ചരിത്രം ഓർമിപ്പിച്ച്..! പ​ണ്ടും മാ​റ്റി​യി​ട്ടു​ണ്ട്, മാ​റ്റി​യ ച​രി​ത്ര​വുമു​ണ്ട്; ത​ന്ത്രി കു​ടും​ബ​ത്തി​നെ​തി​രെ ദേ​വ​സ്വം മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല ത​ന്ത്രി​യു​ടെ അ​ധി​കാ​ര​ത്തെ ചോ​ദ്യം ചെ​യ്യാ​നാ​വി​ല്ലെ​ന്ന താ​ഴ​മ​ൺ കു​ടും​ബ​ത്തി​ന്‍റെ അ​വ​കാ​ശ വാ​ദ​ത്തി​നെ​തി​രെ ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ രം​ഗ​ത്ത്. ത​ന്ത്ര​മാ​രെ മാ​റ്റി​യ ച​രി​ത്രം മു​മ്പും ഉ​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. തെ​റ്റു​ക​ണ്ടാ​ൽ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ദേ​വ​സ്വം ബോ​ർ​ഡി​ന് അ​ധി​കാ​രം ഉ​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. വി​ശ​ദീ​ക​ര​ണം ന​ൽ​കു​ക​യാ​യി​രു​ന്നു ഇ​പ്പോ​ൾ ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത്. ഇ​ത്ത​ര​മൊ​രു പ്ര​സ്താ​വ​ന ഇ​റ​ക്കി​യ​ത് അ​നു​ചി​ത​മാ​യി​പ്പോ​യി. ത​ന്ത്രി​മാ​രെ പണ്ടും മാറ്റിയിട്ടുണ്ട്, മാ​റ്റി​യ ച​രി​ത്ര​മു​ണ്ട്. സു​പ്രീം കോ​ട​തി വ​രെ പോ​യി​ട്ടും വി​ധി ത​ന്ത്രി​മാ​ർ​ക്ക് അ​നു​കൂ​ല​മാ​യി​ട്ടി​ല്ലെ​ന്നും ക​ട​കം​പ​ള്ളി ഓ​ർ​മി​പ്പി​ച്ചു. ശ​ബ​രി​മ​ല ത​ന്ത്രി​യെ നീ​ക്കാ​ൻ സ​ര്‍​ക്കാ​രി​നോ ദേ​വ​സ്വം ബോ​ര്‍​ഡി​നോ ക​ഴി​യി​ല്ലെ​ന്നാ​യി​രു​ന്നു താ​ഴ​മ​ണ്‍ കു​ടും​ബ​ത്തി​ന്‍റെ അ​വ​കാ​ശ​വാ​ദം. താ​ന്ത്രി​കാ​വ​കാ​ശം കു​ടും​ബ​പ​ര​മാ​യി കി​ട്ടി​യ​താ​ണെ​ന്നും ത​ന്ത്രി​യെ ദേ​വ​സ്വം ബോ​ര്‍​ഡ് നി​യ​മി​ച്ച​ത​ല്ലെ​ന്നും താ​ഴ​മ​ണ്‍ മ​ഠം വി​ശ​ദീ​ക​ര​ണ കു​റി​പ്പി​ല്‍ അ​റി​യി​ച്ചു. ത​ന്ത്രി ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ശ​മ്പ​ള​ക്കാ​ര​നാ​ണെ​ന്ന വാ​ദ​വും താ​ഴ​മ​ൺ കു​ടും​ബം ത​ള്ളി. ദ​ക്ഷി​ണ മാ​ത്ര​മാ​ണ് ത​ന്ത്രി സ്വീ​ക​രി​ക്കു​ന്ന​ത്. അ​ത​ല്ലാ​തെ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ശ​മ്പ​ള​ക്കാ​ര​ന​ല്ല-…

Read More

പ​ണം​വാ​രി ഓ​ടി റി​ക്കാ​ർ​ഡിട്ട് ആന​വ​ണ്ടി ..! തി​ങ്ക​ളാ​ഴ്ച​ത്തെ ക​ള​ക്ഷ​ൻ വരുമാനം എ​ട്ട​ര​ക്കോ​ടി

