ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ട് ഗൗനിച്ചില്ല; അ​ക്ര​മം ത​ട​യാ​നു​ള്ള ക​രു​ത​ൽ അ​റ​സ്റ്റി​ൽ വീ​ഴ്ച; എ​സ്പി​മാ​ർ​ക്ക് പോ​ലീ​സ് മേ​ധാ​വി​യു​ടെ ശാ​സ​ന

തി​രു​വ​ന​ന്ത​പു​രം: അ​ക്ര​മം ത​ട​യാ​നു​ള്ള ക​രു​ത​ൽ അ​റ​സ്റ്റി​ൽ വീ​ഴ്ച വ​രു​ത്തി​യ​താ​യി പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ. വീ​ഴ്ച വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ ഡി​ജി​പി ശാ​സി​ച്ചു. അ​ക്ര​മ സം​ഭ​വ​ങ്ങ​ൾ ഏ​റെ ന​ട​ന്ന പ​ത്ത​നം​തി​ട്ട കോ​ഴി​ക്കോ​ട് പാ​ല​ക്കാ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ർ​ക്കാ​ണ് ശാ​സ​ന ല​ഭി​ച്ച​തെ​ന്നാ​ണ് വി​വ​രം. വീ​ഴ്ച​യു​ണ്ടാ​യാ​ൽ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ഡി​ഡി​പി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി. കൃ​ത്യ​മാ​യ ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പാ​ണ് ഡി​ജി​പി ന​ൽ​കി​യ​ത്. ഇ​നി സം​സ്ഥാ​ന​ത്ത് അ​ക്ര​മം പ​ട​ർ​ന്നു പി​ടി​ക്കാ​തി​രി​ക്കാ​ൻ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ഡി​ജി​പി നി​ർ​ദേ​ശം ന​ൽ​കി. പ്ര​തി​ദി​ന വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലാ​യി​രു​ന്നു ഡി​ജി​പി​യു​ടെ വി​മ​ർ​ശ​നം. അക്രമം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി ഇന്‍റിലജൻസ് വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. ഇന്‍റലി​ജ​ൻ​സ് റിപ്പോ​ർ​ട്ട് ഗൗ​ര​വ​മാ​യി എടുത്തിരുന്നുവെങ്കിൽ ഇത്രയധികം അക്രമം ഉണ്ടാകില്ലായിരുന്നുവെന്നാണ് ആഭ്യന്തര വകുപ്പിന്‍റെ വിലയിരുത്തൽ. ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ട് ല​ഭി​ച്ച‍യു​ട​ൻ ത​ന്നെ ക​രു​ത​ൽ അ​റ​സ്റ്റ് ഉ​ൾ​പ്പ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ എ​ടു​ക്കാ​ൻ പോ​ലീ​സ്…

Read More

ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശം: സം​ഘ​ർ​ഷ​ത്തി​നു അ​യ​വി​ല്ല, അ​ക്ര​മി​ക​ൾ അ​ഴി​ഞ്ഞാ​ടു​ന്നു

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്ത് അ​ര​ങ്ങേ​റി​യ സം​ഘ​ർ​ഷ​ത്തി​നു അ​യ​വു​വ​ന്നി​ല്ല. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സം​ഘ​പ​രി​വാ​ർ അ​ക്ര​മം അ​ഴി​ച്ചു​വി​ട്ടു. കോ​ഴി​ക്കോ​ട് പേ​രാ​മ്പ്ര​യി​ൽ മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡ് അം​ഗം കെ. ​ശ​ശി​കു​മാ​റി​ന്‍റെ വീ​ടി​നു നേ​രെ ബോം​ബേ​റു​ണ്ടാ​യി. പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ ശ​ശി​കു​മാ​റി​ന്‍റെ വീ​ടി​നു നേ​രെ അ​ക്ര​മി​ക​ൾ ര​ണ്ട് സ്റ്റീ​ൽ ബോം​ബു​ക​ൾ എ​റി​ഞ്ഞു. വീ​ടി​ന്‍റെ ജ​ന​ൽ​ച്ചി​ല്ലു​ക​ൾ ത​ക​ർ​ന്നു. താ​ൻ ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യി​ലും അം​ഗ​മ​ല്ലെ​ന്നും ദേ​വ​സ്വം​ബോ​ർ​ഡ് അം​ഗ​മാ​യ​തി​നാ​ലാ​വാം ‌ആ​ക്ര​മ​ണം ഉ​ണ്ടാ​യ​തെ​ന്നും ശ​ശി​കു​മാ​ർ പ​റ​ഞ്ഞു. അ​ടൂ​രി​ലും വ്യാ​പ​ക അ​ക്ര​മാ​ണ് അ​ര​ങ്ങേ​റി​യ​ത്. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ഡി ബൈ​ജു​വി​ന്‍റെ വീ​ടി​നു നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി. മു​പ്പ​തോ​ളം പേ​ർ ബൈ​ക്കി​ലെ​ത്തി​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. സി​പി​എം, ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രു​ടെ വീ​ടു​ക​ള്‍ ത​ക​ര്‍​ത്തു. കാ​ട്ട​ക്ക​ട പ​ന്ത​യി​ൽ ഷി​ബു​വി​ന്‍റെ വീ​ട് എ​റി​ഞ്ഞു ത​ക​ർ​ത്തു. കാ​റി​നു നേ​രെ​യും ആ​ക്ര​മ​ണം ഉ​ണ്ടാ​യി. വീ​ടി​ന്‍റെ ജ​ന​ൽ​ച്ചി​ല്ലു​ക​ളും കാ​റി​ന്‍റെ ഗ്ലാ​സും ത​ക​ർ​ന്നു.

