വി​ദ്യാ​ഭ്യാ​സ ക​ച്ച​വ​ട​ക്കാ​ർ​ക്കാ​യി ഭ​ര​ണ-​പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ഒ​ന്നി​ച്ചെന്ന രൂക്ഷ വിമർശനവുമായി യൂ​ത്ത് കോ​ൺ​ഗ്ര​സ്

തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ​മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ ച​ട്ടം ലം​ഘി​ച്ച് ന​ട​ത്തി​യ പ്ര​വേ​ശ​നം നി​യ​മ​സ​ഭ സാ​ധൂ​ക​രി​ച്ച സം​ഭ​വ​ത്തി​ൽ കോ​ൺ​ഗ്ര​സ് നി​ല​പാ​ടി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ്. വി​ദ്യാ​ഭ്യാ​സ കൊ​ള്ള​യ്ക്കു നി​യ​മ​സ​ഭ കൂ​ട്ടു​നി​ന്ന​ത് ശ​രി​യാ​യി​ല്ലെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ്. വി​ദ്യാ​ഭ്യാ​സ ക​ച്ച​വ​ട​ക്കാ​രു​ടെ താ​ൽ​പ​ര്യ​ത്തി​നാ​ണ് ഭ​ര​ണ-​പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ഒ​ന്നി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി​പ​റ​ഞ്ഞ് സീ​റ്റ് ക​ച്ച​വ​ട​ത്തി​ന് ഒ​ത്താ​ശ ചെ​യ്തു​വെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി‍​ഡ​ന്‍റ് ഡീ​ൻ കു​ര്യാ​ക്കോ​സ്‌ പ​റ​ഞ്ഞു. പാ​ല​ക്കാ​ട് ക​രു​ണ, ക​ണ്ണൂ​ർ കോ​ള​ജു​ക​ൾ ച​ട്ടം ലം​ഘി​ച്ച് ന​ട​ത്തി​യ പ്ര​വേ​ശ​നം സാ​ധൂ​ക​രി​ക്കാ​നാ​ണ് നി​യ​മ​സ​ഭ​യി​ൽ ഭ​ര​ണ-​പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ഒ​റ്റ​ക്കെ​ട്ടാ​യ​ത്. ച​ട്ടം ലം​ഘി​ച്ച് ന​ട​ത്തി​യ പ്ര​വേ​ശ​നം സാ​ധൂ​ക​രി​ക്കാ​നു​ള്ള ബി​ൽ നി​യ​മ​സ​ഭ ഐ​ക​ക​ണ്ഠ്യേ​നെ​യാ​ണ് പാ​സാ​ക്കി​യ​ത്. എം​സി​ഐ അ​സാ​ധു​വാ​ക്കി​യ 180 വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​വേ​ശ​ന​ത്തി​നാ​ണ് നി​യ​മ​സാ​ധു​ത ന​ൽ​കി​യ​ത്. പ്ര​തി​പ​ക്ഷ​വും ബി​ല്ലി​നെ പി​ന്തു​ണ​ച്ചു. അ​തേ​സ​മ​യം, ബി​ല്ലി​ന്‍റെ കാ​ര്യ​ത്തി​ൽ വി.​ടി. ബ​ൽ​റാം സ​ഭ​യി​ൽ എ​തി​ർ​പ്പ് ഉ​ന്ന​യി​ച്ചു. ബി​ൽ സ്വ​കാ​ര്യ മാ​നേ​ജു​മെ​ന്‍റു​ക​ളെ സ​ഹാ​യി​ക്കാ​നാ​ണെ​ന്ന് ബ​ൽ​റാം ആ​രോ​പി​ച്ചു. എ​ന്നാ​ൽ പ്ര​തി​പ​ക്ഷ…

Read More

ഓഖി ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് അദാനി ഗ്രൂപ്പ് അഞ്ചുലക്ഷം ധനസഹായം നൽകും

തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. വിഴിഞ്ഞം രാജ്യാന്തര തുറമുഖ കന്പനിയുടെ പേരിലാണ് തുക നൽകുന്നത്. അദാനി പോർട്സ് സിഇഒ കരണ്‍ അദാനി മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.

