സർക്കാരിന്‍റേത് ഗുരുതര വീഴ്ച: മു​ഖ്യ​മ​ന്ത്രി ആ​ളു​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്നു​വെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: അ​ണ​ക്കെ​ട്ടു​ക​ൾ മു​ന്ന​റി​യി​പ്പി​ല്ലാ​തെ തു​റ​ന്ന​താ​ണ് ദു​ര​ന്ത​ത്തി​നു കാ​ര​ണ​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഇ​ക്കാ​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചെ​റു​തോ​ണി അ​ണ​ക്കെ​ട്ട് ഒ​ഴി​ച്ച് മ​റ്റ് അ​ണ​ക്കെ​ട്ടു​ക​ൾ തു​റ​ന്ന​ത് വേ​ണ്ട​ത്ര മു​ന്ന​റി​യി​പ്പ് ഇ​ല്ലാ​തെ​യാ​ണ്. അ​ല​ർ​ട്ടു​ക​ൾ പ്ര​ഖ്യാ​പി​ക്കു​ന്പോ​ൾ പാ​ലി​ക്കേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ളു​ക​ളെ യ​ഥാ​സ​മ​യം ഒ​ഴി​പ്പി​ച്ചി​ല്ല. ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കു​ന്ന​തി​ലും സ​ർ​ക്കാ​രി​നു വീ​ഴ്ച സം​ഭ​വി​ച്ചു. ജ​ന​ങ്ങ​ളെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ഒ​ഴി​പ്പി​ക്കാ​തെ​യാ​ണ് അ​ണ​ക്കെ​ട്ടു​ക​ൾ തു​റ​ന്നു വി​ട്ട​ത്. പ​ല​യി​ട​ങ്ങ​ളി​ലും രാ​ത്രി​യാ​ണ് വെ​ള്ളം ഇ​ര​ച്ചു​ക​യ​റി​യ​തെ​ന്നും അ​ദ്ദേ​ഹം പ​ഞ്ഞു. കൃ​ത്യ​മാ​യ മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കി​യെ​ങ്കി​ൽ ഇ​ത്ര​യും വ​ലി​യ ദു​ര​ന്തം ഉ​ണ്ടാ​കി​ല്ല. അ​ണ​ക്കെ​ട്ടു​ക​ൾ ഒ​ന്നി​നു പു​റ​കേ ഒ​ന്നാ​യി തു​റ​ന്ന​തോ​ടെ ഉ​ടു​തു​ണി​ക്ക് മ​റു​തു​ണി​യി​ല്ലാ​തെ​യാ​ണ് ആ​ളു​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ട്. അ​ർ​ധ​രാ​ത്രി​യി​ലാ​ണ് ത​ല​യ്ക്കു​മു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​ത് എ​ന്നു പ​റ​ഞ്ഞ​ത് രാ​ജു ഏ​ബ്രാ​ഹ​മാ​ണ്. വീ​ണാ ജോ​ർ​ജും സ​ജി ചെ​റി​യാ​നും ആ​ശ​ങ്ക​ക​ൾ പ​ങ്കു​വ​ച്ചി​രു​ന്നു. ആ​ല​പ്പു​ഴ, ചെ​ങ്ങ​ന്നൂ​ർ, വൈ​ക്കം എ​ന്നി​വി​ട​ങ്ങ​ളി​ൽ മു​ന്ന​റി​യി​പ്പു​ക​ൾ…

Read More

എ​ല്ലാ​വ​രോ​ടും ച​ർ​ച്ച ചെ​യ്ത് അ​ണ​ക്കെ​ട്ടു​ക​ൾ തു​റ​ക്കാ​ൻ സാ​ധി​ക്കി​; അ​ണ​ക്കെ​ട്ടു​ക​ൾ തു​റ​ക്കു​ന്ന​ത് രാ​ഷ്ട്രീ​യ തീ​രു​മാ​ന​മ​ല്ലെന്ന് കോ​ടി​യേ​രി

