തിരുവനന്തപുരം: അടുത്ത 24 മണിക്കൂർ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. പടിഞ്ഞാറൻ ദിശയിൽനിന്ന് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്.
Read MoreCategory: TVM
ചെങ്ങന്നൂർ വിജയം സർക്കാരിന് ജനം നൽകിയ പിന്തുണ; സത്യം വേർതിരിച്ചു കാണാനുള്ള ജനങ്ങളുടെ കഴിവിനെ അഭിവാദ്യം ചെയ്ത് മുഖ്യമന്ത്രി
തിരുവനന്തപുരം: ഇടതു സർക്കാരിന്റെ നയങ്ങൾക്കുള്ള അതിഗംഭീര പിന്തുണയാണ് ചെങ്ങന്നൂരിലെ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിശക്തമായ അസത്യപ്രചാരണത്തിനിടയിലും സത്യം വേർതിരിച്ചു കാണാനുള്ള ജനങ്ങളുടെ കഴിവിനെ അഭിവാദ്യം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. നന്മയുടെയും ക്ഷേമത്തിന്റെയും മതനിരപേക്ഷതയുടേയും പക്ഷത്തിനൊപ്പം നിൽക്കാനുള്ള പുതിയൊരു രാഷ്ട്രീയ സംസ്കാരം രൂപപ്പെട്ടുവന്നിരിക്കുകയാണ്. രാഷ്ട്രീയ ലാഭത്തിനു വേണ്ടി വികസന പ്രവർത്തനങ്ങളെ തുരങ്കം വയ്ക്കുന്ന പ്രതിപക്ഷ നിലപാടിനേറ്റ തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു. മുൻപ് തങ്ങൾക്കൊപ്പം ഇല്ലാതിരുന്ന ഇത്തവണ ഇടതുപക്ഷത്തിനു വോട്ടു ചെയ്ത വിഭാഗത്തെ അഭിവാദ്യം ചെയ്യുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Read Moreയുഡിഎഫിന്‍റെ തോൽവിക്ക് തൊലിപ്പുറത്തെ ചികിത്സ പോരാ, രോഗമറിഞ്ഞുള്ള ചികിത്സ വേണമെന്ന് സുധീരൻ
തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ തോൽവിക്ക് തൊലിപ്പുറത്തെ ചികിത്സ പോരാ, രോഗമറിഞ്ഞുള്ള ചികിത്സ വേണമെന്ന് മുൻ കെപിസിസി അധ്യക്ഷൻ വി.എം. സുധീരൻ. ചെങ്ങന്നൂരിൽ കനത്ത പരാജയമാണ് യുഡിഎഫ് നേരിടേണ്ടി വന്നത്. അവിടുത്തെ പ്രത്യേക സാഹചര്യമാകാം ഇങ്ങനെയൊരു ജനവിധിക്ക് കാരണം. പാർട്ടി നേതൃത്വവും യുഡിഎഫും വിശദമായി പരാജയം വിലയിരുത്തണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
Read Moreതുടർച്ചയായ വീഴ്ചകൾ ; ലോക്നാഥ് ബെഹ്റയുടെ പോലീസ് മേധാവി സ്ഥാനം തെറിച്ചേക്കും
തിരുവനന്തപുരം: തുടർച്ചയായ വീഴ്ചകളെത്തുടർന്ന് പഴികേൾക്കുന്നതിനാൽ പോലീസ് തലപ്പത്ത് അഴിച്ചുപണിക്ക് സാധ്യതയെന്ന് റിപ്പോർട്ട്. ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്ത് നിന്നും ലോക്നാഥ് ബെഹ്റയെ മാറ്റണമെന്ന് മുഖ്യമന്ത്രിയോട് സിപിഎം നേതൃത്വം ആവശ്യപ്പെട്ടുവെന്നും സൂചനയുണ്ട്. ഈ ആവശ്യം സിപിഐ ഉൾപ്പടെയുള്ള ഘടകകക്ഷികളും മുഖ്യമന്ത്രി പിണറായി വിജയന് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്. പോലീസിന്‍റെ പ്രവർത്തനം വലിയ വിമർശനത്തിന് ഇടയായ സാഹചര്യത്തിൽ ബെഹ്റയെ ഇനിയും സംരക്ഷിക്കുന്നത് അപകടമാണെന്ന വ്യക്തമായ സൂചന