തിരുവനന്തപുരം: ബൈക്ക് മോഷണ കേസിൽ ആളുമാറി കസ്റ്റഡിയിലെടുത്ത യുവാവിനെ പോലീസ് മർദ്ദിച്ചതായി പരാതി. നേമം പോലീസ് ക്വാർട്ടേഴ്സ് റോഡിൽ ശ്രീ ശങ്കരി പ്രിയയിൽ സൂരജ് (19) നെയാണ് പേരൂർക്കട പോലീസ് മർദ്ദിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി. ഇക്കഴിഞ്ഞ അഞ്ചിനായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. വാഹനാപകടത്തിൽ പരിക്കേറ്റ ഏണിക്കരയിലുള്ള സുഹൃത്ത് മിഥുനിനെ കാണാൻ ചെന്നപ്പോൾ സൂരജിനെയും മറ്റ് മൂന്ന് കൂട്ടുകാരെയും പോലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദ്ദിച്ചുവെന്നാണ് പരാതി. പേരൂർക്കട എസ്ഐ. സന്പത്തും പോലീസുകാരും ചേർന്ന് ബൈക്കിന്റെ ഷോക്ക് അബ്സറിന്റെ പൈപ്പ് ഉപയോഗിച്ച് മർദിച്ചുവെന്നും കൂടാതെ ബൂട്ടിട്ട് ദേഹത്ത് ചവിട്ടുകയും അസഭ്യ വർഷം നടത്തിയെന്നുമാണ് യുവാവും ബന്ധുക്കളും ആരോപിക്കുന്നത്. സൂരജിന്റെ മാതാവ് നേരത്തെ മരണമടഞ്ഞതോടെ അമ്മൂമ്മ ഗേളിയുടെ സംരക്ഷണയിലാണ് കഴിഞ്ഞ് വരുന്നത്. ഉപരിപഠനത്തിന് വിദേശത്തേക്ക് പോകാനുള്ള തയാറെടുപ്പിനിടെയാണ് ഈ സംഭവമെന്നാണ് ഇവർ വ്യക്തമാക്കുന്നത്. പോലീസ് മർദ്ദനത്തെ തുടർന്ന് അവശനായ യുവാവിനെ…
Read MoreCategory: TVM
സംസ്ഥാന വിവരാവകാശ കമ്മീഷന് അംഗങ്ങളായി നാലുപേര്‍ സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമ്മീഷൻ അംഗങ്ങളായി നാലുപേര്‍ സത്യപ്രതിജ്ഞ ചെയ്തു. പി.ആർ. ശ്രീലത, സോമനാഥപിള്ള, കെ.വി. സുധാകരൻ, ഡോ.കെ.എൽ. വിവേകാനന്ദൻ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇവരുടെ നിയമനശിപാര്‍ശ വ്യാഴാഴ്ച ഗവര്‍ണര്‍ അംഗീകരിച്ചിരുന്നു. രണ്ടര വർഷമായി മുഖ്യ വിവരാവകാശ കമ്മീഷണർ(വിൻസൻ എം. പോൾ) മാത്രമാണു സംസ്ഥാനത്തുള്ളത്. 33 വർഷത്തെ അധ്യാപന പരിചയമുള്ള ഡോ.കെ.എൽ. വിവേകാനന്ദൻ തിരുവനന്തപുരം പേട്ട സ്വദേശിയാണ്. ദേശാഭിമാനിയിൽ പത്രപ്രവർത്തകനായിരുന്ന കെ.വി. സുധാകരൻ തിരുവനന്തപുരം പ്രസ്ക്ലബ്ബിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം ഡയറക്ടറാണ്. തിരുവനന്തപുരം പാറ്റൂർ സ്വദേശിയായ സോമനാഥപിള്ളയെ മാനേജ്മെന്റ് വിഭാഗത്തിലും തിരുവനന്തപുരം സ്വദേശിനിയായ ശ്രീലതയെ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലുമാണു സർക്കാർ ശിപാർശ ചെയ്തത്.