തി​രു​വ​ന​ന്ത​പു​രം: എ​ല്ലാ​വ​രോ​ടും ച​ർ​ച്ച ചെ​യ്ത് അ​ണ​ക്കെ​ട്ടു​ക​ൾ തു​റ​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. അ​ണ​ക്കെ​ട്ടു​ക​ൾ തു​റ​ക്കു​ന്ന​ത് രാ​ഷ്ട്രീ​യ തീ​രു​മാ​ന​മ​ല്ല. ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഇ​ക്കാ​ര്യം തീ​രു​മാ​നി​ക്കു​ന്ന​തെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു. മ​ന്ത്രി കെ. ​രാ​ജു​വി​ന്‍റെ ജ​ർ​മ​ൻ യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട തീ​രു​മാ​ന​ങ്ങ​ൾ സ്വീ​ക​രി​ക്കേ​ണ്ട​ത് സി​പി​ഐ ആണെന്നും കോ​ടി​യേ​രി കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ണ​ക്കെ​ട്ടു​ക​ൾ തു​റ​ന്ന​തി​ലു​ള്ള വീ​ഴ്ച​യാ​ണ് പ്ര​ള​യ​ക്കെ​ടു​തി രൂ​ക്ഷ​മാ​ക്കി​യ​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ബു​ധ​നാ​ഴ്ച കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു.

Read More

രമേശ് ചെന്നിത്തലയ്ക്ക് വധഭീഷണി; സന്ദേശം വന്നത് ദുബായിൽനിന്നെന്ന് സ്ഥിരീകരണം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് വധഭീഷണി. ബുധനാഴ്ച രാത്രി ഫോണിലൂടെയാണ് ഭീഷണി സന്ദേശമെത്തിയത്. ഭീഷണി സന്ദേശം ദുബായിൽനിന്നാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

Read More

ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ശു​ചീ​ക​ര​ണ​വു​മാ​യി എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ക്കെ​ടു​തി നേ​രി​ടു​ന്ന പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, കോ​ട്ട​യം, എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ശു​ചീ​ക​ര​ണ​വു​മാ​യി എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ. 118 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലാ​യി 7753 എ​ൻ​സി​സി കേ​ഡ​റ്റു​ക​ളും 21 സൈ​നി​ക ഓ​ഫീ​സ​ർ​മാ​രും155 അ​സോ​സി​യേ​റ്റ​ഡ് എ​ൻ​സി​സി ഓ​ഫീ​സ​ർ​മാ​രും 143 ജ​വാ​ന്മാ​രും 56 സി​വി​ലി​യ​ൻ ജീ​വ​ന​ക്കാ​രും എ​ൻ​സി​സി​യു​ടെ 41 ലോ​റി​യും മ​റ്റ് ചെ​റി​യ വാ​ഹ​ന​ങ്ങ​ളും അ​താ​ത് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യു​ണ്ട്. കു​ടി​വെ​ള്ളം, ആ​ഹാ​ര​സാ​ധ​ന​ങ്ങ​ൾ, മ​രു​ന്ന്, ക്ലീ​നിം​ഗ് സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ എ​ൻ​സി​സി കേ​ഡ​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​ച്ചു കൊ​ടു​ക്കു​ന്നു​ണ്ട്. കൊ​ല്ലം എ​ൻ​സി​സി ഗ്രൂ​പ്പു​ക​ളു​ടെ എ​ട്ടു മു​ത​ൽ 12 വ​രെ ലോ​റി​ക​ൾ ദി​വ​സ​വും പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​യ്ക്ക് തി​രു​വ​ന​ന്ത​പു​ര​ത്തെ വി​വി​ധ ക​ള​ക്ഷ​ൻ സെ​ന്‍റ​റി​ൽ​നി​ന്നും നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്നു​മു​ണ്ട്.

