തിരുവനന്തപുരം: പ്രളയ ബാധിത മേഖലകളിലെ പിന്നോക്ക വിഭാഗക്കാർക്ക് മൂന്ന് മാസത്തേക്ക് സൗജന്യമായി അവശ്യസാധനങ്ങൾ ഉൾപ്പെടുന്ന കിറ്റ് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിക്കാൻ വിളിച്ച വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പ്രളയത്തിൽ ജീവനോപാധി നഷ്ടമായവർക്കുള്ള പാക്കേജ് തയാറാക്കാൻ പ്ലാനിംഗ് ബോർഡിനെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. പത്തു ദിവസത്തിനകം പുനർ നിർണാണ പ്രവർത്തനങ്ങൾക്ക് രൂപം നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലെ പ്രളയാനന്തര സാഹചര്യം വിവിധ വകുപ്പുകൾ വിലയിരുത്തും. ജീവനോപാധി നഷ്ടമായവർക്ക് സർക്കാർ സഹായം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയത്തെ തുടർന്ന് നിർത്തിവച്ച സംസ്ഥാനത്തിന്റെ വിവിധ വികസന പദ്ധതികൾ ഒക്ടോബർ ഒന്നിനകം ആരംഭിക്കും. ദേശീയപാത നിർമാണം, ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതി, സിറ്റിഗ്യാസ് പദ്ധതി എന്നിവയും നിർമാണം അടിയന്തരമായി തുടങ്ങും. അഗ്നിശമനസേനയിൽ വനിതാ പ്രാധിനിത്യം ഉറപ്പാക്കുന്നതിന് 100 ഫയർ വുമണ്‍ തസ്തികകൾ സൃഷ്ടിക്കാൻ…
Read MoreCategory: TVM
ഹൈക്കോടതി സ്റ്റേ കാര്യമാക്കുന്നില്ല; ഒക്ടോബർ രണ്ടിന് പണിമുടക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞ് കെഎസ്ആർടിസി യൂണിയനുകൾ
തിരുവനന്തപുരം: ചൊവ്വാഴ്ച മുതൽ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കിൽ നിന്നും പിന്നോട്ടില്ലെന്ന് കെഎസ്ആർടിസി തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ചു. പണിമുടക്ക് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവ് കാര്യമാക്കുന്നില്ലെന്നും പ്രഖ്യാപനത്തിൽ മാറ്റമില്ലെന്നുമാണ് സംയുക്ത ട്രേഡ് യൂണിയൻ അറിയിച്ചിരിക്കുന്നത്. കെഎസ്ആർടിസി അവശ്യ സർവീസ് ആണെന്നും നടപടിക്രമം പാലിക്കാതെയാണ് തൊഴിലാളി സംഘടനകളുടെ നീക്കമെന്നും ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് പണിമുടക്ക് സ്റ്റേ ചെയ്തത്. പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുക, സർവീസ് റദ്ദാക്കൽ അവസാനിപ്പിക്കുക, ഡ്യൂട്ടി പരിഷ്കരണം പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംയുക്ത ട്രേഡ് യൂണിയൻ സമരസമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. എംഡി ടോമിൻ തച്ചങ്കരിയുടെ ഭരണപരിഷ്കാരങ്ങളിലും ഭരണ-പ്രതിപക്ഷ യൂണിയനുകൾക്ക് കടുത്ത അതൃപ്തിയുണ്ട്. പണിമുടക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ ഗതാഗതമന്ത്രി മുൻകൈയെടുത്ത് തൊഴിലാളി സംഘടനകളുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.