തന്നെ സിപിഎം നേതാക്കൾ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. പോലീസ് കുത്തഴിഞ്ഞ അവസ്ഥയിലായ സ്ഥിതിയിൽ ഇനിയും തൽസ്ഥിതി തുടർന്നാൽ സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് ഇപ്പോഴുണ്ടാക്കിയിരിക്കുന്ന തകരാർ വർധിപ്പിക്കുകയുള്ളുവെന്ന വാദം പിണറായിക്ക് മുന്നിൽ ശക്തമായി നിൽക്കുകയാണ്. തത്കാലം ബെഹ്റയെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിക്കൊണ്ടുള്ള തീരുമാനം ഉണ്ടാകുമെന്നാണ് ലഭിക്കുന്ന കൃത്യമായ വിവരം. ബെഹ്റയെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തേയ്ക്ക് മാറ്റുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്. നിലവിലെ വിജിലൻസ് ഡയറക്ടർ എൻ.സി.അസ്താന ബിഎസ്എഫ് ഡയറക്ടർ സ്ഥാനം…
Read Moreസംസ്ഥാനത്ത് ഇന്ധന വില കുറയും; ജൂണ്‍ ഒന്നിന് പുതിയ തീരുമാനം നിലവിൽ വരും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില കുറയും. സംസ്ഥാനത്തിന് ലഭിക്കുന്ന അധിക നികുതിയിൽ ഇളവു വരുത്താനാണ് തീരുമാനം.എത്ര രൂപ കുറയ്ക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ധനകാര്യ വകുപ്പിനെ ഇന്നത്തെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. നാളെ വൈകുന്നേരത്തോടെ ധനവകുപ്പ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്. ജൂണ്‍ ഒന്നിന് പുതിയ തീരുമാനം നിലവിൽ വരും. ഇതു കൂടാതെ വയനാട്,പത്തനംതിട്ട,പാലക്കാട്,തൃശൂർ കളക്ടർമാരെ മാറ്റും. ആലപ്പുഴ ജില്ലാകളക്ടർ ടി.വി അനുപമയെ തൃശൂരിലേയ്ക്ക് മാറ്റി, പത്തനംതിട്ട കളക്ടർ ബാലമുരളിയെ പാലക്കാട്ടേയ്ക്ക് മാറ്റി.
Read Moreനിപ വൈറസിനെക്കുറിച്ച് വ്യാജ പ്രചരണം; ജിഷ്ണു പ്രണോയിയുടെ അമ്മാവനെതിരെ സിപിഎം നൽകിയ പരാതിയിൽ കേസ്
തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മാവൻ കെ.കെ ശ്രീജിത്തിനെതിരെ സിപിഎം നൽകിയ പരാതിയിൽ കേസെടുത്തു. ശ്രീജിത്തിന്റെ ഓൺലൈൻ പോർട്ടലിൽ നിപ വൈറസുമായി ബന്ധപ്പെട്ട് വ്യാജവാർത്ത നൽകിയതിനാണ് കേസ്. സിപിഎം ഉമ്മത്തൂർ ബ്രാഞ്ച് സെക്രട്ടറിയാണ് പരാതി നൽകിയത്. വളയം പോലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.
Read Moreകാത്തിരുന്ന് കാത്തിരുന്ന് പതിനേഴാം ദിവസം…. ഇന്ധന വിലയിൽ നേരിയ കുറവ്; പെട്രോളിന് 62 പൈസയും ഡീസലിന് 60 പൈസയും കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. പെട്രോളിന് 62 പൈസയും ഡീസലിന് 60 പൈസയുമാണ് കുറഞ്ഞത്. തുരുവനന്തപുരത്ത് പെട്രോളിന് 82 രൂപയും ഡീസലിന് 74.60 രൂപയുമാണ് ഇന്നത്തെ വില. തുടർച്ചയായ 16 ദിവസത്തെ വിലവർധനയ്ക്കു ശേഷമാണ് ഇന്ധനവില നേരിയ തോതിലെങ്കിലും കുറയുന്നത്.
