തിരുവനന്തപുരം: കെഎസ്ആർടിസി എംഡിയായി എം.പി. ദിനേശ് ചുമതലയേറ്റു. മുൻ വിധികളില്ലാതെയാണ് ചുമതലയേൽക്കുന്നതെന്നും അദ്ദേഹം പിന്നീട് പറഞ്ഞു. കൊച്ചി സിറ്റി പോലീസ് കമ്മീഷണറായിരുന്ന ദിനേശിനെ കഴിഞ്ഞ ദിവസമാണ് സർക്കാർ എംഡിയായി നിയമിച്ചത്. ടോമി തച്ചങ്കരിയെ നീക്കിയാണ് ദിനേശിനെ നിയമിച്ചത്.
Read MoreCategory: TVM
ഈ ഓട്ടം കഠിനമെന്റയ്യപ്പാ… മന്ത്രിസഭാ തീരുമാനത്തിൽ ഇരുപ്പുറയ്ക്കാതെ തിരുമേനി; ഒരു മാസത്തിനുള്ളിൽ നാലാം സ്ഥലംമാറ്റം
തിരുവനന്തപുരം: കഴിഞ്ഞ ആഴ്ച പൊതുവിദ്യാഭ്യാസ ഡയറക്ടറായി നിയമിച്ച ബി.എസ്. തിരുമേനിയെ ബുധനാഴ്ച ചേർന്ന മന്ത്രിസഭ വീണ്ടും മാറ്റി. പഞ്ചായത്ത് ഡയറക്ടറായാണു മാറ്റി നിയമിച്ചത്. ബിഎസ്തിരുമേനിക്ക് ഒരു മാസത്തിനുള്ളിൽ നാലാമത്തെ സ്ഥലംമാറ്റമാണ്. പകരം ഇടുക്കി കളക്ടർ ജീവൻ ബാബുവിനെ പൊതുവിദ്യാഭ്യാസ ഡയറക്ടറായി നിയമിച്ചു. പഞ്ചായത്ത് ഡയറക്ടർ എച്ച്. ദിനേശനാണു പുതിയ ഇടുക്കി കളക്ടർ.കോട്ടയം കളക്ടറായിരുന്ന ബി.എസ്.തിരുമേനിയെ നാലാഴ്ച മുൻപാണ് പ്രവേശന പരീക്ഷാ കമ്മിഷണറും ഹയർസെക്കൻഡറി ഡയറക്ടറുമായി നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. മെഡിക്കൽ ലീവിലായിരുന്നതിനാൽ അദ്ദേഹത്തിനു പ്രവേശന പരീക്ഷാ നടപടികൾ തുടങ്ങുന്നതിനു മുന്‍പായി ചുമതലയേൽക്കാൻ സാധിച്ചില്ല. ഈ സാഹചര്യത്തിൽ അദ്ദേഹത്തെ പ്രവേശന പരീക്ഷാ കമ്മിഷണർ സ്ഥാനത്തു നിന്നു മാറ്റുകയും ഹയർസെക്കൻഡറി ഡയറക്ടറുടെ മാത്രം ചുമതല നൽകുകയും ചെയ്തു. ഹയർസെക്കൻഡറി ഡയറക്ടറായി ഏതാനും ദിവസം പ്രവർത്തിച്ചപ്പോഴാണ് കഴിഞ്ഞയാഴ്ച ഡിപിഐ ആയി നിയമിച്ചത്. രണ്ടു ദിവസം മുൻപാണ് ഡിപിഐ ആയി ചുമതലയേറ്റത്. ഇടുക്കി…
Read Moreവയനാട് സീറ്റിന്റെ കാര്യം യൂത്തൻമാർ മിണ്ടിപ്പോകരുത്; ദേവസ്വംബോർഡ് സിപിഎമ്മിന്റെ ഏജൻസിയായി അധപതിച്ചുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സിപിഎമ്മിന്റെ ഏജൻസിയായി ദേവസ്വം ബോർഡ് അധപതിച്ചെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സുപ്രീംകോടതിയിൽ ദേവസ്വംബോർഡ് സ്വീകരിച്ച നിലപാടിനോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. യൂത്ത് കോൺഗ്രസിനെയും മുല്ലപ്പള്ളി രാമചന്ദ്രൻ ശാസിച്ചു. വയനാട് സീറ്റിന്റെ കാര്യത്തിൽ പരസ്യ പ്രതികരണമോ പ്രമേയമോ കൊണ്ടുവന്നാൽ നടപടിയെടുക്കുമെന്നായുന്നു മുല്ലപ്പള്ളിയുടെ ശാസന.
