കൈക്കൂലി വാങ്ങുന്നത് കുറ്റകരം! പക്ഷേ ഇവിടെ മുന്നറിയിപ്പ് ബോര്‍ഡ് കാണണമെങ്കില്‍ ഇത്തിരി കഷ്ടപ്പെടണം

നെ​യ്യാ​റ്റി​ൻ​ക​ര: പ​ണ​മോ പാ​രി​തോ​ഷി​ക​മോ ആ​വ​ശ്യ​പ്പെ​ടു​ന്ന​തും സ്വീ​ക​രി​ക്കു​ന്ന​തും കു​റ്റ​ക​ര​മാ​ണെ​ന്ന ബോ​ർ​ഡ് സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്ന ച​ട്ടം നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ വ്യാ​പ​ക​മാ​യി ലം​ഘി​ക്ക​പ്പെ​ടു​ന്നു. നെ​യ്യാ​റ്റി​ൻ​ക​ര മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ മു​പ്പ​തോ​ളം സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം നി​ല​യി​ൽ ഒ​രു ഓ​ഫീ​സി​നു പു​റ​ത്ത് ജ​നാ​ല​യോ​ട് ചേ​ർ​ത്ത് കെ​ട്ടി​വ​ച്ചി​രി​ക്കു​ന്ന ബോ​ർ​ഡ് കാ​ണാം. പ​ക്ഷെ, അ​തി​ലു​ള്ള​ത് വാ​യി​ക്ക​ണ​മെ​ങ്കി​ൽ ഏ​ണി വ​ച്ച് മു​ക​ളി​ൽ ക​യ​റ​ണം. പ​ണം അ​ന​ധി​കൃ​ത​മാ​യി വാ​ങ്ങു​ന്ന ത​ര​ത്തി​ലു​ള്ള സം​ഭ​വ​ങ്ങ​ൾ വി​ജി​ല​ൻ​സ് ആ​ൻ​ഡ് ആ​ന്‍റി ക​റ​പ്ഷ​ൻ ബ്യൂ​റോ​യെ അ​റി​യി​ക്ക​ണ​മെ​ന്നാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ബോ​ർ​ഡി​ലു​ള്ള​ത് പ​ഴ​യ ഏ​ഴ​ക്ക ടെ​ലി​ഫോ​ണ്‍ ന​ന്പ​റും. നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ പ​ല സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലും സ്ഥി​തി ഇ​താ​ണെ​ന്നാ​ണ് ആ​ക്ഷേ​പം. എ​ന്നാ​ൽ മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ അ​ട​ക്കം പ​ല​യി​ട​ത്തും വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും മ​റ്റും ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി ഫ്ള​ക്സ് ബോ​ർ​ഡു​ക​ളു​ടെ നീ​ണ്ട നി​ര ത​ന്നെ​യു​ണ്ട്.

Read More

വീക്ഷണത്തിന് പിന്നാലേ ദേ മുരളീധരനും..! പഞ്ചായത്തിലും കോർപ്പറേഷനിലും പിന്നിൽ പോയപ്പോഴും സ്വന്തം ബൂത്തിൽ താൻ ഒരിക്കലും പിന്നിൽ പോയിട്ടില്ലെന്ന് മുരളീധരൻ

തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് തോൽവിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ച് കെ. മുരളീധരൻ എംഎൽഎ. പഞ്ചായത്തിലും കോർപ്പറേഷനിലും പിന്നിൽ പോയപ്പോഴും സ്വന്തം ബൂത്തിൽ താൻ ഒരിക്കലും പിന്നിൽ പോയിട്ടില്ലെന്ന് മുരളീധരൻ പറഞ്ഞു. ചെങ്ങന്നൂരിൽ ചെന്നിത്തലയുടെ മണ്ഡലമായിട്ടുപോലും യുഡിഎഫ് വളരെ പിന്നിൽ പോയതിലാണ് പരിഹാസം. കോണ്‍ഗ്രസിൽ തനിക്ക് യാതോരു പദവിയും വേണ്ട, ഒരു സ്ഥാനത്തേക്കും തന്നെ പരിഗണിക്കരുതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. കോണ്‍ഗ്രസിന്‍റെ പ്രവർത്തന ശൈലിയിൽ മാറ്റം വരുത്തിയില്ലെങ്കിൽ ഭാവിയിലും ചെങ്ങന്നൂർ ആവർത്തിക്കും. സംസ്ഥാന നേതൃത്വം ഉണർന്ന് പ്രവർത്തിക്കണമെന്നും മുരളീധരൻ പറഞ്ഞു. ശനിയാഴ്ച രാവിലെ മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍റണിയെ മുരളീധരൻ സന്ദർശിക്കുകയും ചെയ്തിരുന്നു.