തി​രു​വ​ന​ന്ത​പു​രം: എ​ട്ട​ര​ക്കോ​ടി​യു​ടെ ക​ള​ക്ഷ​നു​മാ​യി കെ​എ​സ്ആ​ർ​ടി​സി തി​ങ്ക​ളാ​ഴ്ച റി​ക്കാ​ർ​ഡ് വ​രു​മാ​നം നേ​ടി. തി​ങ്ക​ളാ​ഴ്ച 85477240 രൂ​പ​യാ​ണ് വ​രു​മാ​നം ല​ഭി​ച്ച​ത്. 1700000 കി​ലോ​മീ​റ്റ​ർ ദൂ​രം 5072 ബ​സു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് സ​ർ​വീ​സ് ന​ട​ത്തി​യ​ത്. ഇ​തി​ലേ​ക്കാ​യി 16450 ക​ണ്ട​ക്ട​ർ​മാ​രേ​യും ഡ്രൈ​വ​ർ​മാ​രെ​യും നി​യോ​ഗി​ച്ചു. കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ പ്രൈ​വ​റ്റ് ബ​സു​ക​ളും സ​മ​ര​ത്തി​ലാ​യി​രു​ന്ന ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി 19-ന് 85068777 ​രൂ​പ വ​രു​മാ​നം നേ​ടി​യ​താ​ണ് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന റി​ക്കാ​ർ​ഡ്. 5558 ബ​സും 19000 ക​ണ്ട​ക്ട​റേ​യും ഡ്രൈ​വ​റേ​യും നി​യോ​ഗി​ച്ച് 1850000 കി​ലോ​മീ​റ്റ​റാ​ണ് അ​ന്ന് സ​ർ​വീ​സ് ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം 1.5 ല​ക്ഷം കി​ലോ​മീ​റ്റ​റും 500 ബ​സും 2500 ജീ​വ​ന​ക്കാ​രെ​യും കു​റ​ച്ച് ഉ​പ​യോ​ഗി​ച്ചാ​ണ് ക​ള​ക്ഷ​നി​ൽ പു​തി​യ റി​ക്കാ​ർ​ഡി​ട്ട​ത്. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വു പ്ര​കാ​രം 4071 എം​പാ​ന​ൽ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ട​തോ​ടെ 800 ഓ​ളം സ​ർ​വീ​സു​ക​ൾ പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു. പി​രി​ച്ചു​വി​ട്ട എം​പാ​ന​ലു​കാ​ർ​ക്കു പ​ക​രം 1400 ഓ​ളം പേ​രെ നി​യ​മി​ച്ചെ​ങ്കി​ലും പൂ​ർ​ണ​മാ​യി ഡ്യൂ​ട്ടി​ക്ക് വി​ന്യ​സി​ച്ചി​ട്ടി​ല്ല. സ്വ​കാ​ര്യ ബ​സു​ക​ളെ ആ​ശ്ര​യി​ച്ചി​രു​ന്ന​വ​രും…

Read More

പ്ര​ണ​യ നൈ​രാ​ശ്യം: ജീ​വ​നൊ​ടു​ക്കാ​ൻ മ​ര​ത്തി​ൽ ക​യ​റി​യ യുവാവ് മ​ര​ക്കൊ​മ്പ് ഒ​ടി​ഞ്ഞ് താ​ഴെ​വീ​ണു