Read Moreജലീലിനെതിരായ ബന്ധുനിയമന കേസിൽ ഡിജിപി ഹാജരാകണമെന്ന് ലോകായുക്ത
തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിനെതിരായ ബന്ധുനിയമന കേസില്‍ ഡിജിപി (ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്) ഹാജരാകണമെന്ന് ലോകായുക്ത. ജലീലിനെ മന്ത്രി സ്ഥാനത്തുനിന്ന് നീക്കി അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് ലീഗ് നൽകിയ ഹർജിയിലാണ് ലോകായുക്തയുടെ നിർദേശം. വെള്ളിയാഴ്ച ഹാജരാകാനാണ് നിർദേശം. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ മഞ്ചേരി ശ്രീധരൻ നായർ ഹാജരാകുമെന്ന് സർക്കാർ ലോകായുക്തയെ അറിയിച്ചു. തവനൂർ സ്വദേശി മുഹമ്മദ് ഷാഫിയാണ് ഹർജിക്കാരൻ.
Read Moreആർഎസ്എസ് നേതാവിനെ കുത്തിയ കേസിൽ നാല് ഡിവൈഎഫ് ഐ പ്രവർത്തകർ കീഴടങ്ങി; പ്രതികളെ റിമാൻഡ് ചെയ്തു കോടതി
കാട്ടാക്കട : ഊരൂട്ടമ്പലം ജംക്ഷനിൽ ആർ എസ്എസ് നേതാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ നാല് പ്രതികൾ ഇന്നലെ രാത്രി മാറനല്ലൂർ പോലീസിൽ കീഴടങ്ങി. ഡിവൈഎഫ്ഐ പ്രവർത്തകരായ മണ്ണടിക്കോണം പാപ്പാക്കോട് സ്വദേശി അഭിജിത്ത് (22), ഇയാളുടെ സഹോദരൻ അഭിശക്തി (25), ഊരൂട്ടമ്പലം പ്ലാവറത്തല സ്വാദേശി ജിഷ്ണു (20), ഊരൂട്ടമ്പലം സ്വദേശി അനൂപ് (18) എന്നിവരാണ് കീഴടങ്ങിയത്. കഴിഞ്ഞ 26 ന് വൈകിട്ട് ആർ. എസ്. എസ്. മണ്ഡലം ശാരീരിക് പ്രമുഖ് ശിവപ്രസാദിനെ ഊരൂട്ടമ്പലം ജംക്ഷനിൽ വച്ച് കുത്തി പരുക്കേൽപ്പിച്ചതിനെ തുടർന്ന് മാറനല്ലൂർ പോലീസ് പത്തോളം ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു. രാത്രി തന്നെ മജിസ്ട്രേറ്റിനു മുന്നിൽ പോലീസ് ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Read Moreശബരിമല വിധി എന്താണെങ്കിലും നടപ്പാക്കും; സർക്കാർ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തിൽ സുപ്രീംകോടതി വിധി എന്തായാലും നടപ്പാക്കുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ. വിഷയത്തില്‍ സർക്കാർ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും മന്ത്രി പറഞ്ഞു. ശബരിമല കേസില്‍ സുപ്രീം കോടതി വിധി എന്തായാലും അനുസരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാറും പറഞ്ഞു. ശുദ്ധിക്രിയ സംബന്ധിച്ച തന്ത്രിയുടെ കത്ത് പുറത്തായത് അന്വേഷിക്കുമെന്നും പദ്മകുമാര്‍ കൂട്ടിച്ചേർത്തു.