Read More

പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം എ​ല്ലാ​വ​ർ​ക്കു​മു​ണ്ട്; എ​ന്നാ​ൽ ആ​രേ​യും കു​റ്റം പ​റ​യു​ന്നി​ല്ല; പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ യു​ഡി​എ​ഫ് പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം എ​ല്ലാ​വ​ർ​ക്കു​മു​ണ്ട്. എ​ന്നാ​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​ന് ആ​രേ​യും കു​റ്റം പ​റ​യു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഒ​ന്നോ ര​ണ്ടോ പേ​രു​ടെ ത​ല​യി​ൽ കെ​ട്ടി​വ​യ്ക്കാ​നാ​വി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു. കെ​എ​സ്‌​യു സ്ഥാ​പക​ദി​നാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്ക​വേ​യാ​ണ് ചെ​ന്നി​ത്ത​ല പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്തത്. അ​തേ​സ​മ​യം കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി കെ​എ​സ്‌​യു രം​ഗ​ത്തെ​ത്തി. സം​ഘ​ട​നാ​ത​ല​ത്തി​ൽ അ​ടി​മു​ടി അ​ഴി​ച്ചു​പ​ണി വേ​ണ​മെ​ന്ന് കെ​എ​സ്‌​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എം അ​ഭി​ജി​ത് ആ​വ​ശ്യ​പ്പെ​ട്ടു. ചെ​ങ്ങ​ന്നൂ​ർ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്ന​റി​യി​പ്പാ​യി കാ​ണ​ണം. പ​രാ​ജ​യ​ത്തി​ൽ​നി​ന്നു നേ​താ​ക്ക​ൾ പാ​ഠം ഉ​ൾ​ക്കൊ​ള്ള​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നേ​തൃ​സ്ഥാ​ന​ത്തു മാ​റ്റ​വേ​ണ​മെ​ന്നും ഡി​സി​സി​യു​ടെ ജം​ബോ ക​മ്മി​റ്റി​ക​ൾ എ​ല്ലാം അ​ടി​യ​ന്ത​ര​മാ​യി പി​രി​ച്ചു​വി​ട​ണ​മെ​ന്നും അ​ഭി​ജി​ത് ആ​വ​ശ്യ​പ്പെ​ട്ടു.

Read More

 പ​ഠി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ണ്ട് ​പ​ക്ഷേ എ​വി​ടെ പോ​യി പോ​യി പ​ഠി​ക്കും;  അ​ഗ​സ്ത്യ വ​ന​ത്തി​ലെ ആ​ദി​വാ​സി കു​ട്ടി​കൾക്ക് പഠിക്കാൻ സ്കൂളില്ല;   വനവിഭവങ്ങൾ  ശേഖരിക്കാൻ  കുട്ടികൾ കാട്ടിലേക്ക്