Read Moreവാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബാലഭാസ്കറിന്റെ നില ഗുരുതരമായി തുടരുന്നു
തിരുവനന്തപുരം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. തിരുവവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് ബാലഭാസ്കറിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ചൊവ്വാഴ്ച അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മിയുടെ സ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഇവരുടെ മകൾ തേജസ്വിനി ബാല അപകടത്തിൽ മരണപ്പെട്ടിരുന്നു. മകളുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെയുണ്ടായ അപകടത്തിലാണ് ബാലഭാസ്കറിനും ഭാര്യ ലക്ഷ്മിക്കും ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഓടിച്ചിരുന്ന ഡ്രൈവർ അർജുനും പരിക്കേറ്റതും മകൾ തേജസ്വിനി ബാല മരണപ്പെട്ടതും. തൃശ്ശൂരില്‍നിന്ന് ക്ഷേത്രദര്‍ശനത്തിനു ശേഷം മടങ്ങിവരുന്നതിനിടെ തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ച് പുലര്‍ച്ചെ 4.30നാണ് അപകടമുണ്ടായത്. മരത്തിലിടിച്ച കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകട കാരണമെന്നാണ് നിഗമനം. ബാലഭാസ്ക്കറും മകളും മുന്‍ഭാഗത്തെ സീറ്റിലാണിരുന്നിരുന്നത്.
Read Moreഅതിവേഗം നൂറിലേക്ക് അടുക്കുന്നു; സംസ്ഥാനത്ത് ഇന്ന് പെട്രോളിന് 14 പൈസയും ഡീസലിന് 12 പൈസും വർധിച്ചു
തിരുവനന്തപുരം: ഇന്ധന വില ഇന്നും വർധിച്ചു. സംസ്ഥാനത്ത് ഇന്ന് പെട്രോളിന് 14 പൈസയും ഡീസലിന് 12 പൈസും വർധിച്ചു. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 86.37 രൂപയും ഡീസലിന് 79.46 രൂപയുമായി. കൊച്ചിയിൽ പെട്രോളിന് 84.87 രൂപയും ഡീസലിന് 77.96 രൂപയുമാണ്. കോഴിക്കോട്ട് പെട്രോളിന് 85.24 രൂപയും ഡീസലിന് 78.32 രൂപയുമാണ് വില. മുംബൈയിൽ പെട്രോളിന് 90.35 രൂപയും ഡീസലിന് 78.82 രൂപയുമാണ്. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 83 രൂപയും ഡീസലിന് 74.24 രൂപയുമാണ് വില. പെട്രോളിന് ഇന്ത്യയിലെ ഏറ്റവും ഉയർന്ന വിലയാണ് മുംബൈയിലേത്.
Read Moreപോലീസിന്റെ നിഗമനം തെറ്റിയില്ല; ബേക്കറി സാധനങ്ങള്‍ വില്‍ക്കുന്നയാളെ ഭീഷണിപ്പെടുത്തി പണം കവർന്ന ശ്രീജിത്ത് നേരെ എത്തിയത് ബാറിൽ തന്നെ; കൈയ്യോടെ പൊക്കി പോലീസും
