വൈ.എസ്. ജയകുമാർ തിരുവനന്തപുരം: കുംഭച്ചൂട് വകവയ്ക്കാതെ ലക്ഷക്കണക്കിനു ഭക്തർ ആറ്റുകാൽ ഭഗവതിക്ക്് പൊങ്കാലയർപ്പിച്ചതോടെ തലസ്ഥാന നഗരം ഭക്തിയിൽ അലിഞ്ഞു. ആറ്റുകാൽ ക്ഷേത്രാങ്കണവും പറന്പുകളും റോഡുകളിലുമെല്ലാം പൊങ്കാലക്കലങ്ങൾ നിരന്നു. പന്തീരടി പൂജയ്ക്കുശേഷം ദർശനത്തിനായി ഭക്തരെ കടത്തിവിടുന്നത് നിർത്തിവച്ചു. രാവിലെ 9.45-ന് പുണ്യാഹം തളിച്ചതോടെ ചടങ്ങുകൾക്കു തുടക്കമായി. ക്ഷേത്രത്തിന്റെ നേർനടയ്ക്കു മുന്നിലായിട്ടാണ് ഓലകെട്ടിയ പാട്ടുപുര കെട്ടിയിട്ടുള്ളത്. ഉത്സവത്തിനു തുടക്കം കുറിച്ച് കാപ്പുകെട്ടിയ ദിവസം മുതൽ ഇളങ്കോഅടികൾ രചിച്ച തമിഴ് കാവ്യമായ ചിലപ്പതികാരത്തിലെ കഥ തോറ്റം പാട്ടുകാർ പാടിവരികയായിരുന്നു. ചിലന്പു മോഷ്ടിച്ചെന്ന കുറ്റം ചുമത്തി കോവലനെ പാണ്ഡ്യരാജാവ് വധിച്ചതിനു കണ്ണകി പ്രതികാരം ചെയ്തു. സ്വർണപ്പണിക്കാരനെ കണ്ണകി വധിച്ച ഭാഗം വരെയാണ് കഴിഞ്ഞദിവസം തോറ്റി നിർത്തിയത്്. ഇന്നു രാവിലെ തോറ്റം പാട്ടിൽ രൗദ്രഭാവം പൂണ്ട കണ്ണകി പാണ്ഡ്യരാജാവിനെ വധിക്കുന്ന ഭാഗം തോറ്റിത്തീർന്നതോടെ പാട്ട് അവസാനിപ്പിച്ചു. ശ്രീകോവിലിൽ നിന്നു പകർന്നെത്തിച്ച ദീപം പകർന്ന് മേൽശാന്തിക്ക്…
Read MoreCategory: TVM
മുളകുപൊടി വിതറി കുട്ടിയെ തട്ടിയെടുക്കാൻ ശ്രമം; ബധിര-മൂക ദന്പതികളുടെ പരാതിയിൽ അന്വേഷണം ഊർജിതമാക്കി
തിരുവനന്തപുരം: കരമന തമലത്ത് ബധിര-മൂക ദന്പതികളുടെ ഒരു വയസുള്ള കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചെന്ന പരാതിയിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കി. സംഭവസ്ഥലത്ത് ഇന്ന് സയന്റിഫിക് എക്സ്പെർട്ട് സംഘം പരിശോധന നടത്തും. തമലത്ത് വാടകക്ക് താമസിക്കുന്ന ഗീതുവിന്റെ ഒരു വയസുള്ള ആണ്കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചെന്ന പരാതിയിലാണ് കരമന പോലീസ് കേസെടുത്ത് അന്വേഷണം ഉൗർജിതമാക്കിയിരിക്കുന്നത്. ഇന്നലെ വൈകുന്നേരം നാലു മണിയോടെ രണ്ട് പുരുഷൻമാർ മതിൽചാടി കടന്ന് മുളക് പൊടി വിതറിയ ശേഷം കുഞ്ഞിനെ എടുത്ത് കൊണ്ട് പോകാൻ ശ്രമിച്ചെന്നാണ് പരാതി. ഗീതുവും ഭർത്താവും ബധിര-മൂക ദന്പതികളാണ്. ഭർത്താവ് ജോലിക്കു പോയിരിക്കുകയായിരുന്നു. ഗീതു ചെറുത്തതിനെ തുടർന്ന് കുട്ടിയെ ഉപേക്ഷിച്ച് അക്രമികൾ കടന്ന് കളയുകയായിരുന്നുവെന്നാണ് ഇരുവരും പോലീസിൽ മൊഴി നൽകിയത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സമീപ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനുള്ള നടപടികൾ പോലീസ് സ്വീകരിച്ചിട്ടുണ്ട്.
