തിരുവനന്തപുരത്ത് പ്രളയം! 18 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു; അഞ്ച് മണിക്കുറോളം ഇവര്‍ അഭയംപ്രാപിച്ചത് വീടിന് മുകളില്‍

തിരുവനന്തപുരം: കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ തിരുവനന്തപുരം ജില്ലയിൽ വ്യാപക നാശനഷ്ടം. ഗൗരീശപട്ടത്ത് 18 ഓളം കുടുംബങ്ങൾ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടു. അഞ്ച് മണിക്കുറായി ഇവർ വീടിന് മുകളിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. ഫയർഫോഴ്സ് സംഘം സ്ഥലത്ത് എത്തിയെങ്കിലും കനത്ത വെള്ളത്തിൽ ഇവരെ പുറത്തെത്തിക്കാൻ സാധിക്കാത്ത സ്ഥിതിയാണ്. കൂടുതൽ ഉപകരണങ്ങൾ എത്തിച്ച് ഇവരെ പുറത്തെത്തിക്കുമെന്ന് സ്ഥലത്തെത്തിയ കെ.മുരളീധരൻ എംഎൽഎ അറിയിച്ചു. പുലർച്ചെ രണ്ടരയോടെ ആമയിടിഞ്ചാൽ തോട് കരകവിഞ്ഞൊഴുകിയതാണ് 18 ഓളം കുടുംബങ്ങൾ ഒറ്റപ്പെടാൻ കാരണമായത്. വളരെ പെട്ടന്ന് വെള്ളം പൊങ്ങിയതിനാൽ ഇവർക്ക് പുറത്തുകടക്കാൻ കഴിഞ്ഞില്ല. നേരെ പുലർന്ന ശേഷമാണ് ഇവർ കുടുങ്ങിയ വിവരം പുറംലോകമറിഞ്ഞത്. ഉടൻ തന്നെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി. ഫയർഫോഴ്സ് സംഘം വെള്ളത്തിലൂടെ ഇവരുടെ സമീപത്തെത്തി ഭയപ്പെടേണ്ടെന്ന് അറിയിച്ചിട്ടുണ്ട്. ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ അരുവിക്കര, നെയ്യാർ, പേപ്പാറ ഡാമുകളെല്ലാം തുറന്നുവിട്ടിരിക്കുകയാണ്. കരമനയാറ്റിലും കിള്ളിയാറ്റിലും വെള്ളം നിറഞ്ഞതോടെ തലസ്ഥാനം പ്രളയത്തിൽ…

Read More

സംസ്ഥാനത്ത് ഓട്ടോ ടാക്സി നിരക്ക് വർധിപ്പിക്കുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ ടാക്സി നിരക്ക് വർധിപ്പിക്കുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ. രണ്ടു മാസത്തിനകം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. നിരക്ക് വർധിപ്പിക്കേണ്ട സാഹചര്യമുണ്ടെന്നാണ് സർക്കാർ നിലപാട്. മഴക്കെടുതി മൂലം പൊതുജനങ്ങൾ ബുദ്ധിമുട്ടുന്ന ഈ സാഹചര്യത്തിൽ ഉടനടി വർധനവ് വരുത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

