തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒരു ദിവസം 21 സെന്റീമീറ്റർ വരെ മഴ പെയ്യുമെന്നാണ് പ്രവചനം. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ മലയോര മേഖലയിലേക്കുള്ള യാത്രകൾ ഒഴിവാക്കണം. വിനോദ സഞ്ചാരികൾ കടലിൽ ഇറങ്ങരുതെന്നും അതീവ ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദേശം നൽകി. ഉയർന്ന തിരമാലകളുണ്ടാകാൻ സാധ്യതയുള്ളതിനാൽ 30 വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്. താലൂക്ക് കണ്ട്രോൾ റൂമുകൾ പ്രവർത്തനമാരംഭിക്കാനും അവശ്യ സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിപ്പിക്കാനുള്ള നടപടികൾ സ്വീകരി ക്കാനും കളക്ടർമാരോട് നിർദേശിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ രാത്രിയിൽ മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്തണം. ബീച്ചുകളിൽ വിനോദ സഞ്ചാരികൾ കടലിൽ ഇറങ്ങാതിരിക്കാൻ നടപടി സ്വീകരിക്കുക, പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും മഴയത്ത്…
Read MoreCategory: TVM
ട്രോളിംഗ് നിരോധന കാലയളവ് കൂട്ടാൻ കേന്ദ്രത്തിന്റെ സമ്മർദം; ഏകപക്ഷീയമായ തീരുമാനം എടുക്കാനാവില്ലെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ
തിരുവനന്തപുരം: ട്രോളിംഗ് നിരോധന കാലയളവ് വർധിപ്പിക്കാൻ കേന്ദ്രസർക്കാർ സമ്മർദം ചെലുത്തുന്നുവെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. നിരോധനം 45 ദിവസത്തിൽ നിന്നു 61 ദിവസമായി ഉയർത്തണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യമെന്നും അവർ പറഞ്ഞു. ഏകപക്ഷീയമായി തീരുമാനം ഇക്കാര്യത്തിൽ എടുക്കാനാവില്ല. വിഷയം ചർച്ച ചെയ്യാൻ മേയ് 30ന് മത്സ്യ മേഖലയിലെ സംഘടനകളുടെ യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു.
Read Moreഗവർണർ പദവി കുമ്മനത്തിന്റെ പ്രവർത്തനമികവിന് കിട്ടിയ അംഗീകരാമെന്ന് വി. മുരളീധരൻ
തിരുവനന്തപുരം: കുമ്മനം രാജശേഖരന്റെ പ്രവർത്തനമികവിന് കിട്ടിയ അംഗീകാരമാണ് ഗവർണർ പദവിയെന്നു വി. മുരളീധരൻ എംപി. ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിൽ യുവത്വത്തിന് പ്രാധാന്യമുണ്ടാകും. താൻ ഇനി അധ്യക്ഷ പദവിയിലേക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബിഡിജെഎസിന് അർഹമായ പരിഗണന ഉടൻ നൽകും. ഇപ്പോൾ നടക്കുന്ന നീക്കങ്ങൾ അതിന്റെ ഭാഗമാണെന്നും ചെങ്ങന്നൂരിൽ എൻഡിഎ ഒറ്റക്കെട്ടാണെന്നും മുരളീധരൻ പറഞ്ഞു.
Read Moreനിശ്ചയിച്ചിരുന്ന വിവാഹം മുടങ്ങി; യുവതി ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽച പോലീസ് മേൽനടപടി സ്വീകരിച്ചു
തിരുവനന്തപുരം: നഗരത്തിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയെ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കിഴക്കേകോട്ടയിലെ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരി തൂത്തുക്കുടി സ്വദേശിനിയായ രജ്ന രൂപ (27) യെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള പത്മവിലാസം റോഡിലെ താമസ സ്ഥലത്താണ് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നിശ്ചയിച്ചിരുന്ന വിവാഹം മുടങ്ങിയതിലുള്ള മനോവിഷമമാണ് ആത്മഹ്യയിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഫോർട്ട് പോലീസ് മേൽനടപടി സ്വീകരിച്ചു.