കാ​ട്ടാ​ക്ക​ട: മ​ന്ത്രി ഒ​ന്നു ശ്ര​ദ്ധി​ക്കു​മോ ഇ​വി​ടെ സ്കൂ​ളു​മി​ല്ല, പ​ഠ​ന​വു​മി​ല്ല. ആ​ദി​വാ​സി കു​ട്ടി​ക​ൾ​ക്ക് പ​ഠി​ക്ക​ണ​മെ​ങ്കി​ൽ കാ​ടി​റ​ങ്ങ​ണം. അ​തി​നാ​ൽ ത​ന്നെ ഇ​ക്കു​റി​യും കു​ട്ടി​ക​ൾ അ​മ്പും വി​ല്ലു​മാ​യി വ​ന​വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ പോ​കും. അ​ഗ​സ്ത്യ വ​ന​ത്തി​ലെ ആ​ദി​വാ​സി കു​ട്ടി​ക​ളാ​ണ് പ​ഠി​ക്കാ​ൻ ക​ഴി​യാ​തെ ഒ​റ്റ​പ്പെ​ട്ട​പോ​കു​ന്ന​ത്. പ​ഠി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ണ്ട്.​പ​ക്ഷേ എ​വി​ടെ പോ​യി പോ​യി പ​ഠി​ക്കും. ഉ​ണ്ടാ​യി​രു​ന്ന വി​ദ്യാ​ല​യം അ​ട​ച്ചു​പൂ​ട്ടി. അ​തി​നാ​ൽ ത​ങ്ങ​ളു​ടെ കൂ​ടെ ഉ​ൾ​കാ​ട്ടി​ൽ വ​ര​ട്ടെ , വ​ന​വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ക്ക​ട്ടെ. ഇ​താ​ണ് അ​ഗ​സ്ത്യ​വ​ന​ത്തി​ലെ കു​ട്ടി​ക​ളു​ടെ നി​ല. പ​ഠി​ക്കാ​ൻ സ്കൂ​ളു​മി​ല്ല, പാ​ഠ​പു​സ്ത​ക​ങ്ങ​ളു​മി​ല്ല. വ​ന​ത്തി​ൽ ആ​ദി​വാ​സി​കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സം ന​ൽ​കാ​ൻ സ്ഥാ​പി​ച്ച ഏ​കാ​ധ്യാ​പ​ക വി​ദ്യാ​ല​യ​ങ്ങ​ളാ​ണ് ഇ​വ​രു​ടെ സ്കൂ​ൾ. ഇ​പ്പോ​ൾ ആ​ദി​വാ​സി കു​ട്ടി​ക​ൾ​ക്ക് പ​ഠ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു വ​ന്നി​രു​ന്ന ഏ​കാ​ധ്യാ​പ​ക വി​ദ്യാ​ല​യ​ങ്ങ​ൾ ഇ​ല്ലാ​താ​യി. കു​റ്റി​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ലെ 27 ആ​ദി​വാ​സി ഊ​രു​ക​ൾ​ക്കാ​യി ഉ​ണ്ടാ​യി​രു​ന്ന ആറ് സ്കൂ​ളു​ക​ളി​ൽ ഒ​രെ​ണ്ണം മാ​ത്രം പ്ര​വ​ർ​ത്തി​ക്കു​ന്നു. പൊ​ടി​യ​ത്ത് അഞ്ച് മു​ത​ൽ 16 വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളാ​ണ് ഏ​കാ​ധ്യാ​പ​ക സ്കൂ​ളു​ക​ളി​ൽ പ​ഠി​ച്ചി​രു​ന്ന​ത്.…

Read More

സി​പി​ഐ ആ​ലോ​ചി​ച്ച് എ​ടു​ത്ത തീ​രു​മാ​നം; മാ​ണി​യെ വേ​ണ്ടെ​ന്ന നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെന്ന് ആ​വ​ർ​ത്തി​ച്ച് കാ​നം

തി​രു​വ​ന​ന്ത​പു​രം: കെ.​എം. മാ​ണി​യു​ടെ എ​ൽ​ഡി​എ​ഫ് പ്ര​വേ​ശ​ന​കാ​ര്യ​ത്തി​ൽ സി​പി​ഐ നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. ഇ​ത് സി​പി​ഐ ആ​ലോ​ചി​ച്ച് എ​ടു​ത്ത തീ​രു​മാ​ന​മാ​ണെ​ന്നും ഇ​തി​ൽ​നി​ന്നു എ​ങ്ങ​നെ മാ​റു​മെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. മാ​ണി​യു​ടെ വോ​ട്ട് വേ​ണ്ടെ​ന്ന സി​പി​ഐ നി​ല​പാ​ട് ശ​രി​വ​യ്ക്കു​ന്ന​താ​ണ് ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം. ര​ണ്ട് വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ സ​ർ​ക്കാ​രി​നു ല​ഭി​ച്ച അം​ഗീ​കാ​ര​മാ​ണ് സ​ജി ചെ​റി​യാ​ന്‍റെ വി​ജ​യ​മെ​ന്നും കാ​നം കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ഡ്യൂട്ടി ഫ്രീ ഷോപ്പ് വഴി മദ്യം മറിച്ചു  വിറ്റു: പ്ലസ് മാക്സ് സിഇഒ അറസ്റ്റിൽ; തട്ടിയെടുത്തത് ആറ് കോടിയോളം രൂപ