Read More

അക്രമ സമരത്തോട് യോജിപ്പില്ലെന്ന് ചെന്നിത്തല; അതിനോട് വിയോജിപ്പെന്ന് കെഎസ്‌യു

തിരുവനന്തപുരം/കൊച്ചി: ശബരിമലയിൽ യുവതിൽകൾ പ്രവേശിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നാൽ അക്രമ സമരത്തോട് പാർട്ടിക്കോ മുന്നണിക്കോ യോജിപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ചെന്നിത്തലയുടെ അഭിപ്രായപ്രകടനം വന്നതിനു തൊട്ടു പിന്നാലെ കെഎസ്‌യു കൊച്ചി നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തുകയും മുഖ്യമന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തു.

Read More

ബിജെപി അതിക്രമത്തിനെതിരെ സിപിഎമ്മിന്‍റെ പ്രതിഷേധമാർച്ച്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല യു​വ​തീപ്ര​വേ​ശ​ത്തി​നു പി​ന്നാ​ലെ ബി​ജെ​പി​യു​ടെ സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ർ​ച്ചിനിടെയുണ്ടായ ബിജെപി അതിക്രമത്തിനെതിരെ സിപിഎം പ്രതിഷേധം. പാർട്ടി കൊടികളും ഫ്ളക്സ് ബോർഡുകളും നശിപ്പിച്ചതിൽ പ്രതിഷേധിച്ച് സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി. മുൻ എംഎൽഎ വി.ശിവൻുട്ടിയുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. നേരത്തെ, സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ലെ ബി​ജെ​പി​യു​ടെ സ​മ​ര​പ്പ​ന്ത​ലി​ന​ടു​ത്ത് വ​ലി​യ തോ​തി​ലു​ള്ള പ്ര​തി​ഷേ​ധ​മാ​ണ് അരങ്ങേറിയത്. ബി​ജെ​പി–​സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലായിരുന്നു സം​ഘ​ർ​ഷം. ഇ​രു​കൂ​ട്ട​രും പ​ര​സ്പ​രം വെ​ല്ലു​വി​ളി​ക്കു​ക​യും ക​ല്ലേ​റു ന​ട​ത്തു​ക​യും ചെ​യ്തു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ​യും ക​ല്ലേ​റു​ണ്ടാ​യി. ഇ​രു​കൂ​ട്ട​രും പി​രി​ഞ്ഞു​പോ​കാ​തെ നി​ല​യു​റ​പ്പി​ച്ച​തോ​ടെ പോ​ലീ​സ് ക​ണ്ണീ​ർ വാ​ത​ക​വും ജ​ല​പീ​ര​ങ്കി​യും പ്ര‍​യോ​ഗി​ച്ചിരുന്നു. ഈ ​സ​മ​യം ചി​ത​റി​യോ​ടി​യ സ​മ​ര​ക്കാ​ർ വീ​ണ്ടും സം​ഘ​ടി​ച്ചെ​ത്തി ക​ല്ലേ​റു​ ന​ട​ത്തി. ഇ​വ​രെ പി​രി​ച്ചു​വി​ടാ​ൻ‌ പോ​ലീ​സ് ര​ണ്ടു ത​വ​ണ ക​ണ്ണീ​ർ വാ​ത​കം പ്ര​യോ​ഗി​ച്ചു.