Read More

ജോയ്സ് ജോർജ് എംപി ഭൂമി കൈയേറിയിട്ടില്ല; പരമ്പരാഗതമായി ലഭിച്ച ഭൂമിയാണ് എംപിക്കുള്ളതെന്ന് ന്യായീകരണവുമായി റവന്യൂമന്ത്രി

തിരുവനന്തപുരം: കൊട്ടാക്കന്പൂർ ഭൂമി കൈയേറ്റ വിഷയത്തിൽ ഇടുക്കി എംപി ജോയ്സ് ജോർജിനെ ന്യായീകരിച്ച് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ. ജോയ്സ് ജോർജ് ഭൂമി കൈയേറിയിട്ടില്ലെന്നും പരന്പരാഗതമായി ലഭിച്ച ഭൂമിയാണ് അദ്ദേഹത്തിന്‍റേതെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. ഹിരസണിന്‍റേതടക്കം വൻകിട അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജോയ്സ് ജോർജിനെതിരേ ചിലർ രാഷ്ട്രീയമായി ദുരാരോപണം ഉന്നയിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു.

Read More

ഇന്ധന നികുതി കുറയ്ക്കില്ലെ; ഇന്ധനവില കൂടുമ്പോഴൊന്നും വില കുറയ്ക്കുന്ന കീഴ്വഴക്കം സംസ്ഥാനത്തിനില്ലെന്ന് തോമസ് ഐസക്

തിരുവനന്തപുരം: ഇന്ധനവില വർധനവിലും പെട്രോളിനും ഡീസലിനുമുള്ള നികുതി കുറയ്ക്കില്ലെന്നു ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ പറഞ്ഞു. പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയ നോട്ടീസിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഇന്ധനവില കൂടുന്പോഴൊന്നും വില കുറയ്ക്കുന്ന കീഴ്വഴക്കം സംസ്ഥാനത്തില്ല. യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് നാലു തവണ നികുതി കുറച്ചപ്പോൾ 13 തവണയാണ് ഇന്ധന വില കൂട്ടിയത്. യുപിഎ സർക്കാരിന്‍റെ കാലം കഴിഞ്ഞ് ഒരു ഘട്ടത്തിലും യുഡിഎഫ് സർക്കാർ നികുതി കുറച്ചില്ലെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. ഇന്ധന തീരുവ ഉയർത്തുന്ന കേന്ദ്ര സർക്കാർ നടപടി ബാങ്ക് കൊള്ളയ്ക്ക് തുല്യമെന്നും ധനമന്ത്രി പറഞ്ഞു. നേരത്തേ അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ കിഫ്ബിക്ക് പണമുണ്ടാക്കാനാണ് സംസ്ഥാന സർക്കാർ ഇന്ധന നികുതി ഒഴിവാക്കാത്തതെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. മന്ത്രിയുടെ മറുപടിയെ തുടർന്ന് സ്പീക്കർ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇന്ധന നികുതി കുറയ്ക്കില്ലെന്ന ധനമന്ത്രിയുടെ തീരുമാനം കച്ചവടക്കാരന്‍റെ മനോഭാവമാണെന്ന് പ്രതിപക്ഷ നേതാവ്…

Read More

എ​ൽ​ഡി ക്ലാ​ർ​ക്ക്: പു​തി​യ റാ​ങ്ക് പ​ട്ടി​ക​യി​ൽ 32,573 പേ​ർ; പട്ടികയ്ക്ക് പിഎസ്‌സിയുടെ അംഗീകാരം; പഴയപട്ടിക റദ്ദായി