Read More

കാലവർഷക്കെടുതി ; സർക്കാർ ഒാണാഘോഷം റദ്ദാക്കും; പ്രളയക്കെടുതിയിൽ 8316കോടിയുടെ നഷ്‌‌ടം ഉണ്ടായതായി മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കാ​ല​വ​ർ​ഷ കെ​ടു​തി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സ​ർ​ക്കാ​ർ ഓ​ണാ​ഘോ​ഷം റ​ദ്ദാ​ക്കു​മെ​ന്നും ഇ​തി​നാ​യി നീ​ക്കി​വ​ച്ച തു​ക ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​പ​യോ​ഗി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ രേ​ഖ​ക​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കാ​യി അ​ദാ​ല​ത്ത് ന​ടത്തും. പ്ര​ള​യ കെ​ടു​തി​യി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും 38 പേ​ർ മ​ര​ണ​മ​ട​യു​ക​യും നാ​ലു പേ​രെ കാ​ണാ​താ​കു​ക​യും ചെ​യ്തെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. മ​ഴ​ക്കെ​ടു​തി​യെ​ക്കു​റി​ച്ച് ന​ട​ത്തി​യ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലെ തീ​രു​മാ​ന​ങ്ങ​ൾ വി​വ​രി​ച്ചുകൊ​ണ്ട് ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. 8316 കോ​ടി രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യി​ട്ടു​ണ്ട്. 20000 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. പ​തി​നാ​യി​രം കി​ലോ മീ​റ്റ​ർ റോ​ഡു​ക​ൾ ത​ക​ർ​ന്നി​ട്ടു​ണ്ട്. പാ​ല​ങ്ങ​ൾ ത​ക​രു​ക​യും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. കാ​ർ​ഷി​ക വി​ഭ​വ​ങ്ങ​ൾ വ​ലി​യ തോ​തി​ൽ ന​ശി​ച്ചി​ട്ടു​ണ്ട്. 27 ഡാ​മു​ക​ൾ തു​റ​ന്ന് വി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. 215 ഇ​ട​ങ്ങ​ളി​ൽ ഉ​രു​ൾ പൊ​ട്ട​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഇ​തുസം​ബ​ന്ധി​ച്ച് പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ളു​ണ്ട്. ധാ​രാ​ളം പേ​രു​ടെ വീ​ടു​ക​ൾ ത​ക​രു​ക​യും വെ​ള്ളം…

Read More

സം​സ്ഥാ​ന​ത്ത് നാ​ളെ വ​രെ ക​ന​ത്ത മ​ഴ തു​ട​രു​മെ​ന്നു കാ​ലാ​വ​സ്ഥാ കേ​ന്ദ്രം;60 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ കാ​റ്റ​ടി​ക്കാ​ൻ സാ​ധ്യ​ത​

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് നാ​ളെ വ​രെ ക​ന​ത്ത മ​ഴ തു​ട​രു​മെ​ന്നു കാ​ലാ​വ​സ്ഥാ കേ​ന്ദ്രം. പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, പാലക്കാട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ ഇ​ന്നും നാ​ളെ​യും ഒ​റ്റ​പ്പെ​ട്ട മേ​ഖ​ല​ക​ളി​ൽ ക​ന​ത്ത മ​ഴ ഉ​ണ്ടാ​കും. നാ​ളെ മു​ത​ൽ തെ​ക്ക​ൻ ജി​ല്ല​ക​ളി​ലും മ​ഴ ശ​ക്ത​മാ​കും. മ​ണി​ക്കൂ​റി​ൽ 60 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ കാ​റ്റ​ടി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ൽ​സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്. ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 2396.96 അ​ടി​യാ​യി കു​റ​ഞ്ഞു.

