തിരുവനന്തപുരം: കാഷ്മീർ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തും അതീവ ജാഗ്രത പുലർത്തണമെന്നു കേന്ദ്ര ഇന്റലിജൻസ്. രാജ്യത്ത് ഇനിയും സ്ഫോടന പരമ്പരകൾക്കു സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ ത്തുടർന്നാണ് ജാഗ്രതാ നിർദേശം. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ അടക്കമുള്ള പ്രദേശത്തു പ്രത്യേക നിരീക്ഷണം വേണം. ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ടു ജനങ്ങൾ തിങ്ങിക്കൂടുന്ന പ്രദേശങ്ങളിൽ പ്രത്യേകം ജാഗ്രത പുലർത്തണമെന്നും പറയുന്നു.
Read MoreCategory: TVM
നല്ലനേതാക്കൾ തുടരട്ടെ..! എസ്ബിഐ ആക്രമണക്കേസിലെ പ്രതി വീണ്ടും എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ്
തിരുവനന്തപുരം: ബാങ്ക് ആക്രമണക്കേസ് പ്രതിയെ വീണ്ടും എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റാക്കി. കേസിലെ ആറാം പ്രതിയായ കെ.എ. ബിജുരാജിനെയാണ് വീണ്ടും നോർത്ത് ജില്ലാ പ്രസിഡന്റാക്കിയത്. വർക്കലയിൽ നടന്ന ജില്ലാ സമ്മേളനത്തിലാണ് ബിജുരാജിനെ തെരഞ്ഞെടുത്തത്. എൻജിഒ യൂണിയന്റെ പുതിയ സംഘടനാ നേതൃത്വത്തിന്റെ പട്ടിക ജില്ലാ സമ്മേളനം അംഗീകരിക്കുകയായിരുന്നു. എന്നാൽ, ഇതിനെതിരേ സംഘടനയ്ക്കകത്തുതന്നെ എതിർപ്പുണ്ടെന്നാണു വിവരം. പണിമുടക്കു ദിവസം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ട്രഷറി ശാഖയിൽ നടത്തിയ അക്രമത്തെത്തുടർന്ന് സസ്പെൻഷനിലായ ബിജുരാജ് ഇപ്പോൾ ജാമ്യത്തിലാണ്. ബിജുരാജ് പ്രതിയാണെന്നു പോലീസ് കണ്ടെത്തിയിട്ടും സംഘടനാ തലത്തിൽ അന്വേഷണം തുടരുകയാണെന്നാണ് എൻജിഒ യൂണിയൻ നൽകുന്ന വിശദീകരണം.
Read Moreപ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിയുകയായിരുന്ന മധ്യവയസ്കൻ അറസ്റ്റിൽ
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച ശേഷം ഒളിവിലായിരുന്ന മധ്യവയസ്കനെ കല്ലന്പലം പോലീസ് അറസ്റ്റ് ചെയ്തു. കല്ലന്പലം സ്വദേശിയായ ഷിബു എന്ന് വിളിക്കുന്ന ഫ്രാൻസിസ് (46) ആണ് അറസ്റ്റിലായത്. ബാലീകയെ പീഡിപ്പിച്ച ശേഷം തമിഴ്നാട്, മലപ്പുറം എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഒളിസങ്കേതത്തിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്. കല്ലന്പലം എസ്ഐ. അഭിലാഷ് , ഗ്രേഡ് എഎസ്ഐമാരായ ജോയി, സനിൽകുമാർ, സിപിഒമാരായ ഷാൻ, അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read Moreകർമ്മ ഫലം; ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിനോടനുബന്ധിച്ച് നെടുമങ്ങാട് പോലീസ് സ്റ്റേഷനു നേരേ ബോംബേറിഞ്ഞ കേസിൽ മൂന്നു പേർ കൂടി പിടിയിൽ
നെടുമങ്ങാട്: ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിനോട് അനുബന്ധിച്ച് നെടുമങ്ങാട് പോലീസ് സ്റ്റേഷന് മുന്നിലും കച്ചേരി ജംഗ്ഷനിലും ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസില്‍ മൂന്നുപ്രതികള്‍ കൂടി അറസ്റ്റില്‍. നെടുമങ്ങാട് മേലാംകോട് പുളിമൂട് വിളാകത്തു വീട്ടില്‍ ശ്രീനാഥ് (20), കരിപ്പൂര്‍ ഖാദി ബോർഡ് ജംഗ്ഷനില്‍ ശ്രീനാ ഭവനില്‍ ശ്രീറാം (20), ഉളിയൂര്‍ ബ്ലോക്ക് ഓഫീസിന് സമീപം സീതാലയത്തില്‍ അഭിലാഷ് (32) എന്നിവരെയാണ് ഡിവൈഎസ്പി ഡി. അശോകന്റെ നേതൃത്വത്തില്‍ സിഐ ബി.എസ്.സജിമോന്‍, എസ് ഐമാരായ പ്രതാപ ചന്ദ്രന്, സുനില്‍ ഗോപി , സലീം എന്നിവരടങ്ങുന്ന സംഘം അറസ്റ്റു ചെയ്തത്. പ്രതികളിലൊരാളായ ശ്രീനാഥിനെതിരേ നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
