തിരുവനന്തപുരം: ശബരിമലയിൽ ദർശനം നടത്തിയ യുവതികളുടെ എണ്ണത്തിൽ സർക്കാർ കണക്കിൽ ഇപ്പോഴും അവ്യക്തത. ശബരിമല എക്സിക്യുട്ടീവ് ഓഫീസറുടെ റിപ്പോർട്ട് അനുസരിച്ച് രണ്ടു യുവതികൾ മാത്രമാണ് ദർശനം നടത്തിയതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയെ രേഖാമൂലം അറിയിച്ചു. 51 പേർ ദർശനം നടത്തിയെന്നാണ് സർക്കാരിനുവേണ്ടി നേരത്തെ സുപ്രീംകോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ശബരിമല ദർശനത്തിന് എത്തുന്ന യുവതികൾക്ക് പ്രത്യേക സുരക്ഷ ഒരുക്കണമെന്ന നിർദേശം സുപ്രീംകോടതിയിൽ നിന്ന് ലഭിച്ചിട്ടില്ലെന്നും മന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ ലംഘിക്കപ്പെട്ടാൽ നടയടച്ച് പരിഹാരക്രിയ ചെയ്യാൻ ദേവസ്വം മാന്വൽ വ്യവസ്ഥ ചെയ്യുന്നില്ല. ദേവസ്വം ഉദ്യോഗസ്ഥർ ആണ് ശുദ്ധിക്രിയയ്ക്ക് നടപടി സ്വീകരിക്കേണ്ടത്. ശബരിമല തന്ത്രി ദേവസ്വം ജീവനക്കാരനല്ല. ശബരിമലയിൽ ആചാരലംഘനം ഉണ്ടായ സാഹചര്യത്തിൽ ദേവസ്വം അധികൃതരുടെ അനുമതി ഇല്ലാതെ തന്ത്രി നടയടച്ചതിനാലാണ് ദേവസ്വം ബോർഡ് വിശദീകരണം ആരാഞ്ഞത്. അതേസമയം, ദേവസ്വം മാന്വൽ അനുസരിച്ച് പ്രവർത്തിക്കാൻ…
Read MoreCategory: TVM
വിശദീകരണവുമായി തന്ത്രി കണ്ഠരര് രാജീവര്; യുവതികൾ കയറിയതിന് ശുദ്ധിക്രിയ നടത്തിയതിൽ തെറ്റില്ലെന്ന് വിശദീകരിച്ച് തന്ത്രി
തിരുവനന്തപുരം: ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതിന് പിന്നാലെ നടയടച്ച് ശുദ്ധിക്രിയ നടത്തിയതിൽ തെറ്റില്ലെന്ന് തന്ത്രി കണ്ഠരര് രാജീവരുടെ വിശദീകരണം. ദേവസ്വം ബോർഡിന് നൽകിയ വിശദീകരണത്തിലാണ് ശുദ്ധിക്രിയയെ തന്ത്രി ന്യായീകരിക്കുന്നത്. യുവതീദർശനത്തിന് പിന്നാലെ ശബരിമല നടയടയ്ക്കുകയും ശുദ്ധിക്രിയ നടത്തുകയും ചെയ്ത സംഭവത്തിൽ ദേവസ്വം ബോർഡ് തന്ത്രിയോട് വിശദീകരണം തേടിയിരുന്നു. തന്റെ അധികാര പരിധിയിൽ നിന്നുകൊണ്ട് ദേവസ്വം അധികാരികളുമായി ആലോചിച്ച ശേഷമാണ് നടയടച്ചതും ശുദ്ധിക്രിയ നടത്തിയതും. ആചാരലംഘനമുണ്ടായപ്പോഴാണ് ഇത്തരമൊരു നടപടി സ്വീകരിക്കേണ്ടി വന്നത്. ഇതിൽ തെറ്റില്ലെന്നും തന്ത്രിയുടെ വിശദീകരണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത ദിവസം ചേരുന്ന ദേവസ്വം ബോർഡ് യോഗം തന്ത്രിയുടെ വിശദീകരണം പരിശോധിക്കും. യുവതികൾ കയറിയതിന് നടയടച്ചതും ശുദ്ധിക്രിയ നടത്തിയതും സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് വ്യക്തമാക്കിയാണ് ദേവസ്വം ബോർഡ് വിശദീകരണം ആരാഞ്ഞത്. 15 ദിവസമായിരുന്നു അനുവദിച്ചിരുന്ന സമയം. എന്നാൽ നിശ്ചിത ദിവസമായപ്പോൾ തന്ത്രി സമയം നീട്ടി ചോദിച്ചു. അത്ര തന്നെ…
Read Moreലാൽ എല്ലാം ചിരിച്ചു തള്ളി; മോഹൻലാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് മേജർ രവി
തിരുവനന്തപുരം: മോഹൻലാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് മേജർ രവി. മോഹൻലാലുമായി ഇക്കാര്യം സംസാരിച്ചിരുന്നു. ലാൽ എല്ലാം ചിരിച്ചു തള്ളിയെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിൽ എംജിആർ നിന്നതു പോലെയല്ല കേരളത്തിലെ സാഹചര്യം. അഭിനയമാണ് ലാലിന് കൂടുതൽ ചേരുക. അങ്ങനെയൊരു നടനെ ഇനി കിട്ടില്ല. കേൾക്കുന്നതെല്ലാം അഭ്യൂഹം മാത്രമാണെന്നും മേജർ രവി കൂട്ടിച്ചേർത്തു.