പേരൂര്‍ക്കട: ബേക്കറി സാധനങ്ങള്‍ വില്‍ക്കുന്നയാളെ ഭീഷണിപ്പെടുത്തി പണം പിടിച്ചു പറിച്ചയാളെ പേരൂര്‍ക്കട പോലീസ് അറസ്റ്റുചെയ്തു. പേരൂര്‍ക്കട അടുപ്പുകൂട്ടാന്‍പാറ സ്വദേശി ശ്രീജിത്ത് (ഉണ്ണി -32) ആണ് പിടിയിലായത്. കഴിഞ്ഞദിവസം വൈകുന്നേരമായിരുന്നു കേസിനാസ്പദമായ സംഭവം. വഴയില ഭാഗത്തു പ്രവര്‍ത്തിക്കുന്ന ഒരു ബേക്കറിയിലെത്തിയ പ്രതി ഇവിടെ മധുരപലഹാരങ്ങള്‍ എത്തിച്ചുവരുന്ന തമിഴ്നാട്ടുകാരനായ മലയപ്പനെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഇയാളുടെ കൈവശമുണ്ടായിരുന്ന 1000 രൂപ പിടിച്ചു പറിച്ചു. മലയപ്പന് ഇതിനെ എതിര്‍ത്തതോടെ ശ്രീജിത്ത് ഇയാളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചശേഷം സ്ഥലത്തുനിന്നു രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത പേരൂര്‍ക്കട പോലീസ് ശ്രീജിത്തിനെ അന്വേഷിച്ച് അമ്പലമുക്കിലെ രണ്ടു ബാറുകളില്‍ എത്തി. പണവും അപഹരിച്ച് പ്രതി ഇവിടെയെത്തുമെന്ന ധാരണയിലായിരുന്നു ഇത്. അമ്പലമുക്കിലെ പഞ്ചവടി ബാറില്‍ ശ്രീജിത്ത് ഇരിക്കുന്നതുകണ്ട് എസ്ഐ സമ്പത്തും സംഘവും ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചു. ഇതിനിടെ പ്രതി ബാറില്‍ നിന്ന് ഇറങ്ങിയോടി. പോലീസുകാര്‍ ഇയാള്‍ക്കു പിറകേ ഓടി കീഴ്പ്പെടുത്തുകയായിരുന്നു. കഞ്ചാവ് കച്ചവടവുമായി…
Read Moreപൂവച്ചലിൽ തണ്ണീർത്തടം നികത്തൽ വ്യാപകമാകുന്നു; സിപിഎം, ഡിവൈഎഫ്ഐ പ്രദേശിക നേതാക്കളാണ് നികത്തലിന് പിന്നിലെന്ന് പരക്കെ ആക്ഷേം
കാട്ടാക്കട: പൂവച്ചലിൽ തണ്ണീർത്തടം നികത്തിൽ വ്യാപകമാകുന്നു. പൂവച്ചൽ പഞ്ചായത്തിലെ പുന്നാം കരിയ്ക്കകം ഏലായാണ് നികത്തുന്നത്. പൂവച്ചൽ പഞ്ചായത്തിലെ കാട്ടാക്കട – നെടുമങ്ങാട് റോഡിലെ പുന്നാംകരിക്കം ഏലായിലെ ഹെക്ടർ കണക്കിന് പാടമാണ് മണ്ണിട്ട് നികത്തി വരുന്നത്. സമീപത്തെ പാടങ്ങളും നികത്തി വരികയാണ്. സിപിഎം, ഡിവൈഎഫ്ഐ പ്രദേശിക നേതാക്കളായ ഒരു സംഘമാണ് വയൽ നികത്തലിന് പിന്നിൽ എന്ന് പരക്കെ ആക്ഷേപമുയർന്നിരിക്കുകയാണ്. പൂവച്ചൽ പഞ്ചായത്ത് ഭരിക്കുന്ന സിപിഎം നേതൃത്വം ഇതിനു പിന്തുണ നൽകുന്നതായും പരാതി ഉയർന്നു. സമീപത്തെ സ്കൂൾ കെട്ടിടം പൊളിച്ച മണ്ണും പാറകക്ഷണങ്ങളും അടങ്ങുന്ന കെട്ടിടാവശിഷ്ടങ്ങളാണ് വയലിൽ തള്ളുന്നത്. പുന്നാം കരിയ്ക്കകം ഏലാ കുടിവെള്ള സോത്രസ് ആണെന്ന് സെസും ഭൂഗർഗജല നിയന്ത്രണ ബോർഡും കണ്ടെത്തിയിരുന്നു. ഇത് പഞ്ചായത്തിലെ പ്രധാനപ്പെട്ട ഒന്നായ തണ്ണീർതടമാണെന്നും 1998 ൽ ഇവിടം സന്ദർശിച്ച പഠന സംഘം കണ്ടെത്തുകയും അത് പഞ്ചായത്തിന്റെ റിപ്പോർട്ടിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. നാടുകാണി…