Read Moreഡിജിപി വെറും നോക്കുകുത്തി: പോലീസിന്‍റെ പ്രധാന തസ്തികകളിൽ ഏറാൻമൂളികൾ; ചെന്നിത്തല
കെവിന്‍റെ കൊലപാതകത്തൽ സംസ്ഥാന ആഭ്യന്തരവകുപ്പിനെതിരേ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് അതിക്രമങ്ങളും കൊലപാതകങ്ങളും തുടർച്ചയായി അരങ്ങേറുന്പോൾ പോലീസ് മേധാവി നോക്കുകുത്തിയാകുകയാണ്. പോലീസിന്‍റെ പ്രധാന തസ്തികകളിൽ ഏറാൻമൂളികളാണ് കാര്യങ്ങൾ നിശ്ചിയിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. കെവിന്‍റെ കൊലപാതകത്തിൽ മുഖ്യപ്രതി പോലീസാണ്. പ്രതികൾക്ക് പോലീസുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. പോലീസ് അതിക്രമം എല്ലാ സീമകളും ലംഘിച്ചുവെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. പോലീസിന്‍റെ വീഴ്ചയിലുണ്ടായ ഉത്തരവാദിത്വത്തിൽനിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞു മാറാനാകില്ല. മാധ്യമങ്ങളെ കുറ്റം പറയുന്നത് നിർത്തി ആദ്യം പോലീസിനെ നിലക്കു നിർത്താനാണ് മുഖ്യമന്ത്രി ശ്രമിക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു. കേരള മുഖ്യമന്ത്രിക്ക് ഇത്ര സുരക്ഷയുടെ ആവശ്യമെന്തിനാണെന്നും ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രിയുടെ വരവും പോക്കും കണ്ടാൽ കേരളത്തിൽ രാജഭരണമാണോ നടക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
Read Moreകാലവർഷം കേരള തീരം തൊട്ടു; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത
തിരുവനന്തപുരം: തെക്കു പടിഞ്ഞാറൻ കാലവർഷം കേരള തീരത്തെത്തിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി. ഇത്തവണ മൂന്നു ദിവസം നേരത്തേയാണ് കാലവർഷം എത്തിയതെന്നും അധികൃതർ അറിയിച്ചു.
Read Moreഎടിഎം കാര്‍ഡ് ഉടമ ഒടിപി നമ്പര്‍ കൈമാറിയില്ല! സംസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പ്; നഷ്ടമായത് ഒന്നരലക്ഷം രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ലൈൻ ബാങ്കിംഗ് തട്ടിപ്പ്. ബാലരാമപുരം സ്വദേശിനിയായ ശോഭനകുമാരിയിൽ നിന്നും 1,32,927 രൂപയും കവടിയാർ സ്വദേശി ഡോ. വീണയിൽ നിന്നും 30,000 രൂപയുമാണ് നഷ്ടമായത്. ഇരുവരുടെയും എസ്ബിഐ ബാങ്ക് അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടപ്പെട്ടത്. എടിഎം കാർഡ് ഉടമ ഒടിപി നന്പർ കൈമാറാതെയാണ് തട്ടിപ്പ് നടന്നത്. എടിഎം കാർഡ് വിവരങ്ങൾ ഉപയോഗിച്ച് ഓണ്‍ലൈൻ പണമിടപാട് നടത്തിയെന്ന സന്ദേശമാണ് തട്ടിപ്പിന് ഇരയായവർക്ക് ലഭിച്ചത്. ഇരുവരും അധികൃതർക്കും സൈബർ സെല്ലിനും പരാതി നൽകുകയും ചെയ്തു.
Read More