തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ ഇന്നലെ അവസാനിച്ചു. ഈ മാസം ഏഴിന് ഒന്നാം ഭാഷ പാർട്ട് ഒന്ന് പരീക്ഷയോടെയാണ് ആരംഭിച്ചത്. 4.41 ലക്ഷം വിദ്യാർഥികൾ ഇക്കുറി എഴുതി. ഏപ്രിൽ രണ്ട്, മൂന്ന് തിയതികളിലായി ഉത്തരക്കടലാസ് മൂല്യനിർണയത്തിനായുള്ള സ്കീം ഫൈനലൈസേഷൻ ക്യാമ്പുകൾ നടക്കും. ഏപ്രിൽ അഞ്ചു മുതൽ 20 വരെ 54 കേന്ദ്രങ്ങളിൽ മൂല്യനിർണയം നടക്കും. മൂല്യനിർണയം ഒരാഴ്ചകൊണ്ട് പൂർത്തിയായി ഫലപ്രഖ്യാപനം നടത്താനുള്ള നീക്കമാണ് വിദ്യാഭ്യാസ വകുപ്പ് നടത്തുന്നത്. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയ്ക്കിരുന്നത് മലപ്പുറം എടരിക്കോട് പി.കെ.എം.എം ഹയർ സെക്കൻഡറി സ്കൂളിലാണ്. 2422 പേർ ഇവിടെ പരീക്ഷയെഴുതിയപ്പോൾ കോഴിക്കോട് ബേപ്പൂർ ജി.ആർ.എഫ്.ടി.എച്ച്എസ്ആൻഡ് വി.എച്ച്എസിൽ ആണ് ഏറ്റവും കുറവ്- രണ്ട് പേർ. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയ ജില്ലയും വിദ്യാഭ്യാസ ജില്ലയും മലപ്പുറമണ്. ഏറ്റവും കുറവ് വിദ്യാർഥികൾ പരീക്ഷ എഴുതിയത് കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ- 2268 പേർ
Read MoreCategory: TVM
കീഴാറ്റൂർ വിഷയത്തിൽ പറയേണ്ടത് നേരത്തെ പറഞ്ഞിട്ടുണ്ട്; മൂന്നുദിവസമായി നിയമസഭയിൽ കാണാനില്ലെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിനുള്ള മുഖ്യമന്ത്രിയുടെ മറുപടിയിങ്ങനെ…
ന്യൂഡൽഹി: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ദേശീയ ജലപാത വികസനവും സംസ്ഥാനത്തെ ദേശീയപാത വികസനവുമാണ് ചർച്ചയായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസർഗോഡ് ജില്ലയിൽ ദേശീയപാതയ്ക്ക് സ്ഥലം ഏറ്റെടുക്കുന്പോൾ മാനദണ്ഡങ്ങൾ പാലിക്കാതെ ഉയർന്ന വില നിശ്ചയിച്ചത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചു. ഇക്കാര്യം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി കേന്ദ്രത്തിന് ഉറപ്പ് നൽകി. സംസ്ഥാനത്തെ ദേശീയ ജലപാത വികസനവുമായി ബന്ധപ്പെട്ട കാര്യവും കൂടിക്കാഴ്ചയിൽ ചർച്ചയായി. കീഴാറ്റൂർ വിഷയത്തിൽ ചർച്ച നടന്നോ എന്ന ചോദ്യത്തിന് ഇക്കാര്യത്തിൽ തനിക്ക് പറയാനുള്ളത് നേരത്തെ പറഞ്ഞതല്ലേ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. മൂന്ന് ദിവസമായി താൻ സഭയിൽ എത്താത്തത് ചോദ്യം ചെയ്ത പ്രതിപക്ഷ നിലപാടും മുഖ്യമന്ത്രി തള്ളി. താൻ ഇവിടെയാണെന്ന് എല്ലാവരും കണ്ടതല്ലേ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. സംസ്ഥാനത്ത് പോലീസ് അതിക്രമങ്ങൾ…
