തിരുവനന്തപുരം: സിപിഐ അടക്കമുള്ള എൽഡിഎഫ് ഘടകകക്ഷികൾ തീരുമാനം അറിയിക്കാത്തതിനെ തുടർന്നു കെഎസ്ആർടിസി പെൻഷൻ പ്രായം ഉയർത്തുന്നതു സംബന്ധിച്ച ഫയൽ മന്ത്രിസഭ പരിഗണിക്കാതെ മാറ്റിവച്ചു. സുശീൽഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസിയിലെ സാന്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പെൻഷൻ പ്രായം 56 ൽ നിന്ന് 60 ആക്കി ഉയർത്താൻ തീരുമാനിച്ചിരുന്നു. ഇക്കാര്യത്തിൽ അഭിപ്രായമറിയിക്കാൻ കഴിഞ്ഞ എൽഡിഎഫ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചിരുന്നു. എന്നാൽ, സിപിഐ നിർദേശമനുസരിച്ചു പെൻഷൻ പ്രായം 58 ആക്കി ഉയർത്തണമെന്ന അഭിപ്രായവും സർക്കാർ പരിഗണനയിലുണ്ട്. അടുത്ത എൽഡിഎഫ് യോഗത്തിൽ ചർച്ച ചെയ്ത ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.
Read MoreCategory: TVM
കടക്കെണിയിൽപ്പെട്ട കർഷകരെ സംരക്ഷിക്കാൻ തയാറാകുമോ? പിണറായി സർക്കാരിനെ വിമർശിച്ച് കുമ്മനം
തിരുവനന്തപുരം: പിണറായി സർക്കാരിനെയും യുഡിഎഫിനെയും രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ രംഗത്ത്. കേരളത്തിൽ കടക്കെണിയിൽപ്പെട്ട് ആത്മഹത്യാ മുനന്പിലെത്തി നിൽക്കുന്ന കർഷകരെ സംരക്ഷിക്കാൻ പിണറായി സർക്കാർ തയാറാകുമോ എന്ന് കുമ്മനം രാജശേഖരൻ ചോദിച്ചു. ആത്മഹത്യ ചെയ്ത കർഷകരുടെ കണക്ക് എന്തിന് സർക്കാർ മറച്ചുവെക്കുന്നുവെന്നും റബർ കർഷകർക്കും നെൽകർഷകർക്കും സർക്കാർ സംരക്ഷണം നൽകുമോ എന്നും അദ്ദേഹം ചോദിച്ചു. നെല്‍കര്‍ഷകരുടെ നെല്ല് യഥാസമയം സംഭരിക്കാത്തതിനാല്‍ പാടത്ത് കിടന്ന് നഷ്ടപ്പെടുകയാണ്. സംഭരിച്ച നെല്ലിന് കര്‍ഷകര്‍ക്ക് വില നല്‍കിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2006ല്‍ നടപ്പില്‍ വന്ന വനാവകാശ നിയമം എല്‍ഡിഎഫും യുഡിഎഫും മാറി മാറി ഭരിച്ചിട്ടും കേരളത്തില്‍ നടപ്പാക്കിയിട്ടില്ല. വനവാസികളെ പൗരന്മാരായി പരിഗണിക്കപ്പെടുന്ന ഈ നിയമം നടപ്പാക്കാന്‍ പിണറായി സർക്കാർ തയാറാകുമോ എന്നും അദ്ദേഹം ചോദിച്ചു. കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് തെളിയിക്കുന്നതാണ് എം.പി വീരേന്ദ്രകുമാറിന്റെ…
Read Moreബസും ലോറിയും കൂട്ടിയിടിച്ച് അപകടം; റോഷി അഗസ്റ്റിൻ എംഎൽഎ ഉൾപ്പെടെ അഞ്ചു പേർക്ക് പരിക്ക്
തിരുവനന്തപുരം: കിളിമാനൂർ തട്ടത്തുമലയ്ക്കു സമീപം സമീപം കെ.എസ്.ആര്.ടി.സി ബസ്സും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രികരായ റോഷി ആഗസ്റ്റിൻ എംഎൽഎ ഉൾപ്പെടെ 5 പേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റ തിരുനെല്‍വേലി സ്വദേശി ഷംസുദ്ദീന് (55), തൊടുപുഴ സ്വദേശി ജെയിംസ് ജോസ് (56), നെടുമങ്ങാട് സ്വദേശി അജീഷ് (25), പൂജപ്പുര സ്വദേശി മുഹമ്മദ് (47) എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. റോഷി ആഗസ്റ്റിൻ എംഎൽഎ വെഞ്ഞാറമ്മൂടുള്ള സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷയ്ക്കു ശേഷം തിരുവനന്തപുരത്തേക്കു പോയി. ഇന്നു പുലര്‍ച്ചെ 4.30നായിരുന്നു അപകടം. ബസ്സിന്റെ മുന്‍ഭാഗത്തെ സീറ്റിലിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. ആരുടേയും പരിക്ക് സാരമല്ല. നിയമസഭയിൽ പങ്കെടുക്കാൻ വരികയായിരുന്നു റോഷി ആഗസ്റ്റിൻ എംഎൽഎ.