തി​​രു​​വ​​ന​​ന്ത​​പു​​രം: ലോ​​വ​​ർ ഡി​​വി​​ഷ​​ൻ ക്ലാ​​ർ​​ക്ക് ത​​സ്തി​​ക​​യി​​ലേ​​ക്കു പി​​എ​​സ്‌​​സി ന​​ട​​ത്തി​​യ പ​​രീ​​ക്ഷ​​യു​​ടെ പു​​തി​​യ റാ​​ങ്ക് പ​​ട്ടി​​ക​​യി​​ൽ 32,573 പേ​​ർ. 13,768 പേ​​ർ പ്രാ​​ഥ​​മി​​ക പ​​ട്ടി​​ക​​യി​​ലും 18,805 പേ​​ർ ഉ​​പ പ​​ട്ടി​​ക​​യി​​ലു​​മാ​​ണ് ഇ​​ടം നേ​​ടി​​യ​​ത്. പു​​തി​​യ റാ​​ങ്ക് പ​​ട്ടി​​ക വ​​ന്ന​​തോ​​ടെ പ​​ഴ​​യ റാ​​ങ്ക് പ​​ട്ടി​​ക അ​​പ്ര​​സ​​ക്ത​​മാ​​യി. പു​​തി​​യ പ​​ട്ടി​​ക​​യ്ക്ക് ഇ​​ന്ന​​ലെ ചേ​​ർ​​ന്ന പി​​എ​​സ്‌​​സി യോ​​ഗം അം​​ഗീ​​കാ​​രം ന​​ൽ​​കി. ഇ​​ടു​​ക്കി ജി​​ല്ല​​യി​​ലെ റാ​​ങ്ക് പ​​ട്ടി​​ക പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​ന്ന​​തു വൈ​​കും. ജി​​ല്ല​​യി​​ൽ ന​​ട​​ത്തി​​യ പ​​രീ​​ക്ഷ​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു ഹൈ​​ക്കോ​​ട​​തി​​യി​​ൽ കേ​​സ് നി​​ല​​നി​​ൽ​​ക്കു​​ന്ന​​തി​​നാ​​ലാ​​ണി​​ത്. പു​​തി​​യ റാ​​ങ്ക് പ​​ട്ടി​​ക​​യ്ക്ക് ഏ​​പ്രി​​ൽ ര​​ണ്ടു മു​​ത​​ൽ മൂ​​ന്നു വ​​ർ​​ഷം പ്രാ​​ബ​​ല്യ​​മു​​ണ്ട്. റാ​​ങ്ക് പ​​ട്ടി​​ക​​യ​​ലും ഉ​​പ പ​​ട്ടി​​ക​​യി​​ലും ഉ​​ൾ​​പ്പെ​​ട്ട ഉ​​ൾ​​പ്പെ​​ട്ട ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ളു​​ടെ എ​​ണ്ണം ചു​​വ​​ടെ: (ഉ​​പ​ പ​​ട്ടി​​ക​​ക​​ളി​​ലെ ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ളു​​ടെ എ​​ണ്ണം ബ്രാ​​ക്ക​​റ്റി​​ൽ). തി​​രു​​വ​​ന​​ന്ത​​പു​​രം- 1736 (1882), കൊ​​ല്ലം-978 (1350), പ​​ത്ത​​നം​​തി​​ട്ട-682 (1028), ആ​​ല​​പ്പു​​ഴ-809 (1254), കോ​​ട്ട​​യം-794 (1238), എ​​റ​​ണാ​​കു​​ളം-1216 (1819), തൃ​​ശൂ​​ർ-1534 (1919),…

