മു​സ്‌ലിംകൾ​ക്കെ​തി​രാ​യ വി​വാ​ദ പ​രാ​മ​ർ​ശം; ശ്രീ​ധ​ര​ൻ​പി​ള്ള​യ്ക്കെ​തി​രേ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്രകാരം കേ​സെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: മു​സ്‌ലിം സ​മു​ദാ​യ​ത്തി​നെ​തി​രേ വ​ർ​ഗീ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള​യ്ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ 13നാ​ണ് ആ​റ്റി​ങ്ങ​ലി​ല്‍ ശോ​ഭാ സു​രേ​ന്ദ്ര​ന്‍റെ പ്ര​ച​ര​ണ പ​രി​പാ​ടി​യി​ല്‍ ശ്രീ​ധ​ര​ന്‍​പി​ള്ള വ​ര്‍​ഗീ​യ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്. ഇ​തി​നെ​തി​രേ ഇ​ട​തു​ മു​ന്ന​ണി​യു​ടെ ആ​റ്റി​ങ്ങ​ൽ മ​ണ്ഡ​ലം ക​ൺ​വീ​ന​ർ വി.​ശി​വ​ൻ​കു​ട്ടി​യാ​ണ് പ​രാ​തി ന​ൽ​കി​യത്. ശ്രീ​ധ​ര​ൻ​പി​ള്ള​യു​ടെ പ​രാ​മ​ർ​ശം ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ന്‍റെ ലം​ഘ​ന​മെ​ന്ന് മു​ഖ്യ​തെ​ര‍​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ടി​ക്കാ​റാം മീ​ണ​യും വി​ല​യി​രു​ത്തി​യി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്തു വ​ർ​ഗീ​യ വി​ദ്വേ​ഷം ജ​നി​പ്പി​ക്കും​വി​ധ​ത്തി​ലു​ള്ള പ്ര​സം​ഗം പാ​ടി​ല്ലെ​ന്നും വ​ർ​ഗീ​യ​മാ​യി ആ​ക്ഷേ​പി​ക്കാ​ൻ പാ​ടി​ല്ലെ​ന്നു​മു​ള്ള വ്യ​വ​സ്ഥ​ക​ളാ​ണു അ​ദ്ദേ​ഹം ലം​ഘി​ച്ച​തെ​ന്നും ക​മ്മീ​ഷ​നു ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

Related posts