Read More

രാ​ജി​വ​യ്ക്കേ​ണ്ട തെ​റ്റൊ​ന്നും താ​ൻ ചെ​യ്തി​ട്ടി​ല്ല; പ്രളയസമയത്ത് ഇവിടെ ഇല്ലാതിരുന്നത് തെറ്റായിപ്പോയെന്ന് മന്ത്രി രാജു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​നം പ്ര​ള​യ​ക്കെ​ടു​തി നേ​രി​ട്ട സ​മ​യ​ത്ത് ഇ​വി​ടെ ഇ​ല്ലാ​തി​രു​ന്ന​ത് തെ​റ്റാ​യി​പ്പോ​യെ​ന്ന് മ​ന്ത്രി കെ. ​രാ​ജു. ഇ​ത്ര​യും വ​ലി​യ ദു​ര​ന്തം ഉ​ണ്ടാ​കു​മെ​ന്ന് മു​ൻ​കൂ​ട്ടി മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ച്ചി​ല്ല. പ്ര​ള​യം രൂ​ക്ഷ​മാ​യ​ത് താ​ൻ ജ​ർ​മ​നി​യി​ലേ​ക്ക് പോ​യ​തി​നു​ശേ​ഷ​മാ​ണെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. രാ​ജി​വ​യ്ക്കേ​ണ്ട തെ​റ്റൊ​ന്നും താ​ൻ ചെ​യ്തി​ട്ടി​ല്ല. എ​ല്ലാ​കാ​ര്യ​ങ്ങ​ളും മു​ഖ്യ​മ​ന്ത്രി​യേ​യും പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യെ​യും അ​റി​യി​ച്ചി​രു​ന്നു. പ്ര​ള​യം രൂ​ക്ഷ​മാ​യ​ത് അ​റി​ഞ്ഞ​തോ​ടെ മ​ട​ങ്ങാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ വി​മാ​ന ടി​ക്ക​റ്റ് കി​ട്ടി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​ള​യം രൂ​ക്ഷ​മാ​യ​തോ​ടെ മ​ട​ങ്ങാ​ൻ പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യും നി​ർ​ദേ​ശി​ച്ചി​രു​ന്നു. മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച​തു​പ്ര​കാ​ര​മാ​ണ് ജ​ർ​മ​ൻ യാ​ത്ര ന​ട​ത്തി​യ​ത്. യാ​ത്ര​യ്ക്കു സ​ർ​ക്കാ​രി​ന്‍റെ​യും പാ​ർ​ട്ടി​യു​ടെ​യും അ​നു​മ​തി​യു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ന്‍റെ അ​ഭാ​വ​ത്തി​ൽ കോ​ട്ട​യ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വീ​ഴ്ച ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വ​നം വ​കു​പ്പ് താ​ത്കാ​ലി​ക​മാ​യാ​ണ് ഭ​ക്ഷ്യ​മ​ന്ത്രി പി. ​തി​ലോ​ത്ത​മ​നെ ഏ​ൽ​പ്പി​ച്ച​ത്. ദീ​ർ​ഘ​കാ​ല​ത്തേ​ക്കാ​ണെ​ങ്കി​ൽ മാ​ത്രം മു​ഖ്യ​മ​ന്ത്രി​യു​ടെ അ​നു​മ​തി വാ​ങ്ങേ​ണ്ട​തെ​ന്നും രാ​ജു കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

യാ​ത്രാ​വി​വാ​ദം; മു​ഖ്യ​മ​ന്ത്രി​യോ​ടും പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യോ​ടും ഏ​ല്ലാം പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി രാ​ജു

തി​രു​വ​ന​ന്ത​പു​രം: ജ​ർ​മ​നി യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​കാ​ര്യ​ങ്ങ​ളും മു​ഖ്യ​മ​ന്ത്രി​യോ​ടും പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യോ​ടും പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി കെ. ​രാ​ജു. സം​സ്ഥാ​നം പ്ര​ള​യ​ക്കെ​ടു​തി​ൽ നി​ൽ​ക്കെ മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന്‍റെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ജ​ർ​മ​നി​യി​ലേ​യ്ക്കു​പോ​യ രാ​ജു​വി​ന്‍റെ ന​ട​പ​ടി വി​വാ​ദ​മാ​യി​രു​ന്നു. മ​ന്ത്രി​യു​ടെ യാ​ത്ര​യ്ക്കെ​തി​രെ സി​പി​ഐ​യും പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ജ​ർ​മ​ൻ യാ​ത്ര​യെ ന്യാ​യീ​ക​രി​ക്കാ​ൻ നി​ൽ​ക്ക​രു​തെ​ന്ന് രാ​ജു​വി​നോട് സി​പി​ഐ നി​ർ​ദേ​ശി​ച്ചു​ന്നു. മ​ന്ത്രി​ക്ക് സം​ഭ​വി​ച്ച​ത് തെ​റ്റ് ത​ന്നെ​യാ​ണെ​ന്നും വി​ഷ​യ​ത്തെ ന്യാ​യീ​ക​രി​ച്ച് വ​ഷ​ളാ​ക്ക​രു​തെ​ന്നുമായിരുന്നു പാ​ർ​ട്ടി നി​ർ​ദേ​ശം. ജ​ർ​മ​നി​യി​ലേ​യ്ക്കു പോ​കാ​ൻ ഒ​രു മാ​സം മു​മ്പു പാ​ർ​ട്ടി മ​ന്ത്രി​ക്ക് അ​നു​മ​തി ന​ൽ​കി​യെ​ങ്കി​ലും സം​സ്ഥാ​നം പ്ര​ള​യ​ദു​രി​ത​ത്തി​ൽ പെ​ട്ടി​രി​ക്കെ വി​ദേ​ശ​യാ​ത്ര ന​ട​ത്തി​യ​തു ഗു​രു​ത​ര​മാ​യ അ​ച്ച​ട​ക്ക​ലം​ഘ​ന​മാ​ണെ​ന്നാ​ണു സി​പി​ഐ സം​സ്ഥാ​ന നേ​തൃ​ത്വം വി​ല​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്.

