രണ്ടര വയസുള്ള മകളെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ; മൂ​ത്ര​സം​ബ​ന്ധ​മാ​യ അസുഖത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പിതാവിന്‍റെ ക്രൂരത പുറത്തായത്

പേ​രൂ​ര്‍​ക്ക​ട: രണ്ടര വയസുള്ള സ്വ​ന്തം മ​ക​ളെ മാ​സ​ങ്ങ​ളാ​യി ലൈം​ഗി​ക​ചൂ​ഷ​ണം ന​ട​ത്തി​വ​ന്ന പി​താ​വി​ന് ഒ​ടു​വി​ല്‍ ജ​യി​ല്‍. മു​ട്ട​ട സ്വ​ദേ​ശി ആ​ണ് റി​മാ​ന്‍​ഡി​ലാ​യ​ത്. ത​ന്‍റെ ര​ണ്ട​ര​വ​യ​സ്സു​കാ​രി​യാ​യ മ​ക​ളെ ഇ​യാ​ള്‍ മാ​സ​ങ്ങ​ളാ​യി ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് പേ​രൂ​ര്‍​ക്ക​ട എ​സ്.​ഐ അ​റി​യി​ച്ചു. കു​ട്ടി​ക്ക് പ്ര​ശ്നം ഉ​ണ്ടാ​യ​തോ​ടെ മാ​താ​വ് കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഡോ​ക്ട​ര്‍​മാ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. മാ​താ​വി​ന്‍റെ പ​രാ​തി​യി​ലാ​ണ് പ്ര​തി​ക്കെ​തി​രേ അ​ന്വേ​ഷ​ണ​വും അ​റ​സ്റ്റും ഉ​ണ്ടാ​യ​ത്.

Read More

പുതിയ മദ്യശാലകൾ തുറക്കില്ല; പക്ഷേ അ​ട​ച്ചു​പൂ​ട്ടി​യ മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കും;  മ​ദ്യ​വ​ർ​ജ​നം ത​ന്നെ​യാ​ണു സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെന്ന് എക്സൈസ് മന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പു​തി​യ മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കി​ല്ലെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ. എ​ന്നാ​ൽ സു​പ്രീം കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ട​ച്ചു​പൂ​ട്ടി​യ മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പൊ​തു​ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​ർ​ക്കാ​ർ മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ ആ​രു​മാ​യും ച​ർ​ച്ച​യ്ക്കു ത​യാ​റാ​ണെ​ന്നും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ദ്യ​ന​യ​ത്തി​ന്‍റെ പേ​രി​ലു​ള്ള വി​വാ​ദ​ങ്ങ​ൾ​ക്ക് അ​ടി​സ്ഥാ​ന​മി​ല്ല. എ​ൽ​ഡി​എ​ഫി​ന്‍റെ പ്ര​ക​ട​ന​പ​ത്രി​ക പ്ര​കാ​ര​മു​ള്ള മ​ദ്യ​ന​യ​മാ​ണ് സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന​ത്. കൂ​ടു​ത​ൽ മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കു​മെ​ന്ന പ്ര​ചാ​ര​ണ​ത്തി​ന് അ​ടി​സ്ഥാ​ന​മി​ല്ലെ​ന്നും മ​ദ്യ​വ​ർ​ജ​നം ത​ന്നെ​യാ​ണു സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 121 ബീ​യ​ർ വൈ​ൻ പാ​ർ​ല​റു​ക​ളും മൂ​ന്ന് സൈ​നി​ക കാ​ന്‍റി​നു​ക​ൾ 499 ക​ള്ളു​ഷാ​പ്പു​ക​ളു​മാ​ണ് പു​തി​യ വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തു​റ​ക്കു​ന്ന​ത്. ഷാ​പ്പു​ക​ൾ അ​ട​ച്ച​തോ​ടെ 12,100 പേ​ർ​ക്കാ​ണ് തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട​ത്. ബീ​യ​ർ വൈ​ൻ പാ​ർ​ല​റു​ക​ളി​ലെ 7,500 ജീ​വ​ന​ക്കാ​ർ​ക്കും തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ടു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Read More