Read Moreഅമേരിക്കയിലേക്ക് വീസ വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന പരാതി; രണ്ടുപേർക്കെതിരെ കേസെടുത്തു
തിരുവനന്തപുരം: അമേരിക്കയിലേക്ക് വിസ വാഗ്ദാനം ചെയ്ത് പത്ത് ലക്ഷത്തിൽപ്പരം രൂപ തട്ടിയെടുത്തെന്ന് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് പേർക്കെതിരെ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തു. പോത്തൻകോട് മോഹനപുരം സ്വദേശി ആഷിക്, മരുതംകുഴി സ്വദേശി ടോമി എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. നിലമേൽ കണ്ണങ്കോട് സ്വദേശിനി ഷംലാബീവിയുടെ പരാതിയിൻമേലാണ് പോലീസ് കേസ് എടുത്തത്. ഷംലാബീവിയുടെ ഭർത്താവ് സിറാജുദ്ദീന് അമേരിക്കയിലേക്ക് പോകാൻ വിസ തരപ്പെടുത്തി കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് പ്രതികൾ കഴിഞ്ഞ ഒന്നര വർഷത്തിനിടെ 10. 97 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. വിസ ലഭിക്കാതായതോടെ പണം മടക്കി ചോദിച്ചിട്ടും ലഭിച്ചില്ലെന്നാണ് പരാതി. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreവരാപ്പുഴയിലെ കസ്റ്റഡി മരണം: പോലീസിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതി രജിസ്ട്രാറുടെ റിപ്പോർട്ട്
കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്തിന്റെ മരണത്തിനിടയായ സംഭവത്തിൽ പോലീസിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതി രജിസ്ട്രാറുടെ റിപ്പോർട്ട്. ശ്രീജിത്തിനെ ഹാജരാക്കിയപ്പോൾ മജിസ്ട്രേറ്റ് കാണാൻ വിസമ്മതിച്ചുവെന്ന പോലീസിന്റെ പരാതിയിലാണ് ഹൈക്കോടതി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. സംഭവത്തിൽ പറവൂർ മജിസ്ട്രേറ്റിനു വീഴ്ച പറ്റിയില്ല. ശ്രീജിത്തിനെ കാണാൻ മജിസ്ട്രേറ്റ് വിസമ്മതിച്ചു എന്നത് തെറ്റാണെന്നും മജിസ്ട്രേറ്റിനെ ഫോണിൽ വിളിക്കുക മാത്രമാണ് പോലീസ് ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു. വീഴ്ച പോലീസിന്റെതെന്നും ഹൈക്കോടതി രജിസ്ട്രാറുടെ റിപ്പോർട്ട് വ്യക്തമാക്കി. അതേസമയം, കേസിൽ ആലുവ റൂറൽ എസ്പിയായിരുന്ന എ.വി.ജോർജിനെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബം ആരോപിച്ചു. രണ്ട് വട്ടം മൊഴി എടുത്ത് വിട്ടയച്ചത് ജോർജിനെ സംരക്ഷിക്കാൻ വേണ്ടിയാണ്. കൊന്നവരെയും കൊല്ലിച്ചവരെയും പിടികൂടണമെന്നും സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത് വരാൻ സിബിഐ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
Read Moreപോലീസ് അസോസിയേഷൻ സമ്മേളനങ്ങളിലെ മുദ്രാവാക്യം വിളിയിൽ പോലീസ് അന്വേഷണം
തിരുവനന്തപുരം: പോലീസ് അസോസിയേഷൻ സമ്മേളനങ്ങളിലെ മുദ്രാവാക്യം വിളിയിൽ അന്വേഷണം. റേഞ്ച് ഐജിമാർ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഡിജിപിയുടെ ഉത്തരവ്. വിവിധ ജില്ലകളിൽ നടന്ന പോലീസ് അസോസിയേഷൻ സമ്മേളനങ്ങളിൽ മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപണം ഉയർന്നിരുന്നു. പോലീസിൽ രാഷ്ട്രീയ പ്രവർത്തനം വർധിച്ചുവരികയാണെന്ന് ചൂണ്ടിക്കാട്ടി ഇന്റലിജൻസ് ഡിജിപി ടി.കെ. വിനോദ് കുമാർ പോലീസ് മേധാവി ലോക്നാഥ് ബെഹ്റക്ക് വ്യാഴാഴ്ച റിപ്പോർട്ട് കൈമാറിയിരുന്നു. പോലീസ് അസോസിയേഷന്റെ യോഗങ്ങളിൽ രക്തസാക്ഷി അനുസ്മരണങ്ങളും മുദ്രാവാക്യം വിളികളും ഉയരുന്നുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. റിപ്പോർട്ട് അടിയന്തരമായി പരിഗണിക്കണമെന്നും ഇന്റലിജൻസ് ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് ഡിജിപിയുടെ നടപടിയെന്നത് ശ്രദ്ധേയമാണ്. പോലീസ് സേനയിലെ അംഗങ്ങളുടെ ക്ഷേമത്തിനു വേണ്ടിയാണ് അസോസിയേഷനുകൾ രൂപീകരിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ സംഘടനകൾ ഭരിക്കുന്ന പാർട്ടിയുടെ അനുകൂലികളെ പോലെയാണ് പ്രവർത്തിക്കുന്നതെന്നും ഇന്റലിജൻസ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