Read Moreറേഡിയോ ജോക്കിയും ഗായകനുമായ യുവാവിനെ വെട്ടിക്കൊന്ന സംഭവം; അന്വേഷണം ക്വട്ടേഷൻ സംഘങ്ങളെ കേന്ദ്രീകരിച്ച്
തിരുവനന്തപുരം: മടവൂരിൽ മുൻ റേഡിയോ ജോക്കിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കി. മടവൂർ പടിഞ്ഞാറ്റ് ഏല ആശാഭവനിൽ രാജേഷ് (35) നെയാണ് ഇന്നലെ പുലർച്ചെ രണ്ട് മണിയോടെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സ്വിഫ്ട് കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് രാജേഷിനോടൊപ്പം ആക്രമണത്തിനിരയായ കുട്ടൻ (50) പോലീസിൽ മൊഴി നൽകിയിരുന്നു. റോഡിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി കാമറയിലെ ദൃശ്യങ്ങൾ പോലീസ് ശേഖരിക്കാനുള്ള നടപടികൾ സ്വീകരിച്ചു. കാറിന്റെ നന്പരും മറ്റ് വിവരങ്ങളും മനസ്സിലാക്കി പ്രതികളെ പിടികൂടാനാണ് പോലീസ് ശ്രമിക്കുന്നത്. അതേ സമയം ക്വട്ടേഷൻ സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആറ്റിങ്ങൽ ഡിവൈഎസ്പി അനിൽകുമാറിന്റെ നിർദേശാനുസരണം കിളിമാനൂർ സിഐ. വി.എസ്.പ്രദീപ് കുമാർ, പള്ളിയ്ക്കൽ എസ്ഐ. എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ മുല്ലനല്ലൂരിൽ പ്രോഗ്രാം കഴിഞ്ഞ ശേഷം മടവൂരിലെ തന്റെ ഓഫീസിൽ കഴിയവെയാണ്…
Read Moreനിന്ന് യാത്രചെയ്യേണ്ട; വിലക്ക് മറികടക്കാൻ മോട്ടോർ വാഹന ചട്ടത്തിൽ ഭേദഗതി ചെയ്യണമെന്ന് കെഎസ്ആർടിസി സർക്കാരിന് കത്ത് നൽകി
തിരുവനന്തപുരം: സൂപ്പർ ഫാസ്റ്റ്, എക്സ്പ്രസ് ബസുകളിൽ യാത്രക്കാരെ നിർത്തി യാത്ര ചെയ്യിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് മറികടക്കാൻ മോട്ടോർവാഹന ചട്ടത്തിൽ ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസി സർക്കാരിന് കത്ത് നൽകി. കേരള മോട്ടോർവാഹന ചട്ടം 267(2) ആണ് സൂപ്പർക്ലാസ് ബസുക ളിൽ അനുവദിച്ചിട്ടുള്ള സീറ്റുകളെക്കാൾ കൂടുതൽ യാത്രക്കരെ കയറ്റുന്നത് വിലക്കുന്നത്. ഹൈക്കോടതി വിധിക്കെതിരെ പുനപരിശോധനാ ഹർജി നൽകുമെന്ന് കെഎസ്ആർടിസി എംഡി എ. ഹേമചന്ദ്രനും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രനും അറിയിച്ചു. ചട്ടം ഭേദഗതി ചെയ്യാനുള്ള അവകാശം സർക്കാരിനുണ്ട്. ഇതിന് കോടതിവിധി തടസമാകില്ലെന്നാണ് കെഎസ്ആർടിസിക്ക് ലഭിച്ച നിയമോപദേശം. നിലവിലെ സാഹചര്യത്തിൽ കോടതി വിധി നടപ്പാക്കിയാൽ യാത്രക്കാർ വലയും. കൂടുതൽ ബസുകൾ നിരത്തിലിറക്കാനുള്ള സാവകാശമില്ല. അവധിക്കാലമായ തിനാൽ യാത്രക്കാരും കൂടുതലാണ്. ഇതിനു പുറമെ യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തിയാൽ കെഎസ്ആർടിസിയെ പ്രതികൂലമായി ബാധിക്കും.