Read Moreകാറിലിരുന്ന് ഉറങ്ങിയയാളുടെ 11 പവൻ തുക്കം വരുന്ന മാല മോഷ്ടിച്ച കേസിൽ കളുത രാജനും സംഘവും പോലീസ് പിടിയിൽ
പേരൂര്‍ക്കട: വാഹനത്തിലിരുന്ന് ഉറങ്ങുകയായിരുന്ന ആളിന്റെ കഴുത്തില്‍ക്കിടന്ന സ്വര്‍ണമാല കവര്‍ന്നതുമായി ബന്ധപ്പെട്ട് മൂന്നുപേരെ വട്ടിയൂര്‍ക്കാവ് പോലീസ് അറസ്റ്റുചെയ്തു. വട്ടിയൂര്‍ക്കാവ് വാഴോട്ടുകോണം എംഎസ് ഹൗസില്‍ നിഷാദ്, തമിഴ്നാട് സില്ക്കുവാര്പട്ടി സ്വദേശികളായ രാജേഷ് (കഞ്ചാവ് രാജേഷ് ), രാംരാജ് (കളുത രാജന് ) എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ രാജേഷ് ഒരു കൊലപാതകക്കേസില്‍ ഉള്‍പ്പെട്ടയാളാണ്. കഴിഞ്ഞദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. വട്ടിയൂര്‍ക്കാവ് കല്ലുമല ജംഗ്ഷനില്‍ കാറില്‍ ഉറങ്ങുകയായിരുന്ന ശ്രീധരന്റെ 11 പവന് തൂക്കംവരുന്ന സ്വര്‍ണമാല മോഷ്ടിച്ച സംഭവത്തിലാണ് അറസ്റ്റ്. മോഷണശേഷം തമിഴ്നാട്ടിലെ ഡിണ്ടിഗല്‍, തിരുപ്പൂര്‍ എന്നിവിടങ്ങളില്‍ ഒളിവിലായിരുന്നു പ്രതികള്‍. നിഷാദാണ് മാല മോഷ്ടിച്ചത്. അതിനുശേഷം മാല രാജേഷിന്റെ പക്കല്‍ നല്‍കിയശേഷം ഇയാള്‍വഴി രാംരാജിന് കൈമാറി ഇതൊരു സ്വര്‍ണക്കടയില്‍ വില്‍ക്കുകയായിരുന്നു. സ്വര്‍ണമാല കടയില്‍നിന്നു പോലീസ് കണ്ടെടുത്തു. വട്ടിയൂര്‍ക്കാവ് എസ്ഐ എസ്. സാജു, എസ്സിപിഒമാരായ ഷൗക്കത്ത്, ശ്രീകുമാര്‍, സിപിഒ അരുണ്‍ എന്നിവര്‍ ചേര്‍ന്ന് പിടികൂടിയ പ്രതികളെ കോടതിയില്‍…
Read Moreജോസഫിന് ലോക്സഭാ സീറ്റ് നൽകാമെന്ന ധാരണയില്ലെന്ന് ജോസ് കെ.മാണി
തിരുവനന്തപുരം: പി.ജെ.ജോസഫിന് ലോക്സഭാ സീറ്റ് നൽകാമെന്ന ധാരണയൊന്നും കേരള കോണ്‍ഗ്രസ്-എമ്മിൽ ഉണ്ടായിട്ടില്ലെന്ന് ജോസ് കെ. മാണി എംപി. സീറ്റ് തർക്കത്തിന്റെ പേരിൽ കേരള കോണ്‍ഗ്രസ്-എമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടെന്ന് സൂചന നൽകുന്ന വാക്കുകളാണ് ജോസ് കെ.മാണിയിൽ നിന്നുണ്ടായത്. അതേസമയം രണ്ടു സീറ്റ് വേണമെന്ന നിലപാടിൽ പാർട്ടി ഉറച്ചു നിൽക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. താൻ രാജ്യസഭാ എംപിയായത് പാർട്ടിയുടെ പൊതുവായ തീരുമാനപ്രകാരമാണ്. അതിനായി പ്രത്യേക ധാരണയൊന്നും ഉണ്ടാക്കിയിരുന്നില്ല. ജോസഫ് കോട്ടയം സീറ്റിൽ മത്സരിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടെ പ്രതികരിക്കാൻ ജോസ് കെ.മാണി വിസമ്മതിക്കുകയും ചെയ്തു. അതിനിടെ തർക്കമുണ്ടെന്ന ധാരണ ശക്തിപ്പെടുത്തി ജോസ് കെ. മാണി നയിക്കുന്ന കേരള യാത്രയുടെ സമാപന സമ്മേളനത്തിൽ നിന്നും ജോസഫ് ഒഴിഞ്ഞു നിൽക്കുകയുമാണ്. എന്നാൽ ഇതിൽ രാഷ്ട്രീയമൊന്നുമില്ലെന്നും ജാഥയ്ക്ക് താൻ എല്ലാ ഘട്ടത്തിലും പിന്തുണ നൽകിയിട്ടുണ്ടെന്നുമാണ് ജോസഫ് വ്യക്തമാക്കുന്നത്.