Read Moreഡൽഹി കലാപം ഏകപക്ഷീയമായി റിപ്പോർട്ട് ചെയ്തു; ഏഷ്യാനെറ്റിന്റെയും മീഡിയ വണ്ണിന്റെയും വിലക്ക് പിൻവലിച്ചു
തിരുവനന്തപുരം: ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായി വാർത്തകൾ റിപ്പോർട്ട് ചെയ്തുവെന്നാരോപിച്ച് വാർത്താ ചാനലായ ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. ശനിയാഴ്ച പുലർച്ചെ 1.30 ഓടെയാണ് ഏഷ്യനെറ്റിന് സംപ്രേഷണം പുനരാരംഭിക്കാൻ അനുമതി നൽകിയത്. രാവിലെ മീഡിയ വണ്ണിനും അനുമതി നൽകി. വിലക്കിനെതിരേ രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖർ രംഗത്തുവന്നതിനു പിന്നാലെയാണ് നടപടി പിൻവലിച്ചത്. വെള്ളിയാഴ്ച രാത്രി 7.30 ഓടെയാണ് ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ് എന്നിവയ്ക്ക് കേന്ദ്ര സർക്കാർ 48 മണിക്കൂർ സംപ്രേഷണ വിലക്ക് ഏർപ്പെടുത്തിയത്. ഒരു പ്രത്യേക വിഭാഗത്തിന് അനുകൂലമായി ഏഷ്യാനെറ്റ് ന്യൂസും മീഡിയ വണ്ണും റിപ്പോർട്ട് ചെയ്തുവെന്നാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം പറയുന്നത്. ഇത് 1994ലെ കേബിൾ ടെലിവിഷൻ നെറ്റ് വർക്സ് നിയമങ്ങൾക്ക് എതിരാണെന്ന് മന്ത്രാലയം വിലയിരുത്തി. ഡൽഹി കലാപം ഏകപക്ഷീയമായി റിപ്പോർട്ട് ചെയ്തുവെന്നതിന്റെ പേരിൽ ഫെബ്രുവരി 28ന് ഏഷ്യാനെറ്റ്,…
Read Moreഭയപ്പെടുത്തി ചൊൽപ്പടിക്ക് നിർത്തുകയെന്ന തന്ത്രം; മാധ്യമ വിലക്ക് അപകടകരമായ പ്രവണതയുടെ വിളംബരമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വാർത്താ ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വിലക്കിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമ വിലക്ക് അപകടകരമായ പ്രവണതയുടെ വിളംബരമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് ഇപ്പോൾ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലനിൽക്കുന്നത്. മാധ്യമ സ്വാതന്ത്ര്യം തടയുന്നത് ജനാധിപത്യ നിഷേധമാണ്. ഭയപ്പെടുത്തി ചൊൽപ്പടിക്ക് നിർത്തുക എന്ന തന്ത്രമാണ് ഇതിനു പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായി വാർത്തകൾ റിപ്പോർട്ട് ചെയ്തുവെന്നാരോപിച്ചാണ് എഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വിലക്ക് ഏർപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രി 7.30 ഓടെ ഏർപ്പെടുത്തിയ സംപ്രേഷണ വിലക്ക് ശനിയാഴ്ച രാവിലെയാണ് പിൻവലിച്ചത്. രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖർ വിലക്കിനെതിരേ രംഗത്തുവന്നതിനു പിന്നാലെയാണ് നടപടി പിൻവലിച്ചത്.