Read Moreആർക്കെങ്കിലും അറിയാമോ; കാണാനുമില്ല കണ്ടാലൊട്ടു മിണ്ടത്തുമില്ല..! മുഖ്യമന്ത്രി എവിടെയെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടാ ആക്രമണങ്ങളും കൊലപാതകങ്ങളും നടക്കുമ്പോൾ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയെ നിയമസഭയിൽ കാണാനില്ലെന്ന് പ്രതിപക്ഷം. കഴിഞ്ഞ മൂന്ന് ദിവസമായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ എത്തുന്നില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇതേ ചൊല്ലി സഭയിൽ പ്രതിപക്ഷം ബഹളം വച്ചു. മുഖ്യമന്ത്രിക്ക് തിരക്കുണ്ടാകും എന്നാൽ സഭയിലെത്തേണ്ടതിന്റെ ഗൗരവം മനസിലാക്കണമെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി നിയമസഭയിൽ വരാത്തതിനെതിരെ കെ.മുരളീധരനും വിമർശിച്ചു. നിയമസഭയെ മുഖ്യമന്ത്രി ബഹുമാനിക്കുന്നില്ലെന്നും നരേന്ദ്രമോദിയെ പോലെ പെരുമാറുകയാണെന്നും മുരളീധരൻ പറഞ്ഞു. ഡൽഹിയിലുള്ള മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിക്കാൻ പോലും കൂട്ടാക്കുന്നില്ലെന്നും മുരളീധരൻ ആരോപിച്ചു.
Read Moreഅധികബാധ്യതയായാലെന്നാ നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്..! സമ്മേളിക്കാൻ എംഎൽഎമാർ ഇനി പറന്നുവരും
തിരുവനന്തപുരം: എംഎൽഎമാർക്ക് അവരുടെ മണ്ഡലങ്ങളിൽനിന്ന് നിയമസഭാ സമ്മേളനത്തിനായി സർക്കാർ ചെലവിൽ വിമാനത്തിൽവരാം. എംഎൽഎമാരുടെ ശമ്പളം വർധിപ്പിച്ചതിനു പിന്നാലെ വിമാന യാത്രയ്ക്കുള്ള ആനുകൂല്യവും അനുവദിച്ചു. പ്രതിവർഷം 50,000 രൂപയുടെ വിമാനയാത്ര ആനുകൂല്യമാണ് നൽകുന്നത്. ബില്ലിൽ ഭേദഗതിവരുത്തിയാണ് പുതിയ ആനുകൂല്യം നൽകുന്നത്. മന്ത്രിമാരുടേയും എംഎൽഎമാരുടേയും ശമ്പളം കൂട്ടാനുള്ള ബില്ലും നിയമസഭ പാസാക്കി. 39,500 രൂപയില്‍നിന്ന് എഴുപതിനായിരം രൂപയായാണ് എംഎൽഎമാരുടെ ശമ്പളം വര്‍ധിക്കുന്നത്. കൂടാതെ മണ്ഡലം അലവന്‍സായി 25000 രൂപയും ലഭിക്കും. കുറഞ്ഞത് ഇരുപതിനായിരം രൂപ ബാറ്റയും മാസാമാസം എഴുതിയെടുക്കാം. ടെലിഫോണ്‍ അനൂകൂല്യം 7500 ല്‍ നിന്ന് പതിനൊന്നായിരമായും ഓഫീസ് അലവന്‍സ് മൂവായിരത്തില്‍ നിന്ന് എണ്ണായിരമായും ഉയര്‍ത്തി. മന്ത്രിമാരും പ്രതിപക്ഷ നേതാവുമടക്കം കാബിനറ്റ് റാങ്കിലുള്ള 22 പേരുടെ ശമ്പളം 55000ല്‍ നിന്ന് 90000 ആയാണ് ഉയര്‍ത്തിയിരിക്കുന്നത്. മന്ത്രിമാരുടേയും എംഎൽഎമാരുടേയും ശമ്പളം വര്‍ധിപ്പിച്ചത് വഴി ഒരുമാസം സര്‍ക്കാരിന് 44 ലക്ഷം രൂപയുടെ അധികബാധ്യതയാണ്…