വി​ഴി​ഞ്ഞം: പ്ര​ണ​യ നൈ​രാ​ശ്യം മൂ​ത്ത് ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ മ​ര​ത്തി​ൽ ക​യ​റി​യ യു​വാ​വ് മ​ര​ക്കൊ​മ്പ് ഒ​ടി​ഞ്ഞ് താ​ഴേ​ക്ക് പ​തി​ച്ചു. തി​രു​വ​ന​ന്ത​പു​രം കോ​വ​ള​ത്താ​ണ് സം​ഭ​വം. ജോ​ലി തേ​ടി​യെ​ത്തി​യ ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​നാ​യ യു​വാ​വാ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യ​ത്. താ​ഴെ​വീ​ണു യു​വാ​വി​ന്‍റെ കൈ​യൊ​ടി​ഞ്ഞു. കോ​വ​ളം പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് നാ​ട​കീ​യ​മാ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി സോ​ള​മ​ണ്ഡ്( 22) ആ​ണ് മ​ര​ത്തി​ല്‍ ക​യ​റി പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ച​ത്. അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളെ​ത്തി അ​നു​ന​യി​പ്പി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് ഇ​രു​ന്നി​രു​ന്ന മ​ര​ക്കൊ​മ്പ് ഒ​ടി​യു​ക​യാ​യി​രു​ന്നു. മ​തി​ലി​ൽ ത​ട്ടി മ​ര​ത്തി​ന് താ​ഴെ​വി​രി​ച്ച മെ​ത്ത​യി​ലേ​ക്ക് വീ​ണ ഇ​യാ​ളു​ടെ ഇ​ട​തു​കൈ പൊ​ട്ടി. യു​വാ​വി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ര​ത്തി​ൽ ക​യ​റു​ന്ന​തി​ന് മു​മ്പ് ഇ​യാ​ൾ എ​ലി​വി​ഷ​വും ക​ഴി​ച്ചി​രു​ന്ന​താ​യാ​ണ് വി​വ​രം.

Read More

പൊ​തു​പ​ണി​മു​ട​ക്ക്: ര​ണ്ടാം ദി​വ​സ​വും ട്രെ​യി​ൻ ത​ട​യ​ൽ; വേ​ണാ​ട് വൈ​കു​ന്നു

തി​രു​വ​ന​ന്ത​പു​രം: പൊ​തു​പ​ണി​മു​ട​ക്കി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും ട്രെ​യി​ൻ ത​ട​യു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് ട്രെ​യി​ൻ ത​ട​ഞ്ഞ​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. വേ​ണാ​ട് എ​ക്സ്പ്ര​സ് 35 മി​നി​റ്റ് ത​ന്പാ​നൂ​രി​ൽ സ​മ​ര​ക്കാ​ർ ത​ട​ഞ്ഞി​ട്ടു. വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ട്രെ​യി​ൻ ത​ട​ഞ്ഞ​തോ​ടെ പൊ​തു​പ​ണി​മു​ട​ക്കി​ന്‍റെ ആ​ദ്യ ദി​ന​മാ​യ ചൊ​വ്വാ​ഴ്ച സം​സ്ഥാ​ന​ത്ത് റെ​യി​ൽ​വേ ഗ​താ​ഗ​തം താ​റു​മാ​റാ​യി​രു​ന്നു. രാ​വി​ലെ മു​ത​ൽ ട്രെ​യി​നു​ക​ൾ സ​മ​രാ​നു​കൂ​ലി​ക​ൾ ത​ട​ഞ്ഞ​തോ​ടെ മി​ക്ക ട്രെ​യി​നു​ക​ളും മ​ണി​ക്കൂ​റോ​ളം വൈ​കി​യാ​ണ് ഓ​ടി​യ​ത്. രാ​ത്രി വൈ​കി​യും ട്രെ​യി​ൻ ഗ​താ​ഗ​തം സാ​ധാ​ര​ണ നി​ല​യി​ൽ ആ​യി​രു​ന്നി​ല്ല. ട്രെ​യി​നു​ക​ൾ ത​ട​യു​മെ​ന്ന സൂ​ച​ന നേ​ര​ത്തേ ന​ല്കി​യി​രു​ന്നെ​ങ്കി​ലും വ്യാ​പ​ക​മാ​യി ട്രെ​യി​നു​ക​ൾ ത​ട​ഞ്ഞ​തോ​ടെ യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ലാ​യി. ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ളി​ൽ നാ​ട്ടി​ലേ​ക്ക് വ​ന്ന​വ​ർ ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന​ത്തെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ കു​ടു​ങ്ങി.

