തിരുവനന്തപുരം: പെരിയയിലെ ഇരട്ടക്കൊലപാതകത്തിലെ മുഖ്യപ്രതി പീതാംബരന്റെ കുടുംബത്തിന് പോലീസ് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം പീതാംബരന്റെ കുടുംബത്തെ ആക്രമിക്കാനുള്ള സാധ്യത ഏറെയാണെന്നും ചെന്നിത്തല പറഞ്ഞു. സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി പീതാംബരന്റെ കുടുംബം വെളിപ്പെടുത്തൽ നടത്തിയതിനു പിന്നാലെയാണ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ചെന്നിത്തല രംഗത്തെത്തിയത്. പാര്‍ട്ടി അറിയാതെ പീതാംബരന് കൊലപാതകം നടത്തില്ലെന്നും പാര്‍ട്ടി പറഞ്ഞാല്‍ എന്തും അനുസരിക്കുന്നയാളാണ് അദ്ദേഹമെന്നുമാണ് ഭാര്യ നേരത്തേ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
Read MoreCategory: TVM
ഭക്തിനിർഭരം അനന്തപുരി; ലക്ഷക്കണക്കിനു സ്ത്രീകൾ ആറ്റുകാൽ ഭഗവതിക്ക് പൊങ്കാലയിട്ടു
വൈ.എസ്. ജയകുമാർ തിരുവനന്തപുരം: തലസ്ഥാന നഗരത്തെ വലിയ പൊങ്കാലക്കളമാക്കി ലക്ഷക്കണക്കിനു സ്ത്രീകൾ ആറ്റുകാൽ ഭഗവതിക്ക് പൊങ്കാലയിട്ടു. കത്തിജ്വലിച്ച കുംഭവെയിലും പൊങ്കാല അടുപ്പിലെ തീയും പുകയും ചൂടും മറന്ന് ഭക്തർ പൊങ്കാലയൊരുക്കി.ആറ്റുകാൽ ക്ഷേത്രാങ്കണം, ചുറ്റുപാടിലെ വീടുകൾ, പറന്പുകൾ,ഇടവഴികൾ എന്നിവിടങ്ങളും റോഡരികും പൊങ്കാലക്കളങ്ങളായി മാറി. ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ തീപകർന്നതോടെയാണ് നഗരത്തിലെ പൊങ്കാല അടുപ്പുകളിലേക്ക് തീപകർന്നത്. ക്ഷേത്രനടയിലെ പാട്ടുപുരയിൽ ചിലപ്പതികാരത്തിലെ കണ്ണകീ ചരിതം തോറ്റം പാട്ടുകാർ പാടുകയായിരുന്നു. പാണ്ഡ്യ രാജാവിനെ കണ്ണകി വധിച്ച ഭാഗം പാടി തീർത്തതോടെ തന്ത്രി പുണ്യാഹം തളിച്ചു. തുടർന്ന് ക്ഷേത്ര തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്ന്് ദീപം പകർന്ന് മേൽശാന്തി എൻ. വിഷ്ണു നന്പൂതിരിക്ക് കൈമാറി. അദ്ദേഹം വലിയ തിടപ്പള്ളിയിൽ തീപകർന്നശേഷം സഹ മേൽശാന്തിക്കു കൈമാറി. സഹശാന്തി ക്ഷേത്രമുറ്റത്ത് പാട്ടുപുരയ്ക്കു മുന്നിലെ പണ്ടാര അടുപ്പിൽ തീപകർന്നതോടെ കതിനാവെടികൾ മുഴങ്ങി. കൊട്ടുംകുരവയും…
Read Moreരാഷ്ട്രീയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഉന്മൂലനം സിപിഎമ്മിന്റെ രീതിയല്ല; കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകം നിഷ്ഠൂരമെന്ന് വി.എസ്
തിരുവനന്തപുരം: കാസർഗോട്ട് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ. പെരിയ കൊലപാതകം നിഷ്ഠൂരമാണെന്നും വി.എസ് കുറ്റപ്പെടുത്തി. പാർട്ടി അംഗങ്ങളിലെ ഇത്തരം വ്യതിചലനങ്ങൾ ഗുരുതരമാണെന്നും പ്രതികൾ ആരായാലും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഷ്ട്രീയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഉന്മൂലനം എന്നത് സിപിഎം രീതിയല്ല. അത്തരക്കാരെ പാർട്ടിക്കുള്ളിൽ വെച്ചുപൊറുപ്പിക്കാനാകില്ലെന്നും വി.എസ് പറഞ്ഞു.
