തിരുവനന്തപുരം: കന്യാസ്ത്രീക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ പി.സി.ജോർജ് എംഎൽഎയെ വിമർശിച്ച സ്പീക്കർ പി.ശ്രീരാമകൃഷ്ണനു മറുപടിയുമായി പി.സി.ജോർജ്. നിയമസഭാ പ്രവർത്തന ചരിത്രത്തിലെ ഏറ്റവും വലിയ അംഗീകാരമാണ് നിയമസഭയുടെ അന്തസ് പി.സി.ജോർജ് പാതാളത്തിലെക്കു ചവിട്ടിത്താഴ്ത്തി എന്ന സ്പീക്കറുടെ പരാമർശനത്തിലൂടെ എനിക്ക് ലഭിച്ചിരിക്കുന്നതെന്നും പാതാളം അത്ര മോശം സ്ഥലമല്ലെന്നും പി.സി.ജോർജ് പറഞ്ഞു. 2015ലെ ബജറ്റ് പ്രസംഗത്തിനിടെ പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറുടെ കസേര മറിച്ചിട്ട സംഭവും പി.സി.ജോർജ് ഫേസ്ബുക്ക് കുറിപ്പിൽ പരാമർശിക്കുന്നുണ്ട്. പി.സി.ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം… ബഹു.സ്പീക്കർ, എങ്ങനെ നന്ദി പറയണം എന്നെനിക്കറിയില്ല. കാരണം കാൽ നൂറ്റാണ്ടു കാലമാകുന്ന എന്റെ നിയമസഭാ പ്രവർത്തനം ചരിത്രത്തിലെ ഏറ്റവും വലിയ അംഗീകാരമാണ് നിയമസഭയുടെ അന്തസ് പി.സി.ജോർജ് പാതാളത്തിലെക്ക് ചവിട്ടിത്താഴ്ത്തി എന്ന അങ്ങയുടെ പരാമർശനത്തിലൂടെ എനിക്ക് ലഭിച്ചിരിക്കുന്നത്. അങ്ങയുടെ ആ പരാമർശനം ഇന്നാണ് എന്റെ ശ്രദ്ധയിൽപ്പെട്ടത്. എന്നെയും കൂട്ടുകാരെയും സ്കൂളിൽ മലയാളം പഠിപ്പിച്ചത് എടത്തിൽ സാറായിരുന്നു.…
Read MoreCategory: TVM
പ്രളയം: ചെങ്ങന്നൂരിലും തൃപ്പൂണിത്തുറയിലും ഞായറാഴ്ച സൗജന്യ പാസ്പോർട്ട് ക്യാമ്പ്
തിരുവനന്തപുരം: പ്രളയത്തെ തുടർന്നു പാസ്പോർട്ട് നഷ്ടപ്പെട്ടവർക്കായി ഞായറാഴ്ച സൗജന്യ പാസ്പോർട്ട് ക്യാമ്പ്. ചെങ്ങന്നൂരിലും തൃപ്പൂണിത്തുറയിലുമാണ് പാസ്പോർട്ട് ക്യാമ്പ്. പാസ്പോർട്ട് നഷ്ടപ്പെട്ടവർക്കും കേടായവർക്കും ഇവിടങ്ങളിലെ പാസ്പോർട്ട് സേവാ കേന്ദ്രങ്ങളിൽ എത്താം. ഓണ്‍ലൈൻ വഴി അപേക്ഷ സമർപ്പിച്ച് റഫറൻസ് നമ്പർ എടുത്ത ശേഷമാണ് സേവാ കേന്ദ്രത്തിലേക്ക് എത്തേണ്ടത്. എല്ലാ ജില്ലാക്കാർക്കും ക്യാന്പിൽ പങ്കെടുക്കാമെന്നും അധികൃതർ അറിയിച്ചു.