Read Moreസര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി സബ് കളക്ടര്‍ സ്വകാര്യ വ്യക്തി പതിച്ച് നൽകിയെന്ന ആരോപണം: ഇന്ന് കളക്ടറുടെ തെളിവെടുപ്പ്
തിരുവനന്തപുരം: സബ് കളക്ടര്‍ ദിവ്യ എസ് അയ്യർ സര്‍ക്കാര്‍ പുറന്പോക്ക് ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ച് കൊടുത്തെന്ന ആരോപണത്തിൽ ജില്ലാ കളക്ടർ ഇന്ന് തെളിവെടുപ്പ് നടത്തും. വൈകീട്ട് നാല് മണിക്കാണ് തെളിവെടുപ്പ്. തഹസിൽദാർ ഏറ്റെടുത്ത ഭൂമി സ്വകാര്യ വ്യക്തിക്ക് വിട്ട് കൊടുക്കാൻ സഹായകമായ നിലപാട് സബ് കളക്ടര്‍ ദിവ്യ എസ് അയ്യർ സ്വീകരിച്ചുവെന്നാണ് ആരോപണം. ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ റവന്യു മന്ത്രി ലാൻഡ് റവന്യു കമ്മീഷണറോട് ആവശ്യപ്പെട്ടിരുന്നെങ്കിലും കളക്ടര്‍ ഹിയറിങ് നടത്തട്ടെ എന്ന കുറിപ്പെഴുതുക മാത്രമാണ് ചെയ്തത്.
Read Moreചതിച്ചത് വാട്സ്ആപ്പ്..! ഫിസിക്സ് ചോദ്യപേപ്പർ ചോർന്നിട്ടില്ല; ചോർന്നത് വിദ്യാർഥികൾ തയാറാക്കിയ ചോദ്യാവലിയെന്നു റിപ്പോർട്ട്
തിരുവനന്തപുരം: സംസ്ഥാന ഹയർസെക്കൻഡറി ഫിസിക്സ് പരീക്ഷയുടെ ചോദ്യപേപ്പർ വാട്ട്സ് ആപ്പ് വഴി പ്രചരിപ്പിച്ചെന്ന പരാതിയിൽ കഴന്പില്ലെന്ന് അന്വേഷണ റിപ്പോർട്ട്. ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്ന് അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇതു സംബന്ധിച്ച് ക്രൈംബ്രാഞ്ച് ഡിജിപി സർക്കാരിനു റിപ്പോർട്ട് നൽകി. മതിലകം സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ തയാറാക്കിയ ചോദ്യാവലിയാണ് ചോർന്ന ചോദ്യപേപ്പറെന്ന പേരിൽ വാട്സ്ആപ്പിൽ പ്രചരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ഹയർസെക്കൻഡറി ഫിസിക്സ് പരീക്ഷയുടെ ചോദ്യപേപ്പർ വാട്ട്സ് ആപ്പ് വഴി പ്രചരിപ്പിച്ചെന്ന പരാതിയിൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ കേസ് രജിസ്റ്റർ ചെയ്തിരുന്നു. 21നു നടത്തിയ ഫിസിക്സ് പരീക്ഷ ചോദ്യപേപ്പർ ചോർത്തി വാട്ട്സ് ആപ്പ് വഴി പ്രചരിപ്പിച്ചതായായിരുന്നു പരാതി. തൃശൂർ ജില്ലാ കോ-ഓർഡിനേറ്റർക്ക് വാട്ട്സ് ആപ്പ് വഴി ചോദ്യപേപ്പർ ലഭിക്കുകയും തുടർന്ന് അദ്ദേഹം അതു ഹയർ സെക്കൻഡറി ജോയിന്റ് ഡയറക്ടർക്ക് തുടർനടപടിക്കായി അയച്ചു നൽകുകയും ചെയ്തു. ഇതിനെ…
