തിരുവനന്തപുരം: മന്ത്രി കെ.രാജുവിന്റെ വിദേശ യാത്രയെക്കുറിച്ച് അറിയില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണഗതിയിൽ മന്ത്രിമാർ വിദേശയാത്ര നടത്തിയാൽ മുഖ്യമന്ത്രിയെ അറിയിക്കും. കെ.രാജു വനത്തിന്റെ കാര്യം ഭംഗിയായി നോക്കുന്നുണ്ട്. അദ്ദേഹം മടങ്ങിയെത്തിയ ശേഷം വനത്തിന്റെ കാര്യം ഭംഗിയായി നോക്കുമെന്നും ഇതു സംബന്ധിച്ച ചോദ്യങ്ങൾക്കു മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു. പ്രളയക്കെടുതിയിൽ കേരളം നട്ടംതിരിയുന്നതിനിടെ വിദേശയാത്ര പോയ മന്ത്രി കെ.രാജുവിനെ സിപിഐ തിരിച്ചുവിളിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. വേൾഡ് മലയാളി കൗണ്‍സിലിന്റെ ഗ്ലോബൽ സമ്മേളനത്തിൽ പങ്കെടുക്കാൻ വ്യാഴാഴ്ച രാവിലെ ജർമനിയിലേക്കു പുറപ്പെട്ട മന്ത്രിയോടു തിരിച്ചുവരാൻ പാർട്ടി ആവശ്യപ്പെടുകയായിരുന്നു. കോട്ടയം ജില്ലയിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മന്ത്രിസഭ കെ. രാജുവിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. കോട്ടയത്ത് റെഡ് അലർട്ട് നിലനിൽക്കെ തന്നെയാണ് മന്ത്രി നാടുവിട്ടത്. മന്ത്രിക്കൊപ്പം ലീഗ് നേതാവും എം.പിയുമായ ഇ.ടി മുഹമ്മദ് ബഷീറുമുണ്ട്.
Read MoreCategory: TVM
രക്ഷാപ്രവർത്തനം പൂർണമായും സൈന്യത്തെ ഏൽപിക്കണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയക്കെടുതിയിൽ വലയുന്നവരെ രക്ഷപ്പെടുത്താനുള്ള ദൗത്യത്തിന്റെ പൂർണ ചുമതല സൈന്യത്തെ ഏൽപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ചെന്നിത്തല പ്രധാനമന്ത്രിക്ക് നിവേദനം നൽകി. പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
Read Moreമുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് സഹായം അഭ്യർഥിക്കുന്നവർ സ്ഥലവും സമയവും ഉൾപ്പെടുത്തണം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും റെസ്ക്യൂ വാട്സ്ആപ്പ് നമ്പരുകളിലേക്കും സഹായ അഭ്യർഥിക്കുന്നവർ സ്ഥലവും തീയതിയും സമയവും ഉൾപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആവർത്തനം ഒഴിവാക്കുന്നതിനുവേണ്ടിയാണ്. കൃത്യമായ സ്ഥലവും ലാൻഡ്മാർക്കുകളും സന്ദേശത്തിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം നിർദേശിച്ചു. ജില്ലയും, കുടുങ്ങികിടക്കുന്നവരുടെ കൃത്യമായ എണ്ണവും, അവരെ ബന്ധപ്പെടാനുള്ള ഫോൺ നമ്പർ ഉണ്ടെങ്കിൽ അതും ഉൾപ്പെടുത്തണം. രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കുവാൻ അത് സഹായകരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Moreരക്ഷാപ്രവർത്തനത്തിൽ മുഖ്യമന്ത്രിക്ക് അതൃപ്തി: റവന്യൂ അഡീ. ചീഫ് സെക്രട്ടറിയെ ശാസിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ രക്ഷാപ്രവർത്തനങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന് അതൃപ്തി. സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ ചേർന്ന അടിയന്തര യോഗത്തിലാണ് മുഖ്യമന്ത്രി അതൃപ്തി രംഗപ്പെടുത്തിയത്. രക്ഷാപ്രവർത്തനം കാര്യക്ഷമമായില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു. റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറിയെയും മുഖ്യമന്ത്രി വിമർശിച്ചു. ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം വൈകിയെന്നും യോഗത്തിൽ വിമർശനം ഉയർന്നു.