Read Moreസമരത്തിനെത്തിയ പാർട്ടി പ്രവർത്തകർക്ക് സ്പോർട്സ് ഹോസ്റ്റലിൽ താമസമൊരുക്കി ; പരാതിയുമായി കായിക താരങ്ങൾ
തോമസ് വർഗീസ് തിരുവനന്തപുരം: കായിക താരങ്ങളുടെ കോച്ചിംഗ് സെന്ററിൽ സമരത്തിനെത്തിയ പാർട്ടി പ്രവർത്തകർക്ക് താമസം. ഇന്ധന വിലവർധനവിനെതിരേ സിഐടിയു വിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ചിനെത്തിയ സമരക്കാർക്കാണ് കേരളാ സ്പോർട്സ് കൗൺസിലിന്റെ ഉടമസ്ഥതയിൽ സെൻട്രൽ സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന ഗസ്റ്റ് ഹൗസിൽ താമസമൊരുക്കിയത്. കായിക താരങ്ങൾക്കു പരിശീലനത്തിനും താമസത്തിനുമായി ആണ് ഈ കേന്ദ്രം നിർമിച്ചിട്ടുള്ളത്. പുറത്തുനിന്നുള്ള ആർക്കും ഈ കെട്ടിടത്തിൽ വാടകയ്ക്കോ അല്ലാതെയോ താമസത്തിന് അനുമതി നല്‍കാറില്ല. അഡ്മിനിസ്ടേട്രേറ്റിവ് ബോർഡ് അംഗങ്ങൾക്ക് മാത്രമാണ് ഇതിൽ ഒരു ഇളവ് അനുവദിച്ചിട്ടുള്ളത്. എന്നാൽ ഇന്നലെ ഇരുപതോളം ആളുകൾ ആരുടെ അനുമതിയോടെയാണ് ഇവിടെ താമസിച്ചതെന്ന ചോദ്യമാണ് കായിക താരങ്ങൾ ഉയർത്തുന്നത്. ഇത് സംബന്ധിച്ച് കായിക മന്ത്രിക്ക് പരാതി നല്‍കാനും കായിക താരങ്ങൾ തീരുമാനിച്ചു.
Read Moreപോലീസിൽ രാഷ്ട്രീയ അതിപ്രസരമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; അംഗങ്ങളുടെ ക്ഷേമത്തിനു വേണ്ടിയുള്ള അസോസിയേഷനുകൾ പാർട്ടിയുടെ അനുകൂലികളെ പോലെ പ്രവർത്തിക്കുന്നു
തിരുവനന്തപുരം: കേരള പോലീസിൽ രാഷ്ട്രീയ അതിപ്രസരമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. പോലീസിൽ രാഷ്ട്രീയ പ്രവർത്തനം വർധിച്ചുവരികയാണെന്ന് ചൂണ്ടിക്കാട്ടി ഇന്റലിജൻസ് ഡിജിപി ടി.കെ. വിനോദ് കുമാർ പോലീസ് മേധാവി ലോക്നാഥ് ബെഹ്റക്ക് റിപ്പോർട്ട് കൈമാറി. പോലീസ് സേനയിലെ അംഗങ്ങളുടെ ക്ഷേമത്തിനു വേണ്ടിയാണ് അസോസിയേഷനുകൾ രൂപീകരിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ സംഘടനകൾ ഭരിക്കുന്ന പാർട്ടിയുടെ അനുകൂലികളെ പോലെയാണ് പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. പോലീസ് അസോസിയേഷന്റെ യോഗങ്ങളിൽ രക്തസാക്ഷി അനുസ്മരണങ്ങളും മുദ്രാവാക്യം വിളികളും ഉയരുന്നുണ്ടെന്നും റിപ്പോർട്ട് അടിയന്തരമായി പരിഗണിക്കണമെന്നും ഇന്റലിജൻസ് ആവശ്യപ്പെട്ടു. റിപ്പോർട്ട് ഗൗവരവതരമായി കാണുന്നുവെന്ന് ലോക്നാഥ് ബെഹ്റയും വ്യക്തമാക്കി.
Read Moreവിവരാവകാശ കമ്മീഷൻ നിയമനം: സിപിഎം നേതാവിന്റെ പേര് ഗവർണർ വെട്ടി; പോലീസ് റിപ്പോർട്ട് അനുകൂലമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഒഴിവാക്കിയത്
തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമ്മീഷൻ അംഗങ്ങളായി സർക്കാർ നിർദേശിച്ച പട്ടികയിൽനിന്നു സിപിഎം നേതാവിന്റെ പേര് ഗവർണർ ഒഴിവാക്കി. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം അഡ്വ. എ.എ. റഷീദിനെയാണ് ഒഴിവാക്കിയത്. പോലീസ് റിപ്പോർട്ട് അനുകൂലമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഒഴിവാക്കിയത്. വിവരാവകാശ കമ്മീഷനിൽ ചെയർമാർ വിൽസണ്‍ എം. പോൾ മാത്രമാണ് ഇപ്പോഴുള്ളത്. ഇതേതുടർന്നാണ് അഞ്ചംഗങ്ങളുടെ പട്ടിക സർക്കാർ ഗവർണർക്ക് അയച്ചത്. ഈ പട്ടികയിൽനിന്നാണ് റഷീദിനെ ഒഴിവാക്കിയത്. യൂണിവേഴ്സിറ്റി അസിസ്റ്റന്റ് നിയമനവുമായി ബന്ധപ്പെട്ട് റഷീദിനെതിരെ ആരോപണം ഉയർന്നിരുന്നു. കെ.വി. സുധാരൻ. പി.ആർ. ശ്രീലത, സോമനാഥപിള്ള, കെ.എൽ. വിവേകാനന്ദൻ എന്നിവരുടെ പേരുകൾ ഗർണർ അംഗീകരിച്ചു. ഇതോടെ ഇവരുടെ നിയമനം സാധുവായി.
