കാശെടുത്ത് കൈയിൽ വച്ചോ…എടിഎമ്മുകൾ കാലിയായേക്കും; 48 മണിക്കൂർ പണിമുടക്കിൽ ബാങ്കിംഗ് ജീവനക്കാരും

തിരുവനന്തപുരം: തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ നടത്തുന്ന 48 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ സംസ്ഥാനത്തെ എടിഎമ്മുകൾ കാലിയാകാൻ സാധ്യത. പണിമുടക്കില് ബാങ്കിംഗ് ജീവനക്കാര്‍കൂടി പങ്കെടുക്കുന്നതോടെയാണിത്. ഞായറാഴ്ച അവധി ദിവസമായതിനാല്‍ എടിഎമ്മുകളില്‍ പണം നിറയക്കാത്തതും ഉപഭോക്താക്കളെ ദുരിതത്തിലാക്കിയേക്കും. തിങ്കളാഴ്ച അര്‍ധരാത്രി മുതലാണ് പണിമുടക്ക് ആംഭിക്കുന്നത്. ബിഎംഎസ് ഒഴികെയുള്ള പ്രമുഖ തൊഴിലാളി യൂണിയനുകളെല്ലാം പണിമുടക്കില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം, പണിമുടക്കില്‍ കേരളത്തില്‍ നിര്‍ബന്ധപൂര്‍വം ജനജീവിതം സ്തംഭിപ്പിക്കില്ലെന്ന് സംഘടനകൾ ഇതിനോടകം അറിയിച്ചിട്ടുണ്ട്.

Read More

ദേശീയ പണിമുടക്കിൽ ശബരിമല സർവീസുകള്‍ മുടങ്ങില്ലെന്ന് ആവർത്തിച്ച് കെഎസ്ആർടിസി

തിരുവനന്തപുരം: ദേശീയ പണിമുടക്കു നട‌ക്കുന്ന എട്ടിനും ഒന്പതിനും ശബരിമല സ്പെഷൽ സർവീസുകൾ മുടങ്ങില്ലെന്നാവർത്തിച്ച് കെഎസ്ആർടിസി. പമ്പയിലേക്കും തിരിച്ചും ബസുകൾ ഉണ്ടാകുമെന്ന് കെഎസ്ആർടിസി അറിയിച്ചു. എല്ലാ ഡിപ്പോകളിൽ നിന്നും ബസുകൾ സർവീസ് നടത്തും. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കു ബസുകൾ ഉണ്ടാകും. ചെങ്ങന്നൂർ, കുമളി, കോട്ടയം, എറണാകുളം ബസ് സ്‌റ്റേഷനുകളിലേക്കാണു കൂടുതൽ സർവീസുകൾ ഉണ്ടാവുകയെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

Read More

അയ്യപ്പഭക്തരെ പ്രത്യേക മതവിഭാഗമാക്കണം; ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ കാണാൻ യുഡിഎഫ് ഉദ്ദേശിക്കുന്നില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: അയ്യപ്പഭക്തരെ പ്രത്യേക മതവിഭാഗക്കാരായി കണക്കാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കന്‍റോണ്‍മെന്‍റ് ഹൗസിൽ ചേർന്ന യുഡിഎഫ് യോഗത്തിന് ശേഷമാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം പറഞ്ഞത്. അയ്യപ്പഭക്തരെ പ്രത്യേക മതവിഭാഗമായി കണക്കാക്കി കേന്ദ്ര സർക്കാർ നിയമ നിർമാണം നടത്തണമെന്നും നിയമസഭ ഇക്കാര്യം ആവശ്യപ്പെട്ട് പ്രമേയം പാസാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ കാണാൻ യുഡിഎഫ് ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട് നടക്കുന്ന സംഘർഷങ്ങൾ സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്. കലാപം നടക്കട്ടെ എന്ന നിലപാടിലാണ് മുഖ്യമന്ത്രി. ശരിയായ കാര്യങ്ങൾ പറയുന്നവരെ സംഘിയാക്കി ചിത്രീകരിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. തന്നെയും മുസ്‌ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് എം.കെ.മുനീറിനെയും സിപിഎം ഇത്തരത്തിൽ സംഘിയാക്കി. കോടിയേരി ബാലകൃഷ്ണൻ തന്നെ ജാതി പറഞ്ഞ് അധിക്ഷേപിച്ചത് സിപിഎമ്മിന്‍റെ ദുരോഗ്യമാണ് കാണിക്കുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