Read Moreരക്ഷാപ്രവർത്തനത്തിന് എത്തുന്ന ഹെലികോപ്റ്ററുകളുടെ ശ്രദ്ധയാകർഷിക്കാൻ
തിരുവനന്തപുരം: ദുരന്തമേഖലകളിൽ രക്ഷാപ്രവർത്തനത്തിനായി എത്തുന്ന ഹെലികോപ്റ്ററുകളുടെ ശ്രദ്ധയാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ. 1. sos എന്ന് എന്തെങ്കിലും വസ്തുക്കൾ കൊണ്ട് എഴുതുക 2. കണ്ണാടിയോ അതുപോലുള്ള വസ്തുക്കളോ ഉപയോഗിച്ച് ഹെലികോപ്റ്ററിൽ റിഫ്ലെക്ട്ട് ചെയ്യുക 3. നിറമുള്ള വലിയ തുണി വീശി കാണിക്കുക 4. നാവിക സേനയുടെ ബോട്ട് വരുന്ന ഭാഗങ്ങളിൽ ഉറക്കെ ശബ്ദമുണ്ടാക്കുക
Read Moreരക്ഷകരെ കാത്ത് ആയിരങ്ങൾ; പെരിയാറിൽ ജലനിരപ്പ് ഉയരുന്നു; ചാലക്കുടി വെള്ളത്തിൽ; തമിഴ്നാട് ഫയർഫോഴ്സും രക്ഷാപ്രവർത്തനത്തിന്
കോട്ടയം: രക്ഷാപ്രവർത്തകർ എത്തുന്നതും കാത്ത് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വെള്ളത്തിനു നടുവിൽ പ്രതീക്ഷയർപ്പിച്ചു കഴിയുന്നത് ആയിരങ്ങൾ. ഇടുക്കി, പത്തനംതിട്ട, എറണാകുളം തൃശൂർ ജില്ലകളിലാണ് പേമാരിയും പ്രളയവും ഏറെ ദുരിതം വിതയ്ക്കുന്നത്. ഇവിടെ വിവിധ കെട്ടിടങ്ങളിലായി ആയിരക്കണക്കിനുപേർ കഴിയുന്നതായാണ് വിവരം. ഇന്നു രാവിലെ മുതൽ ഇവരെ പുറത്തെത്തിക്കാനുള്ള സമഗ്രരക്ഷാപ്രവർത്തനത്തിനു തുടക്കമായി. 23 ഹെലിക്കോപ്റ്ററുകളും 450 ബോട്ടുകളും രക്ഷാപ്രവർത്തനത്തിൽ ഉപയോഗിക്കുന്നതിനായി അധികമായി എത്തിച്ചു. ഇവർക്കൊപ്പം 20 പേർ വീതമുള്ള 40 ദേശീയ ദുരന്ത നിവാരണ സേനാ സംഘങ്ങൾകൂടി എത്തും. രക്ഷപ്പെടുത്തുന്നവരെ താമസിപ്പിക്കാൻ ഉയരമുള്ള കെട്ടിടങ്ങൾ ഏറ്റെടുക്കും. എറണാകുളം, തൃശൂർ, പത്തനംനിട്ട, ആലപ്പുഴ ജില്ലകളിൽ മൂന്നു ഹെലിക്കോപ്റ്ററുകൾ വീതം രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കും. തമിഴ്നാട് ഫയർഫോഴ്സും രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. പ്രളയം ഏറെദുരിതം വിതച്ച പത്തനംതിട്ട ഏറെക്കുറെ പൂർണമായും വെള്ളത്തിലാണ്. റാന്നി, ആറൻമുള, കോഴഞ്ചേരി, ചിറ്റാർ, തിരുവല്ല എന്നിവിടങ്ങളിലാണ് സ്ഥിതി രൂക്ഷം. ഇവിടെ വൈദ്യുതബന്ധം…
Read Moreപിഎസ്സി രണ്ടു ദിവസത്തെ പരീക്ഷകൾ മാറ്റി; പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
തിരുവനന്തപുരം: കനത്ത മഴയും പ്രളയവും മൂലം പിഎസ്സി രണ്ടു ദിവസത്തെ പരീക്ഷകൾ മാറ്റിവച്ചു. വെള്ളി, ശനി ദിവസങ്ങളിലെ പരീക്ഷകളാണ് മാറ്റിയത്. ഡിപ്പാർട്ട്മെന്റൽ പരീക്ഷകൾ, അഭിമുഖ പരീക്ഷകൾ, സർട്ടിഫിക്കറ്റ് പരിശോധന ഉൾപ്പടെയാണ് മാറ്റിവച്ചിരിക്കുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
Read Moreപ്രളയക്കെടുതി: കണ്ട്രോൾ റൂം തുറന്നു; അടിയന്തര സഹായത്തിന് 1077; രക്ഷാപ്രവർത്തനത്തിനായി വാട്സ്ആപ്പിൽ ബന്ധപ്പെടേണ്ട ജില്ലതിരിച്ചുള്ള നമ്പരുകൾ