Read Moreകരിവളയിട്ട കൈകളിൽ വേണാട് എക്സ്പ്രസ് പായും; സർവ നിയന്ത്രണവും സ്ത്രീകൾക്ക്; വനിതാദിനത്തിൽ ട്രെയിൻ ഓടിക്കാൻ വനിതകൾ
തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി ചരിത്രത്തിലാദ്യമായി കേരളത്തിൽ ഒരു ട്രെയിൻ പൂർണമായും വനിതകൾ ഓടിക്കുകയാണെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. എട്ടിനു രാവിലെ 10.15ന് എറണാകുളത്ത് നിന്നും പുറപ്പെടുന്ന വേണാട് എക്സ്പ്രസാണ് വനിതകൾ ഓടിക്കുന്നത്. ലോക്കോ പൈലറ്റ്, അസി. ലോക്കോ പൈലറ്റ്, പോയിന്റ്സ്മെൻ, ഗേറ്റ് കീപ്പർ, ട്രാക്ക് വിമൻ എന്നിവരെല്ലാവരും വനിതകളായിരിക്കും. ടിക്കറ്റ് ബുക്കിംഗ് ഓഫീസ്, ഇൻഫർമേഷൻ സെന്റർ, സിഗ്നൽ, കാരേജ്, വാഗണ് എന്നീ വിഭാഗങ്ങളും നിയന്ത്രിക്കുക വനിതകളാണ്. മാത്രമല്ല റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലെ വനിത ഉദ്യോഗസ്ഥരായിക്കും സുരക്ഷയൊരുക്കുന്നത്. സതേണ് റെയിൽവേ തിരുവനന്തപുരമാണ് ഈ ദൗത്യത്തിന് നേതൃത്വം നൽകുന്നത്. തിരുവനന്തപുരത്തു നിന്നും ഷൊർണൂറിലേക്ക് പോകുന്ന 16302 നന്പർ വേണാട് എക്സ്പ്രസാണ് എറണാകുളം മുതൽ വനിതകൾ സർവ നിയന്ത്രണവും ഏറ്റെടുക്കുന്നത്. രാവിലെ 10.15ന് എറണാകുളം സൗത്തിൽനിന്നും പുറപ്പെടുന്ന ട്രയിനിലെ വനിത ജീവനക്കാർക്ക് റെയിൽവേ സ്വീകരണവും ഒരുക്കിയിട്ടുണ്ട്. ടി.പി. ഗൊറോത്തി…
Read Moreനെയ്യാർഡാമിലെ ഗവ.ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു; കുട്ടികൾ എത്തുന്നതിന് മുമ്പായതിനാൽ വൻ ദുരന്തം ഒഴിവായി
കാട്ടാക്കട : നെയ്യാർ ഡാമിലെ സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു. പഴയ സ്കൂൾ കെട്ടിടമാണ് ഭാഗികമായി തകർന്നുവീണത്. കുട്ടികൾ എത്തുന്നതിന് മുമ്പായതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്ന് രാവിലെയാണ് സംഭവം. പൊളിക്കാൻ ഇട്ടിരിക്കുന്ന ഭാഗത്തിന്റെ മേൽക്കൂരയാണ് തകർന്ന് വീണത്. പുതിയ സ്കൂൾ മന്ദിരത്തിന്റെ പണി നടന്നു വരികയാണ്. സ്കൂളിന്റെ വശത്തുള്ള ഈ കെട്ടിടം പൊളിച്ചു പുതിയ കെട്ടിടം പണിയാൻ തീരുമാനിച്ചിരുന്നു. എന്നാൽ പഴയ സ്കൂൾ മന്ദിരം പൊളിച്ചിരുന്നില്ല. ഏതാണ്ട് താഴേക്ക് വീഴാൻ പാകത്തിൽ നിന്നിരുന്ന പഴയ മന്ദിരം പൊളിച്ചുമാറ്റാൻ നടപടി എടുക്കാത്തിൽ വൻ പ്രതിഷേധമാണ് ഉയർന്നിരുന്നത്. സ്കൂൾ സമയത്തിന് മുൻപ് പൊളിഞ്ഞു വീണതിനാൽ ആർക്കും അപകടം പറ്റിയില്ല. പൊളിഞ്ഞു വീഴാറായി കിടന്ന കെട്ടിടത്തിൽ കുട്ടികൾ കളിക്കാനും സമീപത്തെ കുടിവെള്ള പൈപ്പ ് ഉപയോഗിക്കുന്നതിനും എത്തുമായിരുന്നു. ഈ കെട്ടിടത്തിന് സമീപമാണ് ആറാം ക്ലാസും…