Read Moreബാലഭാസ്കറും ഭാര്യയും ഗുരുതരാവസ്ഥയിൽ തുടരുന്നു; ഡ്രൈവർ അപകടനില തരണം ചെയ്തെന്ന് ഡോക്ടർമാർ
തിരുവനന്തപുരം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സംഗീത സംവിധായകനും വയലിനിസ്റ്റുമായ ബാലഭാസ്കറിന്റെയും ഭാര്യ ലക്ഷ്മിയുടെയും നില ഗുരുതരമായി തുടരുന്നു. നട്ടെല്ലിനും തുടയെല്ലിനും സാരമായി പരിക്കേറ്റ ബാലഭാസ്കറിനെ ചൊവ്വാഴ്ച അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. വെന്റിലേറ്ററിൽ തുടരുന്ന ഇരുവരും അപകടനില തരണം ചെയ്തിട്ടില്ല. ബാലഭാസ്കറിന് നട്ടെല്ലിനും കഴുത്തിനും ക്ഷതമേറ്റിട്ടുണ്ട്. ലക്ഷ്മിക്കു തലയ്ക്കും കൈകാലുകൾക്കുമേറ്റ പരിക്കുകൾക്കു പുറമെ ആന്തരിക രക്തസ്രാവവുമുണ്ട്. ലക്ഷ്മിയുടെ കാലുകൾക്ക് ഒടിവുണ്ട്. വാഹനം ഓടിച്ചിരുന്ന അർജുൻ എന്ന യുവാവിന് തലയ്ക്ക് പരിക്കേറ്റെങ്കിലും അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ബാലഭാസ്കർ- ലക്ഷ്മി ദന്പതികളുടെ ഏക മകൾ ഒന്നര വയസുകാരിയായ മകൾ തേജസ്വിനി മരിച്ചിരുന്നു. പതിനാറ് വർഷത്തെ കാത്തിരിപ്പിനും പ്രാർഥനകൾക്കും ഒടുവിലാണ് ഇരുവർക്കും പിറന്ന കുഞ്ഞാണ് ദുരന്തത്തിനിരയായത്. കുഞ്ഞ് മരിച്ച വിവരം ഇരുവരെയും അറിയിച്ചിട്ടില്ല. തേജസ്വിനിയുടെ മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച പുലർച്ചെ നാലരയോടെ…
Read Moreഡിസ്റ്റിലറിയും ബ്ലൂവറിയും അനുവദിച്ചതിൽ അഴിമതിയില്ല; പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ തള്ളി എക്സൈസ് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ബ്രൂവറികളും ഒരു ഡിസ്റ്റിലറിയും അനുവദിച്ചതിൽ വ്യാപക അഴിമതി നടന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ തള്ളി എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ രംഗത്ത്. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണ്. ഡിസ്റ്റിലറിയും ബ്ലൂവറിയും അനുവദിച്ചതിൽ അഴിമതിയുണ്ടായിട്ടില്ലെന്നും എക്സൈസ് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് സ്വകാര്യ കന്പനികൾക്ക് ബ്രൂവറി അനുവദിച്ചതിൽ വൻ അഴിമതി നടന്നുവെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആക്ഷേപം. കഴിഞ്ഞ 17 വർഷമായി ഡിസ്റ്റിലറിയും ബ്രൂവറികളും അനുവദിച്ചിരുന്നില്ല. മുഖ്യമന്ത്രിയുടെ അറിവോടെയാണ് അഴിമതി നടന്നിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു.