Read More

അവർ കളിച്ചു വളരട്ടെ;  മ​​​ധ്യ​​​വേ​​​ന​​​ല​​​വ​​​ധി​​​ ക്ലാസ്  സ്കൂ​​​ളു​​​ക​​​ളി​​​ൽ ന​ട​ത്തേ​ണ്ടെ​ന്നു പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ധ്യ​​​വേ​​​ന​​​ല​​​വ​​​ധി​​​ക്കാ​​​ല​​​ത്തു സ്കൂ​​​ളു​​​ക​​​ളി​​​ൽ ക്ലാ​​​സ് ന​​​ട​​​ത്തേ​​​ണ്ടെ​​​ന്ന് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ്. മാ​​​ർ​​​ച്ചി​​​ൽ അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷം അ​​​വ​​​സാ​​​നി​​​ക്ക​​​ണം എ​​​ന്ന ച​​​ട്ടം നി​​​ല​​​നി​​​ൽ​​​ക്കെ സം​​​സ്ഥാ​​​ന​​​ത്തെ ചി​​​ല സ്കൂ​​​ളു​​​ക​​​ൾ അ​​​വ​​​ധി​​​ക്കാ​​​ല ക്ലാ​​​സു​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​തി​​​നാ​​​യി ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ച​​​തി​​​നാ​​​ലാ​​​ണ് തീ​​​രു​​​മാ​​​ന​​​മെ​​​ന്ന് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് അ​​​ഡീ​​​ഷ​​​ണ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ ജെ​​​സി ജോ​​​സ​​​ഫ് അ​​​റി​​​യി​​​ച്ചു. എ​​​ല്ലാ സി​​​ല​​​ബ​​​സി​​​ലു​​​മു​​​ള്ള സ്കൂ​​​ളു​​​ക​​​ൾ​​​ക്കും ഇ​​​തു ബാ​​​ധ​​​ക​​​മാ​​​ണ്. കു​​​ട്ടി​​​ക​​​ളു​​​ടെ ശാ​​​രീ​​​രി​​​ക​​​വും മാ​​​ന​​​സി​​​ക​​​വു​​​മാ​​​യ വ​​​ള​​​ർ​​​ച്ച​​​യ്ക്ക് അ​​​വ​​​ധി ദി​​​ന​​​ങ്ങ​​​ൾ വ​​​ള​​​രെ പ്ര​​​ധാ​​​ന​​​മാ​​​ണ്. തു​​​ട​​​ർ​​​ച്ച​​​യാ​​​യു​​​ള്ള പ​​​ഠ​​​നം അ​​​വ​​​രെ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കും. മാ​​​ത്ര​​​മ​​​ല്ല ഏ​​​പ്രി​​​ൽ, മേ​​​യി​​​ൽ ക​​​ടു​​​ത്ത ചൂ​​​ടും ജ​​​ല​​​ക്ഷാ​​​മ​​​വും കു​​​ട്ടി​​​ക​​​ളി​​​ൽ പ​​​ല ആ​​​രോ​​​ഗ്യ പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്കും ഇ​​​ട​​​വ​​​രു​​​ത്തും. ഇ​​​വ​​​യെ​​​ല്ലാം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണു തീ​​​രു​​​മാ​​​നം. നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി ക്ലാ​​​സു​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന സ്കൂ​​​ൾ അ​​​ധി​​​കാ​​​രി​​​ക​​​ൾ, പ്ര​​​ധാ​​​നാ​​​ധ്യാ​​​പ​​​ക​​​ർ, അ​​​ധ്യാ​​​പ​​​ക​​​ർ എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രേ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ളു​​​ണ്ടാ​​​കും. ഈ ​​​സ​​​മ​​​യ​​​ത്ത് ക്ലാ​​​സി​​​ലേ​​​ക്കു പോ​​​കു​​​ന്ന കു​​​ട്ടി​​​ക​​​ൾ​​​ക്ക് സ്കൂ​​​ളി​​​ലോ വ​​​ഴി​​​യി​​​ലോ ഉ​​​ണ്ടാ​​​കു​​​ന്ന പ്ര​​​ശ്ന​​​ങ്ങ​​​ളു​​​ടെ പൂ​​​ർ​​​ണ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം സ്കൂ​​​ൾ അ​​​ധി​​​കൃ​​​ത​​​ർ​​​ക്കാ​​​ണ്. അ​​​വ​​​ധി​​​ക്കാ​​​ല ക്യാ​​​മ്പു​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള അ​​​നു​​​മ​​​തി തേ​​​ടി​​​യ…

Read More

ലു​ക്കൗ​ട്ട് നോ​ട്ടീ​സിനും തടയാനായില്ല; റേ​ഡി​യോ ജോ​ക്കി​യു​ടെ കൊ​ല​പാ​ത​കത്തിലെ മുഖ്യപ്രതി വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് വിദേശത്തേക്ക് കടന്നെന്ന് പോലീസ്

തി​രു​വ​ന​ന്ത​പു​രം: റേ​ഡി​യോ ജോ​ക്കി​യു​ടെ കൊ​ല​പാ​ത​കത്തിലെ മുഖ്യപ്രതി അലിബായി വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് വിദേശത്തേക്ക് കടന്നതായി പോലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് വിമാനത്താവളത്തിലെ രേഖകൾ പോലീസ് പരിശോധിക്കുകയാണ്. കേസിലെ മറ്റൊരു പ്രതി അപ്പുണ്ണിക്കായും തെരച്ചിൽ തുടരുകയാണ്. വ്യാജപാസ്പോര്‍ട്ട് ഉപയോഗിച്ച് കാഠ്മണ്ഡു വഴി ഇരുവരും ഖത്തറിലേക്ക് കടന്നെന്നാണ് അന്വേഷണസംഘത്തിന് വിവരം ലഭിച്ചത്. വി​ദേ​ശ​ത്തു നി​ന്നും നാ​ട്ടി​ൽ എ​ത്തി കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് ഇവർക്കെതിരേ ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പോ​ലീ​സ് പു​റ​ത്തി​റ​ക്കിയിരുന്നു. കാ​യം​കു​ളം, എ​റ​ണാ​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള ക്വ​ട്ടേ​ഷ​ൻ സം​ഘ​ങ്ങ​ൾ ആ​ണ് കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ലെ​ന്ന നി​ഗ​മ​ന​വു​മാ​യാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് റേ​ഡി​യോ ജോ​ക്കി രാ​ജേ​ഷി​നെ അ​ക്ര​മി സം​ഘം മ​ട​വൂ​ർ ജം​ഗ്ഷ​നു സ​മീ​പ​ത്തു വ​ച്ചു വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്.