Read Moreകിസാന്‍ സമ്മാന്‍ നിധി: അപേക്ഷ നല്‍കുന്നതിന് പ്രത്യേകം സമയപരിധി ഇല്ല; കർഷകർ കൃഷിസ്ഥലം സ്ഥിതിചെയ്യുന്ന പഞ്ചായത്തിലെ കൃഷിഭവനില്‍ അപേക്ഷ നൽകണം
തിരുവനന്തപുരം: ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയായ പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലേക്ക് കര്‍ഷകര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. അപേക്ഷ നല്‍കുന്നതിന് പ്രത്യേകം സമയപരിധി ഇല്ല എന്ന് കൃഷിവകുപ്പുമന്ത്രി വി.എസ്.സുനില്‍കുമാര്‍ അറിയിച്ചു. പദ്ധതിയുടെ സംസ്ഥാനതല ഉത്ഘാടനം 24 ന് രാവിലെ 10 മണിയ്ക്ക് കോട്ടയം തലയാഴത്തുവച്ച് കൃഷിവകുപ്പുമന്ത്രി വി.എസ്.സുനില്‍കുമാര്‍ നിര്‍വ്വഹിക്കുന്നതാണ്. ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷ കര്‍ഷകര്‍ സ്വന്തം കൃഷിസ്ഥലം സ്ഥിതിചെയ്യുന്ന പഞ്ചായത്തിലെ കൃഷിഭവനില്‍ പൂരിപ്പിച്ച് നല്‍കാവുന്നതാണ്. കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ആനുകൂല്യം ലഭിക്കുകയും കര്‍ഷക ഡാറ്റാ ബാങ്കില്‍ നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പരിലേക്ക് സന്ദേശം ലഭിക്കുകയും ചെയ്യുന്നതാണ്. 1.12.2018 മുതല്‍ കര്‍ഷകര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. കര്‍ഷക കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 6000 രൂപ നാല് മാസത്തിലൊരിക്കല്‍ മൂന്ന് തുല്യ ഗഡുക്കളായി അക്കൗണ്ടില്‍ ലഭിക്കും. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ആദ്യഗഡു (2000 രൂപ) വിന്റെ കാലാവധി 1.12.2018 മുതല്‍ 31.3.2019…
Read Moreകൃപേഷിന്റെ സഹോദരിയുടെ വിവാഹ ചെലവ് ചെന്നിത്തലയുടെ മകനും മരുമകളും വഹിക്കും
തിരുവനന്തപുരം: കാസർഗോഡ് പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്റെ സഹോദരിയുടെ വിവാഹ ചെലവ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകനും മരുമകളും വഹിക്കും. കാസർഗോഡ് ഡിസിസി നടത്തിയ പത്ര സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ചയാണ് ചെന്നിത്തലയുടെ മകന് ഡോ.രോഹിത് വിവാഹിതനായത്. വ്യവസായി ആയ ഭാസിയുടെ മകള്‍ ശ്രീജ ഭാസിയാണ് വധു. തിരുവനന്തപുരത്തും ഹരിപ്പാടും നടത്താനിരുന്ന വിവാഹ സത്കാരം മാറ്റി വച്ചതായും അറിയിച്ചു. ഞായറാഴ്ച രാത്രിയിലാണ് പെരിയയിൽ കൃപേഷ്, ഭരത് ലാൽ എന്നി യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെട്ടേറ്റു മരിച്ചത്.
Read Moreപൂവച്ചലിൽ കോൺഗ്രസ്, സിപിഎം പ്രവർത്തകരുടെ വീടുകൾക്ക് നേരെ ആക്രമണം
കാട്ടാക്കട : കാട്ടാക്കട പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന പൂവച്ചൽ പഞ്ചായത്തിൽ ആക്രമണ പരമ്പര. ഇന്നലെ രാത്രിയിലും ഇന്ന് പുലർച്ചെയുമാണ് ആക്രമണം നടന്നത്. പൂവച്ചൽ ഗ്രാമ പഞ്ചായത്ത് അംഗം ജി.ഒ ഷാജിയുടെ മുളമുക്കിലുള്ള വീടിനു നേരെയാണ് കല്ലേറ് നടന്നത്. സിപിഎം അംഗമായ ഷാജിയുടെ വീടിനു നേരെ ഇന്നലെ രാത്രിയിലാണ് കല്ലേറ് നടന്നത്. പൂവച്ചൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സമദർശനി ഗ്രന്ഥശാലയ്ക്ക് നേരെ കല്ലേറ് നടന്നതും രാത്രിയിലാണ്. ഗ്രന്ഥശാലയുടെ വാതിൽ തകർന്നു. പന്തടിക്കളം ഷാനിന്റെ വീടിനു നേരെയായി അടുത്ത ആക്രമണം. ഷാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ്. പൂവച്ചൽ കോൺഗ്രസ് ഐ മണ്ഡലം പ്രസിഡന്റ് പൊന്നടുത്ത കുഴി സത്യദാസിന്റെ വീടിൽ രാത്രി കല്ലേറ് നടന്നു. വീട്ടുകാർ ഉണർന്നതിനെ തുടർന്ന് അക്രമികൾ രക്ഷപ്പെട്ടു. പൂവച്ചൽ പുളിങ്കേട് ക്ഷേത്രത്തിനു സമീപം സുകുമാരൻനായരുടെ വീടിനു നേരെയായി അടുത്ത ആക്രമണം. സുകുമാരൻനായർ കോൺഗ്രസ് പ്രവർത്തകനാണ്. പൂവച്ചലിലെ കോൺഗ്രസ്സ്…