Read Moreവിദേശ വനിയുടെ കൊലപാതകം: താൻ നിരപരാധിയെന്ന് കേസിലെ ഒന്നാം പ്രതി ഉമേഷ്
തിരുവനന്തപുരം: വിദേശ വനിതയുടെ കൊലപാതകത്തിൽ താൻ നിരപരാധിയാണെന്ന് കേസിലെ ഒന്നാം പ്രതി ഉമേഷ്. തെളിവെടുപ്പിനായി പനന്തുറയിലെ വീട്ടിൽ എത്തിച്ചപ്പോഴാണ് താൻ നിരപരാധിയാണെന്ന് ഉമേഷ് പറഞ്ഞത്. ഉമേഷിന്റെ പനന്തുറയിലെ വീട്ടിൽനിന്നും കൃത്യം നടന്ന ദിവസം പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങളും പോലീസ് കണ്ടെടുത്തു. വിദേശ വനിതയുടെ മൃതദേഹം കണ്ടെത്തിയ വാഴമുട്ടത്തെ കണ്ടൽക്കാട്ടിലും അന്വേഷണസംഘം ഉമേഷുമായെത്തി തെളിവുകൾ ശേഖരിച്ചു. ഇരയുടെ അടിവസ്ത്രവും ഭക്ഷണവും കണ്ടൽക്കാടിനു സമീപം ഉപേക്ഷിച്ചതായി നേരത്തെ ഉമേഷ് അന്വേഷണസംഘത്തിനു മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉമേഷിനെ വാഴമുട്ടത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കരമന ആറ്റിലും അന്വേഷണസംഘം മുങ്ങൽ വിദഗ്ധരെ ഉപയോഗിച്ചു പരിശോധനകൾ നടത്തിവരികയാണ്. കേസിൽ ആദ്യമായാണ് പ്രതികളുമായി അന്വേഷണസംഘം തെളിവെടുപ്പിന് എത്തുന്നത്. കേസിലെ രണ്ടാം പ്രതിയായ ഉദയനെയും ഇന്ന് തെളിവെടുപ്പിനായി പുന്തുറയിലും വാഴമുട്ടത്തും എത്തിക്കുമെന്നാണ് സൂചന.
Read Moreഒടുവിൽ മന്ത്രി മണിയും സമ്മതിച്ചു: “ഇനി വന്‍കിട ജലവൈദ്യുതി പദ്ധതികള്‍ക്ക് സാധ്യതയില്ല’
തിരുവനന്തപുരം: സംസ്ഥാനത്ത് വന്‍കിട ജലവൈദ്യുതി പദ്ധതികള്‍ക്ക് ഇനി സാധ്യതയില്ലെന്ന് വൈദ്യുതി മന്ത്രി മന്ത്രി എം.എം. മണി. അതിരപ്പിള്ളി ഉള്‍പ്പടെ എല്ലാ പദ്ധതികള്‍ക്കെതിരെയും എതിര്‍പ്പുയരുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ സൗരോര്‍ജമാണ് ഏക പരിഹാരമെന്നും മൂന്നുവര്‍ഷത്തിനുള്ളില്‍ സൗരോര്‍ജം വഴി ആയിരം മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന ഒരു സെമിനാറിൽ പങ്കെടുത്ത് സംസാരിക്കവേയാണ് മന്ത്രി തന്റെ മുൻനിലപാടുകൾ തിരുത്തിയത്. നേരത്തെ, അതിപ്പള്ളി പദ്ധതിയുടെ പേരിൽ മന്ത്രിയും മുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐയും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉയർന്നിരുന്നു. പദ്ധതി സംബന്ധിച്ച് സമവായത്തിലെത്തുമെന്നും നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചപ്പോഴൊക്കെ പദ്ധതി പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കുമെന്നും ഏതുവിധേനയും അതിനെ എതിർക്കുമെന്നുമായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട്.
Read More