പ്രളയക്കെടുതി നേരിടാന്‍ 325 താത്ക്കാലിക ആശുപത്രികള്‍; പ്രവര്‍ത്തനം വ്യാഴാഴ്ച മുതല്‍

തിരുവനന്തപുരം: പ്രളയക്കെടുതി മൂലമുള്ള രോഗങ്ങളെ പ്രതിരോധിക്കാനും ജനങ്ങള്‍ക്ക് എല്ലായിടത്തും ചികിത്സാ സംവിധാനം ലഭ്യമാക്കാനുമായി 325 താത്ക്കാലിക ആശുപത്രികള്‍ സ്ഥാപിക്കാന്‍ തീരുമാനമായെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഓഗസ്റ്റ് 30 മുതലാണ് ആശുപത്രികളുടെ പ്രവർത്തനം തുടങ്ങുന്നത്. മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന പഞ്ചായത്തുകളില്‍ നിലവിലുള്ള ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് പുറമെയാണ് താത്ക്കാലികമായി ആശുപത്രികള്‍ തുടങ്ങുന്നത്. 30 ദിവസത്തേയ്ക്ക് താത്കാലിക ആശുപത്രികൾ പ്രവർത്തിക്കുമെന്നും മന്ത്രി അറിയിച്ചു. ആലപ്പുഴ-38, പത്തനംതിട്ട -9, കോട്ടയം-24, ഇടുക്കി-23, എറണാകുളം-50, തൃശൂര്‍-43, പാലക്കാട്-49, മലപ്പുറം-47, കോഴിക്കോട്-16, വയനാട്-26 എന്നീ ജില്ലകളിലാണ് പുതിയ ആശുപത്രികൾ തുടങ്ങുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ മാതൃകയിലാണ് ആശുപത്രികള്‍ പ്രവര്‍ത്തിക്കുക. ഓരോ ഡോക്ടറും നഴ്സും ആശുപത്രിയിലുണ്ടാകും. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെയാണ് പ്രവര്‍ത്തന സമയം. മെഡിക്കല്‍ കോളജിലെ പിജി ഡോക്ടര്‍മാരും മറ്റ് സന്നദ്ധ ഡോക്ടര്‍മാരുമായിരിക്കും ഈ കേന്ദ്രങ്ങളിൽ സേവനത്തിന് എത്തുന്നത്. കെഎംഎസ്‌സിഎല്‍ വഴിയായിരിക്കും മരുന്നുകള്‍ ലഭ്യമാക്കുകയെന്നും…

Read More

മു​ഖ്യ​മ​ന്ത്രി​യു​ടെ സാ​ല​റി ച​ല​ഞ്ച് ഏ​റ്റെ​ടു​ത്ത് നാ​വി​ക​സേ​ന​യും; ഒ​രു ദി​വ​സ​ത്തെ വേ​ത​നം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ന​ൽ​കും

തി​രു​വ​ന​ന്ത​പു​രം: പു​തി​യ കേ​ര​ളം സൃ​ഷ്ടി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ മു​ന്നോ​ട്ടു​വെ​ച്ച “സാ​ല​റി ച​ല​ഞ്ച്’ എ​ന്ന ആ​ശ​യം നാ​വി​ക​സേ​ന​യും ഏ​റ്റെ​ടു​ത്തു. നാ​വി​ക​സേ​ന​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ഒ​രു ദി​വ​സ​ത്തെ വേ​ത​നം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ന​ൽ​കും. സം​സ്ഥാ​നം പ്ര​ള​യ​ക്കെ​ടു​തി നേ​രി​ട്ട​പ്പോ​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് മു​ൻ​പ​ന്തി​യി​ൽ നി​ന്ന​വരാണ് നാ​വി​ക​സേ​ന. മു​ഖ്യ​മ​ന്ത്രി​യു​ടെ സാ​ല​റി ച​ല​ഞ്ചി​ന് വ​ൻ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ക്കു​ന്ന​ത്. ഭ​ര​ണ,പ്ര​തി​പ​ക്ഷ എം​എ​ൽ​മാ​രും ഉ​ദ്യോ​ഗ​സ്ഥ​രും നി​ര​വ​ധി സം​ഘ​ട​ന​ക​ളും ഇ​തി​ന​കം ത​ന്നെ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഭ്യ​ർ​ഥ​ന​യോ​ട് പ്ര​തി​ക​രി​ച്ച് ഒ​രു മാ​സം ശ​മ്പ​ളം ന​ൽ​കു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്. മ​ല​യാ​ളി​ക​ൾ ഒ​രു മാ​സ​ത്തെ ശ​ന്പ​ളം സം​ഭാ​വ​ന ന​ൽ​കി​യാ​ൽ പ്ര​ള​യ​ക്കെ​ടു​തി​യി​ൽ​നി​ന്നു കേ​ര​ളം ക​ര​ക​യ​റു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഞാ​യ​റാ​ഴ്ച​യാ​ണ് വ്യ​ക്ത​മാ​ക്കി​യ​ത്.

