണ്. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read Moreകേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കു കോവിഡ്-19 തിരിച്ചടിയാകുമെന്ന് തോമസ് ഐസക്
തിരുവനന്തപുരം: കോവിഡ്-19 കേരളത്തിന്റെ സാന്പത്തികനിലയെ സാരമായി ബാധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. കേരളത്തിൽ 14 പേർക്കു കൊറോണ വൈറസ് സ്ഥിരീകരിക്കുകയും നൂറു കണക്കിനു പേർ നിരീക്ഷണത്തിലാകുകയും ചെയ്ത സാഹചര്യത്തിലാണു മന്ത്രിയുടെ പ്രതികരണം. ടൂറിസം നിയന്ത്രണങ്ങൾക്കുപുറമേ വ്യാപാരം കുറയാൻ തുടങ്ങിയത് നികുതിവരുമാനത്തിൽ ഉടൻ പ്രതിഫലിക്കും. ഇതിനൊപ്പം കോവിഡ്-19 ഗൾഫിൽ സൃഷ്ടിച്ച പ്രതിസന്ധിയും കേരളത്തെ ബാധിക്കും. ഇതുകൊണ്ടാണ് രോഗവ്യാപനം തടയാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നും ഐസക് പറഞ്ഞു പ്രതിരോധം ഊർജിതമാക്കാൻ കേരള ഫിനാൻസ് കോർപറേഷനിൽനിന്ന് മെഡിക്കൽ സർവീസ് കോർപറേഷന് 150 കോടി രൂപ ലഭ്യമാക്കി. പുതിയ സാന്പത്തികവർഷം തുടങ്ങുന്നതോടെ സാന്പത്തികപ്രതിസന്ധിയിൽ അയവുണ്ടാകുമെന്നും ധനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.
Read Moreമനുഷ്യരിൽനിന്നു മനുഷ്യരിലേക്കു കോവിഡ്-19 പടരുന്നത് വെല്ലുവിളിയെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: മനുഷ്യരിൽനിന്നു മനുഷ്യരിലേക്കു കൊറോണ വൈറസ് പടരുന്നതാണു സംസ്ഥാനം നേരിടുന്ന വെല്ലുവിളിയെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. വിദേശത്തുനിന്ന് എത്തുന്നവർ സംസ്ഥാനത്തെ കൊറോണ ജാഗ്രത മുൻകരുതൽ നടപടികളുമായി സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. നേരത്തെ ചൈനയിലെ വുഹാനിൽനിന്നു കേരളത്തിൽ എത്തിയവർക്കു രോഗം സ്ഥിരീകരിച്ചിരുന്നെങ്കിലും, അവരിൽനിന്നു വേറെയാരിലേക്കും രോഗം പടർന്നിരുന്നില്ല. എന്നാൽ ഇപ്പോൾ രോഗം മനുഷ്യനിൽനിന്നു മനുഷ്യനിലേക്ക് പടരാനാരംഭിച്ചു. ഇറ്റലിയിൽനിന്ന് എത്തിയവരിൽനിന്നാണു മറ്റുള്ളവരിലേക്കു രോഗം പടർന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. രോഗം കൂടുതൽ പേരിലേക്ക് പടരുന്നതു തടയാനുള്ള പ്രവർത്തനങ്ങളാണു നടത്തുന്നത്. ആരൊക്കെ രോഗം പകർന്നവരുമായി സന്പർക്കം പുലർത്തിയെന്നു കണ്ടെത്തണം. ആറോ ഏഴോ തട്ടുവരെ അപ്പുറത്തേയ്ക്ക് ഇതിനായുള്ള പരിശോധന നടത്തണമെന്നും മന്ത്രി വിശദീകരിച്ചു.
Read Moreകൊറോണ വൈറസ് ബാധ; ഡ്രൈവിംഗ് ടെസ്റ്റ്, ലേണേഴ്സ് ടെസ്റ്റ് എന്നിവയ്ക്ക് നിയന്ത്രണം
തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ്, ലേണേഴ്സ് ടെസ്റ്റ് എന്നിവയ്ക്ക് ഒരാഴ്ചത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ ടെസ്റ്റ് നടത്തേണ്ടിവന്നാല്‍ ഉദ്യോഗസ്ഥരും ടെസ്റ്റില്‍ പങ്കെടുക്കുന്നവരും ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്ന സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും മാസ്ക് ധരിക്കുകയും വേണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദേശിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് നടപടികള്‍ പട്രോളിംഗ് മാത്രമായി ചുരുക്കും.