Read More

ഇ.പി.ജയരാജൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് പ്ര​തി​പ​ക്ഷം ബ​ഹി​ഷ്ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ഇ.​പി.​ജ​യ​രാ​ജ​ൻ മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ഇ​ന്നു രാ​വി​ലെ പ​ത്തു മ​ണി​ക്ക് രാ​ജ്ഭ​വ​നി​ലാ​യി​രു​ന്നു സ​ത്യ​പ്ര​തി​ജ്ഞാ​ ച​ട​ങ്ങ്. ഗ​വ​ർ​ണ​ർ ജ​സ്റ്റി​സ്. പി.​സ​ദാ​ശി​വം സ​ത്യ​വാ​ച​കം ചൊ​ല്ലി കൊ​ടു​ത്തു. അ​ഞ്ചു മി​നി​റ്റ് നേ​രം ദൈ​ർ​ഘ്യ​മു​ള്ള ല​ളി​ത​മാ​യ ച​ട​ങ്ങാ​യി​രു​ന്നു. സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് പ്ര​തി​പ​ക്ഷം ബ​ഹി​ഷ്ക​രി​ച്ചു. സ​ത്യ​പ്ര​തി​ജ്ഞാ​ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​റ്റ് മ​ന്ത്രി​മാ​രും പ​ങ്കെ​ടു​ത്തു.സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ന് ശേ​ഷം മ​ന്ത്രി​മാ​രും എം​എ​ൽ​എ​മാ​രും ഇ.​പി.​ജ​യ​രാ​ജ​നെ അ​നു​മോ​ദി​ച്ചു. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നും ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളും സ​ത്യ​പ്ര​തി​ജ്ഞാ​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. മു​തി​ർ​ന്ന സി​പി​എം നേ​താ​വും ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നു​മാ​യ വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ൻ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തി​ല്ല. ഗ​വ​ർ​ണ​റു​ടെ ചാ​യ സ​ൽ​ക്കാ​ര​ത്തി​ന് ശേ​ഷം അ​ദ്ദേ​ഹം സെ​ക്ര​ട്ട​റി​യേ​റ്റി​ലെ ത​ന്‍റെ ഓ​ഫീ​സി​ലേ​ക്ക് പോ​യി. ഇ​ന്ന് ചേ​രു​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ ഇ.​പി.​ജ​യ​രാ​ജ​ൻ പ​ങ്കെ​ടു​ക്കും. വ്യ​വ​സാ​യം, കാ​യി​കം, യു​വ​ജ​ന​ക്ഷേ​മം എ​ന്നീ വ​കു​പ്പു​ക​ളാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. 22 മാ​സ​ത്തെ ഇ​ട​വേ​ള​ക്ക് ശേ​ഷ​മാ​ണ് ഇ.​പി.​ജ​യ​രാ​ജ​ൻ വീ​ണ്ടും മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​ത്.…

Read More

ഇ.പി.ജയരാജന്‍റെ മടങ്ങിവരവിന് എൽഡിഎഫ് അംഗീകാരം; തിരിച്ചുവരവ് വ്യവസായ മന്ത്രിയായി തന്നെ

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ പുറത്തുപോയ ഇ.പി.ജയരാജനെ വീണ്ടും മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്നതിന് എൽഡിഎഫ് അംഗീകാരം നൽകി. ഇന്ന് ചേർന്ന എൽഡിഎഫ് യോഗമാണ് ഇക്കാര്യം അംഗീകരിച്ചതെന്ന് കണ്‍വീനർ എ.വിജയരാഘവൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജയരാജന്‍റെ മടങ്ങിവരവ് സംബന്ധിച്ച് സിപിഎമ്മും സിപിഐയും നേരത്തെ തന്നെ ധാരണയിലെത്തിയിരുന്നു. സിപിഎമ്മിന് ഒരു മന്ത്രികൂടി അധികമുണ്ടാകുന്ന സാഹചര്യത്തിൽ ക്യാന്പിനറ്റ് പദവിയോടെ ചീഫ് വിപ്പ് പദവി സിപിഐക്ക് ലഭിക്കും. ഇക്കാര്യത്തിലും നേരത്തെ ധാരണയായിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും ജയരാജന്‍റെ മടങ്ങി വരവിന് പച്ചക്കൊടി വീശിയിരുന്നു. ഇതിന് ശേഷം മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ നേതൃത്വവുമായി ആശയവിനിമയം നടത്തി ധാരണയിലെത്തിയ ശേഷമാണ് ഇന്ന് എൽഡിഎഫിൽ വിഷയം അവതരിപ്പിച്ചത്. വ്യവസായ മന്ത്രിയായി തന്നെയാണ് ജയരാജൻ മന്ത്രിസഭയിലേക്ക് എത്തുന്നത്. ചൊവ്വാഴ്ച രാവിലെ 10ന് രാജ്ഭവനിൽ ആഘോഷങ്ങളൊന്നുമില്ലാതെ സത്യപ്രതിജ്ഞ നടക്കും. മഴക്കെടുതിയിൽ…

Read More

 ഇതുകൊണ്ടൊന്നും മതിവായില്ല; പ്രളയക്കെടുതിയിൽ വിറങ്ങലിച്ച കേരളത്തിന് കേന്ദ്രം അനുവദിച്ച സഹായം അപര്യാപ്തമെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ

