ഡോക്ടറെ കൈയേറ്റം ചെയ്ത പ്രതികളെ പിടികൂടിയില്ല; തി​രു​വ​ന​ന്ത​പു​രം ജില്ലയിൽ ഒപി ബഹിഷ്കരിച്ച് ഡോക്ടർമാരുടെ പ്രതിഷേധ സമരം

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ഇ​ന്ന് കെ​ജി​എം​ഒ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​രു​ടെ പ്ര​തി​ഷേ​ധ സ​മ​രം. പ​ള​ളി​ക്ക​ൽ പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ വ​നി​താ ഡോ​ക്ട​റെ ക​യ്യേ​റ്റം ചെ​യ്ത​വ​രെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഡോ​ക്ട​ർ​മാ​ർ ഇ​ന്ന് കൂ​ട്ട അ​വ​ധി​യെ​ടു​ത്ത് പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്. ഇ​തേ​ത്തു​ട​ർ​ന്ന് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ഇ​ന്ന് കാ​ഷ്വാ​ലി​റ്റി വി​ഭാ​ഗം മാ​ത്ര​മേ പ്ര​വ​ർ​ത്തി​ക്കു​ക​യു​ള​ളൂ.

ഒ​പി ഉ​ണ്ടാ​യി​രി​ക്കി​ല്ല. ഇ​ന്ന് ഐ​എം​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡോ​ക്ട​ർ​മാ​ർ ര​ണ്ട് മ​ണി​ക്കൂ​ർ ഒ​പി ബ​ഹി​ഷ്ക​രി​ക്കു​ന്ന​തി​നാ​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളേ​യും സ​മ​രം ബാ​ധി​ക്കും.

Related posts