Read More

കു​ഴ​പ്പ​ക്കാ​രാ​യ പോ​ലീ​സു​കാ​രു​ടെ ശ്ര​ദ്ധ​യ്ക്ക്..! ചെ​വി​ക്കു​പി​ടി​ക്കാ​നൊ​രു​ങ്ങി സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: അ​ച്ച​ട​ക്ക​മി​ല്ലാ​ത്ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മൂ​ക്കു​ക​യ​റിടാനൊരുങ്ങി സംസ്ഥാന സ​ർ​ക്കാ​ർ. അ​ച്ച​ട​ക്ക ന​ട​പ​ടി നേ​രി​ട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കേ​ണ്ടെ​ന്ന് സം​സ്ഥാ​ന മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു.പോ​ലീ​സ് ആ​ക്ടി​ലെ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് പി​ൻ​വ​ലി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ആ​ക്ടി​ലെ 101(6) വ​കു​പ്പ് റ​ദ്ദാ​ക്കി പു​തി​യ പ​രി​ഷ്കാ​രം ന​ട​പ്പാ​ക്കാ​നാ​യി ഓ​ർ​ഡി​ന​ൻ​സ് ഇ​റ​ക്കു​മെ​ന്നാ​ണ് മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ന്‍റെ തീ​രു​മാ​നം.

Read More

വാ​ജ്പേ​യ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് സി​പി​എം സാ​മ്പ​ത്തി​ക സം​വ​ര​ണ നീ​ക്ക​ത്തെ എ​തി​ർ​ത്തി​രു​ന്നു​വെ​ന്ന് ഓർമിപ്പിച്ച് മു​ഖ്യ​മ​ന്ത്രി​യെ ത​ള്ളി വി.​എ​സ്: സാ​മ്പ​ത്തി​ക സം​വ​ര​ണ നീ​ക്ക​ത്തി​ൽ എ​തി​ർ​പ്പ്

തി​രു​വ​ന​ന്ത​പു​രം: മു​ന്നോ​ക്ക സ​മു​ദാ​യ​ങ്ങ​ളി​ലെ പി​ന്നോ​ക്ക വി​ഭാ​ഗ​ക്കാ​ർ​ക്ക് പ​ത്ത് ശ​ത​മാ​നം സാ​മ്പ​ത്തി​ക സം​വ​ര​ണം ന​ൽ​കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തെ എ​തി​ർ​ത്ത് ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ൻ. ഇ​ത് തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ടു​ള്ള നീ​ക്ക​മാ​ണെ​ന്നും ബി​ജെ​പി​യു​ടെ വോ​ട്ട് ബാ​ങ്ക് രാ​ഷ്ട്രീ​യ​ത്തെ തി​രി​ച്ച​റി​യ​ണ​മെ​ന്നും വി.​എ​സ് ആ​വ​ശ്യ​പ്പെ​ട്ടു. വാ​ജ്പേ​യ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് സി​പി​എം സാ​മ്പ​ത്തി​ക സം​വ​ര​ണ നീ​ക്ക​ത്തെ എ​തി​ർ​ത്തി​രു​ന്നു​വെ​ന്നും വി.​എ​സ് ഓ​ർ​മി​പ്പി​ച്ചു. സാ​മ്പ​ത്തി​ക സം​വ​ര​ണ​ത്തെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ക​ഴി​ഞ്ഞ ദി​വ​സം സ്വാ​ഗ​തം ചെ​യ്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് എ​തി​ർ​പ്പ​റി​യി​ച്ച് വി.​എ​സ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

Read More

അ​ഗ​സ്ത്യാ​ർ​കൂ​ട​ത്തി​ലെ സ്ത്രീപ്ര​വേ​ശനം; അ​​​ഗ​​​സ്ത്യ​​​രു​​​ടെ പ​​​ർ​​​ണ​​​ശാ​​​ല​​​യി​​​ലേ​​​ക്ക് ക​​​ട​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെന്ന് ആദിവാസികൾ

