തിരുവനന്തപുരം: ചിറയിൻകീഴിന് സമീപം മുട്ടപ്പലത്ത് കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. ഒളിവിൽ പോയ ഭർത്താവിനെ ചിറയിൻകീഴ് പോലീസ് കസ്റ്റഡിയിലെടുത്തു. മുട്ടപ്പലം കുളത്തിനകത്ത് കീഴേക്കുന്നത്ത് വീട്ടിൽ കല (45) ആണ് കുത്തേറ്റ് മരിച്ചത്. ഇന്നലെ രാത്രി ഒൻപതരയോടെയായിരുന്നു സംഭവം നടന്നത്. ഭർത്താവ് ലാലു എന്ന് വിളിയ്ക്കുന്ന രാജനാണ് കലയെ കുത്തിക്കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവിൽ പോയ ലാലുവിനെ ഇന്ന് പുലർച്ചെയോടെ പോലീസ് പിടികൂടുകയായിരുന്നു. കലയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
Read MoreCategory: TVM
വീടിന്റെ ഗൃഹപ്രവേശം വ്യാഴാഴ്ച നടക്കാനിരിക്കേ ദമ്പതികൾക്ക് ദാരുണാന്ത്യം; ഇവർ സഞ്ചരിച്ച ബുള്ളറ്റ് എതിരേ വന്ന ടാങ്കറി ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു
തിരുവനന്തപുരം: ടാങ്കർ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ദന്പതികൾ മരിച്ചു. പാച്ചല്ലൂർ വാഴമുട്ടം മഞ്ചാടി വീട്ടിൽ മധു (40), ഇദ്ദേഹത്തിന്റെ ഭാര്യ രജനി (35) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെ പൂന്തുറ ബൈപ്പാസ് റോഡിൽ കുമരിചന്തയ്ക്ക് സമീപമായിരുന്നു അപകടം. തിരുവല്ലത്ത് നിന്നും പൂന്തുറയിലേക്ക് ബുള്ളറ്റിൽ പോകുകയായിരുന്നു മധുവും രജനിയും. എതിർ ദിശയിൽ നിന്നും അമിത വേഗതയിലെത്തിയ ടാങ്കർ ലോറി ഇരുവരെയും ഇടിച്ച് തെറിപ്പിച്ച ശേഷം ശരീരത്തിലൂടെ കയറിയിറങ്ങിയതിനെ തുടർന്ന് ഇരുവരും തൽക്ഷണം മരിച്ചുവെന്ന് പോലീസ് പറഞ്ഞു. രോഷാകുലരായ നാട്ടുകാർ ടാങ്കർ ലോറി തടഞ്ഞിട്ട് റോഡ് ഉപരോധിച്ചു. പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. വിദേശത്തായിരുന്ന മധു മൂന്നാഴ്ച മുൻപാണ് നാട്ടിൽ അവധിക്കെത്തിയത്. പുതുതായി നിർമ്മിച്ച വീടിന്റെ ഗൃഹപ്രവേശം വ്യാഴാഴ്ച നടക്കാനിരിക്കെയായിരുന്നു ദാരൂണാന്ത്യം സംഭവിച്ചത്. ഗൃഹപ്രവേശനത്തിന് ബന്ധുക്കളെ ക്ഷണിക്കാൻ പോകവെയാണ് അപകടം സംഭവിച്ചത്. നിഥിന, നിഖിന എന്നിവർ മക്കളാണ്. ട്രാഫിക്…
Read Moreപ്രളയദുരന്തത്തെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളം അടച്ച സാഹചര്യം; തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് 28 അധിക സർവീസ്
തിരുവനന്തപുരം:പ്രളയദുരന്തത്തെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളം അടച്ച സാഹചര്യത്തിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഇന്ന് 28 അധിക സർവീസ് നടത്തും. 10 ആഭ്യന്തര സർവീസുകളും 18 അന്താരാഷ്ട്ര സർവീസുകളുമാണ് നടത്തുക. തിങ്കളാഴ്ച രാവിലെ മുതൽ കൊച്ചി വെല്ലിംഗ്ടൺ ദ്വീപിലെ നേവൽബേസിൽനിന്ന് ചെറുവിമാനങ്ങൾ സർവീസ് തുടങ്ങിയിരുന്നു. 70 യാത്രക്കാരെ കയറ്റാനാകുന്ന ചെറുവിമാനങ്ങളാണ് സർവീസ് നടത്തുന്നത്.