“ജ​യ​രാ​ജ​ന് വ​ധ​ഭീ​ഷ​ണിയുണ്ടെന്നത് നാ​ട​കം മാത്രം; ഭീ​ഷ​ണി​യു​ടെ പേ​രി​ൽ പോ​ലീ​സ് സം​ര​ക്ഷ​ണം ന​ൽ​കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്ന് വി. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​ന് വ​ധ​ഭീ​ഷ​ണി​യു​ണ്ടെ​ന്ന​ത് നാ​ട​കം മാ​ത്ര​മാ​ണെ​ന്ന് ബി​ജെ​പി മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ വി. ​മു​ര​ളീ​ധ​ര​ൻ. ജ​യ​രാ​ജ​നെ വെ​ള്ള​പൂ​ശാ​നു​ള്ള സി​പി​എം ശ്ര​മ​മാ​ണി​ത്. ഇ​ല്ലാ​ത്ത ഭീ​ഷ​ണി​യു​ടെ പേ​രി​ൽ പോ​ലീ​സ് സം​ര​ക്ഷ​ണം ന​ൽ​കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. ജ​യ​രാ​ജ​നെ ആ​ക്ര​മി​ക്കാ​നാ​യി ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തെ നി​യോ​ഗി​ച്ച​താ​യാ​ണ് പോ​ലീ​സ് റി​പ്പോ​ർ​ട്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജ​യ​രാ​ജ​ന്‍റെ സു​ര​ക്ഷ പോ​ലീ​സ് വ​ർ​ധി​പ്പി​ച്ചി​രു​ന്നു. ക​തി​രൂ​രി​ലെ മ​നോ​ജി​ന്‍റെ​യും ധ​ർ​മ​ട​ത്തെ ര​മി​ത്തി​ന്‍റെ​യും കൊ​ല​പാ​ത​ക​ത്തി​ന് പ​ക​രം ചെ​യ്യാ​നാ​ണ് ജ​യ​രാ​ജ​നു​നേ​രേ​യു​ള്ള ആ​ക്ര​മ​ണം ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തെ​ന്നും പോ​ലീ​സി​ന്‍റെ മു​ന്ന​റി​യി​പ്പ് സ​ന്ദേ​ശ​ത്തി​ലു​ണ്ട്.

Read More

പി.സി. ജോർജിന്‍റെ പ്രസ്താവനകൾ സ്ത്രീവിരുദ്ധം; അപമാനിക്കാൻ ശ്രമിച്ചയാളുടെ പേര് നിഷ വെളിപ്പെടുത്തിയാൽ കേസെടുക്കാമെന്ന് വനിതാ കമ്മീഷൻ

തിരുവനന്തപുരം: നിഷ ജോസ് കെ. മാണിയുടെ “ദ അദർ സൈഡ് ഓഫ് ദിസ് ലൈഫ്’ എന്ന പുസ്തകത്തിലെ വിവാദ പരാമർശത്തിൽ പി.സി. ജോർജ് എംഎൽഎ നടത്തിയ പ്രസ്താവനകൾ സ്ത്രീ വിരുദ്ധമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ. ട്രെയിനിൽ അപമാനിക്കാൻ ശ്രമിച്ചയാളുടെ പേര് നിഷ ജോസ് കെ. മാണി വെളിപ്പെടുത്തിയാൽ വനിതാ കമ്മീഷൻ കേസെടുക്കാമെന്നും ജോസഫൈൻ പറഞ്ഞു.