Read Moreഎന്‍എസ്എസിന്റെ ശക്തി സിപിഎമ്മിന് തെരഞ്ഞെടുപ്പില്‍ മനസിലാകും; കോടിയേരി പരാജയം മണക്കുന്നുവെന്ന് കെ. സുരേന്ദ്രൻ
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണൻ തെരഞ്ഞെടുപ്പിൽ പരാജയം മണക്കുന്നുവെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. എൻഎസ്എസ് ഒരു സംഘടനയാണ്. എന്‍എസ്എസിന്റെ ആഭ്യന്തരകാര്യങ്ങള്‍ ചര്‍ച്ചചെയ്യാനുള്ള അധികാരം സിപിഎമ്മിന് ആരാണ് കൊടുത്തതെന്നും അദ്ദേഹം ചോദിച്ചു. കോടിയേരിയുടെയും സിപിഎമ്മിന്റെയും ചുവട് പിടിച്ച് എല്ലാവരും പ്രവര്‍ത്തിക്കണമെന്ന് പറയുന്നത് ശരിയല്ല. കോടിയേരി പരാജയ ഭീതിയില്‍ നിന്നാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ബിജെപി ദേശീയനേതാക്കള്‍ മത്സരിക്കേണ്ട സാഹചര്യമില്ല. കേരളത്തിലെ നേതാക്കള്‍ ഇവിടെ മത്സരിക്കാന്‍ പ്രാപ്തരാണ്. എന്‍എസ്എസിന്റെ ശക്തി സിപിഎമ്മിന് തെരഞ്ഞെടുപ്പില്‍ മനസിലാകുമെന്നും സുരേന്ദ്രന് കൂട്ടിച്ചേർത്തു. സമുദായ സംഘടന രാഷ്ട്രീയത്തിൽ ഇടപെടേണ്ടന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. എൻഎസ്എസ് രാഷ്ട്രീയമായ നിലപാട് സ്വീകരിക്കരുത്. രാഷ്ട്രീയത്തിൽ ഇടപെടണമെങ്കിൽ എൻഎസ്എസ് രാഷ്ട്രീയപാർട്ടി രൂപീകരിക്കട്ടെയെന്നും കോടിയേരി പറഞ്ഞു.