Read Moreപേരുദേഷം മാറാൻ ചൊവ്വാഴ്ച മുതൽ പരിശീലനം; എങ്ങനെ പെരുമാറണം എന്നതിന് ഉദ്യോഗസ്ഥർക്കു പരിശീലനം നൽകണമെന്നു ഡിജിപി
തിരുവനന്തപുരം: ഗതാഗത പരിശോധനാ വേളയിൽ ശരിയായ പരിശോധനാ രീതികളും പെരുമാറ്റവും ഉറപ്പുവരുത്തുന്നതിന് പോലീസുദ്യോഗസ്ഥർക്കു അടിയന്തര പ്രായോഗിക പരിശീലനം നൽകാൻ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിർദേശം. ഒരു മണിക്കൂർ പരിശീലനത്തിനുള്ള നിർദേശം ജില്ലാ പോലീസ് മേധാവിമാർക്കു കൈമാറി. ചൊവ്വാഴ്ച രാവിലെ 11മുതലാണ് പരിശീലനം. ഗതാഗത പരിശോധനാ വേളയിൽ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെ സംബന്ധിച്ച് നിലവിലുള്ള സർക്കുലറുകളിലെ നിർദേശങ്ങൾക്കൊപ്പം പ്രായോഗിക സന്ദർഭങ്ങളും പരിശീലനത്തിൽ ഉൾപ്പെടുത്തണം. ഹെൽമറ്റ് ഇല്ലാതെയുള്ള ബൈക്ക് യാത്ര, ഓവർ സ്പീഡിൽ സഞ്ചരിക്കുന്ന കാർ തുടങ്ങി വിവിധ സന്ദർഭങ്ങളിൽ എങ്ങനെയാണ് പരിശോധന നടത്തേണ്ടതെന്നും പെരുമാറ്റം എങ്ങനെയായിരിക്കണം എന്നുമുള്ള പ്രായോഗിക പരിശീലനമാണ് നൽകേണ്ടത്. പൊതുവിൽ വാഹന യാത്രികരുടെ ഭാഗത്തുനിന്നുണ്ടാകുന്ന നിയമ ലംഘനങ്ങളും തെറ്റായ രീതികൾ സംബന്ധിച്ചും അവ കൈകാര്യം ചെയ്യേണ്ട രീതിയും പരിശീലനത്തിൽ ഉൾപ്പെടുത്തണം. ഹൈവേ പട്രോൾ ഉദ്യോഗസ്ഥർ, ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ, ട്രാഫിക് നിയന്ത്രിക്കുന്ന പോലീസ്…
Read Moreകീഴാറ്റൂരിലെ കിളികളെ ഓടിക്കാനല്ല മുഖ്യമന്ത്രി ഡൽഹിക്കു പോകുന്നതെന്ന് മന്ത്രി സുധാകരൻ
തിരുവനന്തപുരം: കീഴാറ്റൂരിലെ കിളികളെ ഓടിക്കാനല്ല മുഖ്യമന്ത്രി ഡൽഹിക്കു പോകുന്നതെന്ന് മന്ത്രി ജി. സുധാകരൻ. ദേശീയപാത വികസനത്തിന് യുഡിഎഫ് താൽപര്യം കാണിച്ചില്ലെന്നും സംസ്ഥാനത്ത് വികസനം തടയാൻ ചില ശ്രമം നടക്കുന്നുണ്ടെന്നും സുധാകരൻ നിയമസഭയിൽ പറഞ്ഞു. ദേശീയപാത വിസനത്തിന് സ്ഥലമേറ്റെടുക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നൽകിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മലപ്പുറം ദേശീയ പാതയുടെ അലൈൻമെന്റ് മാറ്റാൻ ഈ സർക്കാർ പ്രത്യേകനിർദേശം നൽകിയിട്ടില്ല. ദേശീയപാത വികസനത്തിന്റെ പേരിൽ ആരാധനാലയങ്ങൾ പൊളിക്കാൻ ഉദേശമില്ലെന്നും സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. ദേശീയപാത വികസനത്തിന് എതിരല്ലെന്നും എന്നാൽ ഇരകളുടെ പ്രശ്നം പരിഹരിക്കണമെന്നും കെ.എൻ.എ. ഖാദറും സഭയിൽ ആവശ്യപ്പെട്ടു.
Read More