Read Moreവെള്ളപ്പൊക്കത്തിൽ നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ സ്കൂളുകൾ വഴി നൽകും; പരീക്ഷ എഴുതാൻ പറ്റാത്തവർക്ക് അവസരം നൽകുമെന്ന് വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: വെള്ളപ്പൊക്കത്തെ തുടർന്നു നഷ്ടപ്പെട്ട എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ളവ സ്കൂളുകൾ വഴി നൽകുമെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. ഇതിനായി സ്കൂളുകളിൽ രജിസ്ട്രേഷൻ സൗകര്യം ഒരുക്കും. വെള്ളപ്പൊക്കത്തിൽ പുസ്തകങ്ങൾ നഷ്ടപ്പെട്ടവർക്ക് ഉടൻ പുസ്തകങ്ങൾ നൽകും. പുസ്തകങ്ങൾ അച്ചടിക്കാൻ നിർദേശം നൽകിയെന്നും മന്ത്രി പറഞ്ഞു. പരീക്ഷ എഴുതാൻ പറ്റാത്തവർക്ക് അവസരം നൽകും. കേന്ദ്ര വിദ്യാലയങ്ങളിലെ പരീക്ഷ സംബന്ധിച്ച് പിന്നീട് തീരുമാനിക്കുമെന്നും രവീന്ദ്രനാഥ് പറഞ്ഞു.
Read Moreമത്സ്യത്തൊഴിലാളികൾക്ക് സർക്കാരിന്റെ ബിഗ്സല്യൂട്ട്; ഓരോ ബോട്ടിനും ഇന്ധനവും 3000 രൂപയും; രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായത് 4,000 മത്സ്യത്തൊഴിലാളികളും 600 യാനങ്ങളും
തിരുവനന്തപുരം: പത്തനംതിട്ടയിലെ പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ മത്സ്യത്തൊഴിലാളികൾക്ക് സർക്കാരിന്റെ ബിഗ്സല്യൂട്ട്. രക്ഷാപ്രവർത്തനത്തിൽ പങ്കാളിത്തം വഹിച്ച ഓരോബോട്ടിനും ഇന്ധനത്തിനു പുറമെ 3000 രൂപയും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. രക്ഷാപ്രവർത്തനത്തിനിടെ കേടുപാടുകൾ പറ്റുകയോ തകരുകയോ ചെയ്ത ബോട്ടുകൾക്ക് ന്യായമായ നഷ്ടപരിഹാരം നൽകും. ബോട്ടുകൾ രക്ഷാപ്രവർത്തനത്തിനായി എങ്ങനെയാണോ എത്തിച്ചത് അതുപോലെ തന്നെ അവ തിരികെ എത്തിക്കുന്നതിനും നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ദുരന്തമേഖലയിൽ സമാനതയില്ലാത്ത പ്രവർത്തനമാണ് മത്സ്യത്തൊഴിലാളികൾ നടത്തിയത്. മത്സ്യത്തൊഴിലാളികൾ തിരികെ ചെല്ലുമ്പോൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ അവർക്ക് സ്വീകരണം ഒരുക്കുമെന്നും പിണറായി വിജയൻ പറഞ്ഞു. പത്തനംതിട്ടയിലെ പ്രളയബാധിതപ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ഓഖി ദുരന്തത്തെ അതിജീവിച്ച മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയാണ് നേതൃത്വം നൽകിയത്. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, തൃശൂര്‍, മലപ്പുറം, എറണാകുളം ജില്ലകളിലെ മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്. സൈന്യമെത്താത്ത, വെള്ളം മൂടിയ റോഡുകളിലൂടെയും…
Read Moreവീടുകളും പരിസരങ്ങളും ശുചിയാക്കാൻ വാര്‍ഡ് തല സമിതികൾ; തൊഴിലുറപ്പു പ്രവര്‍ത്തകരുടെയും സന്നദ്ധ, യുവജന സംഘടനകളുടെയും സഹകരണം ഉറപ്പാക്കും