Read Moreകുട്ടികളെ പ്രദർശിപ്പിച്ചുള്ള സമരം ശരിയല്ല; എൻഡോസൾഫാൻ സമരത്തെ തള്ളി മന്ത്രി ഷൈലജ
തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതർ സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തുന്ന സമരത്തെ തള്ളി മന്ത്രി കെ.കെ. ഷൈലജ രംഗത്ത്. എൻഡോസൾഫാൻ ദുരിതബാധിതരുടെ ആവശ്യങ്ങൾ നേരത്തെ തന്നെ അംഗീകരിച്ചതാണെന്ന് ഷൈലജ പറഞ്ഞു. സമരത്തിന്റെ പേരിൽ കുട്ടികളെ കഷ്ടപ്പെടുത്തുന്നത് അംഗീകരിക്കാൻ കഴിയില്ല. സമരക്കാരുടെ ലക്ഷ്യം മനസിലാകുന്നില്ലെന്നും മന്ത്രി ഷൈലജ പറഞ്ഞു. സമരം എന്തിനാണെന്നറിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read Moreഎൻഡോസൾഫാൻ ദുരിതബാധിതരെ ബിപിഎൽ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരുടെ റേഷൻ കാർഡ് ബിപിഎൽ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉമ്മൻ ചാണ്ടി സർക്കാർ എൻഡോസൾഫാൻ ദുരിതബാധിതരായ മുഴുവൻ പേരുടെയും റേഷൻ കാർഡ് ബിപിഎൽ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഈ മാതൃക ഇടത് സർക്കാരും പിന്തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ സർക്കാർ അധികാരത്തിലെത്തിയശേഷം ഇവരിൽ പലരെയും ബിപിഎൽ പട്ടികയിൽനിന്നും നീക്കം ചെയ്തതായി ദുരിതബാധിതർ പറഞ്ഞതായും ചെന്നിത്തല കൂട്ടിച്ചേർത്തു.
Read Moreപോലീസിലെ വൻ അഴിച്ചുപണി ഇങ്ങനെ… അച്ചടക്ക നടപടി നേരിട്ട 11 ഡിവൈഎസ്പിമാരെ സിഐമാരാക്കി ; നല്ല പ്രകടനം കാഴ്ചവെച്ച 26 സിഐമാരെ ഡിവൈഎസ്പിമാരാക്കി
തിരുവനന്തപുരം: അച്ചടക്ക നടപടി നേരിട്ട 11 ഡിവൈഎസ്പിമാരെ സിഐമാരായി തരം താഴ്ത്തിക്കൊണ്ട് സംസ്ഥാന പോലീസില്‍ കൂട്ട അഴിച്ചു പണി. താല്‍ക്കാലികമായി ഡിവൈഎസ.പിമാരാക്കിയവരെയാണ് തരം താഴ്ത്തിയതെന്നാണ് ആഭ്യന്തര വകുപ്പ് നല്കുന്ന വിശദീകരണം. ആദ്യമായാണ് ഇത്രയും പേരെ തരം താഴ്ത്തുന്നത്. ഇതോടൊപ്പം 11 എഎസ്പിമാരെയും 53 ഡിവൈഎസ്പിമാരേയും സ്ഥലം മാറ്റിയിട്ടുമുണ്ട്. പോലീസിനുമേല്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിവരം. ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പുമായി നേരിട്ട് ബന്ധപ്പെടുന്ന ഉദ്യോഗസ്ഥരെ അടിയന്തരമായി സ്ഥലം മാറ്റണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റം. നല്ല പ്രകടനം കാഴ്ചവെച്ച 26 സിഐമാര്‍ക്ക് ഡിവൈഎസ്പിയായി സ്ഥാനക്കയറ്റവും നല്‍കിയിട്ടുണ്ട്.
Read Moreബന്ധുക്കളോടൊപ്പം ബീച്ച് കാണാനെത്തിയ പെണ്‍കുട്ടികളെ കാണാനില്ല; പോലീസ് സിസി ടിവി ദൃശ്യങ്ങള്‍പരിശോധിച്ചപ്പോള്‍…
കോവളം: ബന്ധുക്കളോടൊപ്പം ബീച്ച് കാണാനെത്തിയ പെൺകുട്ടികളെ കാണാതായത് വീട്ടുകാരെ പരിഭ്രാന്തരാക്കി. കോട്ടയം ചിങ്ങവനം സ്വദേശികളെയാണ് കഴിഞ്ഞദിവസം വൈകുന്നേരം അഞ്ചിന് കോവളം ലൈറ്റ് ഹൗസ് ബീച്ചിൽ നിന്നും കാണാതായത്. 50അംഗ സംഘത്തോടൊപ്പമാണ് ഇവർ കോവളം ബീച്ചിലെത്തിയത്. പരിഭ്രാന്തരായബന്ധുക്കൾ വിവരം കോവളം പോലീസിനെ അറിയിച്ചു. പോലീസ് സിസി ടിവി ദൃശ്യങ്ങൾപരിശോധിച്ചപ്പോൾ പെൺകുട്ടികൾ കോവളം ജംഗ്ഷനിലൂടെ നടന്നുപോകുന്നതായിമനസിലാക്കി. തുടർന്ന് നടന്ന പരിശോധനയിൽ ഇരുവരേയും തിരുവനന്തപുരം റെയിൽവേസ്റ്റേഷനിൽ നിന്നും കണ്ടെത്തി. ബീച്ചിൽവച്ച് വീട്ടുകാരുമായിപിണങ്ങി തിരികെ വീട്ടിലേക്ക് പോകാൻ എത്തിയതാണെന്ന് ഇരുവരും പോലീസിമൊഴി നൽകി.