Read Moreസംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ്; എൽഡിഎഫിന് മേൽകൈ
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ 16 വാർഡുകളിലെ വിജയത്തിലൂടെ എൽ.ഡി.എഫിന് മേൽക്കോയ്മ. 12 വാർഡുകളിൽ യു.ഡി.എഫ് വിജയിച്ചു. കോഴിക്കോട് ജില്ലയിലെ ഒഞ്ചിയം ഗ്രാമപഞ്ചായത്ത് ഭരണം ആർ.എം.പി നിലനിർത്തിയതാണ് തെരഞ്ഞെടുപ്പ് ഫലങ്ങളിലെ ശ്രദ്ദേയമായ ജയം. ഒഞ്ചിയം പുതിയോട്ടുംകണ്ടി വാർഡിൽ ആർ.എം.പി സ്ഥാനാർഥി പി. ശ്രീജിത്ത് വിജയിച്ചു. സി.പി.എം സ്ഥാനാർഥി രാജാറാം തൈപ്പള്ളിയെ 308 വോട്ടുകൾക്കാണ് പി. ശ്രീജിത്ത് തോൽപ്പിച്ചത്. മലപ്പുറം ജില്ലയിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ കാവനൂർ പഞ്ചായത്തിലും തിരൂർ ബ്ലോക്കിലും യുഡിഎഫിന് ഭരണം നഷ്ടമായി. പുറത്തൂർ ഡിവിഷനിൽ എൽ.ഡി.എഫ് സഥാനാർഥി സി.ഒ ബാബുരാജ് വിജയിച്ചതോടെയാണ് തിരൂർ ബ്ലോക്കിൽ ഭരണം നഷ്ടമായത്. നിലവിൽ ഒന്‍പത് അംഗങ്ങളുമായി ഇരുവരും തുല്യ നിലയിലായിരുന്നു. കാവനൂർ പഞ്ചായത്തിലെ 16-ാം വാർഡിൽ നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി പൊട്ടണംചാലി ഷാഹിന യു.ഡി.എഫിലെ മുക്കണ്ണൻ സഫിയയെ 40 വോട്ടിനാണ് പരാജയപ്പെടുത്തിയത്. ആലപ്പുഴ നഗരസഭ…
Read Moreമുൻവൈരാഗ്യം കത്തിക്കുത്തിൽ തീർത്തു; സഹോദരൻമാർക്ക് കുത്തേറ്റ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ
വിഴിഞ്ഞം: പയറ്റുവിളയിൽ സഹോദരൻമാർക്ക് കുത്തേറ്റ സംഭവത്തിൽ രണ്ട് പേരെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. പയറ്റുവിള എസ്എസ്.ഭവനിൽ സുജീഷ് രാജ് (28), അജീഷ് രാജ് (26) എന്നിവർക്കാണ് ഇന്നലെ വൈകുന്നേരം പയറ്റുവിള ജംഗ്ഷനിൽ വച്ച് കുത്തേറ്റത്. വിഴിഞ്ഞം പയറ്റുവിള സ്വദേശികളായ ദിലീപ് (22), സുജിത്ത് (20) എന്നിവരാണ് അറസ്റ്റിലായത്. കേസിൽ ആറോളം പ്രതികളുണ്ടെന്ന് പോലീസ് പറഞ്ഞു. മുൻ വൈരാഗ്യമാണ് സംഘർഷത്തിന് കാരണം. ഗുരുതരമായി കുത്തേറ്റ സുജീഷും അജീഷും മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലാണ്.