തിരുവനന്തപുരം: ഡ്യൂട്ടി ഫ്രീ ഷോപ്പ് വഴി മദ്യം മറിച്ചു വിറ്റ സംഭവത്തിൽ മലേഷ്യൻ കന്പനിയായ പ്ലസ് മാക്സ് സിഇഒ ആർ സുന്ദരവാസൻ അറസ്റ്റിൽ. ആറ് കോടിരൂപയുടെ തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഡിആർഐ വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. യാത്രക്കാരുടെ പാസ്പോർട്ട് കോപ്പി ഉപയോഗിച്ചാണ് സുന്ദരവാസൻ തട്ടിപ്പ് നടത്തിയത്.

Read More

 വീക്ഷണം പറ‍യുന്നു നേതാക്കൾക്ക്  ഗ്രൂപ്പ് താത്പര്യം മാത്രം; ചെങ്ങന്നൂരിലെ തോൽവിക്കുള്ള കാരണം തുറന്നടിച്ച് കോൺഗ്രസ് മുഖ പത്രം

തിരുവനന്തപുരം: ചെങ്ങന്നൂർ തോൽവിയിൽ ഞെട്ടിത്തരിച്ചു നിൽക്കുന്ന കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പാർട്ടി മുഖപത്രം “വീക്ഷണം’. ചെങ്ങന്നൂരിലെ അവസരം പാർട്ടി കളഞ്ഞു കുളിച്ചെന്നാണ് പ്രധാന വിമർശനം. കോൺഗ്രസ് പാർ‌ട്ടിയും അതിന്‍റെ ബൂത്ത്, മണ്ഡലം കമ്മിറ്റികളും ഇപ്പോൾ ജഡാവസ്ഥയിലാണുള്ളതെന്നും പാർട്ടിയിലെ നേതാക്കൾക്ക് ഗ്രൂപ്പ് താത്പര്യം മാത്രമാണ് മുന്നിലെന്നും “വീക്ഷണം’ തുറന്നടിച്ചു. പാർട്ടി പുനഃസംഘടന രാമേശ്വരത്തെ ക്ഷൗരം പോലെ ആയെന്നു പരിഹസിക്കുന്ന മുഖപ്രസംഗം പാർട്ടിയുടെ കീഴ്ഘടകങ്ങൾ പുനഃസംഘടിപ്പിക്കാൻ ഒരു നേതാക്കൾക്കും താത്പര്യമില്ലെന്നും ചൂണ്ടിക്കാട്ടി. കോൺഗ്രസിന്‍റെ നേതൃത്വം ഇനിയെങ്കിലും വിപ്ലവവീര്യമുള്ള യുവതലമുറയ്ക്ക് കൈമാറണമെന്നു പറയുന്ന “വീക്ഷണം’ പാർട്ടിക്കും മുന്നണിക്കും കായചികിത്സ വേണമെന്നും പരിഹസിച്ചു. അണ്ടനും അടകോടനുംവരെ പാർട്ടിയിൽ നേതാക്കളാകുന്നുവെന്നും മുഖപ്രസംഗം നേതാക്കളുടെ പെട്ടി ചുമക്കുന്നവരെ വളർത്തുന്ന രീതി ഒഴിവാക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് മുഖപ്രസംഗം അവസാനിക്കുന്നത്.

Read More

നിപ്പാ വൈറസ്: പിഎസ്‌സി 16 വരെയുള്ള പരീക്ഷകൾ മാറ്റി; ഓണ്‍ലൈൻ പരീക്ഷകൾക്ക് മാറ്റമില്ല

തിരുവനന്തപുരം: നിപ്പാ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പിഎസ്‌സി പരീക്ഷകൾ മാറ്റി. ഈ മാസം 16 വരെയുള്ള പരീക്ഷകളാണ് മുൻകരുതലെന്ന നിലയിൽ മാറ്റിവച്ചത്. അതേസമയം, ഓണ്‍ലൈൻ പരീക്ഷകൾക്ക് മാറ്റമില്ല. അഭിമുഖങ്ങളും സൂക്ഷമ പരിശോധനയും മാറ്റിവയ്ക്കുന്ന കാര്യവും പിഎസ്‌സി ആലോചിക്കുകയാണ്.