Read More

ഘട്ടംഘട്ടമായി കേരളം മദ്യത്തിൽ മുങ്ങും; മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കു​ന്ന​ത് ബാ​റു​ട​മ​ക​ൾ​ക്ക് സിപിഎം ന​ൽ​കി​യ വാ​ഗ്ദാ​നം പാ​ലി​ക്കാ​ൻ: ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ പൂ​ട്ടി​യ മ​ദ്യ​ശാ​ല​ക​ളെ​ല്ലാം തു​റ​ക്കു​ന്ന​തു വ​ഴി യു​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ൻ ബാ​റു​ട​മ​ക​ൾ​ക്ക് ന​ൽ​കി​യ വാ​ഗ്ദാ​നം ഇ​ട​തു മു​ന്ന​ണി നി​റ​വേ​റ്റി​ക്കൊ​ടു​ക്കു​ക​യാ​ണ് ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സു​പ്രീം​കോ​ട​തി വി​ധി ഇ​തി​ന് സൗ​ക​ര്യ​മാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്. മു​ൻ​ധ​ന​കാ​ര്യ മ​ന്ത്രി കെ.​എം. മാ​ണി​ക്കെ​തി​രെ കേ​സ് ന​ട​ത്തി​യാ​ൽ ഇ​ട​തു മു​ന്ന​ണി അ​ധി​കാ​ര​ത്തി​ലേ​റി​യാ​ൽ പൂ​ട്ടി​ക്കി​ട​ക്കു​ന്ന ബാ​റു​ക​ളെ​ല്ലാം തു​റ​ന്നു ത​രാ​മെ​ന്ന് സി​പി​എം നേ​താ​ക്ക​ൾ ഉ​റ​പ്പു ന​ൽ​കി​യി​രു​ന്ന​താ​യി ബാ​റു​ട​മ​ക​ളു​ടെ അ​സോ​സി​യേ​ഷ​ൻ നേ​താ​വ് ബി​ജു ര​മേ​ശ് ക​ഴി​ഞ്ഞ മാ​സം വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ആ ​വാ​ഗ്ദാ​നം നി​റ​വേ​റ്റു​ക​യാ​ണ് ഇ​പ്പോ​ൾ ചെ​യ്തി​രി​ക്കു​ന്ന​ത്- ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി. ഘ​ട്ടം​ഘ​ട്ട​മാ​യാ​ണ് സ​ർ​ക്കാ​ർ കേ​ര​ള​ത്തെ മ​ദ്യാ​ല​യ​മാ​ക്കി മാ​റ്റി​യി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തെ മ​ദ്യ​ത്തി​ൽ മു​ക്കി​ക്കൊ​ല്ലാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തെ ശ​ക്ത​മാ​യി ചെ​റു​ക്കു​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Read More