തിരുവനന്തപുരം: പ്രളയക്കെടുതിയിൽ വിറങ്ങലിച്ചു നിൽക്കുന്ന കേരളത്തിന് കേന്ദ്രം അനുവദിച്ച അടിയന്തര ധനസഹായം പര്യാപ്തമല്ലെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ. സംസ്ഥാനത്തിന് ദുരന്ത നിവാരണ പാക്കേജ് അനുവദിക്കണമെന്നും ലഭിച്ച തുകകൊണ്ട് അത്യാവശ്യം ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ധനസഹായം സംബന്ധിച്ച വിഷയത്തിൽ കേന്ദ്രസർക്കാരിൽ നിന്ന് അനുകൂല നിലപാടുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. ബാണാസുര സാഗർ അണക്കെട്ടിന്‍റെ ഷട്ടറുകൾ ഉയർത്തിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങളെ മന്ത്രി ചിരിച്ചുതള്ളി. ഇപ്പോഴത്തെ അവസരത്തിൽ വിവാദ വിഷയങ്ങളിൽ പ്രതികരിക്കാൻ താനില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.

Read More

അ​നീ​ഷി​ന്‍റെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി ; വി​ലാ​പ​യാ​ത്ര​ക്കി​ടെ കെ​എ​സ്ആ​ർ​ടി​സി ബ​സി​നു ക​ല്ലേ​റ്

പാ​റ​ശാ​ല: ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആശുപത്രിയിൽ തൂ​ങ്ങി മ​രി​ച്ച അ​നീ​ഷി​ന്‍റെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി സം​സ്‌​ക​രി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലു​മ​ണി​യോ​ടെ വി​ലാ​പ​യാ​ത്ര​യാ​യി കൊ​ണ്ടു​വ​ന്ന മൃ​ത​ദേ​ഹം , അ​തി​ർ​ത്തി​യി​ൽ കേ​ര​ള ഭാ​ഗ​ത്തു റോ​ഡി​ൽ വ​യ്ക്കു​ക​യും റോ​ഡ്‌ ഉ​പ​രോ​ധി​ക്കു​ക​യും ചെ​യ്തു.​തു​ട​ർ​ന്ന് ഉ​ന്ന​ത നേ​താ​ക്ക​ൾ സ്ഥ​ല​ത്തെ​ത്തി ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ചു. ഉ​പ​രോ​ധം ക​ഴി​ഞ്ഞു മ​ട​ങ്ങി​യ​വ​ർ കെ​എ​സ്ആ​ർ​ടി​സി ബ​സി​നു ക​ല്ലെ​റി​ഞ്ഞു . ഇ​ക്ക​ഴി​ഞ്ഞ 23 നാ​ണു ക​ളി​യി​ക്കാ​വി​ള സ്വ​ദേ​ശി അ​നീ​ഷി (19 )നെ ​ല​ഹ​രി​ക്കു​പ​യോ​ഗി​ക്കു​ന്ന ഗു​ളി​ക​യു​മാ​യി അ​മ​ര​വി​ള എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി റി​മാ​ൻ​ഡ് ചെ​യ്ത​ത്. ദേ​ഹാ​സ്വ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച അ​നീ​ഷ് 25നു ​ആ​ശു​പ​ത്രി​ക്കു​ള്ളി​ൽ തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച ബ​ന്ധു​ക്ക​ൾ മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങാ​ൻ ത​യാ​റാ​യി​ല്ല. തു​ട​ർ​ന്നും വീ​ണ്ടും പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്ത​ണ​മെ​ന്നും ,കു​റ്റ​ക്കാ​രാ​യ ഉ​ദോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു ബ​ന്ധു​ക്ക​ളും സ​മ​ര​സ​മി​തി​യും സ​മ​ര പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​ക​യും ചെ​യ്തു​വെ​ങ്കി​ലും അ​ധി​കൃ​ത​ർ അ​തി​നു ത​യാ​റാ​യി​ല്ല. തു​ട​ർ​ന്ന്…