Read Moreദുരിതം ജനങ്ങൾക്കും, സഹായം സിപിഎമ്മിനും; പ്രളയ ദുരിതാശ്വാസ തട്ടിപ്പ് ഒറ്റപ്പെട്ട സംഭവമല്ലെന്ന് പി.ടി.തോമസ്
തിരുവനന്തപുരം: സിപിഎം നേതാക്കൾ പ്രതികളായ പ്രളയ ദുരിതാശ്വാസ തട്ടിപ്പ് ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാൻ കഴിയില്ലെന്ന് പി.ടി.തോമസ് എംഎൽഎ. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താൻ സർക്കാർ തയാറാകണം. സിപിഎം നേതാക്കൾ പ്രതികളായതിനാൽ കേസ് ഒതുക്കാൻ പോലീസിന് മേൽ സമ്മർദ്ദമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രളയം മൂലം ദുരിതം അനുഭവിക്കുന്ന ലക്ഷക്കണക്കിന് ആളുകളെ കൊള്ളയടിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. അർഹരായ പലർക്കും സർക്കാർ സഹായം നിഷേധിക്കപ്പെട്ടു. ദുരിതം ജനങ്ങൾക്കും സഹായം സിപിഎമ്മിനും എന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്നും പി.ടി.തോമസ് കുറ്റപ്പെടുത്തി.
Read Moreരാവിലെ നോക്കുമ്പോള് ഓട്ടോറിക്ഷാ കാണാനില്ല! ഓട്ടോ മോഷ്ടിച്ച് കുളത്തിൽ തള്ളി; ലത്തീഫിന്റെയും നാട്ടുകാരുടേയും സംശയം ഇങ്ങനെ…
കാട്ടാക്കട : രാത്രിയിൽ ഓട്ടോ മോഷ്ടിച്ച് കുളത്തിൽ ഇട്ടതായി പരാതി. പൂവച്ചൽ സ്വദേശി ലത്തീഫിന്റെ ഒാട്ടോറിക്ഷയാണ് കുളത്തിൽ നിന്ന് കണ്ടെത്തിയത്. വണ്ടി ഓടിക്കുന്ന നസീർ യാത്ര അവസാനിപ്പിച്ചശേഷം ഓട്ടോ ബുധനാഴ്ച രാത്രി 11 ന് പൂവച്ചൽ കൊണ്ണിയൂർ ഭാഗത്തുള്ള ഐസ്ക്രീം പാർലറിന്റെ സമീപത്ത് പാർക്ക് ചെയ്തിരുന്നു. ഇന്നലെ രാവിലെ വന്നു നോക്കുമ്പോൾ ഓട്ടോറിക്ഷാ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ ഓഡിറ്റേറിയത്തിന് അടുത്തുള്ള മണിയൻചിറ കുളത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തെ കടകളിലുള്ള സിസിടിവി കാമറകൾ പരിശോധിച്ചെങ്കിലും ഓട്ടോയുമായി ബന്ധപ്പെട്ട ദ്യശ്യങ്ങൾ ലഭിച്ചില്ല. പൂവച്ചൽ ഭാഗത്തെ കഞ്ചാവ് ലോബിയാണ് ഇതിനു പിന്നിലെന്ന് നാട്ടുകാരും ഓട്ടോ ഉടമ ലത്തീഫും പറഞ്ഞു.മുൻപ് ഇത്തരത്തിൽ ഇരുചക്രവാഹനങ്ങൾ അടക്കം കവർച്ചചെയ്യാൻ ശ്രമിച്ചിരുന്നുവെന്ന് ഇവർ പറയുന്നു.