Read More

ച​ന്ദ്ര​ൻ ഉ​ണ്ണി​ത്താ​ന്‍റെ കൊ​ല​പാ​ത​കം ആ​സൂ​ത്രി​ത​മാ​ണെ​ന്ന പോ​ലീ​സി​ന്‍റെ വാ​ദം തെ​റ്റ്;  പ്ര​വ​ർ​ത്ത​ക​ർ പ്ര​കോ​പ​ന​ങ്ങ​ളി​ൽ വീ​ണ് പോ​ക​രു​തെ​ന്ന് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ

തി​രു​വ​ന​ന്ത​പു​രം: പ​ന്ത​ള​ത്ത് ശ​ബ​രി​മ​ല ക​ർ​മ്മ​സ​മി​തി പ്ര​വ​ർ​ത്ത​ക​ൻ ച​ന്ദ്ര​ൻ ഉ​ണ്ണി​ത്താ​ന്‍റെ കൊ​ല​പാ​ത​കം ആ​സൂ​ത്രി​ത​മാ​ണെ​ന്ന പോ​ലീ​സി​ന്‍റെ വാ​ദം തെ​റ്റാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. റി​പ്പോ​ർ​ട്ട് എ​ഴു​തി​യ പോ​ലീ​സു​കാ​ര​ൻ ത​ല​തി​രി​ഞ്ഞ​വ​നാ​ണെ​ന്നും കോ​ടി​യേ​രി ആ​രോ​പി​ച്ചു. ക​ണ്ണൂ​രി​ൽ ആ​ർ​എ​സ്എ​സ് ന​ട​ത്തു​ന്ന അ​ക്ര​മ​ങ്ങ​ൾ ആ​സൂ​ത്രി​ത​മാ​ണ്. സി​പി​എം പ്ര​വ​ർ​ത്ത​ക​ർ പ്ര​കോ​പ​ന​ങ്ങ​ളി​ൽ വീ​ണ് പോ​ക​രു​തെ​ന്നും അ​ക്ര​മ​ങ്ങ​ളി​ൽ നി​ന്നും പി​ന്തി​രി​യ​ണ​മെ​ന്നും കോ​ടി​യേ​രി ആ​വ​ശ്യ​പ്പെ​ട്ടു. പോ​ലീ​സ് ആ​ർ​എ​സ്എ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന രീ​തി മ​ന​സ്സി​ലാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

Read More

ക​ട​കം​മ​റി​യു​ന്ന​തോ ക​ട​കം​പ​ള്ളി…! ആ​ക്ടി​വി​സ്റ്റു​ക​ൾ​ക്ക് ശ​ബ​രി​മ​ല​യി​ൽ​പോ​കാ​മെ​ന്ന് ദേ​വ​സ്വം​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ആ​ക്ടി​വ​സ്റ്റു​ക​ൾ ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​ന് എ​ത്തെ​രു​തെ​ന്ന മു​ൻ​നി​ല​പാ​ടി​ൽ​നി​ന്ന് ക​ട​കം​മ​റി​ഞ്ഞ് ദേ​വ​സ്വം​മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. വി​ശ്വാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണെ​ങ്കി​ൽ ആ​ക്ടി​വി​സ്റ്റു​ക​ൾ​ക്ക് ശ​ബ​രി​മ​ല​യി​ൽ​പോ​കാ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി പോ​കേ​ണ്ട​തി​ല്ല​ന്നാ​ണ് താ​ൻ നേ​ര​ത്തെ പ​റ​ഞ്ഞ​ത്. ഇ​പ്പോ​ൾ ശ​ബ​രി​മ​ല​യി​ൽ പ്ര​വേ​ശി​ച്ച​വ​ർ അ​ത്ത​ര​ത്തി​ലു​ള്ള​വ​ര​ല്ല. അ​ത് അ​വ​ർ ത​ന്നെ വ്യ​ക്ത​മാ​ക്കി​യ​താ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ശ​ബ​ര​മ​ല​യി​ൽ‌ 10 യു​വ​തി​ക​ൾ ദ​ർ​ശ​നം ന​ട​ത്തി​യെ​ന്ന പോ​ലീ​സ് റി​പ്പോ​ർ​ട്ടും മ​ന്ത്രി ശ​രി​വ​ച്ചു. പോ​ലീ​സ് പ​റ​ഞ്ഞ​താ​ണെ​ങ്കി​ൽ അ​ത് ശ​രി​യാ​വാ​മെ​ന്ന് ക​ട​കം​പ​ള്ളി പ​റ​ഞ്ഞു.