Read More

ഓ​ണ​പ്പ​രീ​ക്ഷ ഉ​ട​ൻ ഉ​ണ്ടാ​കില്ല​; സ്കൂ​ളു​ക​ൾ നാ​ളെ തു​റ​ക്കേ​ണ്ട​തി​ല്ലെന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​പ്പ​രീ​ക്ഷ ഉ​ട​ൻ ഉ​ണ്ടാ​കി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്രൊ​ഫ. സി.​ര​വീ​ന്ദ്ര​നാ​ഥ്. പ്ര​ള​യ ദു​ര​ന്ത​ത്തി​ൽ ത​ക​ർ​ന്ന സ്കൂ​ളു​ക​ൾ നാ​ളെ തു​റ​ക്കേ​ണ്ട​തി​ല്ലെ​ന്നും ഇ​ത് സം​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ​ക്ക് തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ന​ഷ്ട​പ്പെ​ട്ട അ​ധ്യ​യ​ന ദി​വ​സ​ങ്ങ​ൾ എ​ങ്ങ​നെ വീ​ണ്ടെ​ടു​ക്കാം എ​ന്ന​തി​നെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്ത് തീ​രു​മാ​നി​ക്കും. സ്കൂ​ളു​ക​ളി​ൽ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ ഉ​ട​ൻ എ​ത്തി​യ്ക്കു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

Read More

പ്രളയ ദുരിതം; കേ​ര​ള​ത്തെ പു​ന​ർ സൃ​ഷ്ടി​ക്കാ​നാ​യി ധാ​രാ​ളം പ​ണം അ​നി​വാ​ര്യം; സ​ർ​ക്കാ​ർ ലോ​ക​ ബാ​ങ്കി​ന്‍റെ സ​ഹാ​യം തേ​ടും

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് ത​ക​ർ​ന്ന കേ​ര​ള​ത്തെ പു​ന​ർ നി​ർ​മിക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ലോ​ക ബാ​ങ്കി​ന്‍റെ സ​ഹാ​യം തേ​ടും. ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. കേ​ന്ദ്ര​ സ​ർ​ക്കാ​രു​മാ​യും ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കേ​ര​ള​ത്തെ പു​ന​ർ സൃ​ഷ്ടി​ക്കാ​നാ​യി ധാ​രാ​ളം പ​ണം അ​നി​വാ​ര്യ​മാ​ണെ​ന്നും ലോ​ക​ ബാ​ങ്കി​ന്‍റെ സ​ഹാ​യം കൂ​ടി ല​ഭി​ച്ചാ​ൽ മാ​ത്ര​മേ കേ​ര​ള​ത്തെ പു​ന​ർ സൃ​ഷ്ടി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്നും ധ​ന​വ​കു​പ്പ് വ്യക്തമാക്കി. ലോക ബാങ്കിന്‍റെ സഹായം കേരളത്തിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചീഫ് സെക്രട്ടറി ടോം ജോസും വ്യക്തമാക്കി. വായ്പയ്ക്കായി ബുധനാഴ്ച ലോക ബാങ്ക് പ്രതിനിധികളുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Read More

മു​ഖ്യ​മ​ന്ത്രി​യു​ടെ സാ​ല​റി ച​ല​ഞ്ച് ഏറ്റെടുത്ത് സാ​ക്ഷ​ര​താ മി​ഷ​നും; സ്ഥാപനത്തിലെ 104 ജീവനക്കാരും ഒരു മാസത്തെ സാലറി ദുരിതാശ്വാസ നിധിയിലേക്ക് നൽകും