കാ​​​ട്ടാ​​​ക്ക​​​ട: അ​​​ഗ​​​സ്ത്യാ​​​ർ​​​കൂ​​​ട സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ന് സ്ത്രീ​​​ക​​​ളെ പ്ര​​​വേ​​​ശി​​​പ്പി​​​ക്കാ​​​നു​​​ള്ള നീ​​​ക്കം വി​​​വാ​​​ദ​​​മാ​​​കു​​​ന്നു. ആ​​​ദി​​​വാ​​​സി​​​ക​​​ളാ​​​ണ് എ​​​തി​​​ർ​​​പ്പു​​​മാ​​​യി എ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്ഗ്രോ​​​ത്രാ​​​ചാ​​​ര പൂ​​​ജ​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന അ​​​ഗ​​​സ്ത്യ സ​​​ന്നി​​​ധി​​​യി​​​ൽ സ്ത്രീ​​​പ്ര​​​വേ​​​ശ​​​നം ഉ​​​ണ്ടാ​​​യാ​​​ൽ അ​​​ഗ​​​സ്ത്യ നാ​​​മം ജ​​​പി​​​ച്ച് വ​​​ന​​​വാ​​​സി സ​​​മൂ​​​ഹം പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​മെ​​​ന്നും അ​​​വ​​​രെ ത​​​ട​​​യു​​​മെ​​​ന്നും ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​റ​​​ഞ്ഞു. അ​​​തി​​​രു​​​മ​​​ല വ​​​രെ സ്ത്രീ​​​ക​​​ൾ എ​​​ത്തു​​​ന്ന​​​ത് ത​​​ട​​​യി​​​ല്ല. അ​​​ഗ​​​സ്ത്യ​​​രു​​​ടെ പ​​​ർ​​​ണ​​​ശാ​​​ല​​​യി​​​ലേ​​​ക്ക് ക​​​ട​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. സ​​​ന്നി​​​ധാ​​​ന​​​ത്ത് സ്ത്രീ​​​ക​​​ളെ പ്ര​​​വേ​​​ശി​​​പ്പി​​​ക്കി​​​ല്ലെ​​​ന്ന് വ​​​നം വ​​​കു​​​പ്പ് അ​​​ധി​​​കൃ​​​ത​​​ർ ഉ​​​റ​​​പ്പ് ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും ഇ​​​വ​​​ർ പ​​​റ​​​ഞ്ഞു.14 ന് ​​​മു​​​ഖ്യ പൂ​​​ജാ​​​രി ഭ​​​ഗ​​​വാ​​​ൻ കാ​​​ണി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പൂ​​​ജാ സം​​​ഘം അ​​​തി​​​രു​​​മ​​​ല​​​യി​​​ലെ​​​ത്തും. അ​​​ന്ന് അ​​​തി​​​രു​​​മ​​​ല​​​യി​​​ൽ ആ​​​ചാ​​​ര ച​​​ട​​​ങ്ങു​​​ക​​​ളും ചാ​​​റ്റു​​​പാ​​​ട്ടും ന​​​ട​​​ക്കും.15 ന് ​​​പൂ​​​ജാ​​​രി സം​​​ഘം ദ്ര​​​വ്യ​​​ങ്ങ​​​ളു​​​മാ​​​യി മ​​​ല​​​ച​​​വി​​​ട്ടി സ​​​ന്നി​​​ധാ​​​ന​​​ത്തെ​​​ത്തി പൂ​​​ജ​​​യും അ​​​ഗ​​​സ്ത്യ​​​ർ​​​ക്ക് അ​​​ഭി​​​ഷേ​​​ക​​​വും ആ​​​രാ​​​ധ​​​ന​​​യും ന​​​ട​​​ത്തി മ​​​ല​​​യി​​​റ​​​ങ്ങും. മാ​​​ർ​​​ച്ച് 2,3,4 തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​ണ് ശി​​​വ​​​രാ​​​ത്രി പൂ​​​ജ​​​യും കൊ​​​ടു​​​തി​​​യും. യു​​​നെ​​​സ്കോ​​​യു​​​ടെ സം​​​ര​​​ക്ഷി​​​ത ജൈ​​​വ​​​മ​​​ണ്ഡ​​​ല​​​പ​​​ദ​​​വി ല​​​ഭി​​​ച്ച ജൈ​​​വ മ​​​ഴ​​​ക്കാ​​​ടു​​​ക​​​ളാ​​​യ അ​​​ഗ​​​സ്ത്യ​​​കൂ​​​ട​​​ത്തി​​​ൽ ഇ​​​നി സ്ത്രീ​​​ക​​​ൾ​​​ക്കും ക​​​യ​​​റാ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി​​​യാ​​​ണ് ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്.…