Read Moreപ്രളയത്തിൽ വീട്ടുപകരണങ്ങൾ നഷ്ടപ്പെട്ടവർക്കുള്ള കുടുംബശ്രീയുടെ വായ്പക്ക് അടുത്ത ആഴ്ച മുതല്‍ അപേക്ഷിക്കാം
തിരുവനന്തപുരം: പ്രളയദുരിത ബാധിതര്‍ക്കായി കുടുംബശ്രീ നല്കുന്ന വായ്പക്ക് വേണ്ടി അടുത്ത ആഴ്ച മുതല്‍ അപേക്ഷ നല്‍കാം. ഒന്‍പത് ശതമാനം പലിശയില്‍ ഒരു ലക്ഷം രൂപ വീതമാണ് വായ്പ അനുവദിക്കുക. അയല്‍ക്കൂട്ടങ്ങള്‍ നിര്‍ദ്ദേശിക്കുന്നവര്‍ക്ക് മാത്രമാകും വായ്പ അനുവദിക്കുകയെന്ന് സംസ്ഥാന ബാങ്കേഴ്സ് സമിതി അറിയിച്ചു. സര്‍ക്കാരാണ് വായ്പയുടെ പലിശ നിർവഹിക്കുന്നത്. സര്‍ക്കാരില്‍ നിന്ന് അടിയന്തര ധനസഹായമായ പതിനായിരം രൂപ ലഭിച്ച പ്രളയക്കെടുതി നേരിട്ടവര്‍ക്ക് അയല്‍ക്കൂട്ടങ്ങള്‍ വഴിയാണ് വായ്പ അനുവദിക്കുക. അഞ്ച് ലക്ഷത്തിലേറെ പേര് അടിയന്തര ധനസഹായം കൈപ്പറ്റിയിട്ടുണ്ടെങ്കിലും വായ്പയ്ക്ക് അപേക്ഷ നല്‍കുക രണ്ടു ലക്ഷത്തോളം പേരാകുമെന്നാണ് കുടുംബശ്രീയുടെ കണക്ക്. നാലു വര്‍ഷമാണ് തിരിച്ചടവ് കാലാവധി.
Read Moreകൈനിറയെ സഹായവുമായി നെടുമങ്ങാട് താലൂക്ക്; മൂന്നു മണിക്കൂറിൽ ശേഖരിച്ചത് നാലേകാൽ കോടി
നെടുമങ്ങാട്: പ്രളയക്കെടുതിയിൽനിന്നു കരകയറുന്ന കേരളത്തിന്റെ പുനർനിർമാണത്തിനായി നെടുമങ്ങാട് താലൂക്കിന്റെ സംഭാവന നാലേകാൽ കോടിയിലേറെ രൂപ..! രാവിലെ പത്തിനു തുടങ്ങിയ ധനശേഖരണം മൂന്നു മണിക്കൂർ കൊണ്ട് 4,26,29,525 രൂപയിലെത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണാർഥം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ നെടുമങ്ങാട് മുനിസിപ്പൽ ടൗൺഹാളിൽ സംഘടിപ്പിച്ച ധനശേഖരണ യജ്ഞം ജനപങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി. കരകുളം പഞ്ചായത്താണ് ഏറ്റവും കൂടുതൽ തുക നൽകിയത്. 50 ലക്ഷം രൂപയുടെ ചെക്ക് പഞ്ചായത്ത് അധികൃതർ മന്ത്രിക്കു കൈമാറി. നെടുമങ്ങാട് താലൂക്ക് ഓഫിസ് 42 ലക്ഷം നൽകി. 38 ലക്ഷം രൂപയാണ് വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ സംഭാവന.നെടുമങ്ങാട് മുനിസിപ്പാലിറ്റി 25 ലക്ഷവും അരുവിക്കര പഞ്ചായത്ത് 20 ലക്ഷവും പനവൂർ, നന്ദിയോട്, കല്ലറ, തൊളിക്കോട്, നെല്ലനാട് പഞ്ചായത്തുകൾ പത്തു ലക്ഷം വീതവും നൽകി. സർക്കാർ വകുപ്പുകൾക്ക് പുറമേ വിവിധ സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും റസിഡന്റ്സ് അസോസിയേഷനുകളും സ്വകാര്യ…
Read Moreപ്രളയം മനുഷ്യ നിർമിതം; ജുഡീഷൽ അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല ഹൈക്കോടതിയിൽ
