തിരുവനന്തപുരം: ബിനോയി കോടിയേരിക്കെതിരേ പീഡന പരാതി നൽകിയ യുവതിയെ കാണാൻ ഭാര്യ മുംബൈയിൽ പോയിരുന്നെന്നു സമ്മതിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബിനോയിയുടെ അമ്മ എന്ന നിലയിൽ കാര്യങ്ങൾ അറിയാനാണ് വിനോദിനി മുംബൈയിൽ പോയതെന്നും കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചിട്ടില്ലെന്നും കോടിയേരി മാധ്യമങ്ങളോടു പറഞ്ഞു. കേസ് പരിഹരിക്കുന്നതിനായി ഒരു ഇടനിലക്കാരനെ നിശ്ചയിച്ചിട്ടില്ല. ഒത്തുതീർപ്പിനും ശ്രമിച്ചിട്ടില്ല. ബിനോയിയുടെ അമ്മ എന്ന നിലയിൽ സംഭവങ്ങളുടെ നിജസ്ഥിതി മനസിലാക്കാനാണ് തന്റെ ഭാര്യ വിനോദിനി മുംബൈയിൽ പോയത്. ഇക്കാര്യങ്ങളെ സംബന്ധിച്ചു ചോദിച്ചപ്പോൾ ബിനോയി ആരോപണങ്ങൾ നിഷേധിച്ചു. പരാതിക്കാരി ഹാജരാക്കിയ രേഖകൾ വ്യാജമെന്നും പറഞ്ഞതായി കോടിയേരി പറഞ്ഞു. മകനെതിരായ ആരോപണങ്ങളുടെ പേരിൽ പാർട്ടി സെക്രട്ടറി സ്ഥാനം രാജിവയ്ക്കുമോ എന്ന ചോദ്യത്തിന്, രാജി വയ്ക്കില്ലെന്നും അതിന്റെ ആവശ്യമില്ലെന്നുമായിരുന്നു കോടിയേരിയുടെ മറുപടി. സത്യമെന്തെന്നു കോടതി പരിശോധിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.
Read MoreCategory: TVM
മദ്യപാനത്തിനിടെയുണ്ടായ വാക്ക് തർക്കം; സുഹൃത്തുക്കൾ ചേർന്ന് യുവാവിനെ മർദ്ദിച്ചവശനാക്കി; തലസ്ഥാനത്ത് നടക്കുന്ന സംഭവങ്ങൾ ഞെട്ടിക്കുന്നത്
തിരുവനന്തപുരം: മദ്യലഹരിയിൽ ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന് യുവാവിനെ മർദ്ദിച്ചവശനാക്കി. സംഭവത്തിൽ രണ്ട് പേർ പിടിയിൽ . കഴക്കൂട്ടം അന്പലത്തിൻകരയ്ക്ക് സമീപം കുമിഴിക്കര സ്വദേശി സുനിലിനാണ് മർദ്ദനമേറ്റത്. സുനിലും മൂന്ന് സുഹൃത്തുക്കളും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ വാക്ക് തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുടുക്ക രതീഷ് എന്ന് വിളിയ്ക്കുന്ന രതീഷാണ് മർദ്ദിച്ചതെന്ന് സുനിൽ കഴക്കൂട്ടം പോലീസിൽ മൊഴി നൽകി. വെട്ടുകത്തിക്ക് വെട്ടാൻ പ്രതി ശ്രമിച്ചുവെന്നും പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് രതീഷിനെയും കൂട്ടാളിയെയും കഴക്കൂട്ടം പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ അർധരാത്രിയോടെ കുമിഴിക്കരയ്ക്ക് സമീപമായിരുന്നു സംഭവം. മർദ്ദനത്തിൽ അവശനായ സുനിലിനെ നാട്ടുകാരും പോലീസും ചേർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Read Moreപ്രവാസിയുടെ മരണത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചു; പി.കെ.ശ്യാമളയെ സംരക്ഷിച്ച് നിയമസഭയിൽ മുഖ്യമന്ത്രി
തിരുവനന്തപുരം: ആന്തൂറിലെ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ നഗരസഭാ അധ്യക്ഷ പി.കെ.ശ്യാമളയെ സംരക്ഷിച്ച് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. നഗരസഭാ സെക്രട്ടറി പുറപ്പെടുവിക്കുന്ന ഉത്തരവിൻമേൽ അപ്പീൽ കേൾക്കാൻ കൗണ്‍സിലിന് അധികാരമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ പറഞ്ഞു. നഗരസഭ സെക്രട്ടറിമാരുടെ അധികാരം വെട്ടികുറയ്ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിപുലമായ അധികാരങ്ങളാണ് ഇപ്പോൾ സെക്രട്ടറിമാർക്ക് നൽകിയിരിക്കുനന്ത്. സെക്രട്ടറിമാരുടെ അധികാരം വെട്ടികുറയ്ക്കാൻ നിയമഭേദഗതി കൊണ്ട് വരുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം പ്രവാസി വ്യവസായിയുടെ ആത്മഹത്യയിൽ മുഖ്യമന്ത്രിക്ക് കുറ്റബോധവും പ്രയാസവുമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയിൽ പറഞ്ഞു. നഗരസഭ അധ്യക്ഷ പി.കെ.ശ്യാമളയെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. അടിയന്തിര പ്രമേയ നോട്ടീസ് വിഷയത്തിലാണ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിപക്ഷ ബഹളത്തെ തുടർന്ന സഭ ഇന്നത്തേക്ക് പിരിഞ്ഞു.