Read Moreആറ്റുകാൽ പൊങ്കാല നാളെ; പൊങ്കാലയ്ക്കായി നഗരവും പരിസരവും ഒരുങ്ങി
സ്വന്തം ലേഖകൻ തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കായി തിരുവനന്തപുരം നഗരവും പരിസരവും ഒരുങ്ങിക്കഴിഞ്ഞു. കുംഭമാസത്തിലെ പൂരം നാളും പൗർണമിയും ഒത്തുചേരുന്ന ദിവസമാണ് ആറ്റുകാൽ പൊങ്കാല. നാളെ രാവിലെ 10.15-ന് പൊങ്കാലയ്ക്കായി പണ്ടാര അടുപ്പിൽ തീ കത്തിക്കും. തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്ന് ദീപം പകർന്ന് മേൽശാന്തി എൻ. വിഷ്ണു നന്പൂതിരിക്ക് കൈമാറും. ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ തീ കത്തിച്ചശേഷം വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുൻവശം തയാറാക്കിയ പണ്ടാര അടുപ്പിലും തീ പകരും. ഇവിടെ നിന്നു പകരുന്ന തീ ക്ഷേത്രത്തിന് കിലോമീറ്ററുകൾ ചുറ്റളവിൽ ഭക്തർ ഒരുക്കുന്ന അടുപ്പുകളിൽ ജ്വലിപ്പിക്കും. നാളെ ഉച്ചയ്ക്ക് 2.15-നാണ് പൊങ്കാല നിവേദ്യം.
Read Moreധീരതയ്ക്കൊപ്പം സർക്കാർ; പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം ധനസഹായം
തിരുവനന്തപുരം: ജമ്മു കാഷ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ജവാൻ വസന്തകുമാറിന്റെ കുടുംബത്തെ സംസ്ഥാന സർക്കാർ സംരക്ഷിക്കും. വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. വസന്തകുമാറിന്റെ ഭാര്യയുടെ താൽക്കാലിക ജോലി സ്ഥിരപ്പെടുത്താനും തീരുമാനമായി. കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് സർക്കാർ ഏറ്റെടുക്കും. സ്വന്തമായി വീട് വച്ചുനൽകാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
Read More‘ഡമ്മികൾ പോര..; ഇരട്ടക്കൊലപാതകത്തിലെ പ്രതികളെ സർക്കാർ സംരക്ഷിക്കുന്നെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സർക്കാർ പ്രതികൾക്ക് ഒളിവിൽ പോകാനുള്ള സാഹചര്യമൊരുക്കുകയാണെന്ന് മുല്ലപ്പള്ളി കുറ്റപ്പെടുത്തി. കേസിൽ ഡമ്മിപ്രതികൾ പോരെന്ന് പറഞ്ഞ മുല്ലപ്പള്ളി പ്രതികൾ ഇപ്പോൾ കർണാടകത്തിൽ എത്തിയിട്ടുണ്ടാകുമെന്നും കൂട്ടിച്ചേർത്തു. പോലീസും ആഭ്യന്തര വകുപ്പും ഒത്തുകളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Read Moreവകതിരിവില്ലായ്മ ഉണ്ടായിടത്ത് തിരുത്തൽ വേണം; ഇരട്ടക്കൊലയിൽ സിപിഎമ്മിന് റവന്യൂ മന്ത്രിയുടെ പരോക്ഷ വിമർശനം
തിരുവനന്തപുരം: കാസർഗോട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ സിപിഎമ്മിനെ പരോക്ഷമായി വിമർശിച്ച് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ. അതിദാരുണമായ സംഭവമാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. വകതിരിവില്ലായ്മ ഉണ്ടായിടത്ത് തിരുത്തൽ വേണമെന്നായിരുന്നു മന്ത്രിയുടെ അഭിപ്രായം. ആ വകതിരിവില്ലായ്മ എവിടെ ഉണ്ടായെന്ന് എല്ലാവർക്കുമറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊലപാതകത്തിൽ പാർട്ടിക്ക് യാതൊരു പങ്കുമില്ലെന്ന് സിപിഎം സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾ ആവർത്തിച്ച് വ്യക്തമാക്കുന്നതിനിടെയാണ് മുന്നണിയിലെ രണ്ടാംകക്ഷിയായ സിപിഐയുടെ മന്ത്രിയിൽ നിന്ന് ഇത്തരത്തിൽ പരോക്ഷ വിമർശനമുണ്ടായിരിക്കുന്നത്.
Read More