Read Moreകള്ളുഷാപ്പുകൾ ഉപാധികളോടെ തുറക്കാം; കോടതി വിധി ജനങ്ങളിൽ അവമതിപ്പുണ്ടാക്കുന്നതാണെന്ന് സുധീരൻ
തിരുവനന്തപുരം: ദേശീയ സംസ്ഥാന പാതയോരത്തെ കള്ളുഷാപ്പുകൾ ഉപാധികളോടെ തുറക്കാമെന്ന സുപ്രീം കോടതി വിധിക്കെതിരേ കെപിസിസി മുൻ അധ്യക്ഷൻ വി.എം. സുധീരൻ. വിധി ജനങ്ങളിൽ അവമതിപ്പുണ്ടാക്കുന്നതാണ്. സാമാന്യബുദ്ധിക്ക് നിരക്കാത്തതും ജുഡീഷറിയുടെ വിശ്വാസ്യതയ്ക്ക് മങ്ങലേൽപ്പിക്കുന്നതാണ് ഇതെന്നും സുധീരൻ പറഞ്ഞു. നഗരസ്വഭാവമുള്ള പ്രദേശങ്ങളിലെ പാതയോര മദ്യശാലകൾ തുറക്കുന്ന കാര്യത്തിൽ സർക്കാരിന് തീരുമാനമെടുക്കാമെന്ന് നേരത്തെ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വിധിച്ചിരുന്നു. ഈ വിധിയാണ് കള്ളുഷാപ്പുകൾക്കും കോടതി ഇന്ന് ബാധകമാക്കിയത്.
Read Moreന്യൂനമർദത്തിന്റെ ശക്തി കുറഞ്ഞു; ചുഴലിക്കാറ്റിന് സാധ്യതയില്ല; കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു
തിരുവനന്തപുരം: ശ്രീലങ്കയ്ക്കു തെക്കു പടിഞ്ഞാറൻ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തിന്റെ ശക്തി കുറഞ്ഞു. ചുഴലിക്കാറ്റിന് സാധ്യതയില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിയോടുകൂടിയ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ സംസ്ഥാനമൊട്ടാകെ ദുരന്തനിവാരണ അഥോറിറ്റി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കേരളം, ലക്ഷദ്വീപ് മേഖല ഉൾപ്പെടുന്ന അറബിക്കടലിന്റെ തെക്കുകിഴക്കൻ മേഖലയിൽ വ്യാഴാഴ്ച വരെ മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്.
Read Moreസംസ്ഥാനത്ത് കനത്ത മഴയും കൊടുങ്കാറ്റും; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം;മത്സ്യത്തൊഴിലാളികൾ 18 വരെ കടിൽ പോകരുത്
തിരുവനന്തപുരം: അടുത്ത മൂന്ന് ദിവസത്തിനുള്ളലിൽ സംസ്ഥാനത്ത് കനത്ത മഴയും കൊടുങ്കാറ്റുമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കന്യാകുമാരിക്ക് തെക്ക് രൂപംകൊണ്ട ന്യൂനമർദം തീവ്രന്യൂനമർദമായി മാറിയിട്ടുണ്ട്. തെക്കൻ ജില്ലകളിൽ ഇതേതുടർന്ന് കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. മത്സ്യതൊഴിലാളികളോട് ഈ മാസം 18 വരെ കടലിൽ പോകരുതെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കടലിൽ രണ്ടര മീറ്റർ മുതൽ നാല് മീറ്റർ വരെ തിരമാലകൾ ഉയരുമെന്നും റിപ്പോർട്ടുകളുണ്ട്.
Read Moreപെൻഷൻ പ്രായം ഉയർത്തൽ; ഡിവൈഎഫ്ഐയും എസ്എഫ്ഐയും കേരളത്തിൽ ഉണ്ടോയെന്ന് പരിഹസിച്ച് ബി ടി ബൽറാം
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ പെൻഷൻ പ്രായം ഉയർത്താനുള്ള സർക്കാർ നീക്കത്തിനെതിരേ മൗനം തുടരുന്ന എസ്എഫ്ഐക്കും ഡിവൈഎഫ്ഐക്കും വി.ടി.ബൽറാം എംഎൽഎയുടെ പരിഹാസം. കേരളത്തിൽ ഇങ്ങനെ രണ്ടു സംഘടനകൾ ഉണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. നിയമസഭയിലെ മീഡിയ ഹാളിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ബൽറാം ഇടത് യുവജന സംഘടനകളെ വിമർശിച്ചത്.കെഎസ്ആർടിസിയിലെ പെൻഷൻ പ്രായം 56 വയസിൽ നിന്നും 60 ആക്കി ഉയർത്താൻ സർക്കാർ നീക്കം തുടങ്ങിയിട്ടും എസ്എഫ്ഐയോ ഡിവൈഎഫ്ഐയോ പ്രതിഷേധത്തിന്റെ ഒരു സ്വരവും ഉയർത്തിയില്ല. മുൻപ് പെൻഷൻ പ്രായം ഉയർത്തുന്ന വിഷയത്തിൽ കേരളത്തിലെ തെരുവുകളെ ചോരയിൽ മുക്കിയ ഇടത് യുവജന സംഘടനകൾ അധികാരത്തിന്റെ സുഖത്തിൽ ഇന്ന് കഴിയുകയാണെന്നും ബൽറാം പരിഹസിച്ചു. സർക്കാരിന്റെ തെറ്റായ നയത്തിനെതിരേ യുഡിഎഫ് യുവജന സംഘടനകൾ ശക്തമായി രംഗത്തുണ്ടാകുമെന്നും കേരളത്തിലെ ചെറുപ്പക്കാരുടെ തൊഴിൽ അവസരങ്ങൾ ഇല്ലാതാക്കാൻ സർക്കാരിനെ അനുവദിക്കില്ലെന്നും വി.ടി.ബൽറാം പറഞ്ഞു.
