പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി; വി​.കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ വി​ജി​ല​ൻ​സ് വീ​ണ്ടും ചോ​ദ്യം ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം: മു​ൻ​പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി വി​കെ ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി​ക്കേ​സി​ൽ ഇ​ന്ന് വി​ജി​ല​ൻ​സ് വീ​ണ്ടും ചോ​ദ്യം ചെ​യ്യും.

വി​ജി​ല​ൻ​സി​ന്‍റെ തി​രു​വ​ന​ന്ത​പു​രം സ്പെ​ഷ്യ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ യൂ​ണി​റ്റാ​ണ് ചോ​ദ്യം ചെ​യ്യു​ന്ന​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച മൂ​ന്നു മ​ണി​ക്കൂ​ർ ഇ​തേ അ​ന്വേ​ഷ​ണ സം​ഘം ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ ചോ​ദ്യം ചെ​യ്തി​രു​ന്നു.

എ​ഴു​തി ത​യ്യാ​റാ​ക്കി ന​ൽ​കി​യ പ​ല ചോ​ദ്യ​ങ്ങ​ൾ​ക്കും ഇ​ബ്രാ​ഹിം കു​ഞ്ഞ് ന​ൽ​കി​യ വി​ശ​ദീ​ക​ര​ണ​ങ്ങ​ൾ തൃ​പ്തി​ക​ര​മാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ക​രാ​ർ ക​ന്പ​നി​ക്ക് മു​ൻ​കൂ​ർ പ​ണം ന​ൽ​കാ​ൻ ഇ​ബ്രാ​ഹിം കു​ഞ്ഞ് വ​ഴി​വി​ട്ട് സ​ഹാ​യി​ച്ചു​വെ​ന്നാ​ണ് ആ‍​ക്ഷേ​പം. ഇ​ന്ന​ത്തെ ചോ​ദ്യം ചെ​യ്യ​ലി​ൽ വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ങ്കി​ൽ അ​ദ്ദേ​ഹ​ത്തെ പ്ര​തി​ചേ​ർ​ക്കു​ന്ന കാ​ര്യം വി​ജി​ല​ൻ​സ് ആ​ലോ​ചി​ക്കു​ന്നു​ണ്ട്.

ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ​തി​രെ മു​ൻ പൊ​തു​മ​രാ​മ​ത്ത് സെ​ക്ര​ട്ട​റി ടി​ഒ സൂ​ര​ജി​ന്‍റേ​യും ക​രാ​റു​കാ​രു​ടേ​യും മൊ​ഴി അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു മു​ന്നി​ലു​ണ്ട് അ​തി​നാ​ൽ ഇ​ന്ന​ത്തെ ചോ​ദ്യം ചെ​യ്യ​ൽ ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ സം​ബ​ന്ധി​ച്ച് അ​തി നി​ർ​ണാ​യ​ക​മാ​ണ്.

Related posts

Leave a Comment