Read Moreഏഷ്യയുടെ ആന മുത്തശി, നമ്മുടെ ദാക്ഷായണി ഇനിയില്ല; ഗജരാജ മുത്തശി ചരിഞ്ഞു
നേമം : ഏഷ്യായിലെ ഏറ്റവും പ്രായം കൂടിയ പിടിയാനയെന്ന് ഗിന്നസ് ബുക് ഓഫ് റിക്കാർഡ്സിൽ ഇടം നേടിയ ദാക്ഷായണി ചരിഞ്ഞു. എണ്‍പത്തിയെട്ടു വയസായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം നാലോടെ കരമന ആറിൻ തീരത്തെ സത്യൻനഗർ മലമേൽക്കുന്നിലെ ആനക്കൊട്ടിലാണ് ചരിഞ്ഞത്. ദേവസ്വം ബോർഡിന്റെ ആചാരപരമായ നടപടികൾക്ക് ശേഷം ബുധനാഴ്ച രാവിലെ പത്തോടെ ആനക്കൊട്ടിൽ സ്ഥിതി ചെയ്യുന്ന ദേവസ്വംബോർഡിന്റെ ഭൂമിയിൽ സംസ്ക്കരിക്കും. ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി പോസ്റ്റുമോർട്ടം നടത്തിയ ശേഷമായിരിക്കും സംസ്ക്കരിക്കുന്നത്. ദാക്ഷായണിക്ക് ദേവസ്വം ബോർഡിന്റെ ഗജരാജ മുത്തശി പട്ടം ലഭിച്ചിട്ടുണ്ട്. നാട്ടാനകളിൽ പ്രായം കൂടിയ ആന എന്ന പദവിയും ദാക്ഷായണിക്കാണ്. പ്രത്യേകിച്ച് അസുഖങ്ങളൊന്നുമില്ലാതിരുന്ന ദാക്ഷായണി തിങ്കളാഴ്ച മുതൽ ആഹാരം കഴിച്ചിരുന്നില്ല. ചൊവ്വാഴ്ച വൈകുന്നേരം വിറയലോടെ മുട്ടുകുത്തി ചരിയുകയായിരുന്നെന്ന് പാപ്പാൻ മുകേഷ് പറഞ്ഞു. ഇതറിഞ്ഞ് ദേവസ്വംബോർഡിന്റെ വെറ്ററിനററി ഡോ. ടി.രാജീവ് എത്തി പരിശോധിച്ചു. പ്രായാധിക്യം തന്നെയാണ് മരണകാരണമെന്ന് അദ്ദേഹം പറഞ്ഞു. ദേവസ്വം ബോർഡ്…
Read Moreലീഗൽ മെട്രോളജി വിഭാഗം ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; രണ്ട് സിഐടിയു നേതാക്കൾ റിമാൻഡിൽ; കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് പോലീസ്
തിരുവനന്തപുരം: മണക്കാട് മാർക്കറ്റിൽ പരിശോധനയ്ക്കെത്തിയ ലീഗൽ മെട്രോളജി വിഭാഗം ഉദ്യോഗസ്ഥരെ തടഞ്ഞ് വച്ച് മർദ്ദിച്ച സംഭവത്തിൽ കൂടുതൽ പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ് പറഞ്ഞു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കൂടുതൽ അറസ്റ്റ് വരുംദിവസങ്ങളിൽ ഉണ്ടാകുമെന്നും പോലീസ് വ്യക്തമാക്കി. അതേസമയം അറസ്റ്റിലായ സിപിഎം- സിഐടിയു നേതാക്കളെ കോടതി റിമാൻഡ് ചെയ്തു. സിഐടിയു ജില്ലാ കമ്മിറ്റി അംഗം സുന്ദരൻപിള്ള, സിഐടിയു നേതാവ് സുരേഷ് എന്നിവരെയാണ് ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് റിമാൻഡിലായത്. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് മണക്കാട് മാർക്കറ്റിൽ പരിശോധനയ്ക്കെത്തിയ ലീഗൽ മെട്രോളജി, ഭക്ഷ്യ സുരക്ഷാ, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണമുണ്ടായത്. അളവ് തൂക്ക ത്രാസുകളിലെ ക്രമക്കേട് കണ്ടെത്താനെത്തിയ ലീഗൽ മെട്രോളജി വിഭാഗം ഉദ്യോഗസ്ഥരെ ഒരു സംഘം മർദ്ദിച്ചവശരാക്കുകയായിരുന്നു. ലീഗൽ മെട്രോളജി വിഭാഗം ഇൻസ്പെക്ടർ ഷാജഹാൻ, അബ്ദുൾ ഗഫൂർ, മുനീർ എന്നിവർ ഉൾപ്പെട്ട സംഘത്തിനാണ് മർദ്ദനമേറ്റത്.പരിശോധനയിൽ…