Read More

ത​ന്ത്രി ബ്രാ​ഹ്മ​ണ രാ​ക്ഷ​സ​ൻ; ശു​ദ്ധി ക​ല​ശം ന​ട​ത്തി​യ​ത് തെ​റ്റെന്ന്   മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല ത​ന്ത്രി ബ്രാ​ഹ്മ​ണ​ന​ല്ല, ബ്രാ​ഹ്മ​ണ രാ​ക്ഷ​സ​നാ​ണെ​ന്ന് മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ. ഒ​രു സ​ഹോ​ദ​രി ശ​ബ​രി​മ​ല​യി​ൽ ക​യ​റി​യ​പ്പോ​ൾ ശു​ദ്ധി ക​ല​ശം ന​ട​ത്തി​യ ത​ന്ത്രി മ​നു​ഷ്യ​നാ​ണോ​യെ​ന്ന് സു​ധാ​ക​ര​ൻ ചോ​ദി​ച്ചു. ത​ന്ത്രി​യെ മാ​റ്റാ​നു​ള്ള അ​ധി​കാ​രം ദേ​വ​സ്വം ബോ​ർ​ഡി​നു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

Read More

പ​ത്രവും ആ​ശു​പ​ത്രി​യും പോ​ലെതന്നെ കെ​എ​സ്ആ​ർ​ടി​സിയും; എ​റി​ഞ്ഞു ത​ക​ർ​ക്ക​രു​ത്

റി​ച്ചാ​ർ​ഡ് ജോ​സ​ഫ് തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യെ സം​ര​ക്ഷി​ക്കേ​ണ്ട​ത് ജ​ന​ങ്ങ​ളാ​ണെ​ന്നും ഹ​ർ​ത്താ​ൽ ദി​ന​ങ്ങ​ളി​ൽ കെ​എ​സ്ആ​ർ​ടി​സി​യെ ആ​ക്ര​മി​ക്ക​രു​തെ​ന്നു​മു​ള്ള അ​ഭ്യ​ർ​ത്ഥ​ന​യു​മാ​യി കെ​എ​സ്ആ​ർ​ടി​സി എം​ഡി ടോ​മി​ൻ ജെ.​ത​ച്ച​ങ്ക​രി. ഇ​ന്ന് രാ​ഷ്ടീ​യ സ​മ​ര​ങ്ങ​ൾ​ക്കും ഹ​ർ​ത്താ​ലു​ക​ൾ​ക്കും തീ​വ്ര​ത കാ​ണി​ക്കു​ന്ന​തി​നു​ള്ള ഉ​പാ​ധി​യാ​യി കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ മാ​റി. പൊ​തു​ജ​ന​ത്തി​ന്‍റെ സ്വ​ത്താ​യ കെ​എ​സ്ആ​ർ​ടി​സി​യെ അ​വ​ശ്യ​സൗ​ക​ര്യ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി പാ​ൽ, പ​ത്രം, ആ​ശു​പ​ത്രി എ​ന്നി​വ പോ​ലെ ഹ​ർ​ത്താ​ലി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ടോ​മി​ൻ ജെ.​ത​ച്ച​ങ്ക​രി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം നടന്ന ഹ​ർ​ത്താ​ലി​ൽ 3.35 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് കെ​എ​സ്ആ​ർ​ടി​സി​ക്കു​ണ്ടാ​യ​ത്. വ​ർ​ഷ​ങ്ങ​ളാ​യി വി​വി​ധ പ്ര​തി​ഷേ​ധ​ക്കാ​രു​ടെ മ​ന​സി​ൽ ഉ​റ​ഞ്ഞു​കൂ​ടി​യ ഒ​ന്നാ​ണ് ഹ​ർ​ത്താ​ലി​ന് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ എ​റി​ഞ്ഞു ത​ക​ർ​ക്കു​ക​യെ​ന്ന​ത്. അ​ധി​കാ​ര വ​ർ​ഗ​ത്തി​ന്‍റെ ഒ​രു പ്ര​തീ​കം എ​ന്ന നി​ല​യി​ലാ​ണ് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ എ​റ​ഞ്ഞു ത​ക​ർ​ക്കാ​ൻ ആ​രം​ഭി​ച്ച​ത്. പി​ന്നീ​ട് അ​തൊ​രു കീ​ഴ്‌വഴ​ക്ക​മാ​യി. സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ ക​ണ്ടെ​ത്തി ആ​ക്ര​മി​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ടും റോ​ഡി​ലൂ​ടെ ത​ങ്ങ​ളു​ടെ അ​ടു​ക്ക​ലേ​ക്ക് എ​ത്തു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളെ ആ​ക്ര​മി​ക്കാ​നു​ള്ള എ​ളു​പ്പ​വും ഇ​തി​നു…

