കോ​ണ്‍​ഗ്ര​സു​കാ​രെ വി​ശ്വ​സി​ക്കാ​ന്‍ കൊ​ള്ളി​ല്ലെ​ന്ന് സി​പി​എം പ​ണ്ടു​തൊ​ട്ടേ പ​റ​യു​ന്ന​ത്; ബി​ജെ​പി​ക്ക് ആ​ളെ കൂ​ട്ടി​ക്കൊ​ടു​ക്കു​ന്ന​വ​രാ​യി കോ​ണ്‍​ഗ്ര​സ് മാ​റിയെന്ന് പി​ണ​റാ​യി

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി​ക്ക് ആ​ളെ കൂ​ട്ടി​ക്കൊ​ടു​ക്കു​ന്ന​വ​രാ​യി കോ​ണ്‍​ഗ്ര​സ് മാ​റി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. തി​രു​വ​ന​ന്ത​പു​ര​ത്ത് പി​എ​സ്‌​സി എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​നാ​ധി​പ​ത്യം ക​ന​ത്ത വെ​ല്ലു​വി​ളി നേ​രി​ടു​ന്ന ഘ​ട്ട​ത്തി​ല്‍ ബി​ജെ​പി​ക്ക് ആ​ളെ കൂ​ട്ടി​ക്കൊ​ടു​ക്കു​ന്ന​വ​രാ​യി കോ​ണ്‍​ഗ്ര​സ് മാ​റി. അ​ങ്ങേ​യ​റ്റം അ​പ​ഹാ​സ്യ​മാ​യ നി​ല​യി​ലാ​ണ് ഇ​ന്ന് കോ​ണ്‍​ഗ്ര​സ്.

കോ​ണ്‍​ഗ്ര​സു​കാ​രെ വി​ശ്വ​സി​ക്കാ​ന്‍ കൊ​ള്ളി​ല്ലെ​ന്ന് സി​പി​എം പ​ണ്ടു​തൊ​ട്ടേ പ​റ​യു​ന്ന​താ​ണ്. അ​തി​ന്‍റെ തെ​ളി​വു​ക​ളാ​ണി​പ്പോ​ള്‍ കാ​ണു​ന്ന​ത്. കോ​ണ്‍​ഗ്ര​സു​കാ​ര്‍ എ​പ്പോ​ഴാ​ണ് പാ​ര്‍​ട്ടി മാ​റി​പ്പോ​വു​ക​യെ​ന്ന് പ​റ​യാ​ന്‍ ക​ഴി​യി​ല്ല.

എ​ന്നാ​ൽ ബി​ജെ​പി പ​ണം ഒ​ഴു​ക്കു​ക​യാ​ണ്. പ്ലാ​വി​ല കാ​ണി​ച്ചാ​ല്‍ നാ​ക്ക് നീ​ട്ടി​പ്പോ​വു​ന്ന ആ​ട്ടി​ന്‍​കു​ട്ടി​യെ പോ​ലെ കു​റേ​യു​ണ്ട്. പ​റ​യാ​ന്‍ വേ​റെ വാ​ക്കു​ണ്ട്. പ​ക്ഷേ, അ​ത് പ​റ​യു​ന്നി​ല്ലെ​ന്നും ത​ത്കാ​ലം ഡാ​ഷ് എ​ന്ന് മാ​ത്രം ക​ണ​ക്കാ​ക്കി​യാ​ല്‍ മ​തി​യെ​ന്നും പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു.

രാ​ജ്യം ഇ​ത്ത​ര​ത്തി​ലൊ​രു സ​ങ്കീ​ര്‍​ണാ​വ​സ്ഥ​യി​ല്‍ നി​ല്‍​ക്കു​മ്പോ​ള്‍ കോ​ണ്‍​ഗ്ര​സി​നെ​പ്പോ​ലെ​യൊ​രു പാ​ര്‍​ട്ടി അ​നാ​ഥാ​വ​സ്ഥ​യി​ല്‍ നി​ല്‍​ക്കാ​ന്‍ പാ​ടു​ണ്ടോ- അ​ദ്ദേ​ഹം ചോ​ദി​ച്ചു. വ​ലി​യ വി​ജ​യ​ങ്ങ​ൾ ഉ​ണ്ടാ​വു​മ്പോ​ൾ മാ​ത്ര​മാ​ണോ നേ​തൃ​ത്വം കൊ​ടു​ക്കാ​ൻ ക​ഴി​യു​ക. പ്ര​തി​സ​ന്ധി​ക​ള്‍ ഉ​യ​രു​മ്പോ​ള്‍ നേ​തൃ​ത്വം കൊ​ടു​ക്കാ​നും അ​തി​നെ നേ​രി​ടാ​നും ക​ഴി​യ​ണം- പി​ണ​റാ​യി പ​റ​ഞ്ഞു.

Related posts