Read More

റോഡുകള്‍ തടഞ്ഞു, കടകള്‍ അടപ്പിച്ചു; ശബരിമല യുവതീ പ്രവേശനത്തില്‍ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം, അക്രമം

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ സം​ഘ​പ​രി​വാ​ര്‍ അ​ക്ര​മം. റോ​ഡു​ക​ള്‍ ത​ട​ഞ്ഞും ക​ട​ക​ള്‍ അ​ട​പ്പി​ച്ചു​മാ​ണ് ശ​ബ​രി​മ​ല ക​ര്‍​മ​സ​മി​തി​യു​ടെ​യും ബി​ജെ​പി​യു​ടെ​യും പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധി​ച്ച​ത്. ‌ബി​ജെ​പി​യു​ടെ സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ർ​ച്ച് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു. അ​ക്ര​മ​സ​ക്ത​രാ​യ പ്ര​തി​ഷേ​ധ​ക്കാ​ർ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ അ​ട​ക്കം ആ​ക്ര​മി​ച്ചു. ദൃ​ശ്യ​ങ്ങ​ളെ​ടു​ക്കാ​ൻ ശ്ര​മി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ അ​ക്ര​മ​മു​ണ്ടാ​യി. കാ​മ​റ​ക​ൾ പി​ടി​ച്ചു​വാ​ങ്ങി ന​ശി​പ്പി​ച്ചു. യു​വ​തി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കു പ​രി​ക്കേ​റ്റു. റോ​ഡ് അ​രി​കി​ലെ ഫ്ല​ക്സ്ബോ​ർ​ഡു​ക​ൾ ത​ക​ർ​ത്തു. സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു​ക​യ​റി​യ നാ​ല് സ്ത്രീ​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ‌കൊ​ല്ല​ത്തും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കു മ​ർ​ദ​നം ഉ​ണ്ടാ​യി. മാ​വേ​ലി​ക്ക​ര താ​ലൂ​ക്ക് ഓ​ഫീ​സി​ലെ ക​സേ​ര​ക​ൾ ത​ക​ർ​ത്തു. ദേ​വ​സ്വം ബോ​ര്‍​ഡി​നു കീ​ഴി​ലു​ള്ള കൊ​ട്ടാ​ര​ക്ക​ര ഗ​ണ​പ​തി​ക്ഷേ​ത്ര​ത്തി​ലെ ഉ​ണ്ണി​യ​പ്പ കൗ​ണ്ട​ര്‍ അ​ട​പ്പി​ച്ചു. അ​മ്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര ഓ​ഫി​സും താ​ഴി​ട്ടു​പൂ​ട്ടി. കാ​സ​ര്‍​ഗോ​ട്ടും നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലും കൊ​ച്ചി​യി​ലും റോ​ഡ് ഉ​പ​രോ​ധി​ച്ചു. പ​ല​യി​ട​ത്തും ക​ട​ക​ള്‍ അ​ട​പ്പി​ച്ചു. എ​രു​മേ​ലി​യി​ൽ മൂ​ന്ന് വി​ശ്വാ​സി​ക​ൾ കെ​ട്ട് ഉ​പേ​ക്ഷി​ച്ച് മ​ട​ങ്ങി.

Read More

ഈ മതിൽ മ​നു​ഷ്യ​നെ ന​ന്നാ​ക്കാ​നല്ല; ശി​വ​ഗി​രി തീ​ർ​ഥാ​ട​ന സ​മാ​പ​നം ശുഷ്കമായി; രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ശി​വ​ഗി​രി മഠം

തി​രു​വ​ന​ന്ത​പു​രം: വ​നി​താ മ​തി​ലി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ശി​വ​ഗി​രി ശ്രീ​നാ​രാ​യണ ധ​ർ​മ സം​ഘം ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് സ്വാ​മി വി​ശു​ദ്ധാ​ന​ന്ദ. മ​നു​ഷ്യ​നെ ന​ന്നാ​ക്കാ​ന​ല്ല വ​നി​താ മ​തി​ലെ​ന്ന് സ്വാ​മി പ​റ​ഞ്ഞു. ശി​വ​ഗി​രി തീ​ർ​ഥാ​ട​ന സ​മാ​പ​ന ദി​വ​സം​ത​ന്നെ വ​നി​താ മ​തി​ലി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത് തീ​ർ​ഥാ​ട​ക​രെ ബുദ്ധിമുട്ടിച്ചു. ശി​വ​ഗി​രി ശു​ഷ്ക​മാ​യ​പ്പോ​ൾ ചിലരുടെ അ​ന്ത:​രം​ഗം സ​ന്തോ​ഷി​ച്ചി​ട്ടു​ണ്ടാ​കും. അ​വ​രു​ടെ തെ​റ്റു​ക​ൾ​ക്ക് ഗു​രു​ദേ​വ​ൻ മാ​പ്പ് ന​ൽ​ക​ട്ടെ​യെ​ന്നും സ്വാ​മി പ​റ​ഞ്ഞു.