Read Moreമോഷ്ടാക്കൾ ഉപേക്ഷിച്ചതോ? ക്ഷേത്ര കിണറ്റിൽ നിന്നും കമ്പിപ്പാരയും വെട്ടുകത്തിയും കണ്ടെത്തി; വെമ്പായത്ത്
വെമ്പായം: ക്ഷേത്ര കിണറ്റിൽ നിന്നും കമ്പിപ്പാരയും വെട്ടുകത്തിയും കണ്ടെടുത്തു. മോഷ്ടാക്കൾ ഉപേക്ഷിച്ചതാകാമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പിരപ്പൻകോട് അണ്ണൽ ദേവീക്ഷേത്രാങ്കണത്തിലെ കിണറ്റിൽ നിന്നുമാണ് ആയുധങ്ങൾ കണ്ടെടുത്തത്. ഇന്ന് മുതൽ ആരംഭിക്കുന്ന കുംഭ പുണർത മഹോത്സവത്തിന്റെ ഭാഗമായി ഇന്നലെ കിണർ വൃത്തിയാക്കുമ്പോഴാണ് തൊഴിലാളികൾ കിണറ്റിനുള്ളിൽ നിന്നും ആയുധങ്ങൾ കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടർന്ന് വെഞ്ഞാറമൂട് പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. പ്രദേശത്തെ ക്ഷേത്രങ്ങളായ അണ്ണൽ ദേവീക്ഷേത്രം ,പിരപ്പൻകോട് മുത്താരമ്മൻ കോവിൽ, തിരുനെല്ലൂർക്കോണം ശിവക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽകഴിഞ്ഞ സെപ്റ്റംബർ ഏഴിന് പുലർച്ചെ മോഷണ ശ്രമം നടന്നിരുന്നു. ഇവിടെ നടത്തിയ മോഷണ ശ്രമങ്ങൾക്കുശേഷം ആയുധങ്ങൾ കിണറ്റിൽ ഉപേക്ഷിച്ചതാകാമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കൂടുതൽ പരിശോധകൾക്കായി ആയുധങ്ങൾ സ്റ്റേഷനിലേയ്ക്ക് മാറ്റി.
Read Moreമിന്നൽ പണിമുടക്കിൽ സർക്കാർ നടപടിയെടുത്താൽ, ഭീഷണിയുടെ സ്വരവുമായി കെഎസ്ആർടിസി യൂണിയനുകൾ
തിരുവനന്തപുരം: കെഎസ്ആർടിസി മിന്നൽ പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ സർക്കാർ തീരുമാനിച്ചതിന് പിന്നാലെ ഭീഷണിയുമായി കെഎസ്ആർടിസി തൊഴിലാളി യൂണിയൻ സംഘടനകൾ രംഗത്ത്. പണിമുടക്കിന്റെ പേരിൽ ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും ലൈസൻസ് റദ്ദാക്കിയാൽ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ചു കഴിഞ്ഞു. പണിമുടക്കിനിടെ ഒരാൾ കുഴഞ്ഞുവീണ് മരിക്കാനിടയായ സാഹചര്യവും തലസ്ഥാന നഗരം ഒരു പകൽ സ്തംഭിപ്പിച്ച രീതിയും ഇനിയുണ്ടാകാൻ പാടില്ലെന്ന ശക്തമായ വികാരത്തിന്റെ പുറത്താണ് കെഎസ്ആർടിസി തൊഴിലാളികൾക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടിക്ക് സർക്കാർ നീങ്ങുന്നത്. ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും എ.കെ.ശശീന്ദ്രനും കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കുകയും ചെയ്തു. വിഷയം ചർച്ച ചെയ്യാൻ ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ ഇന്ന് മുഖ്യമന്ത്രിയെ കാണുന്നുണ്ട്. മുഖ്യമന്ത്രി കൂടി അനുമതി നൽകിയാൽ പണിമുടക്കി വഴിമുടക്കിയ ജീവനക്കാർക്കെതിരേ നടപടിയുണ്ടാകാനാണ് സാധ്യത. നടപടി വേണമെന്ന് പൊതുസമൂഹത്തിൽ നിന്നുയരുന്ന ആവശ്യവും സർക്കാരിന് കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല.…
Read More