മണിക്കൂറുകൾക്കകം അത്യന്താധുനിക ആശുപത്രി; വിമാനത്തിൽ പറന്നെത്തി ഡോക്ടർമാർ

റി​ച്ചാ​ർ​ഡ് ജോ​സ​ഫ് തി​രു​വ​ന​ന്ത​പു​രം: ശം​ഖു​മു​ഖ​ത്തെ വ്യോ​മ​സേ​ന​യു​ടെ ടെ​ക്നി​ക്ക​ൽ ഏ​രി​യ​യി​ൽ പ​റ​ന്നി​റ​ങ്ങി​യ വി​മാ​ന​ത്തി​ൽ നി​ന്നും ഡോ​ക്ട​ർ​മാ​ർ ച​ടു​ല​വേ​ഗ​ത്തി​ൽ പു​റ​ത്തി​റ​ങ്ങി; കൂ​ടെ ഒ​രു ആ​ശു​പ​ത്രി​യും! ദു​ര​ന്ത​മു​ഖ​ത്തേ​ക്കു പാ​ഞ്ഞെ​ത്തി​യ വി​ദ​ഗ്ധ​ഡോ​ക്ട​ർ​മാ​രും ന​ഴ്സു​മാ​രും ചേ​ർ​ന്ന് പ​രി​ക്കേ​റ്റ​വ​ർ​ക്ക് പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി. അ​തേ​സ​മ​യ​ത്തു ത​ന്നെ പ​രി​ക്കേ​റ്റ​വ​ർ​ക്ക് വി​ദ​ഗ്ധ​ചി​കി​ത്സ ന​ൽ​കാ​ൻ സ​മീ​പ​ത്ത് ഒ​രു അ​ത്യാ​ധു​നി​ക ആ​ശു​പ​ത്രി​യും ഉ​യ​ർ​ന്നു. മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം. ടെ​ക്നി​ക്ക​ൽ ഏ​രി​യ​ക്കു സ​മീ​പ​മു​ള്ള വ്യോ​മ​സേ​ന മൈ​താ​ന​മാ​യി​രു​ന്നു ആ ’​സാ​ങ്ക​ൽ​പ്പി​ക’ ദു​ര​ന്ത​സ്ഥ​ലം. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ൽ നി​ന്ന് ശം​ഖു​മു​ഖ​ത്തേ​ക്ക് ആ​ശു​പ​ത്രി പ​റ​ന്നെ​ത്തി​യ​ത് മൂ​ന്നു മ​ണി​ക്കൂ​ർ കൊ​ണ്ടാ​ണ്. രാ​ജ്യ​ത്തെ​വി​ടെ​യും വി​മാ​ന​ത്തി​ലെ​ത്തി​ച്ചു സ​ജ്ജീ​ക​രി​ക്കാ​വു​ന്ന ആ​ശു​പ​ത്രി സ​ജ്ജ​മാ​ക്കി​രി​യി​ക്കു​ന്ന​ത് ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യാ​ണ്. പെ​ട്ടി​ക​ളി​ലാ​ക്കി വ്യോ​മ​സേ​ന​യു​ടെ വി​മാ​ന​ത്തി​ൽ എ​ത്തി​ക്കു​ന്ന ന്ധ​ആ​ശു​പ​ത്രി​ന്ധ സ​ജ്ജീ​ക​രി​ക്കാ​ൻ വേ​ണ്ടി​വ​രു​ന്ന​ത് ആ​റു​മ​ണി​ക്കൂ​ർ. പൂ​ർ​ണ​മാ​യും ശീ​തീ​ക​രി​ച്ച കൂ​ടാ​ര​ത്തി​ലെ ആ​ശു​പ​ത്രി​യി​ൽ കാ​ഷ്യാ​ലി​റ്റി മു​ത​ൽ ഓ​പ്പ​റേ​ഷ​ൻ തീ​യ​റ്റ​ർ വ​രെ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ റെ​ഡി. അ​ത്യാ​ഹി​ത​ങ്ങ​ൾ ഉ​ണ്ടാ​കു​ന്പോ​ൾ വ്യോ​മ​സേ​ന​യു​ടെ റാ​പി​ഡ് ആ​ക്ഷ​ൻ മെ​ഡി​ക്ക​ൽ ടീ​മി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ങ്ങ​നെ​യെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന ര​ക്ഷാ…

Read More

വാഹന പരിശോധനയ്ക്കിടെ എ​സ്ഐ ഉ​ൾ​പ്പെ​ട്ട പോ​ലീ​സ് സം​ഘ​ത്തെ ആക്രമിച്ച സം​ഭ​വ‌ം: ര​ണ്ട് പേ​ർ അറസ്റ്റിൽ

തി​രു​വ​നന്തപു​രം: വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന എ​സ്ഐ ഉ​ൾ​പ്പെ​ട്ട പോ​ലീ​സ് സം​ഘ​ത്തെ ദേ​ഹോ​പ​ദ്ര​വ​മേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​രെ വ​ഞ്ചി​യൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ന്പ​ല​ത്ത​റ സ്വ​ദേ​ശി അ​ഫ്ലം (32), മ​ണ​ക്കാ​ട് സ്വ​ദേ​ശി​യും വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി നേ​താ​വു​മാ​യ ഷാ​ജി (38) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ രാ​ത്രി ജി​പി​ഒ ജം​ഗ്ഷ​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ബൈ​ക്ക് ഓ​ടി​ക്ക​വെ മൊ​ബൈ​ൽ ഫോ​ണി​ൽ സം​സാ​രി​ച്ച് വ​രി​ക​യാ​യി​രു​ന്ന അ​ഫ്ല​ത്തി​നെ പോ​ലീ​സ് ത​ട​ഞ്ഞ് വ​ച്ച് പി​ഴ ഈ​ടാ​ക്കി. ഇ​ത് ചോ​ദ്യം ചെ​യ്ത് ഷാ​ജി ക​ന്േ‍​റാ​ണ്‍​മെ​ന്‍റ് എ​സ്ഐ.​ഷാ​ഫി​യെ ദേ​ഹോ​പ​ദ്ര​വ​മേ​ൽ​പ്പി​ക്കു​ക​യും ഒൗ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​രു​വ​രും പോ​ലീ​സി​നെ ആ​ക്ര​മി​ക്കാ​ൻ മ​റ്റ് സു​ഹൃ​ത്തു​ക്ക​ളെ വി​ളി​ച്ച് വ​രു​ത്തി​യ​തോ​ടെ പോ​ലീ​സ് ബ​ലം​പ്ര​യോ​ഗി​ച്ച് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ളെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Read More