Read Moreഭർത്താവിനെയും ഭാര്യയെയും കൈക്കുഞ്ഞിനെയും ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ; കൈക്കുഞ്ഞിനെ നിലത്തു വലിച്ചെറിഞ്ഞതായി പോലീസ്
തിരുവനന്തപുരം: അതിർത്തി തർക്കത്തെത്തുടർന്ന് ഗൃഹനാഥനേയും ഭാര്യയെയും അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെയും ദേഹോപദ്രവമേൽപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കിഴുവിലം മുടപുരം തെങ്ങുംവിള ഇട്ടിവിളാകം പ്രജിതാ നിവാസിൽ തക്കു എന്ന് വിളിക്കുന്ന പ്രജീഷ് (28) ആണ് അറസ്റ്റിലായത്. മുടപുരം തെങ്ങുംവിള സുരഭി നിവാസിൽ സന്തോഷ്, ഇയാളുടെ ഭാര്യ സുരഭി, അഞ്ച് മാസം പ്രായമുള്ള കൈക്കുഞ്ഞ് എന്നിവരെ ആക്രമിച്ച കേസിലാണ് പ്രതിയെ ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്നേരം സന്തോഷിനെ വീടിന് സമീപം തടഞ്ഞ് നിർത്തി മർദ്ദിക്കുന്നത് ചെറുക്കാൻ ശ്രമിക്കവെയാണ് ഭാര്യ സുരഭിയെയും കൈക്കുഞ്ഞിനെയും പ്രതി ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. സുരഭിയുടെ കൈയിലിരുന്ന കുഞ്ഞിനെ പ്രതി തറയിലേക്ക് വലിച്ചെറിഞ്ഞെന്ന് പോലീസ് പറഞ്ഞു. ചിറയിൻകീഴ് എസ്ഐ. റിയാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Read Moreആളെക്കൊല്ലി വിഷം ഇനി വേണ്ട;സംസ്ഥാനത്ത് ഗ്ലൈഫോസേറ്റ് കളനാശിനി നിരോധിച്ചു; തുടർ നടപടി കാർഷിക സർവകലാശാലയുടെ പഠനത്തിന് ശേഷമെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഗ്ലൈഫോസേറ്റ് എന്ന കളനാശിനിയുടെയും ഗ്ലൈഫോസേറ്റ് അടങ്ങിയ മറ്റ് ഉത്പന്നങ്ങളുടെ വിൽപനയും വിതരണവും ഉപയോഗവും നിരോധിച്ചതായി മന്ത്രി വി.എസ്. സുനിൽകുമാർ ചട്ടം 300 അനുസരിച്ചുള്ള പ്രസ്താവനയിലൂടെ നിയമസഭയെ അറിയിച്ചു. രണ്ടുമാസത്തേക്കാണു നിരോധനം. കാർഷിക സർവകലാശാലയുടെ പഠനറിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഗ്ലൈഫോസേറ്റിന്റെ ജൈവ സുരക്ഷിതത്വം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സർവകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്ലൈഫോസേറ്റിന് പഞ്ചാബിലും മറ്റും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഇൻസെക്ടി സൈഡ് ആക്ട് അനുസരിച്ചാണ് ഇപ്പോഴത്തെ നിരോധനമെന്നും അദ്ദേഹം പറഞ്ഞു. ജലാശയങ്ങൾ കൂടുതലുള്ള കേരളത്തിൽ ഇത്തരം കളനാശിനികളുടെ അനിയന്ത്രിത ഉപയോഗം പൊതുജനാരോഗ്യത്തിനും ആവാസ വ്യവസ്ഥയ്ക്കും ദേഷം ചെയ്യുന്നുവെന്നു കഴിഞ്ഞ മാസം ചേർന്ന ഉന്നതതല യോഗം വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിരോധനം. തിരുവല്ലയിൽ നെല്ലിന് മരുന്നുതളിച്ച രണ്ടുതൊഴിലാളികൾ മരിച്ച പശ്ചാത്തലത്തിലായിരുന്നു യോഗം വിളിച്ചത്. കൃഷിഭവനിൽനിന്നുള്ള കുറിപ്പടിയില്ലാതെ കീടനാശിനികൾ വിൽക്കുന്നതും നിരോധിച്ചിട്ടുണ്ട്. മരുന്നുകന്പനികൾ…
Read More