Read More

പോ​ലീ​സ് സ്റ്റേ​ഷ​നു ബോം​ബെ​റി​ഞ്ഞ ബി​ജെ​പി നേ​താ​വ് അ​റ​സ്റ്റി​ൽ; നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ പ്ര​ചാ​ര​ക് പ്ര​വീ​ണ്‍ ഒ​ളി​വി​ൽ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല ക​ർ​മ​സ​മി​തി​യു​ടെ ഹ​ർ​ത്താ​ലി​നി​ടെ നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നു നേ​ർ​ക്ക് ബോം​ബെ​റി​ഞ്ഞ കേ​സി​ൽ ബി​ജെ​പി നേ​താ​വ് അ​റ​സ്റ്റി​ൽ. ബി​ജെ​പി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പൂ​വ​ത്തൂ​ർ ജ​യ​നാ​ണു പി​ടി​യി​ലാ​യ​ത്. പോ​ലീ​സ് സ്റ്റേ​ഷ​നു നേ​രെ ബോം​ബെ​റി​ഞ്ഞ കേ​സി​ന്‍റെ ഗൂ​ഢാ​ലോ​ച​ന​യി​ലും സം​ഘ​ർ​ഷ​ത്തി​ലും ജ​യ​നു പ​ങ്കു​ണ്ടെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ എ​സ്ഐ​യെ​യും സം​ഘ​ത്തെ​യും ആ​ക്ര​മി​ച്ച കേ​സി​ൽ പി​ടി​യി​ലാ​യ പ്ര​തി​ക​ളെ സ്റ്റേ​ഷ​നി​ൽ​നി​ന്നു മോ​ചി​പ്പി​ക്കാ​നെ​ത്തി​യ ആ​ർ​എ​സ്എ​സ്, ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രും സി​പി​എം പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ സം​ഘ​ർ​ഷം ന​ട​ന്നി​രു​ന്നു. ഈ ​സ​മ​യ​ത്താ​ണ് ആ​ർ​എ​സ്എ​സ് നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ പ്ര​ചാ​ര​ക് പ്ര​വീ​ണ്‍, നി​ഷാ​ന്ത് എ​ന്നി​വ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ബോം​ബ് എ​റി​ഞ്ഞ​ത്. ഇ​ത് സ​മീ​പ​ത്തെ സി​സി​ടി​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞി​രു​ന്നു. നി​ഷാ​ന്തി​നെ പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്തു. സം​ഭ​വ​ത്തി​നു ശേ​ഷം പ്ര​വീ​ണ്‍ ഒ​ളി​വി​ലാ​ണ്. ആ​ർ​എ​സ്എ​സി​ന്‍റെ നെ​ടു​മ​ങ്ങാ​ട് സം​ഘ ജി​ല്ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​ത് പ്ര​വീ​ണാ​ണ്.