ബാ​റു​ക​ൾ തു​റ​ക്കു​ന്ന​ത് സ​ർ​ക്കാ​രി​ന് തി​രി​ച്ച​ടി​യാകും; ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ അത് പ്ര​തി​ഫ​ലി​ക്കു​മെ​ന്ന് സു​ധീ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പൂ​ട്ടി​യ ബാ​റു​ക​ൾ തു​റ​ക്കു​ന്ന​ത് സ​ർ​ക്കാ​രി​ന് വ​ലി​യ തി​രി​ച്ച​ടി​യാ​കു​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് വി.​എം. സു​ധീ​ര​ൻ. സ​ർ​ക്കാ​ർ നി​ല​പാ​ട് ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ക്കു​മെ​ന്നും സു​ധീ​ര​ൻ പ​റ​ഞ്ഞു. സു​പ്രീം കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്ത് അ​ട​ച്ചു​പൂ​ട്ടി​യ ബാ​റു​ക​ൾ മാ​ത്ര​മാ​യി​രി​ക്കും തു​റ​ക്കു​ക​യെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞിരുന്നു. സം​സ്ഥാ​ന​ത്ത് 10,000 പേ​രി​ൽ കൂ​ടു​ത​ൽ അ​ധി​വ​സി​ക്കു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളെ ന​ഗ​ര മേ​ഖ​ല​ക​ളാ​ക്കി ക​ണ​ക്കാ​ക്കി പൂ​ട്ടി​യ മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കാ​നാ​ണ് എ​ക്സൈ​സ് വ​കു​പ്പ് ക​ഴി​ഞ്ഞ ദി​വ​സം നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്ന​ത്.

Read More

കാ​ട്ടു​തീ നി​യ​ന്ത്രി​ക്കാൻ ഹെ​ലി​കോ​പ്റ്റ​ർ വാ​ങ്ങണം;  കാ​​​ട്ടു​​​തീ​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഹെലികോപ്റ്റർ വാങ്ങണമെന്ന് കാട്ടി സർക്കാരിന് നിർദേശം നല്‌കി അ​​​ഗ്നി​​​സു​​​ര​​​ക്ഷാ വിഭാഗം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ട്ടു​​​തീ അ​​​ട​​​ക്ക​​​മു​​​ള്ള അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കു​​​ന്പോ​​​ൾ അ​​​വ നി​​​യ​​​ന്ത്ര​​​ണ വി​​​ധേ​​​യ​​​മാ​​​ക്കു​​​ന്ന​​​തി​​​നും ര​​​ക്ഷാ​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു​​​മാ​​​യി ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ വാ​​​ങ്ങു​​​ന്ന​​​തി​​​നു ശി​​​പാ​​​ർ​​​ശ. അ​​​ഗ്നി​​​സു​​​ര​​​ക്ഷാ വി​​​ഭാ​​​ഗം ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച നി​​​ർ​​​ദേ​​​ശം സ​​​ർ​​​ക്കാ​​​രി​​​ലേ​​​ക്കു ന​​​ൽ​​​കും. തേ​​​നി​​​യി​​​ലു​​​ണ്ടാ​​​യ കാ​​​ട്ടു​​​തീ​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഫ​​​യ​​​ർ ആ​​​ന്‍​ഡ് റെ​​​സ്ക്യൂ സ​​​ർ​​​വീ​​​സ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ ടോ​​​മി​​​ൻ ജെ. ​​​ത​​​ച്ച​​​ങ്ക​​​രി, പ്രി​​​ൻ​​​സി​​​പ്പ​​​ൽ ചീ​​​ഫ് ക​​​ണ്‍​സ​​​ർ​​​വേ​​​റ്റ​​​ർ ഓ​​​ഫ് ഫോ​​​റ​​​സ്റ്റ് പി. ​​​കെ. കേ​​​ശ​​​വ​​​ൻ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ന്ന ഉ​​​ന്ന​​​ത​​​ത​​​ല യോ​​​ഗ​​​ത്തി​​​ലാ​​​ണു തീ​​​രു​​​മാ​​​നം. കാ​​​ട്ടു​​​തീ അ​​​ട​​​ക്ക​​​മു​​​ള്ള അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കു​​​ന്പോ​​​ഴു​​​ള്ള അ​​​ഗ്നി​​​ശ​​​മ​​​ന​​​ര​​​ക്ഷാ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ലെ അ​​​പ​​​രി​​​ച​​​ത്വം ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​യി ഫോ​​​റ​​​സ്റ്റ്- ഫ​​​യ​​​ർ ആ​​​ൻഡ് റെ​​​സ്ക്യൂ വ​​​കു​​​പ്പു​​​ക​​​ൾ സം​​​യു​​​ക്ത​​​മാ​​​യി കൃ​​​ത്യ​​​മാ​​​യ ഇ​​​ട​​​വേ​​​ള​​​ക​​​ളി​​​ൽ വ​​​ന​​​ത്തി​​​നു​​​ള്ളി​​​ൽ മോ​​​ക്ഡ്രി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കും. കാ​​​ട്ടു​​​തീ നേ​​​രി​​​ടാ​​നാ​​​യി വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ൽ സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന ഫ​​​യ​​​ർ ആ​​​ന്‍​ഡ് റെ​​​സ്ക്യൂ സ്റ്റേ​​​ഷ​​​നി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രും ഫോ​​​റ​​​സ്റ്റ് ജീ​​​വ​​​ന​​​ക്കാ​​​ർ ഉ​​​ൾ​​​പ്പെ​​​ട്ട 30 അം​​​ഗ​​​ങ്ങ​​​ൾ വ​​​രെ​​​യു​​​ള്ള പ​​​ല ജോ​​​യി​​​ന്‍റ് ടീ​​​മു​​​ക​​​ൾ രൂ​​​പീ​​​ക​​​രി​​​ച്ചു പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കും.