Read More

ശ​ബ​രി​മ​ലയിലെ യുവതീപ്രവേശം; സംസ്ഥാനത്തുടനീളം നടക്കുന്ന അക്രമങ്ങളെ നേരിടാൻ പോലീസിന് ജാഗ്രതാ നിർദേശം നല്കി  ഡിജിപി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സം​സ്ഥാ​ന​ത്തു​ട​നീ​ളം അ​ക്ര​മ​ം വ്യാ​പി​ക്കു​ന്നതി നാൽ ഡി.​ജി.​പി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ പോലീസിന് ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ അ​ക്ര​മ സം​ഭ​വ​ങ്ങ​ൾ ത​ട​യാ​ൻ പോ​ലീ​സ് ക​ന​ത്ത ജാ​ഗ്ര​ത പു​ല​ർ​ത്തി വ​രി​ക​യാ​ണെ ന്നും ലോ​ക​നാ​ഥ് ബെ​ഹ്​റ അ​റി​യി​ച്ചു. സം​സ്ഥാ​ന​മൊ​ട്ടാ​കെ ജാ​ഗ്ര​ത തു​ട​രും. രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​ടെ വീ​ടി​നു നേ​ർ​ക്ക് ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ പി​ടി​കൂ​ടി ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ക​ണ്ണൂ​ർ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി. ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ 19 പേ​രെ ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ എ​ടു​ത്തി​ട്ടു​ണ്ട്. ക​ണ്ണൂ​ർ ജി​ല്ല​യി​ൽ പോ​ലീ​സ് പ​ട്രോ​ളി​ങ്ങും പി​ക്ക​റ്റി​ങ്ങും പ​രി​ശോ​ധ​ന​യും ശ​ക്ത​മാ​ക്കി. ക്ര​മ​സ​മാ​ധാ​നം നി​ല​നി​ർ​ത്തു​ന്ന​തി​നും സാ​മാ​ന്യ ജീ​വി​തം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും ആ​വ​ശ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കാ​ൻ ജി​ല്ലാ പോ​ലീ​സി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി 260 പേ​ർ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. മൂ​ന്ന് ഡി​വൈ​എ​സ്പി​മാ​രെ​യും ഒ​രു എ​എ​സ്പി​യേ​യും ഇ​വി​ടെ ചു​മ​ത​ല ന​ൽ​കി​യി​ട്ടു​ണ്ട്.…

Read More

ശു​ദ്ധി​ക്രിയ ന​ട​ത്തി​യ സം​ഭ​വം; ത​ന്ത്രി വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ്

