തലസ്ഥാനത്തെ ആക്രമണം വനിതാ ക്വട്ടേഷനോ? അ​മ്മ​യ്ക്കും മ​ക​നും വെ​ട്ടേ​റ്റ സം​ഭ​വത്തിൽ പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞു; പരിക്കേറ്റ ശാരദയുടെ വനിതാ സുഹൃത്ത് സംശനിഴലിലെന്ന് പോലീസ്

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ൽ രാ​ത്രി ക​ട​യ​ട​ച്ച് വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ അ​മ്മ​യേ​യും മ​ക​നെ​യും ആ​ക്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക​ളെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ചു​വെ​ന്ന് പോ​ലീ​സ്. പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. വ​ർ​ക്ക​ല ഹെ​ലി​പ്പാ​ഡി​ന് സ​മീ​പം ക​ർ​ണാ​ട​ക ഗാ​ർ​മെ​ന്‍റ്സ് എ​ന്ന പേ​രി​ൽ ഷോ​പ്പ് ന​ട​ത്തു​ന്ന ക​ർ​ണാ​ട​ക സ്വ​ദേ​ശി ശാ​ര​ദ (40), മ​ക​ൻ സാ​ഗ​ർ (16) എ​ന്നി​വ​രെ​യാ​ണ് ഒ​രു സം​ഘം ഇ​ന്ന​ലെ രാ​ത്രി​യി​ൽ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

ശാ​ര​ദ​യു​ടെ കാ​ലി​ൽ അ​ക്ര​മി സം​ഘം വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും മ​ക​നെ മ​ർ​ദ്ദി​ക്കു​ക​യും ചെ​യ്തെ​ന്ന് ശാ​ര​ദ പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി​യി​രു​ന്നു. മു​ഖം​മൂ​ടി ധ​രി​ച്ച നാ​ലം​ഗ സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് ശാ​ര​ദ പോ​ലീ​സി​നോ​ട് വ്യ​ക്ത​മാ​ക്കി. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ശാ​ര​ദ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

അ​തേ​സ​മ​യം ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശാ​ര​ദ​യു​ടെ ഒ​രു വ​നി​താ സു​ഹൃ​ത്തി​നെ കേ​ന്ദ്രീ​ക​രി​ച്ചും പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Related posts