Read More

ബോംബേറ് കേസ്; ആർഎസ്എസ് പ്രവർത്തകനായി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയേക്കും

നെ​ടു​മ​ങ്ങാ​ട്: പോ​ലീ​സ് സ്റ്റേ​ഷ​ന് നേരെ ബോ​ബെ​റി​ഞ്ഞ ആ​ർഎ​സ്എ​സ് ജില്ലാ പ്ര​ചാ​ര​ക് പ്ര​വീ​ണി​നാ​യി പോലീസ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​. പ്ര​വീ​ണി​നെ പി​ടികൂ​ടാ​നാ​യി പോലീസ് ഉടൻ ലുക്ക്ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചേ​ക്കും. ഇ​തു സം​ബ​ന്ധി​ച്ച് അ​ന്തി​മ തീ​രു​മാ​നം ഡിജിപി കൈക്കൊ​ള്ളു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. പ്ര​വീ​ണി​നെ പോ​ലീ​സ് സ്റ്റേ​ഷന് മു​ന്നി​ൽ എ​ത്തി​ച്ച​തി​ൽ പ​ങ്കു​ള്ള​താ​യി പോ​ലീ​സ് സം​ശ​യി​ക്കു​ന്ന സ​ഹോ​ദ​ര​ൻ വി​ഷ്ണു​വി​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു വരികയാണ്. ഇതിനിടെ ബോം​ബേറ് കേസിലെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ക​രി​പ്പൂ​ര് മേ​ലാം​കോ​ട് ദീ​പ ഭ​വ​നി​ൽ നി​ഷാ​ന്ത് (30) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബിജെപി ​പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ചു സിപിഎം ഇ​ന്ന് കാ​ൽ​ന​ട പ്ര​ചാ​ര​ണ ജാ​ഥ​ക​ൾ സം​ഘ​ടി​പ്പിചി​ട്ടു​ണ്ട്. അതേസമയം പോ​ലീ​സ് ന​ട​പ​ടി ഏ​കപ​ക്ഷീ​യ​മാ​ണെ​ന്ന്‌ ബി​ജെപി ​ആ​രോ​പി​ച്ചു. തങ്ങളുടെ പാ​ർ​ട്ടി ഓ​ഫീ​സ് ത​ക​ർ​ത്ത കേ​സി​ലും ബിജെപി ​കൗ​സി​ല​ർ​മാ​രു​ടെ വീ​ട് ത​ക​ർ​ത്ത​ സംഭവത്തിലും ഒ​രു പ്ര​തി​യെപ്പോലും പി​ടി​കൂ​ടാ​ത്ത​തു രാ​ഷ്‌ട്രീയ സ​മ്മ​ർ​ദം കൊ​ണ്ടാ​ണെ​ന്നാണ് ബിജെപിയുടെ ആരോപണം. ഹ​ര്‍​ത്താ​ല്‍…

Read More

മു​ഖ്യ​മ​ന്ത്രി​ക്ക് എ​തി​രെ ക​മ​ന്‍റിട്ട  ര​ണ്ടുപേ​ർ​ക്കെ​തി​രെ കേ​സ്;  ഡിവൈഎഫ്ഐയുടെ പരാതിയിലാണ് ഇരുവർക്കുമെതിരേ കേസെടുത്തത്

കാ​ട്ടാ​ക്ക​ട : മു​ഖ്യ​മ​ന്ത്രി​യ്ക്ക് എ​തി​രെ ഫേ​സ്ബു​ക്കി​ൽ ക​മ​ന്‍റിട്ട ര​ണ്ടു പേ​ർ​ക്ക് എ​തി​രെ വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സ് സ്‌​റ്റേ​ഷ​ൻ കേ​സെടു​ത്തു. പു​ളി​യ​റ​ക്കോ​ണം സ്വ​ദേ​ശി​ക​ളാ​യ ബി​ജെ​പി​ക്കാ​രാ​യ രാ​ഹു​ൽ, രാ​ജേ​ഷ്ബാ​ബു എ​ന്നി​വ​ർ​ക്ക് എ​തി​രെ​യാ​ണ് കേ​സെടു​ത്ത​ത്.ഫേ​സ് ബു​ക്കി​ൽ വ​ന്ന ഒ​രു പോ​സ്റ്റി​ൽ ഇ​രു​വ​രും ക​മന്‍റ് ഇ​ടു​ക​യാ​യി​രു​ന്നു. ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഡി​വൈ​എ​ഫ്‌​ഐ​ക്കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​ത്രി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Read More