Read More

വ​നി​താ മ​തി​ലു​മാ​യി സ​മു​ദാ​യ സം​ഘ​ട​ന​ക​ൾ സ​ഹ​ക​രി​ക്കു​ന്ന​ത് കേ​സു​ക​ളി​ൽ നി​ന്നും ര​ക്ഷ​പ്പെ​ടാ​നെന്ന്  കെ.​മു​ര​ളീ​ധ​ര​ൻ 

തി​രു​വ​ന​ന്ത​പു​രം: സ​മു​ദാ​യ സം​ഘ​ട​ന​ക​ൾ വ​നി​താ മ​തി​ലു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​ത് കേ​സു​ക​ളി​ൽ നി​ന്നും ര​ക്ഷ​പ്പെ​ടാ​നാ​ണെ​ന്ന് കെ.​മു​ര​ളീ​ധ​ര​ൻ എം​എ​ൽ​എ. എ​സ്എ​ൻ​ഡി​പി​യു​ടെ ല​ക്ഷ്യ​വും മ​റ്റൊ​ന്ന​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ബി​ജെ​പി​യെ​ക്കാ​ളും തീ​വ്ര​മാ​യ ഹി​ന്ദു​ത്വ​മാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. സ​മു​ദാ​യ സം​ഘ​ട​ന​ക​ൾ​ക്ക് മു​ഖ്യ​മ​ന്ത്രി​യെ ഭ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Read More

വ​നി​താ മ​തി​ൽ വ​ർ​ഗീ​യ​മ​തി​ൽ; കേ​ര​ള​ത്തി​ന് വി​നാ​ശം; പാ​ർ​ട്ടി പ​രി​പാ​ടി​ക്കു വേ​ണ്ടി സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളെ ദു​രു​പ​യോ​ഗം ചെ​യ്യു​ന്നുവെന്ന് രമേശ് ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: വ​നി​താ മ​തി​ൽ വ​ർ​ഗീ​യ​മ​തി​ലാ​ണെന്നും ഇ​ത് കേ​ര​ള​ത്തി​ന് വി​നാ​ശ​മാ​ണ് വ​രു​ത്താ​ൻ പോ​കു​ന്ന​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. വി​ദ്വേ​ഷ​ത്തി​ന്‍റെ​യും വെ​റു​പ്പി​ന്‍റെ​യും വി​ഭാ​ഗീ​യ​ത​യു​ടെ​യും സ​ന്ദേ​ശ​മാ​ണ് വ​നി​താ മ​തി​ൽ ന​ൽ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഒ​രു സ്വ​കാ​ര്യ​ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്. ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കാ​നാ​ണ് സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​ക​ൾ ഇ​ട​യാ​ക്കി​യി​രി​ക്കു​ന്ന​ത്. വ​നി​താ മ​തി​ൽ പാ​ർ​ട്ടി പ​രി​പാ​ടി​യാ​ണ്. അ​തി​നു വേ​ണ്ടി സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളെ ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു. പൊ​തു ഖ​ജ​നാ​വി​ൽ നി​ന്നും പ​ണം ചെ​ല​വ​ഴി​ക്കു​ന്നു. ജ​ന​ങ്ങ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് വ​നി​താ മ​തി​ലി​ന് ആ​ളു​ക​ളെ കൂ​ട്ടു​ന്ന​ത്. ശ​നി​യാ​ഴ്ച ദി​വ​സ​ങ്ങ​ളി​ൽ പോ​ലും സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി ന​ൽ​കാ​തെ അ​ധ്യാ​പ​ക​രോ​ട് ക്ലാ​സെ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്ന സ​ർ​ക്കാ​ർ ഇ​ന്ന് സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റു​ക​ളെ​യും ജ​ന​ങ്ങ​ളെ​യും വ​നി​താ മ​തി​ലി​ന്‍റെ പേ​രി​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണ്. ലോ​ക​ത്ത് മ​തി​ലു​ക​ൾ പൊ​ളി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. ഇ​വി​ടെ മ​തി​ൽ തീ​ർ​ത്ത് വി​ഭാ​ഗീ​യ​ത സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തൊ​ഴി​ലു​റ​പ്പ്, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രെ…