തി​രു​വ​ന​ന്ത​പു​രം: പു​തി​യ കേ​ര​ളം സൃ​ഷ്ടി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ മു​ന്നോ​ട്ടു​വെ​ച്ച “സാ​ല​റി ച​ല​ഞ്ച്’ എ​ന്ന ആ​ശ​യം സാ​ക്ഷ​ര​താ മി​ഷ​നും ഏ​റ്റെ​ടു​ത്തു. സാ​ക്ഷ​ര​താ മി​ഷ​ൻ ഡ‍​യ​റ​ക്ട​റും മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രും ഒ​രു മാ​സ​ത്തെ വേ​ത​നം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു. സാ​ക്ഷ​ര​താ മി​ഷ​നി​ലെ 104 ജീ​വ​ന​ക്കാ​രാ​ണ് ശ​മ്പ​ളം ന​ൽ​കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ സാ​ല​റി ച​ല​ഞ്ചി​ന് വ​ൻ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ക്കു​ന്ന​ത്. ഭ​ര​ണ, പ്ര​തി​പ​ക്ഷ എം​എ​ൽ​മാ​രും ഉ​ദ്യോ​ഗ​സ്ഥ​രും നി​ര​വ​ധി സം​ഘ​ട​ന​ക​ളും ഇ​തി​ന​കം ത​ന്നെ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഭ്യ​ർ​ഥ​ന​യോ​ട് പ്ര​തി​ക​രി​ച്ച് ഒ​രു മാ​സം ശ​മ്പ​ളം ന​ൽ​കു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്. മ​ല​യാ​ളി​ക​ൾ ഒ​രു മാ​സ​ത്തെ ശ​ന്പ​ളം സം​ഭാ​വ​ന ന​ൽ​കി​യാ​ൽ പ്ര​ള​യ​ക്കെ​ടു​തി​യി​ൽ​നി​ന്നു കേ​ര​ളം ക​ര​ക​യ​റു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഞാ​യ​റാ​ഴ്ച​യാ​ണ് വ്യ​ക്ത​മാ​ക്കി​യ​ത്.

Read More

എല്ലാ ജന പ്രതിനിധികളും  ഇതിന് തയാറാകണം;  ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം സംഭാവന നൽകി  വിഎസ് 

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് എം​എ​ൽ​എ​മാ​രും എം​പി മാ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ ഒ​രു ല​ക്ഷം രൂ​പ വീതം ന​ൽ​ക​ണ​മെ​ന്ന് ഭ​ര​ണ പ​രി​ഷ്കാ​ര ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. വി.എസ് ഒ​രു ല​ക്ഷം രൂ​പ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കി​യ ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​ര​ണ​മാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.  

Read More

പ്രളയക്കെടുതിയിൽ കെഎസ്ആർടിസിക്ക് നഷ്ടം 30 കോടി; സർക്കാരിനോട് 50 കോടി ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിനാകെ കനത്ത നാശം വിതച്ച പ്രളയക്കെടുതിയിൽ കെഎസ്ആർടിസിക്കുമുണ്ട് നാശനഷ്ടങ്ങളേറെ. 30 കോടിയുടെ നഷ്ടം കെഎസ്ആർടിസിക്കുണ്ടായെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. 200ലേറെ ബസുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും 11 ബസ് സ്റ്റേഷനുകൾ പൂർണമായും തകർന്നെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 50 കോടി രൂപയുടെ ധനസഹായം സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Read More

റ​വ​ന്യു മ​ന്ത്രി​ക്ക് പൈ​ല​റ്റ് പോ​യ പോ​ലീ​സ് ജീ​പ്പ് മ​റി​ഞ്ഞു ; ര​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: കി​ളി​മാ​നൂ​ർ ത​ട്ട​ത്തു​മ​ല​യി​ൽ റ​വ​ന്യു മ​ന്ത്രി​ക്ക് പൈ​ല​റ്റ് പോ​യ പോ​ലീ​സ് ജീ​പ്പ് മ​റി​ഞ്ഞ് ര​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്ക്. പോ​ലീ​സ് ക​ണ്‍​ട്രോ​ണ്‍ റൂ​മി​ലെ എ​സ്ഐ. അ​ബ്ദു​ൽ സ​ലാം, എ​എ​സ്ഐ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന് രാ​വി​ലെ 7.45 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ കി​ളി​മാ​നൂ​രി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും കൊ​ല്ല​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന മ​ന്ത്രി​ക്ക് പൈ​ല​റ്റ് പോ​കു​ന്ന​തി​നി​ടെ ത​ട്ട​ത്തു​മ​ല​യി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