Read More

വെളളത്തെ തടഞ്ഞത് അണക്കെട്ടുകൾ; പ്രളയത്തിനു കാരണം അണക്കെട്ടുകൾ തുറന്നതല്ലെന്ന് കെഎസ്ഇബി ചെയർമാൻ

തിരുവനന്തപുരം: സംസ്ഥാനത്ത് അമിതമായി പെയ്ത മഴയാണ് പ്രളയത്തിന് കാരണമെന്നും അണക്കെട്ടുകൾ തുറന്നുവിട്ടതിന് കുറ്റം പറയരുതെന്നും കെഎസ്ഇബി ചെയര്‍മാന്‍ എന്‍.എസ്.പിള്ള. അണക്കെട്ടുകളാണ് വെള്ളത്തെ തടഞ്ഞതെന്ന് കണക്കുകള്‍ പുറത്തുവരുമ്പോള്‍ വ്യക്തമാകും. അണക്കെട്ടുകള്‍ തുറന്നുവിട്ടത് മുന്നറിയിപ്പോടെ യാണെന്നും ഇതിനെല്ലാം തെളിവുണ്ടെന്നും എന്‍.എസ്.പിള്ള പറഞ്ഞു. അതിരപ്പിള്ളിയിൽ ഡാമുണ്ടായിരുന്നെങ്കിൽ ചാലക്കുടി പുഴയിലെ കുറേ വെള്ളം തടയാമായിരുന്നു. റെഡ് അലര്‍ട്ട് വന്നാലുടന്‍ വെള്ളം ഒഴുക്കില്ല. റാന്നിയിലെ കാരണവും അമിതമഴയാണ്. 142 അടിവരെ ജലനിരപ്പ് ഉയർന്നിട്ടും മുല്ലപ്പെരിയാര്‍ തുറന്നില്ലല്ലോ എന്നും എന്നിട്ടും ഇതിനെയൊന്നും ആരും ചോദ്യം ചെയ്യുന്നില്ലല്ലോ എന്നും പറഞ്ഞ ചെയർമാൻ മുല്ലപ്പെരിയാറിൽ നിന്നുള്ള വെള്ളം വരെ ഇടുക്കി താങ്ങിയെന്നും ചൂണ്ടിക്കാട്ടി. ഈ ഘട്ടത്തിൽ കെഎസ്ഇബിയെ അനുമോദിക്കുകയാണ് വേണ്ടതെന്നു പറഞ്ഞ അദ്ദേഹം ഇടുക്കിയും ശബരിഗിരിയും തുലാവര്‍ഷം വരെ അടയ്ക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് തന്‍റെ വാക്കുകൾ അവസാനിപ്പിച്ചത്.

Read More

ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരള തീരത്ത് ശക്തമായ കാറ്റുവീശാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശിയേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയത്. അതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read More

പ്രളയത്തില്‍ വീട് നഷ്ടമായ 1000 പേര്‍ക്ക് കെപിസിസിയുടെ കൈത്താങ്ങ്; ആയിരം മണ്ഡലം കമ്മിറ്റികള്‍ അഞ്ച്‌ലക്ഷം രൂപ വീതം സ്വരൂപിക്കും.