തിരുവനന്തപുരം: പ്രളയബാധിത സ്ഥലങ്ങളിലെ വീടുകളും പരിസരങ്ങളും വാര്‍ഡ് തല സമിതികളുടെ നേതൃത്വത്തിൽ ശുചിയാക്കുമെന്ന് ഹരിതകേരള മിഷന് വൈസ് ചെയര്‍ പേഴ്സണ്‍ ഡോ. ടി.എന്‍. സീമ . ഹരിതകേരളം, ശുചിത്വ മിഷന്, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവരുടെ സഹകരണത്തോടെ ഇതിനുവേണ്ട പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും അവർ പറഞ്ഞു. വീടുകളിലേക്ക് തിരിച്ചെത്തി താമസമാരംഭിക്കുന്നതിന് വന്‍തോതിലുള്ള ശുചീകരണപ്രവര്‍ത്തനങ്ങള്‍ വേണ്ടിവരും. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വാര്‍ഡുതലത്തില്‍ ആരോഗ്യവകുപ്പിന്റെ സാനിറ്റേഷന്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ടീമുകളുണ്ടാക്കും. ശുചീകരണപ്രവര്‍ത്തനങ്ങള്‍ ആവശ്യമുള്ള വീടുകളുടെ കണക്കെടുത്ത് ആവശ്യമായ ശുചീകരണ വസ്തുക്കൾ, പണിയായുധങ്ങള്‍ എന്നിവ ലഭ്യമാക്കും. തൊഴിലുറപ്പു പ്രവര്‍ത്തകരുടെയും സന്നദ്ധ, യുവജന സംഘടനകളുടെയും സഹകരണം ഈ പ്രവര്‍ത്തനങ്ങളില്‍ ഉറപ്പാക്കുമെന്നും സീമ അറിയിച്ചു.
Read Moreദുരിതങ്ങളറിയാൻ സുരേഷ്ഗോപി എംപി എത്തി
നേമം : വെള്ളായണി ദുരിതാശ്വാസ ക്യാന്പിലെ ദുരിതങ്ങളറിയാൻ ഇന്നലെ വൈകുന്നേരം നാലോടുകൂടി സുരേഷ്ഗോപി എംപി എത്തി. കല്ലിയൂർ പഞ്ചായത്തിലെ വെള്ളായണിയിലെ എംഎൻ എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാന്പാണ് എംപി സന്ദർശിച്ചത്. വെള്ളായണി ആറാട്ടുകടവ് ഭാഗത്തേയും കായലിന്റെ തീരമായ മുകളൂർമൂല , ശിവോദയം റോഡ് പ്രദേശത്തേയുമുള്ള എഴുപത്തി രണ്ട് പേരാണ് ക്യാന്പിലുള്ളത്. പുഞ്ചക്കരി മധുപാലത്തിലെ മോട്ടോറുകൾ പ്രവർത്തിപ്പിക്കുന്നതുസംബന്ധിച്ച് ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥരുമായി സുരേഷ്ഗോപി സംസാരിച്ചു. ഞായറാഴ്ച തന്നെ ആലപ്പുഴയിൽ നിന്നും ആളെത്തി മോട്ടോറുകളുടെ തകരാറ് പരിഹരിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകി. മധുപ്പാലത്ത് മോട്ടോർ ഉപയോഗിച്ച് വെള്ളം അടിച്ചുകളയാൻ കഴിയാത്ത സാഹചര്യത്തിലാണ് വെള്ളംപൊക്കം ഉണ്ടാകുന്നതെന്നാണ് പരാതി. ബിജെപി ജില്ലാ പ്രസിഡന്റ് എസ്.സുരേഷ്, പഞ്ചായത്ത് പ്രസിഡന്റ് ആർ. ജയലക്ഷ്മി, നേമം ബ്ലോക്ക് അംഗം വിനുകുമാർ , സ്റ്റാന്റിംഗ് കമ്മിറ്റി ചെയ്ർമാൻ കല്ലിയൂർ പദ്മകുമാർ, വെസ് പ്രസിഡന്റ് എസ്.കുമാർ തുടങ്ങിയവരും സുരേഷ് ഗോപിയ്ക്കൊപ്പമുണ്ടായിരുന്നു. ദുരിതാശ്വാസ…
Read Moreസംസ്ഥാനത്ത് വീണ്ടും കനത്ത മഴ: രക്ഷാപ്രവർത്തനങ്ങൾ ദുഷ്കരമാകുന്നു; രക്ഷാപ്രവർത്തനത്തിനായി കരസേനയുടെ 25 ബോട്ടുകൾ എത്തുന്നു