Read More

അഞ്ചു ദിവസംകൂടി മഴ; തീരദേശങ്ങളിൽ വേലിയേറ്റവും ശക്തമായ കരക്കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം

തിരുവനന്തപുരം: അഞ്ചു ദിവസംകൂടി സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ മേഖലകളിൽ ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇതേ മേഖലകളിൽ 15 വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം ഇ​ന്ത്യ​ൻ തീ​ര​ത്ത് ഇന്നു മു​ത​ൽ 15 വ​രെ​ പെ​രി​ജി​ൻ സ്പ്രി​ങ് ടൈ​ഡ്സ് മൂ​ലം ഉ​ണ്ടാ​കു​ന്ന വേ​ലി​യേ​റ്റ​ത്തി​ൽ കേ​ര​ളം, ല​ക്ഷ​ദ്വീ​പ്, ആ​ൻ​ഡ​മാ​ൻ,നി​ക്കോ​ബാ​ർ തുടങ്ങിയ മേഖലകളിലെ താ​ഴ്ന്ന തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ള​പ്പൊ​ക്ക​ത്തി​നു സാ​ധ്യ​ത​യു​ണ്ട്. അ​തോ​ടൊ​പ്പം ശ​ക്ത​മാ​യ ക​ര​ക്കാ​റ്റും ശ​ക്ത​മാ​യ തി​ര​മാ​ല​ക​ളും ഉണ്ടാകും. കരക്കാറ്റിനൊപ്പം ശ​ക്ത​മാ​യ മ​ഴ​ക്കും സാ​ധ്യ​ത ഉ​ണ്ട്.

Read More

കർശന സുരക്ഷയിൽ പതിനായിരങ്ങൾ ബലിതർപ്പണം നടത്തി; ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ബലിതർപ്പണ കേന്ദ്രങ്ങൾ സന്ദർശിച്ചു

തിരുവനന്തപുരം: പിതൃതർപ്പണത്തിന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വൻ തിരക്ക്. പ്രധാനപ്പെട്ട പിതൃതർപ്പണ കേന്ദ്രങ്ങളായ തിരുവല്ലം പരശുരാമക്ഷേത്രം, ശംഖുമുഖം, അരുവിക്കര എന്നിവിടങ്ങളിലാണ് ഭക്തജനങ്ങളുടെ വൻ തിരക്ക് അനുഭവപ്പെടുന്നത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ബലിതർപ്പണ കേന്ദ്രങ്ങൾ സന്ദർശിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ പിതൃതർപ്പണ ചടങ്ങുകൾക്ക് തുടക്കമായി. തിരുവല്ലം പരശുരാമക്ഷേത്രത്തിൽ ഒരേ സമയം 2500 പേർക്ക് തർപ്പണം നടത്താനുള്ള സൗകര്യമുണ്ട്. ശംഖുമുഖം തീരത്ത് കടൽ പ്രക്ഷുബ്ധമായതിനാലും തീരം കടലെടുത്തതിനാലും പ്രത്യേക തയാറാക്കിയ സ്ഥലത്താണ് പിതൃതർപ്പണ ചടങ്ങുകൾ നടക്കുന്നത്. ആബാലവൃദ്ധം ജനങ്ങളാണ് പിതൃക്കൾക്ക് ബലിതർപ്പണത്തിനായി ശംഖുമുഖത്തും തിരുവല്ലത്തും അരുവിക്കരയിലും എത്തിക്കൊണ്ടിരിക്കുന്നത്. കടൽ പ്രക്ഷുബ്ധമായതിനാൽ ആരും കടലിൽ ഇറങ്ങി കുളിക്കരുതെന്ന് അധികൃതർ ജാഗ്രത നിർദേശം നിരന്തരം നൽകുന്നുണ്ട്. കുളിയ്ക്കുന്നതിന് പ്രത്യേക സജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. പിതൃതർപ്പണ സ്ഥലങ്ങളിൽ വൻ സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. കെഎസ്ആർടിസിയും പ്രത്യേകം സർവീസ് നടത്തുന്നുണ്ട്. ജില്ലയിൽ 20 ൽ…

Read More