അടിയന്തര സഹായം:- 1077 സ്റ്റേറ്റ് കണ്ട്രോൾ റൂം നന്പർ: 0471 2331639 നെടുന്പാശേരി വിമാനത്താവളം: 0484 3053500, 0484 2610094 തിരുവനന്തപുരം: 0471 2730045 കൊല്ലം: 0474 2794002 പത്തനംതിട്ട: 0468 2322515 ആലപ്പുഴ: 0477 2238630 കോട്ടയം: 0481 2562201 ഇടുക്കി: 0486 2233111 എറണാകുളം: 0484 2423513 തൃശ്ശൂർ: 0487 2362424 പാലക്കാട്: 0491 2505309 മലപ്പുറം: 0483 2736320 കോഴിക്കോട്: 0495 2371002 വയനാട്: 9207985027 കണ്ണൂർ: 0468 2322515 രക്ഷാപ്രവർത്തനത്തിനായി വാട്സ്ആപ്പിൽ ബന്ധപ്പെടേണ്ട നന്പറുകൾ പത്തനംതിട്ട: 8078808915 ഇടുക്കി: 9383463036 ആലപ്പുഴ: 9495003640 കൊല്ലം 9447677800 എറണകുളം: 7902200400 കോട്ടയം: 9446562236 പത്തനംതിട്ട പത്തനംതിട്ട കലക്ടറേറ്റ്: 04682322515, 2222515, 8078808915 താലൂക്ക് ഓഫീസുകൾ കോഴഞ്ചേരി: 04682222221 അടൂർ: 04734224826 കോന്നി: 04682240087 മല്ലപ്പള്ളി: 04692682293 റാന്നി: 04735227442 തിരുവല്ല: 04692601303 പത്തനംതിട്ടയിൽ…
Read Moreസംസ്ഥാനത്തെ എട്ട് ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകൾക്കാണ് പ്രധാനമായും ഈ മുന്നറിയിപ്പ് ബാധകമാവുക. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളത്. വയനാട്ടില്‍ ശക്തമായ മഴ തുടരുകയാണ്. മണ്ണിടിഞ്ഞ് പലതവണ മാനന്തവാടി താമരശ്ശേരി ചുരങ്ങളില്‍ ഗതാഗതം തടസപ്പെട്ടു. ബാണാസുരസാഗര്‍, കാരാപ്പുഴ അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ഇപ്പോള്‍ ശക്തമായ മഴയാണ്. ബാണാസുരസാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ഉയർത്തുമെന്നാണ് വിവരം.
Read Moreരക്ഷാപ്രവർത്തനത്തിനായി മുഖ്യമന്ത്രി കേന്ദ്രസേനയുടെ സഹായം തേടി; അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് രാജ്നാഥ് സിംഗ്
തിരുവനന്തപുരം: പ്രളയക്കെടുതി രൂക്ഷമായതോടെ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രസേനയുടെ സഹായം തേടി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനെ ഫോണിൽ വിളിച്ചാണ് മുഖ്യമന്ത്രി സഹായം തേടിയത്. രക്ഷാപ്രവർത്തനത്തിനായി കൂടുതൽ കേന്ദ്രസേനയെ അയക്കണമെന്നും മുഖ്യമന്ത്രി രാജ്നാഥ് സിംഗിനോട് അഭ്യർഥിച്ചു. പ്രധാനമന്ത്രിയുടെ സെക്രട്ടറി, കാബിനറ്റ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവരുമായി വിഷയം ചർച്ച ചെയ്ത് അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് രാജ്നാഥ് സിംഗ് അറിയിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Read More