ശ​ബ​രി​മ​ല​യി​ൽ യു​വ​തി പ്ര​വേ​ശ​ത്തി​നു ശേ​ഷം സ​ന്നി​ധാ​ന​ത്ത് ശു​ദ്ധി​ക്രിയ ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ത​ന്ത്രി​യോ​ട് വി​ശ​ദീ​ക​ര​ണം ചോ​ദി​ക്കു​മെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​ർ. ത​ന്ത്രി​യു​ടെ മ​റു​പ​ടി​ക്കു ശേ​ഷം ഭാ​വി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും പ​ത്മ​കു​മാ​ർ അ​റി​യി​ച്ചു. ത​ന്ത്രി 15 ദി​വ​സ​ത്തി​ന​കം വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. യു​വ​തി​ക​ൾ ദ​ർ​ശ​നം ന​ട​ത്തി​യ​തി​നു ശു​ദ്ധി​ക്രി​യ ന​ട​ത്തി​യ​ത് സു​പ്രീം കോ​ട​തി വി​ധി​ക്ക് യോ​ജി​ച്ച​ത​ല്ല. ത​ന്ത്രി​യു​ടെ ന​ട​പ​ടി സു​പ്രീം കോ​ട​തി വി​ധി​യു​ടെ അ​ന്ത​സ​ത്ത​യ്ക്കു എ​തി​രാ​ണെ​ന്നും എ. ​പ​ത്മ​കു​മാ​ർ പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച ദേ​വ​സ്വം ബോ​ർ​ഡ് യോ​ഗം ചേ​രാ​നി​രി​ക്കെ​യാ​ണ് പ​ത്മ​കു​മാ​റി​ന്‍റെ പ്ര​തി​ക​ര​ണം. ആ​ചാ​ര​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കാ​ൻ ത​ന്ത്രി​ക്ക് അ​വ​കാ​ശ മു​ണ്ടെ​ന്ന നി​ല​പാ​ടാ​യി​രു​ന്നു പ​ത്മ​കു​മാ​ർ ഇ​തേ​വ​രെ എ​ടു​ത്തി​രു​ന്ന​ത്. ത​ന്ത്രി ശു​ദ്ധി​ക​ല​ശം ന​ട​ത്തി​യ​തു സം​ബ​ന്ധി​ച്ചു വ്യ​ക്ത​മാ​യ ഒ​രു അ​ഭി​പ്രാ​യം പ്ര​സി​ഡ​ന്‍റ് ഇ​തേ​വ​രെ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. ത​ന്നോ​ട് ആ​ലോ​ചി​ച്ചി​ട്ട​ല്ല ത​ന്ത്രി തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നു മാ​ത്ര​മാ​ണ് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്. ഇ​ക്കാ​ര്യ​ത്തി​ൽ ത​ന്ത്രി​യോ​ട് ആ​രും വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ചി​ട്ടി​ല്ലെ​ന്നും പ്ര​സി​ഡ​ന്‍റ്…

Read More

ശ​ബ​രി​മ​ല​യി​ല്‍ എ​ല്ലാ​വ​ര്‍​ക്കും ക​യ​റാം, അ​വി​ടെ പ്രാ​യം പ​രി​ശോ​ധി​ക്കു​ന്ന ഏ​ര്‍​പ്പാ​ടൊ​ന്നു​മി​ല്ലെന്ന് ദേ​വ​സ്വം മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ല്‍ പോ​കാ​ൻ എ​ല്ലാ​വ​ർ​ക്കും അ​വ​കാ​ശ​മു​ണ്ടെ​ന്ന് ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. ശ​ബ​രി​മ​ല​യി​ല്‍ എ​ല്ലാ​വ​ര്‍​ക്കും ക​യ​റാം. അ​വി​ടെ പ്രാ​യം പ​രി​ശോ​ധി​ക്കു​ന്ന ഏ​ര്‍​പ്പാ​ടൊ​ന്നു​മി​ല്ല. ഇ​വി​ടെ​യെ​ത്തു​ന്ന സ്ത്രീ​ക​ളെ സ​ര്‍​ക്കാ​ര്‍ ത​ട​യു​ന്നി​ല്ല. അ​വ​രു​ടെ പ്രാ​യ​വും പ​രി​ശോ​ധി​ക്കു​ന്നി​ല്ല. പി​ന്നെ എ​ന്തി​നാ​ണ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തെ​ന്ന് ദേ​വ​സ്വം മ​ന്ത്രി ചോ​ദി​ച്ചു. ശ്രീ​ല​ങ്ക​ന്‍ യു​വ​തി ദ​ര്‍​ശ​നം ന​ട​ത്തി​യോ എ​ന്ന കാ​ര്യം സ​ര്‍​ക്കാ​ര്‍ അ​ന്വേ​ഷി​ക്കി​ല്ല. ശ്രീ​ല​ങ്ക​ന്‍ യു​വ​തി ക​യ​റി​യ​താ​യി മാ​ധ്യ​മ​ങ്ങ​ളി​ല്‍ വാ​ര്‍​ത്ത ക​ണ്ടു. സി​സി​ടി​വി​യു​ടേ​തെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട ദൃ​ശ്യ​ങ്ങ​ള്‍ സ​ഹി​ത​മാ​ണ​ല്ലോ വാ​ര്‍​ത്ത ന​ല്‍​കു​ന്ന​ത്. അ​പ്പോ​ള്‍​പ്പി​ന്നെ അ​വി​ശ്വ​സി​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More