Read Moreഓപ്പറേഷൻ കോബ്ര: തലസ്ഥാനത്ത് 40 കഞ്ചാവ് കച്ചവടക്കാർ പിടിയിൽ; ഇവരിൽ നിന്നായി അഞ്ച് കിലോ കഞ്ചാവും കണ്ടെടുത്തു
എം.ജെ ശ്രീജിത്ത് തിരുവനന്തപുരം: ഓപ്പറേഷൻ കോബ്രയുടെ ഭാഗമായി സിറ്റി പോലീസ് കമ്മീഷണർ എസ്. സുരേന്ദ്രന്റെ നേതൃത്വത്തിൽ തലസ്ഥാനത്ത് നടത്തിയ റെയ്ഡിൽ 40 കഞ്ചാവ് കച്ചവടക്കാരെയും അഞ്ചു കിലോയോളം കഞ്ചാവും നിരവധി പാക്കറ്റ് ലഹരി വസ്തുക്കളും പിടികൂടി. ഇന്നലെ രാത്രി സിറ്റി ഷാഡോ പോലീസ് ടീമും സിറ്റിയിലെ മുഴുവൻ ലോക്കൽ സ്റ്റേഷനുകളിലെ പോലീസുകാരും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇത്രയും പേർ പിടിയിലായത്. നിരവധി മാലപിടിച്ചുപറി കേസിലെ പ്രതി ബ്രൂസ്ലി ബിജുവിനെ മ്യൂസിയം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ഒന്നരകിലോ കഞ്ചാവുമായി പിടികൂടി. വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. ഇയാളെ ഗുണ്ടാ നിയമപ്രകാരം കരുതൽ നടപടിയെടുക്കുന്നതിന് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകും. ഫോർട്ട് പോലീസ് സ്റ്റേഷന് പരിധിയിൽ നിന്ന് മുഹമ്മദ് ഷബീർ, കരമന സ്റ്റേഷന് പരിധിയിൽ നിന്ന് ചാണ്ടി പ്രശാന്ത്, കന്റോൺമെന്റ് സ്റ്റേഷൻ പരിധിയിൽ നിന്ന് രാജാജി…
Read Moreഗാന്ധിജിയെ നിന്ദിച്ച് ഗോഡ്സെയെ സ്തുതിച്ച ഹിന്ദുമഹാസഭയുടെ നടപടി നീചവും പ്രാകൃതവുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഗാന്ധിജിയുടെ ചിത്രത്തിനു നേരെ ഹിന്ദുമഹാസഭ പ്രവർത്തകർ പ്രതീകാത്മകമായി നിറയൊഴിച്ച് ചോരവീഴ്ത്തിയ സംഭവത്തെ നിയമസഭ അപലപിച്ചു. ഹിന്ദുമഹാസഭ നടപടി നീചവും പ്രാകൃതവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ അഭിപ്രായപ്പെട്ടു. ഗാന്ധിജിയെ നിന്ദിക്കുകയും ഗോഡ്സെയെ സ്തുതിക്കുകയും ചെയ്ത സംഭവും രാജ്യദ്രോഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മഹാത്മാ ഗാന്ധിയുടെ എഴുപത്തിയൊന്നാം രക്തസാക്ഷി ത്വദിനത്തിലാണ് ഹിന്ദുമഹാസഭാ നാഷണൽ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡേ മഹാത്മാഗാന്ധിയുടെ ചിത്രത്തിനു നേരേ കളിത്തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ത്തത്. വെടിയേറ്റ ശേഷം ചിത്രത്തിൽ നിന്ന് രക്തം ഒഴുകുന്നതായും ചിത്രീകരിച്ചിരുന്നു. ഇതിനുശേഷം നാഥുറാം വിനായക് ഗോഡ്സെയുടെ പ്രതിമയിൽ പുഷ്പഹാരം അർപ്പിക്കുകയും ചെയ്തു.
Read More