തിരുവനന്തപുരം/പത്തനംതിട്ട: പ്രളയക്കെടുതിയിൽപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിനായുള്ള രക്ഷാപ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിച്ച് വീണ്ടും കനത്ത മഴ. തിരുവനന്തപുരം, ചെങ്ങന്നൂർ, തിരുവല്ല, ആലപ്പുഴ ജില്ലയുടെ വിവിധ പ്രദേശങ്ങൾ, എറണാകുളം ജില്ലയുടെ ചില പ്രദേശങ്ങൾ, കോട്ടയം തുടങ്ങിയ ഇടങ്ങളിലാണ് പുലർച്ചെ മുതൽ വീണ്ടും മഴ കനത്തത്. രാവിലെ വിവിധയിടങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ പുനഃരാരംഭിച്ചങ്കിലും കാലാവസ്ഥ വീണ്ടും പ്രതികൂലമായതോടെ പ്രവർത്തനങ്ങൾ കൂടുതൽ ദുഷ്കരമാവുയാണ്. എറണാകുളം ജില്ലയിൽ ആലുവ യുസി കോളജിൽ പ്രവർത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പ് വെള്ളം കയറിയതിനേത്തുടർന്ന് ഇവിടെ നിന്നും മാറ്റി. ആലുവയുടെ രണ്ട് കിലോമീറ്റർ ചുറ്റളവിലാണ് ഇവിടെ രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നത്. അതിനിടെ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തു നിന്നും പുറപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം അദ്ദേഹം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗത്തിലും പങ്കെടുക്കും. രാവിലെ രക്ഷാപ്രവർത്തനത്തിനായി കരസേനയുടെ…
Read Moreപ്രളയത്തിൽ ആശ്വാസവുമായി എസ്ബിഐയും; ദുരിത ബാധിതരായവരിൽ നിന്നും മിനിമം ബാലൻസ് ഇല്ലെന്ന പേരിൽ പിഴ ഈടാക്കില്ല; ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു കോടി രൂപയുടെ സഹായവും
തിരുവനന്തപുരം: സംസ്ഥാനം പ്രളയദുരന്തം നേരിടുന്ന സാഹചര്യത്തിൽ പണമിടപാടുകൾക്കും വായ്പകൾക്കും എസ്ബിഐ ഇളവുകൾ പ്രഖ്യാപിച്ചു. ദുരിത ബാധിതരായവരിൽ നിന്നും മിനിമം ബാലൻസ് ഇല്ലെന്ന പേരിൽ പിഴ ഈടാക്കില്ല. ഡ്യൂപ്ലിക്കേറ്റ് പാസ്ബുക്ക്, എടിഎം കാർഡ്, ചെക്ക് ബുക്ക് എന്നിവയ്ക്കുള്ള ചാർജും ഒഴിവാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു കോടി രൂപ എസ്ബിഐ സംഭാവന ചെയ്തു. ജീവനക്കാരിൽനിന്നു 2.7 ലക്ഷം രൂപ സംഭാവന ശേഖരിക്കുന്നുണ്ട്. ഈ നേരുന്ന എസ്ബിഐയുടെ വകയായി സമാനമായ തുകയും ചേർത്ത് ദുരിതാശ്വാസ നിധിയിലേക്കു കൈമാറും.
Read Moreസർക്കാരിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ ഫേസ്ബുക്കിൽ പരിഹസിച്ചു; ജീവനക്കാരനു സസ്പെൻഷൻ
തിരുവനന്തപുരം: വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളെയും സർക്കാരിനെയും വിമർശിച്ച സർക്കാർ ജീവനക്കാരനു സസ്പെൻഷൻ. കോഴിക്കോട് പുതിയ സബ് ട്രഷറിയിലെ ജീവനക്കാരനും ഇപ്പോൾ കോഴിക്കോട് പെൻഷൻ പേയ്മെന്റ് സബ് ട്രഷറിയിൽ സേവനമനുഷ്ഠിക്കുകയും ചെയ്യുന്ന ബോബൻ ജോണിനെയാണ് അന്വേഷണ വിധേയമായി ട്രഷറി ഡയറക്ടർ സസ്പെൻഡ് ചെയ്തത്. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളെയും സർക്കാരിനെയും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സർക്കാർ ജീവനക്കാരെയും സന്നദ്ധ സംഘടനകളെയും പരിഹസിച്ചാണ് ബോബൻ ഫേസ്ബുക്ക് പോസ്റ്റിട്ടത്.
Read More