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ വീടുകള്‍ നഷ്ടമായ ആയിരം പേര്‍ക്ക് അഞ്ചുലക്ഷം രൂപവീതം ചെലവില്‍ വീടുകള്‍ നിര്‍മിച്ച് നല്‍കാന്‍ കെപിസിസി എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചതായി പ്രസിഡന്‍റ് എം.എം.ഹസന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വീടുകളുടെ നിര്‍മാണത്തിന് ആയിരം മണ്ഡലം കമ്മിറ്റികള്‍ അഞ്ച്‌ലക്ഷം രൂപ വീതം സ്വരൂപിക്കും. ദുരിതബാധിത പ്രദേശങ്ങളിലെ മണ്ഡലം കമ്മിറ്റികളെ ധനസമാഹരണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വീടുകള്‍ക്കുള്ള ഗുണഭോക്താക്കളെ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായത്തോടെ കണ്ടെത്തും. കോണ്‍ഗ്രസിന്‍റെ ഇനിയുള്ള പ്രവര്‍ത്തനം ദുരിതാശ്വാസത്തിന് വേണ്ടിയാണ്. മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇതിനായി രംഗത്തിറങ്ങണമെന്നും ഹസന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഇപ്പോള്‍ എത്തുന്ന തുക പ്രളയ ദുരിതത്തിന് മാത്രമായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പലതിനും ഉപയോഗിക്കുന്നതാണ് ഇപ്പോള്‍ ലഭിക്കുന്ന തുക വകമാറ്റരുത്. ഇതിനായി പ്രളയ ദുരിതാശ്വാസ നിധി രൂപീകരിച്ചാലുംകുഴപ്പമില്ല. കിണറുകളുടെ ശുചീകരണത്തിന് തദ്ദേശ സ്ഥാപനങ്ങള്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കുകയും മതിയായ ഫണ്ട് അനുവദിക്കുകയും…

Read More

സ​ർ​വ്വ​ക​ക്ഷി​യോ​ഗം ഇന്ന്; ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു ;30000 പേ​ർ ‍ഇ​പ്പോ​ഴും പ്ര​ള​യ​മേ​ഖ​ല​ക​ളി​ൽ

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ക്കെ​ടു​തി സം​ബ​ന്ധി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ സ​ർ​വ്വ​ക​ക്ഷി​യോ​ഗം ചേ​രും. പ്ര​ധാ​ന​മ​ന്ത്രി​യെ നേ​രി​ട്ട് കാ​ണു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യും. കേ​ന്ദ്ര സ​ർ​ക്കാ​റി​ൽ നി​ന്ന് കൂ​ടു​ത​ൽ സ​ഹാ​യം ല​ഭി​ക്കാ​ൻ വി​ശ​ദ​മാ​യ നി​വേ​ദ​നം സ​മ​ർ​പ്പി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മം. പ്ര​ള​യ​ക്കെ​ടു​തി​യി​ൽ വീ​ടും മ​റ്റും ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ പു​ന​ര​ധി​വാ​സ​ത്തെ സം​ബ​ന്ധി​ച്ചും ഇ​ന്ന് ച​ർ​ച്ച ചെ​യ്യും.അ​തേ​സ​മ​യം ചെ​ങ്ങ​ന്നൂ​രി​ൽ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രെ പു​റ​ത്തെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​പ്പോ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. 30000 പേ​ർ ‍ഇ​പ്പോ​ഴും പ്ര​ള​യ​മേ​ഖ​ല​ക​ളി​ലു​ണ്ട്. പ്ര​ള​യം ബാ​ധി​ച്ച പ​ല മേ​ഖ​ല​ക​ളി​ലും വെ​ള്ള​മി​റ​ങ്ങി തു​ട​ങ്ങി​യെ​ങ്കി​ലും അ​പ്പ​ർ കു​ട്ട​നാ​ട് മേ​ഖ​ല ഇ​പ്പോ​ളും വെ​ള്ള​ത്തി​ലാ​ണ്. സം​സ്ഥാ​ന​ത്താ​കെ 11,001 വീ​ടു​ക​ളാ​ണു ത​ക​ർ​ന്ന​ത്. ഇ​തി​ൽ 699 എ​ണ്ണം പൂ​ർ​ണ​മാ​യും 10,302 എ​ണ്ണം ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു.

Read More