Read Moreകണ്ണൂരിൽ പി. ജയരാജനെ അനുകൂലിച്ചാലും എതിർത്താലും മരിക്കുമെന്ന സ്ഥിതിയെന്ന് കെ.എം.ഷാജി
തിരുവനന്തപുരം: ആന്തൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്. കെ.എം. ഷാജിയാണ് നോട്ടീസ് നൽകിയത്. വ്യവസായിയുടെ ആത്മഹത്യ അതീവ ദുഃഖകരമെന്ന് മുഖ്യമന്ത്രി മറുപടിയായി പറഞ്ഞു. ആന്തൂർ നഗരസഭാ അധ്യക്ഷക്ക് ധിക്കാരമാണ്. സാജൻ ഒരു രക്തസാക്ഷിയാണെന്നും അതിൽ നിയമസഭയിലുള്ള 140 അംഗങ്ങൾക്കും പങ്കെന്നും കെ.എം.ഷാജി ആരോപിച്ചു. പി.ജയരാജനെ പ്രവാസി വ്യവസായി കണ്ട് പരാതി നൽകിയതാണ് നഗരസഭ അധ്യക്ഷ പി.കെ.ശ്യാമളയെ ചൊടിപ്പിച്ചത്. സിപിഎമ്മിന് സംസ്ഥാനത്ത് അമ്യൂസ്മെന്റ് പാർക്കുകൾ നിർമ്മിക്കാം. എന്നാൽ പ്രവാസി വ്യവസായികൾക്ക് വ്യവസായ സംരംഭം ആരംഭിക്കാൻ കഴിയാത്ത സ്ഥിതിയാണ് സംസ്ഥാനത്തുള്ളതെന്നും ഷാജി പറഞ്ഞു. പി.ജയരാജനെ അനുകൂലിച്ചാലും എതിർത്താലും കൊല്ലപ്പെടുന്ന സ്ഥിതിയാണ് കണ്ണൂരിലുള്ളതെന്നും അടിയന്തര പ്രമേയ നോട്ടീസിൽ കെ.എം. ഷാജി ആരോപിച്ചു.
Read Moreആരും പറഞ്ഞില്ല; അന്തർസംസ്ഥാന ബസ് സമരം സർക്കാരിനെ അറിയിച്ചിട്ടില്ലെന്ന് ഗതാഗതമന്ത്രി
കൊച്ചി: തിങ്കളാഴ്ച മുതൽ നടക്കുന്ന അന്തർസംസ്ഥാന ബസ് സമരത്തെക്കുറിച്ച് സർക്കാരിനെ അറിയിച്ചിട്ടില്ലെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ. നോട്ടീസ് നൽകാതെയാണ് ബസുകളുടെ സമരം. മാധ്യമങ്ങളിലൂടെയാണ് സമരത്തെക്കുറിച്ച് അറിഞ്ഞതെന്നും മന്ത്രി പറഞ്ഞു. അതേസമയം, കല്ലട ബസിൽ യാത്രക്കാരെ മർദിച്ച സംഭവത്തിൽ ബസിന്റെ പെർമിറ്റ് റദ്ദാക്കാത്തത് എന്തുകൊണ്ടാ ണെന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
Read Moreസാക്ഷിയായി സിസിടിവി കാമറ..! കാഴ്ചശക്തിയില്ലാത്ത ലോട്ടറി വില്പനക്കാരനെ കബളിപ്പിച്ച് ലോട്ടറി തട്ടിയെടുത്ത പോക്കറ്റടിക്കാരൻ പോലീസ് പിടിയിൽ
തിരുവനന്തപുരം: കാഴ്ചശക്തിയില്ലാത്ത ലോട്ടറി വില്പനക്കാരനെ കബളിപ്പിച്ച് ലോട്ടറി തട്ടിയെടുത്തയാള്‍ പൊലീസ് പിടിയിലായി. എറണാകുളം മരട് സ്വദേശി സുനിൽകുമാർ ആണ് ഷാഡോ പോലീസിന്റെ പിടിയിലായത്. തിരുവനന്തപുരം റെയിൽവേ പോലിസ് ആണ് ഇയാളെ തിരിച്ചറിഞ്ഞത്. പോക്കറ്റടിക്കാരനായ ഇയാളെ മുമ്പും റെയിൽപോലിസ് പിടിച്ചിട്ടുണ്ട്. ഇയാൾ സ്ഥിരമായി ട്രെയിനുകളില്‍ മോഷണം നടത്തുന്ന ആളാണെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് തമ്പാനൂരിലെ കെഎസ്ആര്‍ടിസി സെന്‍ട്രല്‍ സ്റ്റാന്‍ഡിലായിരുന്നു സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. കാഴ്ചശക്തിയില്ലാത്ത ലോട്ടറി വിൽപ്പനക്കാരനെ സമീപിച്ചയാൾ ലോട്ടറികള്‍ നോക്കാനെന്ന മട്ടില്‍ വാങ്ങിയ ശേഷം ആരും കാണുന്നില്ലെന്ന് ഉറപ്പു വരുത്തി മുങ്ങുകയായിരുന്നു. 23 ടിക്കറ്റുകളാണ് ഇയാൾ മോഷ്ടിച്ചത്. പൊലീസ് മീഡിയ സെന്ററിന്റെ ഫേസ്ബുക്ക് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്. ലോട്ടറി വില്പനക്കാരന് പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് സെന്‍ട്രല്‍ സ്റ്റാന്‍ഡിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് മോഷണം സ്ഥിരീകരിച്ചശേഷം…