Read More

പ്ര​ള​യ​ത്തി​ൽ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച വീ​ടു​ക​ൾ സ​ജ്ജ​മാ​ക്കാ​ൻ പ​ലി​ശ​ര​ഹി​ത വാ​യ്പ, ഉ​പ​ക​ര​ണ​ങ്ങ​ൾക്കു ക​ർ​മ​പ​ദ്ധ​തിയെന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ത്തി​ൽ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച വീ​ടു​ക​ൾ ന​ന്നാ​ക്കു​ന്ന​തി​നു പ​ലി​ശ​ര​ഹി​ത വാ​യ്പ ല​ഭ്യ​മാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കേ​ടു​വ​ന്ന വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ന​ന്നാ​ക്കു​ന്ന​തി​ന് ക​ർ​മ​പ​ദ്ധ​തി രൂ​പീ​ക​രി​ക്കു​മെ​ന്നും ദു​രി​ത​ബാ​ധി​ത മേ​ഖ​ല​യി​ൽ ക​ഴി​യു​ന്ന​വ​രെ മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​ൻ സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. വി​വി​ധ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ വി​ട്ടു തി​രി​ച്ചു​പോ​കു​ന്പോ​ഴു​ള്ള അ​വ​സ്ഥ​യെ​ക്കു​റി​ച്ച് ആ​ളു​ക​ൾ​ക്ക് ആ​ശ​ങ്ക​യു​ണ്ട്. ഇ​ത് ഗൗ​ര​വ​മാ​യി സ​ർ​ക്കാ​ർ കാ​ണു​ന്നു. ഇ​തി​ന് സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ഹാ​രം കാ​ണും. പ്ര​ള​യ​ത്തി​ൽ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച വീ​ടു​ക​ൾ വാ​സ​യോ​ഗ്യ​മാ​ക്കു​ന്ന​തി​ന് ബാ​ങ്കു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ആ​വ​ശ്യ​മാ​യ തു​ക ല​ഭ്യ​മാ​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്കും. ഒ​രു ല​ക്ഷം രൂ​പ വ​രെ കു​ടും​ബ​നാ​ഥ​യ്ക്കു പ​ലി​ശ​ര​ഹി​ത വാ​യ്പ ല​ഭി​ക്കും- മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ സ്കൂ​ൾ, കോ​ള​ജ് കെ​ട്ടി​ട​ങ്ങ​ളി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഓ​ണാ​വ​ധി ക​ഴി​യു​ന്ന​ത​തോ​ടെ ഈ ​കെ​ട്ടി​ട​ങ്ങ​ൾ ഒ​ഴി​ഞ്ഞു ന​ൽ​കേ​ണ്ടി​വ​രും. ഇ​തോ​ടെ വീ​ട് സ​ജ്ജ​മാ​കു​ന്ന​തു​വ​രെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​രെ താ​മ​സി​ക്കു​ന്ന​തി​ന് ഹാ​ളു​ക​ൾ, ക​ല്യാ​ണ​മ​ണ്ഡ​പ​ങ്ങ​ൾ എ​ന്നി​വ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​ണു സ​ർ​ക്കാ​ർ തീ​രു​മാ​നം. സ്ഥി​ര​മാ​യി…

Read More

ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ത​ക​ർ​ന്ന വ​ള്ള​ങ്ങ​ൾ​ക്ക് 2.50 കോ​ടി; വെ​ള​ള​പ്പൊ​ക്ക​ത്തി​ൽ അ​ക​പ്പെ​ട്ട 65,000 ല​ധി​കം ആ​ളു​കളെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ര​ക്ഷി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ത്തി​ൽ അ​ക​പ്പെ​ട്ട​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നി​ട​യി​ൽ ത​ക​ർ​ന്ന 466 വ​ള്ള​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തി​നാ​യി 2.50 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്നു മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി അ​മ്മ അ​റി​യി​ച്ചു. ല​ഭ്യ​മാ​യ ക​ണ​ക്കു പ്ര​കാ​രം ഏ​ഴു വ​ള്ളം പൂ​ർ​ണ്ണ​മാ​യി ത​ക​ർ​ന്നു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, തൃ​ശ്ശൂ​ർ മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ നി​ന്ന് പോ​യ വ​ള​ള​ങ്ങ​ളാ​ണ് പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന​ത്. ഇവയ്ക്കു പ​ക​രം വള്ളം വാ​ങ്ങി ന​ൽ​കും. 459 വ​ള​ള​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ ഉ​ണ്ടാ​യി. ഇ​ത്ത​രം വ​ള​ള​ങ്ങ​ൾ ഒ​ന്നും ത​ന്നെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ഉ​പ​യു​ക്ത​മ​ല്ല. ഇ​വ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തും. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ 98 വ​ള​ള​ങ്ങ​ളും കൊ​ല്ലം ജി​ല്ല​യി​ലെ 148 വ​ള​ള​ങ്ങ​ളും ആ​ല​പ്പു​ഴ​യി​ലെ 100 വ​ള​ള​ങ്ങ​ളും എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ 70 വ​ള​ള​ങ്ങ​ളും തൃ​ശ്ശൂ​രി​ലെ 12 വ​ള​ള​ങ്ങ​ളും, മ​ല​പ്പു​റം ജി​ല്ല​യി​ലെ 19 വ​ള​ള​ങ്ങ​ളും കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ നാ​ലും ക​ണ്ണൂ​രി​ലെ എ​ട്ടു വ​ള​ള​ങ്ങ​ളു​മാ​ണ് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന​ത്. 3525 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് പ​ങ്കെ​ടു​ത്ത​ത്. വെ​ള​ള​പ്പൊ​ക്ക​ത്തി​ൽ അ​ക​പ്പെ​ട്ട…

Read More