Read Moreആംഗൻവാടി ജീവനക്കാരുടെ വര്‍ധിപ്പിച്ച ഓണറേറിയം ഏപ്രില്‍ മുതല്‍; സെന്ററുകളുടെ ശരിയായ നടത്തിപ്പിന് ഹെൽപ്പർമാർക്ക് പെര്‍ഫോമന്‍സ് ഇന്‍സന്റീവ്
തിരുവനന്തപുരം: സംസ്ഥാനത്തെ ആംഗൻവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും വര്‍ധിപ്പിച്ച ഓണറേറിയം ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരും. യഥാക്രമം 12,000, 8,000 എന്നിങ്ങനെയാണ് പുതുക്കിയ ഓണറേറിയം. 2018 ഒക്ടോബര്‍ ഒന്നുമുതല്‍ മുൻകാല പ്രാബല്യത്തോടെയാണ് ഓണറേറിയം ലഭിക്കുക. ആരോഗ്യമന്ത്രി കെ.കെ.ഷൈലജയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഈ വര്‍ഷത്തെ ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചിച്ച വര്‍ധനവ് കൂടിയാകുമ്പോള്‍ വര്‍ധിപ്പിച്ച ഓണറേറിയം ഏപ്രില്‍ മാസം മുതല്‍ ഇവര്‍ക്ക് ലഭിക്കുന്നതാണ്. ഇതിന് പുറമേ ആംഗൻവാടി ഹെല്‍പ്പര്‍മാര്‍ക്ക് സെന്ററുകളുടെ ശരിയായ നടത്തിപ്പിന്റെ അടിസ്ഥാനത്തില്‍ 250 രൂപ പെര്‍ഫോമന്‍സ് ഇന്‍സന്റീവ് നല്‍കുന്നതിനും ഉത്തരവായിട്ടുണ്ടെന്നും മന്ത്രി പ്രസ്താവനയിൽ അറിയിച്ചു.
Read Moreസ്ത്രീകളുടെ അന്തസിനെ ഹനിക്കുന്നത്; യുവതികളുടെ സാന്നിധ്യം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ലെന്ന നിലപാടിലുറച്ച് സർക്കാർ
തിരുവനന്തപുരം: ശബരിമലയിൽ യുവതി പ്രവേശത്തെ ശക്തമായി പിന്തുണച്ച് സർക്കാർ വീണ്ടും സുപ്രീം കോടതിയിൽ. യുവതികളുടെ സാന്നിധ്യം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ലെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. യുവതിപ്രവേശം സംബന്ധിച്ച പുനപരിശോധനാ ഹർജികളിൽ സർക്കാർ എഴുതി നൽകിയ വാദത്തിലാണ് ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്. പത്ത് വയസുള്ള പെൺകുട്ടികൾപോലും ബ്രഹ്മചര്യത്തെ ഇല്ലാതാക്കുമെന്ന വാദം അംഗീകരിക്കുന്നില്ല. യുവതികൾ എത്തുന്നത് അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കുമെന്ന വാദം സ്ത്രീകളുടെ അന്തസിനെ ഹനിക്കുന്നതാണ്. 2007 വരെ 35 വയസുള്ള യുവതികൾക്ക് തിരുവിതാം കൂർ ദേവസ്വം ബോർഡിൽ അംഗമാകാമായിരുന്നു. 2007 ലാണ് ഇത് 60 വയസായി ഉയർത്തിയത്. ബോർഡ് അംഗമാകാമെങ്കിൽ ശബരിമലയിൽ പ്രവേശിക്കാമെന്നും സർക്കാർ കോടതിയെ അറിയിച്ചു. യുവതിപ്രവേശന വിലക്ക് ശബരിമല ക്ഷേത്രത്തിൻ അവിഭാജ്യമായ ആചാരമല്ല. നൂറു കണക്കിന് അയ്യപ്പ ക്ഷേത്രങ്ങളിൽ യുവതികൾക്ക് പ്രവേശിക്കാം. യുവതികൾക്ക് വിലക്ക് ഉള്ളത് ശബരിമലയിൽ മാത്രമാണ്. ആചാരപരമായ ഒരു സമ്പ്രദായത്തിനും ഭരണഘടന പരിരക്ഷ നൽകുന്നില്ലെന്നും…
Read More