Read Moreകുപ്രസിദ്ധ ഗുണ്ട പുഞ്ചിരി വിനോദിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; മൂന്നു പേർ അറസ്റ്റിൽ
കരമന: കുപ്രസിദ്ധ ഗുണ്ട പുഞ്ചിരി വിനോദിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച് ഒാട്ടോറിക്ഷ കൊണ്ട് ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു പേരെ കരമന പോലീസ് അറസ്റ്റ് ചെയ്തു. കരമന തളിയൽ സ്വദേശികളായ രാഹുൽ (കുട്ടൻ, 29), അരുണ്‍ ( തൊപ്പി അരുണ്‍, 29), നെടുങ്കാട് സ്വദേശി വിഷ്ണു (തൈബു,29) എന്നിവരെയാണ് കരമന പോലീസ് അറസ്റ്റ് ചെയ്തത്. തളിയൽ പന്പ് ഹൗസിനു സമീപത്ത് സുഹൃത്തിനോടൊപ്പം ബൈക്കിൽ വരികയായിരുന്ന വിനോദിനെ എതിർസംഘത്തിൽപ്പെട്ട പ്രതികൾ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ഓട്ടോറിക്ഷയിലെത്തിയ പ്രതികൾ വിനോദിനെ ബൈക്കിൽ നിന്നും തള്ളിയിട്ട് ശരീരത്തിലൂടെ ഒാട്ടോറിക്ഷ കയറ്റിയിറക്കിയും ബിയർ കുപ്പി കൊണ്ട് തലയിൽ അടിച്ച് പരിക്കേൽപ്പിച്ചു. തുടർന്ന് ഒാ ട്ടോറിക്ഷയിൽ രക്ഷപ്പെട്ട പ്രതികളെ കരമന പാലത്തിനു സമീപത്തുനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ രാഹുലും വിഷ്ണുവും കൊലപാതക ശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതികളാണെന്നും ഗുണ്ടാ നിയമപ്രകാരം കരുതൽ തടങ്കലിൽ നിന്നും പുറത്തിറങ്ങിയ…
Read Moreമരുതൂരിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അൻപതോളം പേർക്ക് പരിക്ക്; ഡ്രൈവറുടെ നില ഗുരുതരം
വെഞ്ഞാറമൂട്: കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അൻപതോളം പേർക്ക് പരിക്ക്. ഡ്രൈവറുടെ നില ഗുരുതരം. ഇന്ന് രാവിലെ ഏഴിന് വട്ടപ്പാറ മരുതൂർ ജംഗ്ഷന് സമീപത്തുവച്ചായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്നും തൃശൂർ വഴി ഗുരുവായൂരിലേയ്ക്ക് പോകുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസും തിരുവനന്തപുരത്തേയ്ക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. ഇരുവാഹനങ്ങളിലായുണ്ടായിരുന്ന അൻപതോളം യാത്രക്കാർക്ക് പരിക്കുണ്ട്. സൂപ്പർഫാസ്റ്റിലെ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു.ഇയാളുടെ കാലുകൾ ബസിനുള്ളിൽ കുടുങ്ങി പോയി തുടർന്ന് പോലീസ് എത്തി വെട്ടിപ്പൊളിച്ചാണ് ഇയാളെ പുറത്തെടുത്തത്. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളുടെയും മുൻഭാഗം പൂർണമായും തകർന്നു.പരിക്കേറ്റവരെ പോലീസും നാട്ടുകാരും ചേർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. വട്ടപ്പാറ പോലീസ് മേൽനടപടി സ്വീകരിച്ചു.