Read Moreകലാകാരന്മാർക്കു മുന്നിൽ കഥാപുരുഷനായി വിഎസ്; സമരനായകന്റെ രൂപവും ഭാവവും തത്സമയം ക്യാൻവാസിലാക്കി കലാകാരൻമാർ
സ്വന്തം ലേഖകൻ തിരുവനന്തപുരം : ഗൗരവക്കാരനായ ജനനേതാവിന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. സമരമുഖങ്ങളും ഭരണഭാരങ്ങളും മറന്നു കേരളത്തിലെ ജനകീയ നേതാവ് കലാകാരന്മാർക്കു മുന്നിൽ കഥാപുരുഷനായി തത്സമയം ഇരുന്നു. 95 ന്റെ ക്ഷീണമൊന്നും പ്രകടമാകാത്ത പുന്നപ്ര വയലാറിന്റെ സമരനായകന്റെ രൂപവും ഭാവവും ചിരിയും ഭാഷയുമൊക്കെ ക്യാൻവാസിൽ പടർന്നു. മുക്കാൽ മണിക്കൂർ നേരം വിഎസ് അച്യുതാനന്ദൻ എന്ന മുതിർന്ന കമ്മ്യൂണിസ്റ്റു നേതാവ് ശിൽപമായും ചിത്രമായും കാർട്ടൂണായും മാറി. കണ്ടുനിന്നവർക്കു അതൊരു അപൂർവ വിസ്മയ നിമിഷമായി. ചിത്രകലാചാര്യനായ എസ്.എൽ.ലാരിയസിന്റെ ശിഷ്യരാണു ഇന്നലെ വിഎസിന്റെ ഒൗദ്യോഗിക വസതിയിലെത്തി കലാവിസ്മയം തീർത്തത്. വലിയ തിരക്കുകൾക്കു താത്കാലികമായി അവധി കൊടുത്തുകൊണ്ടാണു വിഎസും തത്സമയത്തിനു തയാറായയത്. അരമണിക്കൂർ കൊണ്ടു കളിമണ്ണാൽ ചിരിക്കുന്ന വിഎസിനെയും ഗൗരവക്കാരാനായ വിഎസിനെയും സൃഷ്ടിച്ച ആലപ്പുഴയിലെ കലാകാരന്മാർ വിഎസിനെ തന്നെ അത്ഭുതപ്പെടുത്തി. പെൻസിൽ ഡ്രോയിംഗും കാരികേച്ചറും വാട്ടർകളറും പെയിന്റിംഗും ഒക്കെയായി പിറന്നതു വിഎസിന്റെ…
Read Moreജേക്കബ്തോമസിനെ തിരുത്തി വിജിലൻസ്; ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കെ പുറപ്പെടുവിച്ച ഉത്തരവുകൾ കൂട്ടത്തോടെ റദ്ദാക്കി
തിരുവനന്തപുരം: ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കെ പുറപ്പെടുവിച്ച ഉത്തരവുകൾ റദ്ദാക്കി. വിജിലൻസ് ഡയറക്ടർ എൻ.സി. അസ്താനയാണ് ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കെ പുറത്തിറക്കിയ ഉത്തരവുകൾ റദ്ദാക്കിയത്. വിജിലൻസിലെ മൂന്നംഗ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജേക്കബ് തോമസ് പുറത്തിറക്കിയ ഉത്തരവുകൾ വിജിലൻസ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് മൂന്നംഗ സമിതി കണ്ടെത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. 2016, 2017 കാലയളവിൽ പുറത്തിറക്കിയ 31 ഉത്തരവുകളാണ് കൂട്ടത്തോടെ വിജിലൻസ് ഡയറക്ടർ അസ്താന റദ്ദാക്കിയത്. സംസ്ഥാനത്ത്് ഇതാദ്യമാണ് വിജിലൻസ് ഡയറക്ടറുടെ ഉത്തരവുകൾ കൂട്ടത്തോടെ റദ്ദാക്കുന്നത്.
Read Moreവീണ്ടും വഞ്ചിയൂർ കോടതി..! മദ്യപിച്ച് വാഹനമോടിച്ച അഭിഭാഷകനെതിരേ കേസെടുത്തു; ഇക്കുറി അഭിഭാഷകരുടെ അടി എസ്ഐക്ക്
തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ എസ്ഐക്ക് അഭിഭാഷകരുടെ മർദനമേറ്റെന്നു പരാതി. വിഴിഞ്ഞം എസ്ഐ അശോക് കുമാറാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. മദ്യപിച്ച് വാഹനമോടിച്ച അഭിഭാഷകനെതിരേ കേസെടുത്തതിന്റെ വൈരാഗ്യത്തിൽ അഭിഭാഷകർ കോടതിയിൽവച്ച് തന്നെ മർദിക്കുകയായിരുന്നെന്നാണ് എസ്ഐ ആരോപിക്കുന്നത്. മർദനത്തിൽ പരിക്കേറ്റ എസ്ഐ അശോക് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തെ, ഗവ.പ്ലീഡർ നടുറോഡിൽ യുവതിയെ കടന്നുപിടിച്ച വാർത്ത റിപ്പോർട്ടു ചെയ്തതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ മാധ്യമപ്രവർത്തകർക്കു നേരെയുണ്ടായ കൈയേറ്റ ശ്രമങ്ങളുടെ തുടർച്ചയായി, മാധ്യമപ്രവർത്തകർക്കു നേരെ അഭിഭാഷകർ അക്രമം അഴിച്ചുവിട്ടും, മുന്പ് വഞ്ചിയൂർ കോടതി വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