Read Moreശബരിമല മാസപൂജയ്ക്ക് ആരും വരരുത്; അഭ്യർഥനയുമായി ദേവസ്വം ബോർഡ്
തിരുവനന്തപുരം: കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ ശബരിമല മാസപൂജയ്ക്ക് ഭക്തർ ആരും എത്തരുതെന്ന അഭ്യർഥനയുമായി ദേവസ്വം ബോർഡ്. ആചാരപരമായ ചടങ്ങുകൾ സന്നിധാനത്ത് നടക്കുമെന്നും ബോർഡ് അറിയിച്ചു. മാസപൂജയ്ക്ക് അന്യസംസ്ഥാനത്തു നിന്നും ഭക്തരെത്തുന്നത് ഒഴിവാക്കാൻ തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ മാധ്യമങ്ങളിൽ മുന്നറിയിപ്പ് പരസ്യം നൽകുമെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.
Read Moreവീട്ടിനുള്ളിൽ അതിക്രമിച്ചു കയറി 11 വയസുകാരനെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമം; ഇതര സംസ്ഥാനക്കാരനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു
കിഴക്കമ്പലം: പട്ടിമറ്റം തൈക്കാവ് ഭാഗത്ത് വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി 11 വയസുകാരനെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ ഇതരസംസ്ഥാനക്കാരനായ പ്രതിയെ നാട്ടുകാരുടെ നേതൃത്വത്തിൽ പിടികൂടി പോലീസിലേൽപ്പിച്ചു. കുട്ടിയെ ഗുരുതര പരിക്കുകളോടെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 6.30 ഓടെയാണ് സംഭവം. പ്രതി തുറന്നു കിടന്ന വീടിന്റെ മുൻ വാതിലിലൂടെ അകത്ത് പ്രവേശിച്ച് കൈയിൽ കരുതിയിരുന്ന കല്ലും കമ്പും ഉപയോഗിച്ച് കുട്ടിയുടെ തലക്കടിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ പ്രതിയെ കീഴ്പ്പെടുത്തി പോലീസിലേൽപ്പിച്ചു. മുറിവിലങ്ങ് ഭാഗത്തുനിന്നും വന്ന ഇയാൾ വഴി മധ്യേ വാഹനങ്ങൾക്കുനേരേ കല്ലേറ് നടത്തിയതായും മറ്റൊരു വീട്ടിൽ കയറാൻ ശ്രമിച്ചതായും നാട്ടുകാർ പറഞ്ഞു. പ്രതിയെ പെരുമ്പാവൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. സംഭവത്തിൽ കുന്നത്തുനാട് സിഐ വി.ടി. ഷാജന്റെ നേതൃത്വത്തിൽ കേസേടുത്ത് പോലീസ് അന്വേഷണമാരംഭിച്ചു.
Read Moreഎസ്എസ്എൽസി എഴുതാൻ 13.7 ലക്ഷം വിദ്യാർഥികൾ പരീക്ഷാഹാളിലെത്തി; സ്കൂളുകൾക്ക് ജാഗ്രതാനിർദേശം
തിരുവനന്തപുരം: കനത്ത ജാഗ്രതയിൽ ഇന്ന് സംസ്ഥാനത്ത് എസ്എസ്എൽസി, വിഎച്ച്എസ്ഇ, ഹയർസെക്കന്ററി പരീക്ഷയെഴുതാൻ വിദ്യാർത്ഥികൾ സ്കൂളുകളിലെത്തി. 13.7 ലക്ഷം വിദ്യാർത്ഥികളാണ് മൂന്ന് വിഭാഗങ്ങളിലായി ഇന്ന് പരീക്ഷയെഴുതാൻ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചേർന്നിരിക്കുന്നത്. സ്കൂളുകൾക്ക് കൊറോണ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കൊറോണ രോഗം റിപ്പോർട്ട് ചെയ്തിട്ടുള്ള ജില്ലകളിൽ ആരോഗ്യവകുപ്പും വിദ്യാഭ്യാസവകുപ്പും പ്രത്യേക മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. കൊറോണ റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത ജില്ലകളിൽ പരീകഷാ നടത്തിപ്പിന് തടസ്സങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നാണ് വിദ്യാഭ്യാസവകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് ഇന്ന് 2945 കേന്ദ്രങ്ങളിലായി 4.24ലക്ഷം വിദ്യാർത്ഥികളാണ് എസ്എസ്എൽസി പരീക്ഷയെഴുതുന്നത്. 2009 ഹയർസെക്കന്ററി പരീക്ഷ കേന്ദ്രങ്ങളിൽ ഒന്നാംവർഷ പരീക്ഷയെഴുതുന്നത് 4.38 ലക്ഷം വിദ്യാർത്ഥികളും രണ്ടാം വർഷ പരീക്ഷ എഴുതുന്നത് 4.52 ലക്ഷം വിദ്യാർത്ഥികളുമാണ്. 389 വിഎച്ച്എസ്ഇ പരീക്ഷാ കേന്ദ്രങ്ങളിൽ ഒന്നാം വർഷ പരീക്ഷ എഴുതുന്നത് 27203 വിദ്യാർത്ഥികളും രണ്ടാം വർഷ പരീക്ഷ എഴുതുന്നത് 29178 വിദ്യാർത്ഥികളുമാണ്. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ…
Read More