തോക്കുകൾ കാണാതായിട്ടില്ല; രജിസ്റ്ററിലെ പിഴവ് മാത്രം; സി​എ​ജി റി​പ്പോ​ർ​ട്ട് ത​ള്ളി ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി

തി​രു​വ​ന​ന്ത​പു​രം: സി​എ​ജി റി​പ്പോ​ർ​ട്ടി​ലെ പോ​ലീ​സി​നെ​തി​രാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ത​ള്ളി ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ബി​ശ്വാ​സ് മേ​ത്ത. പോലീസിന്‍റെ തോ​ക്കു​ക​ളും വെ​ടി​യു​ണ്ട​ക​ളും കാ​ണാ​താ​യി​ട്ടി​ല്ലെന്ന് ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ട്.

ര​ജി​സ്റ്റ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​തി​ലെ പി​ഴ​വ് മാ​ത്ര​മാ​ണ് സിഎജി ക​ണ്ടെ​ത്തി​യ​തെ​ന്നും ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ റി​പ്പോ​ട്ടി​ൽ പ​റ​യു​ന്നു.

തോക്കുകൾ കാണാതായിട്ടില്ലെന്ന ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ ശരിവയ്ക്കുന്നതാണ് ആഭ്യന്തര സെക്രട്ടറിയുടെയും റിപ്പോർട്ട്. വെ​ടി​ക്കോ​പ്പു​ക​ളു​ടെ ക​ണ​ക്ക് സൂ​ക്ഷി​ക്കു​ന്ന​തി​ൽ 1994 മു​ത​ൽ പി​ഴ​വെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

എ​ല്ലാ ആ​യു​ധ​ങ്ങ​ളു​ടെ​യും വെ​ടി​ക്കോ​പ്പു​ക​ളു​ടേ​യും വി​വ​രം ക​ന്പ്യൂ​ട്ട​റൈ​സ്ഡ് ചെ​യ്യു​മെ​ന്നും ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി റി​പ്പോ​ർ​ട്ട് ന​ൽ​കി.

സി​എ​ജി റി​പ്പോ​ർ​ട്ട് സ്വ​ത​ന്ത്ര ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന പ്ര​തി​പ​ക്ഷാ​വ​ശ്യം ത​ള്ളി​യാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പി​നെ​തി​രാ​യ ആ​രോ​പ​ണം അ​ന്വേ​ഷി​ക്കാ​ൻ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യെ മു​ഖ്യ​മ​ന്ത്രി ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്.

സി​എ​ജി റി​പ്പോ​ർ​ട്ടി​ൽ പ്ര​ധാ​ന​മാ​യും ചൂ​ണ്ടി​ക്കാ​ട്ടി​യ​ത് തോ​ക്കും തി​ര​ക​ളും കാ​ണാ​താ​യ​തും പോ​ലീ​സ് ന​വീ​ക​ര​ണ ഫ​ണ്ട് വ​ക​മാ​റ്റി ചെ​ല​വ​ഴി​ച്ച​തു​മാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്‌​റ​യ്ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​മി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു സ​ർ​ക്കാ​ർ.

Related posts

Leave a Comment