Read More

620 കിലോമീറ്റർ ദൂരത്തിൽ വൈകിട്ട് നാലിന് മതിൽ ഉയരും; 50 ലക്ഷം വനിതകൾ പങ്കെടുക്കുമെന്ന് സംഘാടകർ

തി​രു​വ​ന​ന്ത​പു​രം: കാ​സ​ർ​ഗോ​ഡ് മു​ത​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു വെ​ള്ള​യ​ന്പ​ലം വ​രെ ദേ​ശീ​യ​പാ​ത​യി​ലൂ​ടെ 620 കി​ലോ​മീ​റ്റ​ർ ദൂരത്തിൽ ഇന്നു വൈ​കു​ന്നേ​രം നാ​ലി​ന് വ​നി​താ​മ​തി​ൽ ഉയരും. വിവാദങ്ങൾക്കു നടുവിൽ നടക്കുന്ന വനിതാ മതിലിൽ അ​ന്പ​തു ല​ക്ഷം വ​നി​ത​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്നു സം​ഘാ​ട​ക​ർ അ​വ​കാ​ശ​പ്പെ​ട്ടു. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് പ്ര​വ​ർ​ത്ത​ക​ർ ദേ​ശീ​യ​പാ​ത​യി​ൽ നി​ര​ക്കും. 3.45ന് ​റി​ഹേ​ഴ്സ​ൽ. നാ​ലി​ന് വ​നി​താ​മ​തി​ൽ തീ​ർ​ക്കും. പ​തി​ന​ഞ്ചു മി​നി​റ്റ് ആ​ണ് മ​തി​ൽ നീ​ളു​ക. തു​ട​ർ​ന്ന് മ​തേ​ത​ര, ന​വോ​ത്ഥാ​ന പ്ര​തി​ജ്ഞ ചൊ​ല്ലും. ജി​ല്ല​ക​ളി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ പൊ​തു​സ​മ്മേ​ള​നം ന​ട​ക്കും. റോ​ഡി​ന്‍റെ ഇ​ട​തു​വ​ശ​ത്ത് സ്്ത്രീ​ക​ൾ അ​ണി​നി​ര​ക്കും. എ​തി​ർ​വ​ശ​ത്ത് പു​രു​ഷന്മാരും നി​ര​ക്കും. ട്രാ​ഫി​ക് ത​ട​സ​മു​ണ്ടാ​ക്കാ​തെ റോ​ഡി​ന്‍റെ വ​ശ​ത്തു മാ​ത്ര​മാ​യി​രി​ക്കും പ്ര​വ​ർ​ത്ത​ക​ർ നി​ൽക്കു​ക​യെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, തൃ​ശൂ​ർ, എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം എ​ന്നീ ജി​ല്ല​ക​ളി​ലൂ​ടെ​യു​ള്ള ദേ​ശീ​യ​പാ​ത​യി​ലാ​ണ് വ​നി​താ​മ​തി​ൽ ഒ​രു​ങ്ങു​ന്ന​ത്. മ​റ്റു ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള പ്ര​വ​ർ​ത്ത​ക​രെ​യും വ​നി​താ​മ​തി​ൽ തീ​ർ​ക്കു​ന്ന ജി​ല്ല​ക​ളി​ലേ​ക്ക് എ​ത്തി​ക്കും.…

Read More

ഫോ​​​സ്റ്റ​​​ർ കെ​​​യ​​​ർ പ​​​ദ്ധ​​​തി​​​ക്ക് മി​​​ക​​​ച്ച പ്ര​​​തി​​​ക​​​ര​​​ണം ; ഇതര കുടുംബങ്ങളിൽ മാ​തൃ​സ്നേ​ഹ​മ​റി​ഞ്ഞ​ത് 148 കു​ട്ടി​ക​ൾ