Read Moreഎൽഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിക്കണമെന്ന ഫേസ് ബുക്ക്പോസ്റ്റ് ഡിവൈഎസ്പി ഷെയർ ചെയ്തു; പരാതിയുമായി കോണ്‍ഗ്രസ്
തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിക്കാൻ ആഹ്വാനം ചെയ്ത ഡിവൈഎസ്പിക്കെതിരേ പരാതിയുമായി കോണ്‍ഗ്രസ്. ചെങ്ങന്നൂർ ഡിവൈഎസ്പി അനീഷ് വി.കോരയ്ക്കെതിരേ കോണ്‍ഗ്രസ് നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും പരാതി നൽകി. എൽഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിക്കാൻ ആഹ്വാനം ചെയ്തുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് ഡിവൈഎസ്പി സ്വന്തം അക്കൗണ്ടിൽ ഷെയർ ചെയ്തെന്നാണു കോണ്‍ഗ്രസ് പരാതിയിൽ ആരോപിക്കുന്നത്.
Read Moreക്രൂരമായി മർദിച്ചശേഷം പ്രായപൂര്‍ത്തിയാകാത്ത മകന്റെ കൈകാലുകള്‍ അടിച്ചൊടിച്ച പിതാവ് വിമൽ കുമാറിനെ അറസ്റ്റു ചെയ്തു
പേരൂര്‍ക്കട: മകന്റെ കൈകാലുകള്‍ അടിച്ചൊടിച്ച സംഭവവുമായി ബന്ധപ്പെട്ട് പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. നെട്ടയം ആശ്രമം റോഡ് കുഴിവിള ലെയിനില്‍ വിമല്‍കുമാര്‍ (43) ആണ് കസ്റ്റഡിയിലായത്. രണ്ടാഴ്ചമുമ്പായിരുന്നു കേസിന്നാസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാകാത്ത മകനെ പിതാവ് മര്‍ദിക്കുകയും കൈകാലുകള്‍ അടിച്ചൊടിക്കുകയും ചെയ്തെന്നാണ് കേസ്. ജുവനൈല്‍ ആക്ട്പ്രകാരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൂജപ്പുര പോലീസ് കേസെടുത്തശേഷം വട്ടിയൂര്‍ക്കാവ് പോലീസിന് കൈമാറുകയായിരുന്നു.
Read Moreകെഎസ്ആർടിസി പെൻഷൻപ്രായം കൂട്ടില്ല; ഇക്കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെങ്കിലും എന്തുവേണമെന്ന് ആലോചിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കെഎസ്ആർടിസി പെൻഷൻപ്രായം കൂട്ടുന്നത് പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയ നോട്ടീസിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെങ്കിലും എന്തുവേണമെന്ന് ആലോചിക്കും. ശമ്പളവും പെൻഷനും കൊടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. പെൻഷൻ പ്രായം ഉയർത്തണമെന്നുള്ളത് നിർദേശം മാത്രമാണെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനും സഭയിൽ പറഞ്ഞു. സുശീൽ ഖന്ന സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ വിഷയം ചർച്ചയായത്. ചെറുപ്പക്കാർക്ക് ആശങ്കവേണ്ട. തൊഴിൽ അവസരങ്ങളും തൊഴിൽ സാധ്യതകളും കൂട്ടും. സർക്കാർ-പൊതുമേഖലകളിൽ ഇതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വി.ടി ബെൽറാം എംഎൽഎയാണ് അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകിയത്. ഇക്കാര്യത്തിൽ സർക്കാർ ഒളിച്ചുകളിക്കുകയാണെന്ന് വി.ടി ബെൽറാം പറഞ്ഞു. കെഎസ്ആർടിസിയെ മറയാക്കി മറ്റുമേഖലകളിലും പെൻഷൻപ്രായം 60 ആക്കാൻ നീക്കം നടക്കുന്നുണ്ട്. മുഖ്യമന്ത്രിയുടേത് സ്വേച്ഛാധിപത്യ തീരുമാനമാണെന്നും ബെൽറാം പറഞ്ഞു.
Read More