സംസ്ഥാനത്തുണ്ടായ പ്രളയം മനുഷ്യ നിർമ്മിതമാണെന്നും ഇതുമായി ബന്ധപ്പെട്ട് ജുഡീഷൽ വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു.പ്രളയത്തിൽ ഇരകളായവർക്ക് കുറ്റമറ്റ രീതിയിൽ നഷ്ടപരിഹാരം നൽകണമെന്നും അതിന് പ്രത്യേക ട്രൈബ്യൂണൽ രൂപീകരിക്കണമെന്നും അദ്ദേഹം ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Read Moreസ്കൂൾബസ് ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം; ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ശിവകുമാറിന്റെ തലയിലൂടെ ബസ് കയറി ഇറങ്ങി
നെടുമങ്ങാട് : സ്കൂൾ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.കരകുളം അമ്മൻ നഗർ കോയിക്കൽ ശ്യം നിവാസിൽ ശിവകുമാർ (29 ) ആണ് മരിച്ചത്. ഇന്ന് രാവിലെ 6 .30 കരകുളം പുരവൂർക്കോണത്തുവച്ചാണ് അപകടം നടന്നത് . ശിവകുമാർ സഞ്ചരിച്ചിരുന്ന ബൈക്കിൽ എതിരെ വന്ന സ്വകാര്യ സ്കൂളിന്റെ ബസ് ഇടിക്കുകയായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു .ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ശിവകുമാറിന്റെ തലയിലൂടെ സ്കൂൾ ബസിന്റെ ടയർ കയറി ഇറങ്ങുകയായിരുന്നു . ശിവകുമാർ അപകട സ്ഥലത്തുവച്ചു തന്നെ മരണമടഞ്ഞു .മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി .എ .സി മെക്കാനിക്കായ ശിവകുമാർ തിരുവന്തപുരത്തു ജോലിക്കു പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.ശശിധരൻ – ഗിരിജ ദന്പതികളുടെ മകനാണ് ശിവകുമാർ . അരുവിക്കര പോലീസ് മേൽപനടപടികൾ സ്വീകരിച്ചു .
Read Moreസംസ്ഥാനത്തെ ഭൂഗർഭ ജലനിരപ്പ് കുറയുന്നു; ജനങ്ങൾ ഒന്നിച്ചു നിന്നാൽ വരാനിരിക്കുന്ന വരൾച്ചയേയും നേരിടാനാകുമെന്ന് മാത്യു. ടി. തോമസ്
തിരുവനന്തപുരം: മഹാപ്രളയത്തിനു ശേഷം സംസ്ഥാനത്തെ ഭൂഗർഭ ജലനിരപ്പ് വൻതോതിൽ കുറയുന്നുണ്ടെന്ന് ജലവിഭവ വകുപ്പു മന്ത്രി മാത്യു.ടി.തോമസ്. പ്രളയത്തെ ഒറ്റക്കെട്ടായി നേരിട്ടതുപോലെ ജനങ്ങൾ ഒറ്റക്കെട്ടായി നിന്നാൽ മാത്രമേ വരാനിരിക്കുന്ന വരൾച്ചയേയും നേരിടാനാകൂ എന്നും മന്ത്രി പറഞ്ഞു.
Read Moreഡ്യൂട്ടി പരിഷ്കരണം; കെഎസ്ആർടിസി ജീവനക്കാർ അനിശ്ചിതകാല പണിമുടക്കിലേക്ക്
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർ അനിശ്ചിതകാല പണിമുടക്കിലേക്ക്. ഡ്യൂട്ടി പരിഷ്കരണം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് പണിമുടക്ക്. ഒക്ടോബർ രണ്ടു മുതൽ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചു. സംയുക്ത ട്രേഡ് യൂണിയനാണ് പണിമുടക്ക് പ്രഖ്യാപി ച്ചിരിക്കുന്നത്.
