ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ് പ്ര​ത്യേ​ക കോ​ട​തി​യി​ലേ​ക്ക് മാ​റ്റാ​നു​ള്ള മ​ന്ത്രി​സ​ഭാ തീ​രു​മാ​നം റ​ദ്ദാ​ക്കും

തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി​യി​ൽ ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ന്‍റെ വി​ചാ​ര​ണ പു​തി​യ​താ​യി തു​ട​ങ്ങു​ന്ന പ്ര​ത്യേ​ക പോ​ക്സോ കോ​ട​തി​യി​ൽ ന​ട​ത്താ​നു​ള്ള മ​ന്ത്രി​സ​ഭാ തീ​രു​മാ​നം റ​ദ്ദാ​ക്കും. ഈ ​കേ​സി​ലെ വി​ചാ​ര​ണ കൊ​ച്ചി സി​ബി​ഐ കോ​ട​തി​യി​ൽ ന​ട​ത്താ​നു​ള്ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ലാ​ണ് ഇത്.

നി​യ​മ​വി​ദ​ഗ്ധ​രു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച​ശേ​ഷമാണ് സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഈ കേ​സി​ലെ വി​ചാ​ര​ണ കൊ​ച്ചി സി​ബി​ഐ കോ​ട​തി​യി​ൽ ന​ട​ത്താ​നു​ള്ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​രു​ന്നി​ല്ലെ​ന്നു​മാ​ണ് സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണം.

പോ​ക്സോ കേ​സു​ക​ൾ​ക്കു മാ​ത്ര​മാ​യി കൊ​ച്ചി നെ​ടു​മ്പാ​ശേ​രി​യി​ൽ പ്ര​ത്യേ​ക കോ​ട​തി സ്ഥാ​പി​ക്കാ​നാ​ണ് മ​ന്ത്രി​സ​ഭ ക​ഴി​ഞ്ഞ​ദി​വ​സം തീ​രു​മാ​നി​ച്ച​ത്. ഇ​തോ​ടൊ​പ്പം ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ് ഈ ​കോ​ട​തി​യി​ൽ വി​ചാ​ര​ണ ചെ​യ്യു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കാ​നു​മാ​യി​രു​ന്നു തീ​രു​മാ​നം.

Related posts