Read Moreപന്ത്രണ്ടാം ദിവസവും ഇന്ധനം കത്തിക്കയറുന്നു; പെട്രോൾ വില 82 ആയി; കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരേ രൂക്ഷ വിമർശനം
തിരുവനന്തപുരം: ജനജീവിതം ദുസഹമാക്കി ഇന്ധന വില തുടർച്ചയായ പന്ത്രണ്ടാം ദിവസവും വർധിച്ചു. ഇതോടെ സംസ്ഥാനത്ത് പെട്രോൾ വില 82 രൂപയായി. പെട്രോളിന് 38 പൈസയും ഡീസലിന് 24 പൈസയുമാണ് ഇന്ന് വർധിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ വില 82 രൂപയും ഡീസലിന് 74.60 രൂപയുമായി.കർണാടക നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞശേഷം തുടർച്ചയായ 12ാം ദിവസമാണു വിലവർധന ഉണ്ടാകുന്നത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയരുന്നതാണ് വിലവർധനയ്ക്ക് കാരണമെന്നാണ് എണ്ണക്കമ്പനികൾ നൽകുന്ന വിശദീകരണം. ഇന്ധനവില അസാധാരണ നിലയിൽ വർധിച്ചിട്ടും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കൈകെട്ടിനോക്കിനിൽക്കുന്നത് വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
Read Moreനിപ്പാ വൈറസ്: നടപടികൾ മുഖ്യമന്ത്രി അവലോകനം ചെയ്തു; ജാഗ്രത തുടരാനും സൂക്ഷ്മ നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്താനും നിർദേശം
തിരുവനന്തപുരം: കോഴിക്കോട്ട് നിപ വൈറസ് ബാധ നിയന്ത്രിക്കുന്നതിന് സംസ്ഥാന സർക്കാർ എടുത്ത നടപടികൾ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം വിലയിരുത്തി. ജാഗ്രത തുടരാനും സൂക്ഷ്മ നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്താനും നിർദേശം നൽകിയിട്ടുണ്ട്. സ്ഥിതിഗതികൾ ചീഫ് സെക്രട്ടറിതല സമിതി നിരന്തരമായി വിലയിരുത്തും. സർക്കാർ മുഖേന എത്തിച്ച മരുന്നുകൾ വിതരണം ആരംഭിച്ചു കഴിഞ്ഞു. വൈറസ് ബാധയേറ്റ മറ്റ് പ്രദേശങ്ങളിലും മരുന്ന് വിതരണം ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്.സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ വെള്ളിയാഴ്ച ഉച്ചക്കഴിഞ്ഞ് രണ്ടിന് രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, എംപിമാർ, എംഎൽഎമാർ എന്നിവരുടെ യോഗം കോഴിക്കോട് കളക്ട്രേറ്റിൽ ചേരും. മന്ത്രിമാരായ കെ.കെ.ശൈലജ, ടി.പി.രാമകൃഷ്ണൻ, എ കെ.ശശീന്ദ്രൻ എന്നിവർ പങ്കെടുക്കും. വെള്ളിയാഴ്ച വൈകിട്ട് നാലിന് കോഴിക്കോട് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികളുടെ യോഗവും കളക്ട്രേറ്റിൽ ചേരുന്നുണ്ട്. നിപ്പാ വൈറസുമായി ബന്ധപ്പെട്ട് ബോധവൽക്കരണം നടത്താനും മുൻകരുതൽ നടപടികൾ ശക്തമാക്കാനും യോഗം തീരുമാനിച്ചു. നിലവിൽ…
Read Moreനിപ്പാ വൈറസ്: പിഎസ്സി ശനിയാഴ്ചത്തെ പരീക്ഷ മാറ്റി; പുതുക്കിയ തീയതി പിന്നീട്
തിരുവനന്തപുരം: നിപ്പാ വൈറസ് പടരുന്ന സാഹചര്യത്തിൽ ശനിയാഴ്ച നിശ്ചയിച്ചിരുന്നു പിഎസ്സി പരീക്ഷകൾ മാറ്റി. പോലീസ് വകുപ്പിലെ സിവിൽ പോലീസ് ഓഫീസർ/വുമണ് പോലീസ് കോണ്സ്റ്റബിൾ (കാറ്റഗറി നന്പർ 653/2017, 657/2017) എന്നി പരീക്ഷകളാണ് മാറ്റിയത്. നിപ്പാ വൈറസിനെ തുടർന്നു കോഴിക്കോട് ജില്ലയിലെ പൊതുപരിപാടികളെല്ലാം നിർത്തിവയ്ക്കാൻ ഉത്തരവായ സാഹചര്യത്തിലാണ് പിഎസ്സിയുടെ നടപടി. പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണെന്നും പിഎസ്സി വ്യക്തമാക്കി.
Read More