Read Moreജനറൽ ആശുപത്രിയിലെ മനോരോഗവാർഡ് പൂട്ടി; മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം തേടി
തിരുവനന്തപുരം : ആയിരക്കണക്കിന് സാധാരണക്കാരായ മനോരോഗികൾക്ക് ആശ്രയമായിരുന്ന ജനറൽ ആശുപത്രിയിലെ മാനസികാരോഗ്യവാർഡ് അടച്ചുപൂട്ടിയതിനെ കുറിച്ച് അന്വേഷിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. മാനസികാരോഗ്യ വാർഡ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചതോടെയാണ് മാനസികാരോഗ്യ വാർഡിന് ശനിദശ ആരംഭിച്ചത്. കെട്ടിടം പുതുക്കി പണിതതോടെ അവിടം കുട്ടികളുടെ വാർഡാക്കി മാറ്റി. മാനസികാരോഗ്യമില്ലാത്തവരെ മറ്റ് വാർഡുകളിലേക്ക് മാറ്റി. ഇതിൽ പുരുഷൻമാരെ മെഡിക്കൽ വാർഡിലും സ്ത്രീകളെ പതിമൂന്നാം വാർഡിലുമാക്കി. മാനസികാരോഗ്യമില്ലാത്തവർ അക്രമവാസന കാണിക്കുന്നത് പതിവാണെന്ന് മനുഷ്യാവകാശ പ്രവർത്തകനായ രാഗം രഹിം നൽകിയ പരാതിയിൽ പറയുന്നു. മറ്റ് രോഗികളെ കിടത്തുന്ന വാർഡുകളിൽ ഇവരെ പ്രവേശിപ്പിക്കുന്നത് സുരക്ഷാ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ജനറൽ ആശുപത്രിയിലെ മാനസികാരോഗ്യവാർഡ് അടച്ചുപൂട്ടിയതോടെ രോഗികൾ നഗരത്തിൽ നിന്നും അകലെയുള്ള പേരൂർക്കട ആശുപത്രിയിലേക്ക് പോവുകയാണെന്നും പരാതിയിൽ പറയുന്നു.
Read Moreചരിത്രമെഴുതി നവകേരള ഭാഗ്യക്കുറി; ജില്ലയിൽ ടിക്കറ്റ് വിറ്റുവരവ് 20 കോടി രൂപ കടന്നു
തിരുവനന്തപുരം: കേരളത്തിന്റെ പുനർ നിർമാണത്തിനു കൈത്താങ്ങാകാൻ ആവിഷ്കരിച്ച നവകേരള ഭാഗ്യക്കുറി വില്പന സൂപ്പർ ഹിറ്റ്. വിൽപ്പന തുടങ്ങിയ സെപ്റ്റംബർ മൂന്നു മുതൽ ഇന്നലെ വരെ തിരുവനന്തപുരം ജില്ലയിൽ വിറ്റുവരവ് 20 കോടി രൂപ കടന്നു. എട്ടു ലക്ഷത്തിനുമേൽ ടിക്കറ്റുകളാണ് ഇതുവരെ വിറ്റഴിച്ചത്. നൂറ്റാണ്ടുകണ്ട ഏറ്റവും വലിയ പ്രളയക്കെടുതിയിൽനിന്നു കേരളത്തെ കരയേറ്റുന്നതിനുള്ള നടപടികളുടെ ഭാഗമായാണു നവകേരള എന്ന പേരിൽ സർക്കാർ ഭാഗ്യക്കുറി തുടങ്ങിയത്. ഈ മാസം മൂന്നിനു വിൽപ്പന ആരംഭിച്ച ഭാഗ്യക്കുറിയെ ജില്ല ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. ഇന്നലെ വരെ 8,28,560 ടിക്കറ്റുകൾ വിറ്റുപോയതായി ജില്ലാ ഭാഗ്യക്കുറി ഓഫിസിൽനിന്ന് അറിയിച്ചു.250 രൂപയാണു ടിക്കറ്റിന്റെ വില. ഒക്ടോബർ മൂന്നിനാണു നറുക്കെടുപ്പ്. ഒരു ലക്ഷം രൂപയുടെ 90 ഒന്നാം സമ്മാനങ്ങളും അയ്യായിരം രൂപയുടെ 100800 സമ്മാനങ്ങളുമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.നവകേരള ലോട്ടറിയിൽനിന്നു ലഭിക്കുന്ന വരുമാനം പൂർണമായും കേരളത്തിന്റെ പ്രളയ ദുരിതാശ്വാസത്തിനായിട്ടാകും ഉപയോഗിക്കുക. നിലവിലുള്ള ഏജന്റുമാർക്കു…
Read More