Read More

സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം ; സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നെ​ടു​മ​ങ്ങാ​ട്ട് മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹിച്ചു

നെ​ടു​മ​ങ്ങാ​ട്: മ​തനി​ര​പേ​ക്ഷ​ത സം​ര​ക്ഷി​ക്കു​ന്ന​തി​ൽ പൊ​തു വി​ദ്യാ​ല​ങ്ങ​ൾ​ മു​ഖ്യ പ​ങ്ക് വഹി​ക്കു​ന്നു​ണ്ടെ​ന്നു മു​ഖ്യ മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ​ നെ​ടു​മ​ങ്ങാ​ട് ഗ​വ. ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം . രാ​വി​ലെ 9നു ​നെ​ടു​മ​ങ്ങാ​ട് ഗ​വ.​ടൗ​ൺ എ​ൽ.​പി.​എ​സി​ൽ​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്രൊ​ഫ.​സി.​ര​വീ​ന്ദ്ര​നാ​ഥ് ഗ​വ. എ​ൽ.​പി.​എ​സ് ഒ​ന്നാം ക്ലാ​സ്സി​ൽ പ്ര​വേ​ശി​ച്ച കു​ട്ടി​ക​ളെ വ​ര​വേ​റ്റു . മ​ന്ത്രി​യോ​ടൊ​പ്പം കു​ട്ടി​ക​ൾ പു​തി​യ ക്ലാ​സ് റൂ​മി​ലേ​ക്ക് പ്ര​വേ​ശി​ച്ചു.​തു​ട​ർ​ന്ന് മ​ന്ത്രി കു​ട്ടി​ക​ൾ​ക്കാ​യി ക്ലാ​സെ​ടു​ത്തു 9.30 ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​വേ​ശ​നോ​ത്സ​വ പ​രി​പാ​ടി​ക​ൾ ഗ​വ. ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ​ഉ​ദ്ഘാ​ട​നം ചെ​യ്തു . വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്രൊ​ഫ.​സി.​ര​വീ​ന്ദ്ര​നാ​ഥി​ന്‍റെ അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ര​ക്ഷി​താ​ക്ക​ൾ​ക്കു​ള്ള ബോ​ധ​വ​ത്ക്ക​ര​ണ കൈ​പു​സ്ത​കം “ന​ന്മ പൂ​ക്കു​ന്ന നാ​ളേ​യ്ക്ക്’ ഡോ.​എ.​സ​മ്പ​ത്ത് എം.​പി പ്ര​കാ​ശ​നം ചെ​യ്തു. പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം​സി.​ദി​വാ​ക​ര​ൻ.​എം.​എ​ൽ.​എ​യും അ​ക്കാ​ദ​മി​ക് ക​ല​ണ്ട​ർ പ്ര​കാ​ശ​നം ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ.​മ​ധു​വും ഫ​ർ​ണി​ച്ച​ർ വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ…

Read More

വീട്ടിലെ വാടകക്കാരിയെ തോക്ക് ചൂണ്ടി പീഡിപ്പിച്ച പോത്ത് ഷാജി പിടിയിൽ; ബന്ധുവീട്ടിൽ ഒളിച്ചു താമസിക്കുകയായിരുന്നു ഷാജി

തിരുവനന്തപുരം: വിതുരയിൽ തോക്ക് ചൂണ്ടി വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ പ്രതി പോത്ത് ഷാജി പിടിയിൽ. ബന്ധുവീട്ടിൽ ഒളിച്ചു താമസിക്കുകയായിരുന്ന ഇയാളെ വെള്ളിയാഴ്ച രാവിലെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം പനവൂർ കോളനി നിവാസിയായ വീട്ടമ്മയാണ് പീഡനത്തിന് ഇരയായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഷാജിക്കെതിരേ നേരത്തെ കാപ്പ ചുമത്തിയിട്ടുണ്ട്. പ്രതിയുടെ വീട്ടിൽ നിന്നു നാടൻ തോക്ക് കണ്ടെടുക്കുകയും ചെയ്തിരുന്നു.

Read More