Read More

കൂട്ടിക്കൊണ്ടുപോയത് കള്ളംപറഞ്ഞ്! സ്‌കൂള്‍ വിദ്യാര്‍ഥിനിയായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍; ചിറയിന്‍കീഴ് നടന്ന സംഭവം ഇങ്ങനെ…

ചി​റ​യി​ൻ​കീ​ഴ്: സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യായ ദ​ളി​ത് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. പെ​രു​ങ്ങു​ഴി മു​ട്ട​പ്പ​ലം കൊ​ടു​പ്പി​ൽ മാ​ട​ൻ​ന​ട​യ്ക്ക് സ​മീ​പം കാ​ഞ്ഞി​രം​വി​ള വീ​ട്ടി​ൽ ഉ​ണ്ണി എ​ന്ന് വി​ളി​യ്ക്കു​ന്ന അ​ഖി​ൽ (22) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ക്ക​ഴി​ഞ്ഞ 25ന് വി​ദ്യാ​ർ​ഥി​നി​യെ കള്ളം പറഞ്ഞ് കൂ​ട്ടി​ക്കൊ​ണ്ട് പോ​യി പ്ര​തി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി ഈ ​വി​വ​രം സ്കൂ​ളി​ൽ കൂ​ട്ടു​കാ​രി​യോ​ട്് പ​റ​യു​ക​യും കൂ​ട്ടു​കാ​രി അ​ധ്യാ​പി​ക​യെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പീ​ഡ​ന വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. സ്കൂ​ൾ അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​റ്റി​ങ്ങ​ൽ ഇ​ൻ​സ്പെ​ക്ട​ർ അ​നി​ൽ​കു​മാ​ർ, ചി​റ​യി​ൻ​കീ​ഴ് എ​സ്ഐ. വി.​കെ.​ശ്രീ​ജേ​ഷ്, ഗ്രേ​ഡ് എ​സ്ഐ. വി​ജ​യ​ൻ​നാ​യ​ർ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ക​ർ​മ്മ​ച​ന്ദ്ര​ൻ , സി​പി​ഒ ശ​ര​ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻഡ് ചെ​യ്തു.

Read More

പോ​ലീ​സി​ന്‍റെ ക്രൂ​ര​ത! മ​ക​ളു​ടെ വി​വാ​ഹ​നി​ശ്ച​യ ദി​വ​സം അ​ച്ഛ​നെ അ​റ​സ്റ്റ് ചെ​യ്ത് പോ​ലീ​സ് ജയിലിലടച്ചു; സംഭവം തിരുവനന്തപുരത്ത്‌

തി​രു​വ​ന​ന്ത​പു​രം : പ്ര​വാ​സി​യാ​യ കു​ടും​ബ​നാ​ഥ​നെ മ​ക​ളു​ടെ വി​വാ​ഹ​നി​ശ്ച​യ ദി​വ​സം അ​റ​സ്റ്റ് ചെ​യ്ത് പാ​ങ്ങോ​ട് പോ​ലീ​സ്. ക​ഴ​ക്കൂ​ട്ടം ക​രി​മ​ണ​ല്‍ സ്വ​ദേ​ശി ഹ​ക്കീം ബ​ദ​റു​ദ്ദീ​നെ​യാ​ണ് പാ​ങ്ങോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ജയിലിലടച്ചത്. ഹ​ക്കീ​മി​ന്‍റെ മ​ക​ള്‍ ഡോ. ​ഹ​ര്‍​ഷി​ത​യു​ടെ വി​വാ​ഹ നി​ശ്ച​യ ദി​വ​സ​മാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ ക്രൂ​ര​ത. ഹ​ക്കീ​മി​നൊ​പ്പം ബ​ന്ധു​ക്ക​ളാ​യ 24 പേ​രെ​യും പോ​ലീ​സ് അ​ര്‍​ധ​രാ​ത്രി വ​രെ സ്റ്റേ​ഷ​നി​ല്‍ ത​ട​ഞ്ഞു​വ​ച്ചു. ഇ​തോ​ടെ മ​ക​ളു​ടെ വി​വാ​ഹ നി​ശ്ച​യം മു​ട​ങ്ങി. ക​ഴി​ഞ്ഞ 16 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ക്കു​ന്ന​ത്. മ​ക​ളു​ടെ വി​വാ​ഹ നി​ശ്ച​യ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി വ​ര​ന്‍റെ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ ഹ​ക്കീ​മും ബ​ന്ധു​ക്ക​ളും സ​ഞ്ച​രി​ച്ച വാ​ഹ​നം പു​ലി​പ്പാ​റ വ​ള​വി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സു​മാ​യി ഉ​ര​സി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തു​ട​ര്‍​ന്ന് ക​ല്ല​റ പാ​ങ്ങോ​ട് പോ​ലീ​സ് അ​പ​ക​ട​സ്ഥ​ല​ത്തെ​ത്തി.വാ​നി​ലെ യാ​ത്ര​ക്കാ​രെ​യും ബ​സ് ഡ്രൈ​വ​റെ​യും സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യി. മ​ക​ളു​ടെ വി​വാ​ഹ നി​ശ്ച​യ​മാ​ണെ​ന്നും, ച​ട​ങ്ങ് ക​ഴി​ഞ്ഞ​തി​ന് ശേ​ഷം സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​കാ​മെ​ന്നും ഹ​ക്കീം അ​പേ​ക്ഷി​ച്ചെ​ങ്കി​ലും പോ​ലീ​സു​കാ​ര്‍ വ​ഴ​ങ്ങി​യി​ല്ല.