Read Moreസി.ഒ.ടി. നസീർ വധശ്രമക്കേസ്: അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം: സി.ഒ.ടി നസീര്‍ വധശ്രമക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റുന്നകാര്യം തീരുമാനിച്ചിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഇതുമായി ബന്ധപ്പെട്ട വിഷയത്തിൽ കണ്ണൂർ എസ്പിയുമായി സംസാരിക്കുമെന്നും ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. കേസിന്റെ അന്വേഷണം പൂർത്തിയാകുന്നതുവരെ ഉദ്യോഗസ്ഥർ തുടരുന്നതിൽ തെറ്റില്ലെന്നും ഡിജിപി വ്യക്തമാക്കി. കുറ്റപത്രം നൽകുന്നതുവരെ അന്വേഷണ ഉദ്യോഗസ്ഥർ തുടരുമെന്ന് കണ്ണൂർ എസ്പിയും വ്യക്തമാക്കിയിട്ടുണ്ട്. നസീറിനെതിരായ വധശ്രമക്കേസ് അന്വേഷിക്കുന്ന തലശേരി സിഐയും എസ്ഐയും ഇന്ന് ചുമതല ഒഴിയുമെന്നാണ് നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നത്. ഗൂഢാലോചന സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥരുടെ മാറ്റമെന്നായിരുന്നു ആരോപണം.
Read Moreസ്കൂട്ടറിന്റെ പേരിലുള്ള തർക്കത്തിനിടെ അമ്മായിയമ്മയെ കുത്തിക്കൊലപ്പെടുത്തി; അതേ സ്കൂട്ടറിൽ നാടുവിടാൻ ശ്രമിക്കുന്നതിനിടെ പോലീസ് വലയിൽ കുടങ്ങി പ്രതി സന്തോഷ്
ആറ്റിങ്ങൽ: അമ്മായിയമ്മയെ കൊലപ്പെടുത്തിയ കേസില്‍ കിളിമാനൂര്‍ കുന്നുമേല്‍ കരിക്കിനകത്ത് വീട്ടില്‍ സന്തോഷിനെ (38) പോലീസ് അറസ്റ്റ് ചെയ്തു. നഗരൂര്‍ ദര്‍ശനാവട്ടം ഗേറ്റ്മുക്ക് കുന്നില്‍വീട്ടില്‍ വസുമതിയാണ് കൊല്ലപ്പെട്ടത്. വസുമതിയുടെ മകള്‍ സതിയുടെ ഭര്‍ത്താവാണ് സന്തോഷ്. കുത്തേറ്റ സതി തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. സംഭവ ദിവസം മദ്യപിച്ച് വീട്ടിലെത്തിയ പ്രതി സതിയുടെ പേരിലുള്ള സ്കൂട്ടറിന്റെ രേഖകള്‍ ആവശ്യപ്പെട്ടു. രേഖകള്‍ കൊടുക്കാന്‍ സതി വിസമ്മതിച്ചപ്പോള്‍ മര്‍ദിക്കാന്‍ തുടങ്ങി. ഇത് വസുമതി തടയാന്‍ ശ്രമിച്ചപ്പോള്‍ കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് രണ്ട് പേരെയും കുത്തുകയായിരുന്നു. സംഭവത്തിന് ശേഷം സ്കൂട്ടറില്‍ കയറി രക്ഷപ്പെട്ട സന്തോഷ് തമിഴ്നാട്ടിലേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസ് പിടിയിലായത്.റൂറല്‍ എസ്പി ബി. അശോകന്റെ നിര്‍ദേശപ്രകാരം ആറ്റിങ്ങല്‍ ഡിവൈഎസ്പി ഫേമസ് വര്‍ഗീസിന്റെ നേതൃത്തില്‍ പോത്തന്‍കോട് ഐഎസ്എച്ച്ഒ ബിജുലാല്‍, നഗരൂര്‍ എസ്എച്ച്ഒ എം.സാഹില്‍, എസ്ഐ ജയചന്ദ്രന്, ഷാഡോ എഎസ്ഐ…
Read More