ജെ​റി എം. ​തോ​മ​സ് കൊ​​​ച്ചി: ഏ​​​കാ​​​ന്ത​​​ത​​​യ്ക്കും അ​​​നാ​​​ഥ​​​ത്വ​​​ത്തി​​​നും വി​​​ട ന​​​ൽ​​​കി ഫോ​​​സ്റ്റ​​​ർ കെ​​​യ​​​ർ പ​​​ദ്ധ​​​തി​​​യെ വ​​​ര​​​വേ​​​റ്റ് കു​​​രു​​​ന്നു​​​ക​​​ൾ. ശി​​​ശു​​​സം​​​ര​​​ക്ഷ​​​ണ വ​​​കു​​​പ്പി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ആ​​​രം​​​ഭി​​​ച്ച ഫോ​​​സ്റ്റ​​​ർ കെ​​​യ​​​ർ പ​​​ദ്ധ​​​തി​​​യി​​​ൽ ന​​​വം​​​ബ​​​ർ വ​​​രെ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യ​​​ത് 148 കു​​​ട്ടി​​​ക​​​ൾ. സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ​​​ക്കൊ​​​ണ്ടും മ​​​റ്റു പ​​​ല കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ലും ഉ​​​റ്റ​​​വ​​​രെ ന​​​ഷ്ട​​​പ്പെ​​​ട്ട കു​​​രു​​​ന്നു​​​ക​​​ൾ​​​ക്ക് അ​​​വ​​​രെ സ്വീ​​​ക​​​രി​​​ക്കാ​​​ൻ മ​​ന​​സും പ്രാ​​​പ്തി​​​യു​​​മു​​​ള്ള മ​​​റ്റു കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ൽ സ​​​ന്തോ​​​ഷ​​​പൂ​​​ർ​​​വം ജീ​​​വി​​​ക്കാ​​​ൻ അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​യാ​​ണു ഫോ​​​സ്റ്റ​​​ർ കെ​​​യ​​​ർ. ജ​​​ന​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് പ​​​ദ്ധ​​​തി​​​ക്കു മി​​​ക​​​ച്ച പ്ര​​​തി​​​ക​​​ര​​​ണ​​​മാ​​​ണു ല​​​ഭി​​​ക്കു​​​ന്ന​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-38, കൊ​​​ല്ലം-19, പ​​​ത്ത​​​നം​​​തി​​​ട്ട-​​​അ​​​ഞ്ച്, ആ​​​ല​​​പ്പു​​​ഴ-14, കോ​​​ട്ട​​​യം-12, ഇ​​​ടു​​​ക്കി-​​​ആ​​​റ്, എ​​​റ​​​ണാ​​​കു​​​ളം-​​​ആ​​​റ്, തൃ​​​ശൂ​​​ർ-​​​ആ​​​റ്, പാ​​​ല​​​ക്കാ​​​ട്-​​​ഏ​​​ഴ്, മ​​​ല​​​പ്പു​​​റം-​​​ഏ​​​ഴ്, കോ​​​ഴി​​​ക്കോ​​​ട്-​​​നാ​​​ല്, വ​​​യ​​​നാ​​​ട്-​​​അ​​​ഞ്ച്, ക​​​ണ്ണൂ​​​ർ-​​​നാ​​​ല്, കാ​​​സ​​​ർ​​​ഗോ​​​ഡ്-12 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ന​​​വം​​​ബ​​​ർ വ​​​രെ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യ കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ. അ​​​ത​​തു ജി​​​ല്ല​​​യി​​​ലെ സി​​​ഡ​​​ബ്ല്യു​​​സി​​​യി​​​ൽ​​​നി​​​ന്ന് അ​​​നു​​​മ​​​തി വാ​​​ങ്ങി കു​​​ട്ടി​​​ക​​​ളെ ക​​​ണ്ടു​​​പി​​​ടി​​​ച്ചാ​​​ണു പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാക്കേണ്ട​​​ത്. ചെ​​​റി​​​യ കാ​​​ല​​​യ​​​ള​​​വി​​​ലേ​​​ക്കു കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​വ​​​ശ്യ​​​മാ​​​യ എ​​​ല്ലാ​​​വി​​​ധ സം​​​ര​​​ക്ഷ​​​ണ​​​വും സ​​​ന്തോ​​​ഷ​​​ക​​​ര​​​മാ​​​യ ജീ​​​വി​​​ത​​വും ന​​​ൽ​​​കാ​​​ൻ താ​​​ത്പ​​​ര്യ​​​മു​​​ള്ള ര​​​ക്ഷി​​​താ​​​ക്ക​​​ൾ​​​ക്കാ​​​ണു…

Read More