Read More

ജി​​​ല്ലാ ബാ​​​ങ്കു​​​ക​​​ളു​​​ടെ ല​​​യ​​​ന​​​ത്തി​​​ന് റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ അ​​​നു​​​മ​​​തി ഉ​​​ട​​​ൻ ല​​​ഭി​​​ക്കു​​​മെ​​​ന്നാണ് പ്രതിക്ഷിക്കുന്നതെന്ന്  മ​​​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ബാ​​​ങ്ക് രൂ​​​പീ​​​ക​​​രി​​​ക​​​ര​​​ണ​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി 14 ജി​​​ല്ലാ ബാ​​​ങ്കു​​​ക​​​ളു​​​ടെ​​​യും ല​​​യ​​​ന​​​ത്തി​​​ന് റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ അ​​​നു​​​മ​​​തി ഉ​​​ട​​​ൻ ല​​​ഭി​​​ക്കു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​തെ​​​ന്ന് മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു. യു​​​വാ​​​ക്ക​​​ൾ ഇ​​​ട​​​പാ​​​ടു​​​ക​​​ൾ​​​ക്കാ​​​യി സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കി​​​ലേ​​​ക്കു വ​​​രു​​​ന്നി​​​ല്ല. നി​​​ല​​​വി​​​ൽ സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ളി​​​ൽ 20നും 40​​​നും ഇ​​​ട​​​യി​​​ൽ പ്രാ​​​യ​​​മു​​​ള്ള ഇ​​​ട​​​പാ​​​ടു​​​കാ​​​ർ 23 ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മാ​​​ണ്. ബാ​​​ക്കി​​​യു​​​ള്ള മു​​​ഴു​​​വ​​​ൻ പേ​​​രും 45 വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ലു​​​ള്ള​​​വ​​​രാ​​​ണ്. ആ​​​ധു​​​നി​​​ക സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ കൊ​​​ടു​​​ക്കാ​​​ൻ സാ​​​ധി​​​ച്ചാ​​​ൽ യു​​​വാ​​​ക്ക​​​ളെ സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ളി​​​ലേ​​​ക്ക് ആ​​​ക​​​ർ​​​ഷി​​​ക്കാ​​​ൻ ക​​​ഴി​​​യും. ഇ​​​ത്ത​​​രം സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ക്കാ​​​നാ​​​ണ് കേ​​​ര​​​ള ബാ​​​ങ്ക് രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും കേ​​​ര​​​ള ബാ​​​ങ്ക് ഇ​​​ന്ന​​​ത്തെ കാ​​​ല​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നും, സ​​​ഹ​​​ക​​​ര​​​ണ സം​​​ഘം ഭേ​​​ദ​​​ഗ​​​തി ബി​​​ല്ലി​​ൽ ന​​​ട​​​ന്ന ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു​​​ള്ള മ​​​റു​​​പ​​​ടി​​​യി​​​ൽ മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Read More