Read More

മ​ന്ത്രി​മാ​രു​ടെയും എംഎൽഎമാരുടെയും ശ​മ്പ​ളം കു​ത്ത​നെ വ​ർ​ധി​പ്പി​ക്കുന്നു; മ​ന്ത്രി​മാ​രു​ടെ ശ​മ്പ​ളം 90,300 രൂ​പ​യാ​ക്കാ​ൻ നി​ർ​ദേ​ശം

  തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി​മാ​രു​ടെ​യും നി​യ​മ​സ​ഭാ സാ​മാ​ജി​ക​രു​ടെ​യും ശ​മ്പ​ളം കു​ത്ത​നെ വ​ർ​ധി​പ്പി​ക്കാ​ൻ തീ​രു​മാ​നം. ഇ​തു സം​ബ​ന്ധി​ച്ച ബി​ല്ലി​ന് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി. മ​ന്ത്രി​മാ​രു​ടെ ശ​മ്പ​ളം 90,300 രൂ​പ​യാ​ക്കാ​നാ​ണ് നി​ർ​ദേ​ശം. നി​ല​വി​ൽ 52,000 രൂ​പ​യാ​യി​രു​ന്നു മ​ന്ത്രി​മാ​രു​ടെ ശ​മ്പ​ളം. എം​എ​ൽ​എ​മാ​രു​ടെ ശ​മ്പ​ള​ത്തി​ലും വ​ൻ വ​ർ​ധ​ന​വാ​ണ് വ​രു​ത്തു​ന്ന​ത്. ര​ണ്ടി​ര​ട്ടി​യാ​യാ​ണ് നി​യ​മ​സ​ഭാ സാ​മാ​ജി​ക​രു​ടെ ശ​മ്പ​ളം വ​ർ​ധി​ക്കു​ക. 39,000 രൂ​പ​യി​ൽ​നി​ന്നും 62,000 രൂ​പ​യി​ലേ​ക്ക് എം​എ​ൽ​എ​മാ​രു​ടെ ശ​മ്പ​ളം കു​തി​ക്കും. ന​ട​പ്പ് നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ ബി​ൽ അ​വ​ത​രി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം.

Read More