മ​നു​ഷ്യ​രി​ൽ​നി​ന്നു മ​നു​ഷ്യ​രി​ലേ​ക്കു കോ​വി​ഡ്-19 പ​ട​രു​ന്ന​ത് വെ​ല്ലു​വി​ളിയെന്ന് ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: മ​നു​ഷ്യ​രി​ൽ​നി​ന്നു മ​നു​ഷ്യ​രി​ലേ​ക്കു കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്ന​താ​ണു സം​സ്ഥാ​നം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​യെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തു​ന്ന​വ​ർ സം​സ്ഥാ​ന​ത്തെ കൊ​റോ​ണ ജാ​ഗ്ര​ത മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

നേ​ര​ത്തെ ചൈ​ന​യി​ലെ വു​ഹാ​നി​ൽ​നി​ന്നു കേ​ര​ള​ത്തി​ൽ എ​ത്തി​യ​വ​ർ​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നെ​ങ്കി​ലും, അ​വ​രി​ൽ​നി​ന്നു വേ​റെ​യാ​രി​ലേ​ക്കും രോ​ഗം പ​ട​ർ​ന്നി​രു​ന്നി​ല്ല. എ​ന്നാ​ൽ ഇ​പ്പോ​ൾ രോ​ഗം മ​നു​ഷ്യ​നി​ൽ​നി​ന്നു മ​നു​ഷ്യ​നി​ലേ​ക്ക് പ​ട​രാ​നാ​രം​ഭി​ച്ചു. ഇ​റ്റ​ലി​യി​ൽ​നി​ന്ന് എ​ത്തി​യ​വ​രി​ൽ​നി​ന്നാ​ണു മ​റ്റു​ള്ള​വ​രി​ലേ​ക്കു രോ​ഗം പ​ട​ർ​ന്ന​തെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

രോ​ഗം കൂ​ടു​ത​ൽ പേ​രി​ലേ​ക്ക് പ​ട​രു​ന്ന​തു ത​ട​യാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണു ന​ട​ത്തു​ന്ന​ത്. ആ​രൊ​ക്കെ രോ​ഗം പ​ക​ർ​ന്ന​വ​രു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യെ​ന്നു ക​ണ്ടെ​ത്ത​ണം. ആ​റോ ഏ​ഴോ ത​ട്ടു​വ​രെ അ​പ്പു​റ​ത്തേ​യ്ക്ക് ഇ​തി​നാ​യു​ള്ള പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

Related posts

Leave a Comment