Read Moreപ്രത്യേക പരിഗണനയില്ല; ശശിക്കെതിരായ പരാതിയിൽ നടപടി അതിന്റെ വഴിക്കു നടക്കുമെന്ന് സ്പീക്കർ
തിരുവനന്തപുരം: ലൈംഗികാരോപണ പരാതിയിൽ ഷൊർണൂർ എംഎൽഎ പി.കെ. ശശിക്കെതിരായ നടപടികൾ അതിന്റെ വഴിക്ക് നടക്കുമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. സാമാജികർക്ക് പ്രത്യേക പരിഗണന ഒരു കാര്യത്തിലും കിട്ടാറില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. നിയമസഭാ സമ്മേളനം ഒക്ടോബർ അവസാനമോ നവംബർ ആദ്യമോ ചേരാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രളയത്തിന്റെ തുടർച്ചയായി നവകേരളം സൃഷ്ടിക്കാനുതകുന്ന നവീനമായ അഭിപ്രായങ്ങളോ നിർദ്ദേശങ്ങളോ നൽകുന്നതിൽ പ്രത്യേക നിയമസഭാസമ്മേളനം വേണ്ടത്ര വിജയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ അല്പംകൂടി ശ്രദ്ധേയമായ ചർച്ച നടക്കേണ്ടതായിരുന്നു. അതിന് ഇനിയും സമയമുണ്ട്. എങ്കിലും പ്രളയാനുഭവങ്ങളും അതിന്റെ ഭാഗമായുള്ള പ്രശ്നങ്ങളും സഭയുടെയും അതുവഴി ജനങ്ങളുടെയും ശ്രദ്ധയിൽ പെടുത്തുന്നതിൽ എല്ലാവരും വിജയിച്ചു. ഒരുമയോടെ മുന്നോട്ട് പോകാൻ നിർദ്ദേശിച്ച് സമ്മേളനം പ്രമേയം പാസാക്കിയിരുന്നുവെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.
Read Moreമുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സ്കൂളുകള്‍ നല്‍കിയത് 13 കോടി രൂപ; കോഴിക്കോട് നടക്കാവ് ഗവ. ഗേള്‍സ് വിഎച്ച്എസ്എസ് സ്കൂൾ നൽകിയത് പത്തുലക്ഷം രൂപ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍ വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തത് 12.80 കോടി രൂപ. രണ്ടു ദിവസമായി ഒന്നുമുതല്‍ 12 വരെ ക്ലാസുകളുള്ള സ്കൂളുകളിലെ കുട്ടികളില്‍ നിന്നും ശേഖരിച്ച തുക സമ്പൂര്‍ണ പോര്‍ട്ടലില്‍ ബുധനാഴ്ച വൈകുന്നേരം ആറു വരെ രേഖപ്പെടുത്തിയ കണക്കാണിത്. ആകെ 12862 സ്കൂളുകളാണ് തുക സംഭാവന ചെയ്തത്. ഇതില്‍ എൽപി മുതല്‍ ഹൈസ്കൂള്‍ വരെയുള്ള 10,945 സ്കൂളുകളും, 1705 ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്എസ്, 212 സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളും പങ്കാളികളായി. ഏറ്റവും കൂടുതല്‍ തുക (10.05 ലക്ഷം) നൽകിയത് കോഴിക്കോട് നടക്കാവ് ഗവ. ഗേള്‍സ് വിഎച്ച്എസ്എസ് സ്കൂളും ജില്ല മലപ്പുറവുമാണ് (2.10 കോടി). പല സ്കൂളുകളും അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നതിനാല്‍ തുക ഇനിയും കൂടും. പങ്കാളികളായ മുഴുവന്‍ വിദ്യാര്‍ഥികളേയും വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അഭിനന്ദിച്ചു.
Read More